Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസികളായ നഴ്‌സ് ദമ്പതിമാരുടെ രണ്ട് മക്കൾ മരിച്ചു; മൂന്നരവയസ്സുകാരി രിദുവും ഏഴ് മാസം പ്രായമുള്ള രിദയും മരിച്ചത് ഭക്ഷ്യ വിഷബാധ കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്; മാതാപിതാക്കളും ആശുപത്രിയിൽ

പ്രവാസികളായ നഴ്‌സ് ദമ്പതിമാരുടെ രണ്ട് മക്കൾ മരിച്ചു; മൂന്നരവയസ്സുകാരി രിദുവും ഏഴ് മാസം പ്രായമുള്ള രിദയും മരിച്ചത് ഭക്ഷ്യ വിഷബാധ കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്; മാതാപിതാക്കളും ആശുപത്രിയിൽ

മറുനാടൻ ഡെസ്‌ക്‌

ദോഹ: ഖത്തറിൽ ജോലി ചെയ്യുന്ന നഴ്‌സ് ദമ്പതികളുടെ രണ്ട് മക്കൾ മരിച്ചു. ഭക്ഷ്യ വിഷബാധയാണ് കാരണം എന്നാണ് സംശയം. ദോഹയിലെ ഹമദ് ആശുപത്രിയിലാണ് ഏഴ് മാസം പ്രായമുള്ള രിദയും മൂന്നര വയസ്സ് പ്രായമുള്ള രിദു എന്നവർ മരിച്ചത്.കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂർ ഷമീമയുടയും മക്കളാണ് ഇവർ. ഹാരിസ് അബൂനഖ്‌ല പബ്ലിക് ഹെൽത്ത് സെന്ററിൽ നഴ്സാണ്. ഷമീമ ദോഹയിലെ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിൽ നഴ്സായി ജോലി ചെയ്യുന്നു. കുട്ടികളുടെ മരണത്തിന് കാരണം ഭക്ഷ്യവിഷബാധയാണ് എന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഷമീമയും ഹാരിസും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഷമീമയുടെ മാതാപിതാക്കൾ ദോഹയിലേക്ക് തിരിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP