Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞു പെങ്ങൾക്ക് അന്ത്യചുംബനം നൽകി വിങ്ങിപ്പൊട്ടി ജോയലും ജോഫിറ്റയും; കൊഞ്ചിക്കാനും ഒപ്പം കളിക്കാനും കുഞ്ഞൂസില്ലെന്ന യാഥാർത്ഥ്യത്തിൽ നെഞ്ചുപൊട്ടിക്കരഞ്ഞ കുഞ്ഞുങ്ങളെ കണ്ട് കണ്ണുനിറഞ്ഞ് നാട്ടുകാരും; കുഞ്ഞു മാലാഖ ജോവാനയ്ക്ക് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ശാന്തമ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം; ആ കുരുന്നിനോട് എന്തിനീ ചതി ചെയ്‌തെന്ന് ചോദിച്ചു ലിജിക്ക് ശാപവാക്കുകൾ ചൊരിഞ്ഞ് ശാന്തമ്പാറക്കാർ

കുഞ്ഞു പെങ്ങൾക്ക് അന്ത്യചുംബനം നൽകി വിങ്ങിപ്പൊട്ടി ജോയലും ജോഫിറ്റയും; കൊഞ്ചിക്കാനും ഒപ്പം കളിക്കാനും കുഞ്ഞൂസില്ലെന്ന യാഥാർത്ഥ്യത്തിൽ നെഞ്ചുപൊട്ടിക്കരഞ്ഞ കുഞ്ഞുങ്ങളെ കണ്ട് കണ്ണുനിറഞ്ഞ് നാട്ടുകാരും; കുഞ്ഞു മാലാഖ ജോവാനയ്ക്ക് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ശാന്തമ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം; ആ കുരുന്നിനോട് എന്തിനീ ചതി ചെയ്‌തെന്ന് ചോദിച്ചു ലിജിക്ക് ശാപവാക്കുകൾ ചൊരിഞ്ഞ് ശാന്തമ്പാറക്കാർ

പ്രകാശ് ചന്ദ്രശേഖർ

രാജകുമാരി: കുഞ്ഞുപെട്ടിയിൽ പൊതിഞ്ഞ് ജോവാനയുടെ മൃതദേഹം പുത്തടിയിലെ വീട്ടിലേക്ക് എത്തിയപ്പോൾ നെഞ്ചുപൊട്ടിക്കരഞ്ഞ ജോയലിനെയും ജോഫിറ്റയെയും കണ്ടു നിൽക്കാൻ സാധിക്കാതെ ഒരു ജനസഞ്ചയം. എന്തിനാണ് ലിജീ ഈ കുരുന്നിനോട് ഈ കൊടുംകൈ ചെയ്തത് എന്നു ചോദിച്ചു കൊണ്ടുള്ള ശാപവാക്കുകൾ ചൊരിഞ്ഞ് നാട്ടുകാരും. ഒന്നിന് പിന്നാലെ മറ്റൊന്നായി ദുരന്തം എത്തിയതോടെ കണ്ണീരിന്റെ ഉപ്പു പടർന്ന അവസ്ഥയായിരുന്നു എങ്ങും. ജോയലിനും ജോഫിറ്റയ്ക്കും ഒപ്പം കളിക്കാൻ ഇനി കുഞ്ഞുപെങ്ങൾ കുഞ്ഞൂസില്ലെന്ന യാഥാർത്ഥ്യം എല്ലാവരുടെയും ഹൃദയം കലക്കുന്നതായി.

തങ്ങളെ താലോലിച്ചു വളർത്തിയ അച്ഛന്റെ മരണത്തിന് പിന്നാലെ കുഞ്ഞുപെങ്ങളും മരിച്ചെന്ന വാർത്ത ആ കുരുന്നുകൾക്ക് താങ്ങാൻ സാധിക്കുന്നതിലും അപ്പുറത്തായിരുന്നു. മുംബൈയിൽ നിന്നും ഇന്നലെ രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ച ജൊവാനയുടെ മൃതദേഹം ഇന്ന് രാവിലെ 9 മണിയോടെയാണ് റിജോഷിന്റെ തറവാടായ മുല്ലൂർ വീട്ടിലേക്ക് എത്തിച്ചത്. കുഞ്ഞു പെങ്ങളുടെ ചേതനയറ്റ മൃതദേഹം അലമുറയിട്ടു കരയുകയായിരുന്നു സഹോദരങ്ങൾ. ഇവരുടെ പൊന്നോമന ആയിരുന്നു ജൊവാന.

വൻജനാവലി വീട്ടിലും പരിസരത്തും തടിച്ചു കൂടിയിരുന്നു കുറച്ചു ദിവസം മുമ്പ് ചിരിച്ചു കളിച്ചു നടന്ന കുഞ്ഞു ജൊവാന ഇനിയില്ലെന്ന യാഥാർത്ഥ്യം എല്ലാവരുടെയും നെഞ്ചിന്റെ ഭാരം കൂട്ടിയിരുന്നു. നിരവധി പേർ അന്ത്യാജ്ഞലി അർപ്പിച്ചതോടെ പത്ത് മണിയോടെ ശാന്തമ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലേക്ക് കൊണ്ടുപോയി. ഇവിടെ പ്രാർത്ഥനകൾക്കും സംസ്‌ക്കാര ചടങ്ങിനും നേതൃത്വം കൊടുത്തത് ലിജിയുടെ മൂത്ത സഹോദരൻ വിജേഷായിരുന്നു. പള്ളിയിലും വൻ ജനാവലി തന്നെ തടിച്ചു കൂടിയിരുന്നു.

റിജോഷിനും കുട്ടികളോട് വലിയ ഇഷ്ടമായിരുന്നു. എവിടെ പോയാലും കുട്ടികളെ ഒപ്പംകൂട്ടി എത്തുമായിരുന്നു. ജോയലിന്റെയും ജോഫിറ്റയുടെയും ഭാവി എന്താകുമെന്ന ആശങ്കയും ഇനി കുടുംബാംഗങ്ങൾക്കുണ്ട്. 11 വർഷം മുമ്പ് പ്രണയിച്ചാണു റിജോഷ് ലിജിയെ വിവാഹം കഴിച്ചത്. എന്നാൽ ഇങ്ങനെ ഒരു ചതി പ്രതീക്ഷിച്ചില്ലെന്ന് റിജോഷിന്റെ മാതാപിതാക്കൾ പറയുന്നു. റിജോഷിനെ കാണാതായതിനു ശേഷം ലിജിയുടെ പെരുമാറ്റത്തിൽ സംശയം ഉണ്ടായിരുന്നില്ല. ഒക്ടോബർ 30ന് രാത്രി 11 മണിയോടെ റിജോഷ് വീട്ടിൽ വന്നിരുെന്നന്നും നാലുമണിയോടെ ജോലിതേടി എറണാകുളത്തിന് പോയെന്നും ലിജി കുട്ടികളോട് പറഞ്ഞിരുന്നു. കുട്ടികൾ തറവാട്ടിൽ വീട്ടിലെത്തിയപ്പോൾ മാതാപിതാക്കൾ ലിജിയെ വിളിച്ച് റിജേഷിനെ പറ്റി അന്വേഷിച്ചെങ്കിലും കള്ളം ആവർത്തിച്ചു. വഴക്കിട്ടാണ് റിജേഷ് പോയതെന്നും ഫോൺ എറിഞ്ഞു പൊട്ടിച്ചെന്നും ലിജി പറഞ്ഞു.

തുടർന്ന് ഒന്നാംതീയതി ഇവർ പൊലീസിൽ പരാതി നൽകി. എന്നാൽ തന്റെ ഫോണിലേക്ക് റിജോഷ് തൃശൂരിൽ നിന്നും കോഴിക്കോട് നിന്നും വിളിച്ചെന്ന് ലിജി വീണ്ടും പറഞ്ഞു. പക്ഷേ അതെല്ലാം കളവാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ചെറുപ്പത്തിൽ തന്നെ ലിജിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞിരുന്നു. തുടർന്ന് ലിജി പിതാവിനൊപ്പമാണു വളർന്നത്. സഹോദരന്മാരായ ജിജോഷിനോടും വിജോഷിനോടും നല്ല സ്നേഹബന്ധം ആയിരുന്നു കൊല്ലപ്പട്ട റിജോഷിന് ഉണ്ടായിരുന്നത്. മൂത്ത സഹോദരൻ വിജേഷ് ലത്തീൻ സഭയിലെ െവെദികനാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണു വാസീമും റിജോഷിന്റെ ഭാര്യ ലിജിയും രണ്ടു വയസുകാരി ജൊവാനയുമായി മുംെബെ പനവേലിലുള്ള സമീർ ഹോട്ടലിൽ മുറിയെടുത്തത്. വെള്ളിയാഴ്ചയാണ് ഇരുവരെയും വിഷം കഴിച്ച നിലയിലും ജൊവാനയെ മരിച്ച നിലയിലും കണ്ടെത്തിയത്. നിലവിൽ പൊലീസ് നിരീക്ഷണത്തിൽ മുംെബെ വാസീയിലുള്ള ജെ.ജെ. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇരുവരും. വസീമിന്റെ നില അൽപം മെച്ചപ്പെട്ടിട്ടുണ്ട്. ലിജിയുടെ നിലയിലും മാറ്റമുണ്ട്. എന്നാൽ ഇവരുടെ മൊഴിയെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

വസീം റിജോഷിന്റെ വീട്ടിൽ രാത്രികാലങ്ങളിലടക്കം നിത്യ സന്ദർശകനായിരുന്നു. വർഷങ്ങളായി ഇവിടെ ജോലി ചെയ്തിരുന്ന റോയിയെ റിജോഷിന്റെ ഭാര്യ റിസോർട്ടിൽ ജോലിക്കെത്തി രണ്ട് മാസം കഴിഞ്ഞപ്പോൾ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധം പുറത്തറിയുമോയെന്ന് ഭയന്നാകാം തന്നെ പറഞ്ഞയച്ചതെന്ന് മുൻ ജീവനക്കാരൻ റോയി പറഞ്ഞു.

വസീം െവെകുന്നേരങ്ങളിലടക്കം റിജോഷിന്റെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നെന്നും രാത്രികാലങ്ങളിൽ മണിക്കൂറുകൾ തങ്ങുന്നതായി കണ്ടിട്ടുണ്ടെന്നും സമീപവാസികളും പറയുന്നു. മദ്യം കഴിക്കില്ലാത്ത വസീം മിക്ക ദിവസങ്ങളിലും റിജോഷിന് മദ്യം വാങ്ങി നൽകുമായിരുന്നെന്നും കഴിഞ്ഞ 30 ന് മദ്യം നൽകാമെന്ന് പറഞ്ഞ് വസീം റിജോഷിനെ റിസോർട്ടിലേയ്ക്ക് വിളിപ്പിച്ചതായും ബന്ധുക്കളും പറയുന്നുണ്ട്. അതുകൊണ്ട് തന്നെ വഴിവിട്ട ബന്ധം പുറത്തറിയാതിരിക്കുന്നതിന് പ്രതി വസീം വ്യക്തമായ കണക്കുകൂട്ടലുകളോടെയാണ് റിജോഷിനെ കെലപ്പെടുത്തിയതെന്നാണ് വ്യക്തമാകുന്നത്. ഇതിനിടെ, അറസ്റ്റിലായ പ്രതി വസീമിന്റെ സഹോദരൻ ഫഹദിനെ(25) നെടുങ്കണ്ടം കോടതി റിമാൻഡ് ചെയ്തു.

സംഭവത്തിൽ വസീമിനെയും ഫഹദിനെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. കൊലപാതക കേസിൽ അന്വേഷണം വഴിതിരിച്ച് വിടുന്നതിനും പൊലീസിനെ തെറ്റിധരിപ്പിച്ചതിനും പ്രതി വസീമിന്റെ സഹോദരൻ ഫഹദിനെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിജോഷിനെ കാണാതായെന്ന് ബന്ധുക്കൾ പരാതി നൽകിയതിന് ശേഷം തൃശൂരിൽ നിന്നും റിജോഷ് ഭാര്യ ലിജിയെ വിളിച്ചിരുന്നതായി ലിജി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന് തെളിവായി ലിജിയെ വിളിച്ച നമ്പർ പൊലീസിന് നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോണിന്റെ ഉടമ പ്രതി വസീമിന്റെ സഹോദരൻ ഫഹദാണെന്നും കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP