Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വടക്കുനാഥന്റെ തിരുനടയ്ക്ക് സമീപത്തെ വേദി നിറങ്ങളിൽ നീരാടി; ക്ഷേത്ര ഗോപുര നടയും ദീപാലങ്കൃതം; കലോത്സവത്തിൽ താരമായി നീർമാതളം; കലാസ്വാദകരുടെ മനംനിറച്ച് തേക്കീൻകാട് മൈതാനം

വടക്കുനാഥന്റെ തിരുനടയ്ക്ക് സമീപത്തെ വേദി നിറങ്ങളിൽ നീരാടി; ക്ഷേത്ര ഗോപുര നടയും ദീപാലങ്കൃതം; കലോത്സവത്തിൽ താരമായി നീർമാതളം; കലാസ്വാദകരുടെ മനംനിറച്ച് തേക്കീൻകാട് മൈതാനം

പ്രകാശ് ചന്ദ്രശേഖർ

തൃശൂർ :നിറങ്ങളിൽ കുളിച്ച് നീർമാതാളം. കലോത്സവത്തിന്റെ പ്രധാവേദിയായ തേക്കിൻകാട് മൈതാനിയിലെ നീർമാതാളത്തി പ്രവേശകവാടത്തിന്റെ രാത്രി ഭംഗി ആസ്വാദകരുടെ മനം കവർന്നു.

വിവിധ വർണ്ണങ്ങളിൽ മിന്നിത്തിളങ്ങിയ കവാടം രാത്രി കലോത്സവം കാണാനെത്തിയവരുടെ പ്രധാന ശ്രദ്ധാകേന്ദ്രമായി.മനോഹരമായ ചിത്ര -ശില്പ ഭംഗിയിൽ രൂപപ്പെടുത്തിയിരിക്കുന്ന കവാടം മേളയുടെ പ്രൗഡി വിളിച്ചറിയിക്കുന്ന പ്രധാന ഘടകം കൂടിയാണ്. മൈതാനിയിൽ ഏറെ നേരം വിശ്രമിച്ച് പരിസരത്തെ ദീപകാഴ്ച ആവോളം നുകർന്നാണ് ഇന്നലെ രാത്രി കലാ ആസ്വാദകരിൽ ഏറെ പേരും വേദിയോട് വിട പറഞ്ഞ്.

വടക്കു നാഥന്റെ തിരുനടയ്ക്ക് സമീപത്തെ വേദി നിറങ്ങളിൽ നീരാടിയപ്പോൾ തന്നെ പരിസര പ്രദേശങ്ങളിലും ബഹുവർണ്ണ വൈദ്യുത ദീപങ്ങൾ മിഴി തുറന്നു. ക്ഷേത്ര ഗോപുര നടയും ദീപാലങ്കൃതമാക്കിയിരുന്നു. സ്വരാജ് റൗണ്ടിന് ഒന്ന് വലം വച്ചവർക്ക് ചെറുപൂരം കണ്ടു മടങ്ങിയതിന്റെ സന്തോഷം. വഴി നീളെയുള്ള വർണ്ണ പ്രപഞ്ചത്തിന് പുറമേ മരങ്ങൾക്കും കെട്ടിടങ്ങൾക്കും വൈദ്യുതാലങ്കാരങ്ങൾ ചാരുത പകർന്നപ്പോൾ സമീപവേദിക ളായ നിശാഗന്ധിയിലേക്കും നീല കുറിഞ്ഞിയിലേക്കും കാണികൾ പ്രദക്ഷിണം തീർക്കുന്ന കാഴ്ചയാണ് ഇന്നലെ രാത്രി ദൃശ്യമായത്.

നാടാടെ നഗരത്തിലെത്തിയവർ ചരിത്ര ശേഷിപ്പുകളും മൃഗശാലയും മറ്റും കാണുന്നതിനായിട്ടാണ് ഇന്നലത്തെ അവസാന മണിക്കൂറുകൾ ചെലവിട്ടത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊക്കറണി പറമ്പിലെ ആനകൊട്ടിൽ സന്ദർശിച്ച് കരിവീരന്മാരെ ദർശിച്ച് സായൂജ്യമടഞ്ഞവരും ഏറെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP