Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നത് അങ്ങേയറ്റം പ്രതിഷേധാർഹം; പാർട്ടി നേതാവെന്ന നിലയിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരാൻ പിണറായി വിജയന് കഴിഞ്ഞില്ല; അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറി പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ പിണറായി തയ്യാറാവണമെന്ന് ബിജെപി

സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നത് അങ്ങേയറ്റം പ്രതിഷേധാർഹം; പാർട്ടി നേതാവെന്ന നിലയിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരാൻ പിണറായി വിജയന് കഴിഞ്ഞില്ല; അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറി പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ പിണറായി തയ്യാറാവണമെന്ന് ബിജെപി

തൃശൂർ:ഏറെ കൊട്ടിഘോഷിച്ച അമ്പത്തെട്ടാമത് കേരള സ്‌കൂൾകലോത്സവത്തിന് വിവാദത്തോടെ തുടക്കം. മുഖ്യമന്ത്രി കലോത്സവത്തിൽ നിന്ന് വിട്ടു നിന്നതാണ് വിവാദത്തിന് തീ കൊളുത്തിയത്. ഒരു വർഷത്തോളമായി കലോത്സവ ചിന്താപദ്ധതികൾക്ക് ആരംഭം കുറിച്ചിട്ട്. ഉദ്ഘാടകനായി മുഖ്യമന്ത്രി പിണറായി വിജയനെ അങ്ങനെ തീരുമാനിച്ചതുമാണ്. എന്നാൽ അവസാനനിമിഷമാണ് മുഖ്യമന്ത്രി പിന്മാറിയത് അദ്ധേഹത്തെ കാത്തിരുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും സംഘാടകരും നിരാശരായി.

വളരെ പ്രധാനപ്പെട്ടതും ഒഴിവാക്കാനാവാത്തതുമായ ഒരാവശ്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിക്ക് വരാൻ സാധിക്കാത്തതെന്ന് സ്വാഗതം പറഞ്ഞ കൃഷിമന്ത്രി അഡ്വ. വി എസ്.സുനിൽകുമാർ സദസ്സിനെ അറിയിച്ചു. മുഖ്യമന്ത്രിക്ക് പകരം സ്പീക്കർ ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു.

എന്നാൽ സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിട്ടുനിന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബിജെപി. തൃശൂർ ജില്ല പ്രസിഡന്റ് എ.നാഗേഷ് പ്രസ്താവനയിൽ പറയുന്നു. പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുവേണ്ടി കേരളം കാത്തിരുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവത്തിൽ നിന്ന് വിട്ടുനിന്നത് ജനങ്ങളോടുള്ള അവഹേളനമാണ്.

ആയിരക്കണക്കിന്നു കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും പൊതുജനങ്ങളും ഏറെ താൽപ്പര്യത്തോടെ കലോത്സവത്തെ സ്വീകരിക്കുമ്പോൾ പുറം തിരിഞ്ഞുനിൽക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെത്. പാർട്ടി നേതാവെന്ന നിലയിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരാൻ പിണറായി വിജയന് കഴിഞ്ഞില്ല. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറി പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ പിണറായി തയ്യാറാവണമെന്നും മുഖ്യമന്ത്രി വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്നും നാഗേഷ് പ്രസ്താവനയിലൂടെ അറിയിച്ചു.

അതിന്നിടെ ഓൺ ലൈൻ മാധ്യമങ്ങൾക്ക് കലോത്സവത്തിൽ വിലക്ക് കൽപ്പിച്ചതിലും ഏറെപേർക്ക് പ്രതിഷേധമുണ്ട്. ഓൺ ലൈൻ പത്രക്കാരുടെ കയ്യിൽ നിന്നും തിരിച്ചറിയൽ കാർഡും ഫോട്ടോ അടക്കമുള്ള രേഖകളും അപേക്ഷകള്ളും വാങ്ങിവച്ചുകൊണ്ട് അവസാനനിമിഷമാണ് അവർക്കുള്ള പാസ്സുകൾ നിഷേധിച്ചത്. പി.ആർ.ഡി വകുപ്പിന്റെ അംഗീകാരം ഓൺലൈൻപത്രങ്ങൾക്ക് ഇല്ലെന്നതാണ് സംഘാടകർ നൽകുന്ന ന്യായം. അതേസമയം മുഖ്യധാരാ പത്രങ്ങളുടെ എല്ലാ ഓൺ ലൈൻ പത്രപ്രവർത്തകർക്കും സംഘാടകർക്ക് ഓശാന പാടിയവർക്കും പാസ്സുകൾ അനുവദിക്കുകയും ചെയ്തു. ഓൺ ലൈൻ മാധ്യമങ്ങൾക്ക് കലോത്സവം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് വിലക്ക് കൽപ്പിച്ചതിൽ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.

കലോത്സവത്തിന്റെ പ്രധാന വേദികൾ എല്ലാതന്നെ മുഖ്യധാര മാധ്യമങ്ങൾ കയ്യടക്കിയിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾക്ക് അമിതമായ പ്രാധാന്യവും പ്രസക്തിയും കൊടുത്ത കലോത്സവമായിരുന്നു തൃശൂരിൽ ഇന്ന് അരങ്ങേറിയ കലോത്സവം. കലോത്സവത്തിന്റെ മുഖ്യ വേദികൾ എല്ലാം തന്നെ മാതൃഭൂമിയുടെയും മനോരമയുടെയും പരസ്യങ്ങളാൽ നിറഞ്ഞിരുന്നു.

ദൃശ്യമാധ്യമങ്ങൾക്ക് മത്സരിക്കാനുള്ള എല്ലാ വിധ ഒത്താശകളും ചെയ്തു കൊടുത്ത കലോത്സവ അധികൃതർ യഥാർത്ഥത്തിൽ പ്രേക്ഷകരുടെ കലോത്സവം കാണാനുള്ള സൗകര്യങ്ങൾ വെട്ടിക്കുറക്കുകയായിരുന്നുവെന്ന് പ്രതിഷേധമുണ്ടായി. ഓരോ ദൃശ്യമാധ്യമങ്ങളും മത്സരിച്ച് മൂന്നും നാലും ക്യാമറകൾ വച്ചുകൊണ്ടുള്ള മീഡിയ കവറേജ് അക്ഷരാർത്ഥത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചു. ജനങ്ങൾ പ്രതിഷേധിച്ചതിനെ തുടർന്ന്, പിന്നീട് പൊലീസ് ഇടപെട്ടാണ് പ്രേക്ഷകരുടെ മുന്നിൽനിന്ന് ക്യാമറകൾനീക്കം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP