Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇയിൽ വീണ്ടും മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു; കണ്ണൂർ സ്വദേശികളായ ഫിറോസിന്റെയും ഷർമിനാസിന്റെയും മകൾ മെഹക് ഫിറോസ് മരിച്ചത് താമസിക്കുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും വീണ്; പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

യുഎഇയിൽ വീണ്ടും മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു; കണ്ണൂർ സ്വദേശികളായ ഫിറോസിന്റെയും ഷർമിനാസിന്റെയും മകൾ മെഹക് ഫിറോസ് മരിച്ചത് താമസിക്കുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും വീണ്; പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഉമ്മുൽഖുവൈൻ: ഷാർജയിൽ പതിനഞ്ചുകാരി കെട്ടിടത്തിന് മുകളിൽ നിന്നും വീണ് ആത്മഹത്യ ചെയ്തതിന് പിന്നാലെ ഉമ്മുൽഖുവൈനിലും മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽനിന്നു വീണ് മരിച്ചു. കണ്ണൂർ സിറ്റി സ്വദേശികളായ ഫിറോസിന്റെയും ഷർമിനാസിന്റെയും മകൾ മെഹക് ഫിറോസ്(15)ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. ഉമ്മുൽഖുവൈൻ ഇംഗ്ലീഷ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ് മെഹക്.

ഉമ്മുൽഖുവൈൻ കിങ് ഫൈസൽ സ്ട്രീറ്റിലെ നാഷണൽ ബാങ്ക് ഓഫ് ഉമ്മുൽഖുവൈന് സമീപമുള്ള എൻ.ബി.24 ജിം എന്ന ആറുനില കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്നാണ് മെഹക് വീണത്. ഇതേ കെട്ടിടത്തിലാണ് മെഹക്കും കുടുംബവും താമസിക്കുന്നത്. സംഭവമറിഞ്ഞയുടൻ മെഹക്കിന്റെ മാതാവ് ഷർമിനാസ് അബോധാവസ്ഥയിലായി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മെഹക്കിന്റെ പിതാവ് ഫിറോസ് ഇപ്പോൾ നാട്ടിലാണുള്ളത്. മെഹക്കിന് രണ്ട് സഹോദരങ്ങളാണുള്ളത്. മെഹക് പഠിക്കാൻ മിടുക്കിയായിരുന്നെന്ന് ഉമ്മുൽഖുവൈൻ ഇംഗ്ളീഷ് സ്‌കൂളിലെ അദ്ധ്യാപകർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്‌ച്ചയാണ് ഷാർജയിൽ മലയാളി വിദ്യാർത്ഥിനിയെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ നന്ദിത(15)യെയാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ ഔർ ഓൺ സ്‌കൂളിലെ വിദ്യാർത്ഥിയാണ് നന്ദിത. ഷാർജയിൽ എൻജിനിയറായി ജോലി ചെയ്യുന്ന എറണാകുളം സ്വദേശി മുരളിയുടേയും നിഷയുടേയും മകളാണ് നന്ദിത.

ഇവർ താമസിക്കുന്ന കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം. സംഭവം അറിഞ്ഞെത്തിയ ഷാർജ പൊലീസും പാരാമെഡിക്കൽ സംഘവും ഉടനെ തന്നെ പെൺകുട്ടിയെ കുവൈറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളുടെ മരണവുമായി ബന്ധപ്പെട്ട് നന്ദിതയുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP