Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനോഹർ പരീക്കർ പൊതുജീവിതത്തിൽ ആത്മാർഥതയുടെയും സമർപ്പണത്തിന്റെയും ദൃഷ്ടാന്തമെന്ന് രാഷ്ട്രപതി; തികഞ്ഞ രാജ്യസ്‌നേഹിയും ഉജ്ജ്വലനായ ഭരണാധികാരിയുമെന്ന് പ്രധാനമന്ത്രി; അന്തരിച്ച നേതാവിന് ആദരാഞ്ജലി അർപ്പിക്കാൻ ജനപ്രവാഹം

മനോഹർ പരീക്കർ പൊതുജീവിതത്തിൽ ആത്മാർഥതയുടെയും സമർപ്പണത്തിന്റെയും ദൃഷ്ടാന്തമെന്ന് രാഷ്ട്രപതി; തികഞ്ഞ രാജ്യസ്‌നേഹിയും ഉജ്ജ്വലനായ ഭരണാധികാരിയുമെന്ന് പ്രധാനമന്ത്രി; അന്തരിച്ച നേതാവിന് ആദരാഞ്ജലി അർപ്പിക്കാൻ ജനപ്രവാഹം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മനോഹർ പരീക്കറുടെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം അറിയിച്ചു. തിങ്കളാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.സംസ്ഥാന ബഹുമതികളോടെയായിരിക്കും സംസ്‌കാരം. പൊതുജീവിതത്തിൽ ആത്മാർഥതയുടെയും, സമർപ്പണത്തിന്റെയും ദൃഷ്ടാന്തമായിരുന്നു പരീക്കറെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു. ഒരു യഥാർഥ രാജ്യസ്‌നേഹിയും, ഉജ്ജ്വലനായ ഭരണാധികാരിയുമായിരുന്നു പരീക്കറെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന് അദ്ദേഹം നൽകിയ സേവനം തലമുറകൾ ഓർത്തിരിക്കും. സമാനതകളില്ലാത്ത നേതാവായിരുന്നു പരീക്കറെന്നും മോദി അനുസ്മരിച്ചു.

ഒരു വർഷത്തോളം അസുഖത്തോട് ധീരമായി പോരാടി മരണത്തിന് കീഴടങ്ങിയ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മരണത്തിൽ ഞാൻ അതീവ ദുഃഖിതനാണ്. പാർട്ടിയുടെ അതിർവരമ്പുകൾക്കപ്പുറം ബഹുമാനിക്കപ്പെട്ട അദ്ദേഹം, ഗോവയുടെ പ്രിയപ്പെട്ട പുത്രന്മാരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ ഞാൻ പങ്കു ചേരുന്നു, രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി'. പ്രിയങ്ക ഗാന്ധിയും അന്തരിച്ച നേതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.

ഒരുപാർട്ടി സഹപ്രവർത്തകനെ മാത്രമല്ല, സുഹൃത്തിനെ കൂടിയാണ് തനിക്ക് നഷ്ടമായതെന്ന് കേന്ദ്ര മന്ത്രി നിധിൻ ഗധ്കരി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരും അനുശോചിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP