Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു; രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയിലായിരുന്ന നേതാവിന്റെ മരണകാരണം ഹൃദയസ്തംഭനം; കേരള ഗവർണറായി പ്രവർത്തിച്ചത് ആറ് മാസം; ഡൽഹിയിലെ കോൺഗ്രസിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവ്; 81ാം വയസ്സിലും ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചു; വിടവാങ്ങുന്നത് മരുമകളായി എത്തി ഡൽഹിയുടെ അമരക്കാരിയായി മാറിയ ഷീല ദീക്ഷിത്; തീരാ നഷ്ടമെന്ന് പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ

മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു; രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയിലായിരുന്ന നേതാവിന്റെ മരണകാരണം ഹൃദയസ്തംഭനം; കേരള ഗവർണറായി പ്രവർത്തിച്ചത് ആറ് മാസം; ഡൽഹിയിലെ കോൺഗ്രസിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവ്; 81ാം വയസ്സിലും ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചു; വിടവാങ്ങുന്നത് മരുമകളായി എത്തി ഡൽഹിയുടെ അമരക്കാരിയായി മാറിയ ഷീല ദീക്ഷിത്; തീരാ നഷ്ടമെന്ന് പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡൽഹി മുഖ്യമനത്രിയുമായിരുന്ന ഷീല ദീക്ഷിത് (81) അന്തരിച്ചു. ഡൽഹി പിസിസി അധ്യക്ഷയായി പ്രവർത്തിച്ച് വരുന്നതിനിടയിലാണ് മരിച്ചത്. 81വയസ്സുകാരിയായ ഷീല ദീക്ഷിത് മുൻപ് കേരള ഗവർണറായിരുന്നു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു അവർ. ഹൃദയാഘാതമാണ് മരണ കാരണം രാജ്യ തലസ്ഥാനത്തെ കോൺഗ്രസിന്റെ മുഖം തന്നെയായിരുന്നു അവർ.

മൂന്ന് തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് തന്നെയാണ് ഏറ്റവും കൂടുതൽ സമയം ആ പദവിയിലിരുന്ന നേതാവ്. 1998 മുതൽ 2013 വരെയാണ് ഷീല ഡൽഹി മുഖ്യമന്ത്രിയായിരുന്നത്.2014ലാണ് ഷീല ദീക്ഷിത് കേരള ഗവർണറായി സേവനമനുഷ്ഠിച്ചത്. എന്നാൽ ആറ് മാസത്തിന് ശേഷം അവർ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി

1998 മുതൽ അതായത് തന്റെ അറുപതാം വയസ്സ് മുതൽ ഡൽഹി മുഖ്യമന്ത്രിയായിരുന്ന അവർ 2013 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പില് ആംആദ്മി സർക്കാർ അധികാരത്തിലേറിയപ്പോഴാണ് സ്ഥാനം നഷ്ടപ്പെട്ടത്. പിന്നീട് ഗവർണറായി മാറിയെങ്കിലും ഉടൻ തന്നെ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി. 81ാം വയസ്സിലും ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാജ്യ തലസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയെ നയിച്ചത് അവർ തന്നെയാണ്.

ഷീല ദീക്ഷിതിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഡൽഹി നഗരത്തിന്റെ വികസനത്തിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് അവർ എന്നും രാജ്യത്തിന് നഷ്ടമാണ് എന്നും മോദി ട്വീറ്റ് ചെയ്തു. ആഴത്തിലുള്ള ദുഃഖമാണ് തനിക്ക് ഇതെന്നും കുടുംബത്തിന്റേയും കോൺഗ്രസിന്റേയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ച്.രാജീവ് ഗാന്ധി മന്ത്രിസഭയിൽ അംഗമായിരുന്നു.യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുമായും ഏറെ അടുപ്പം പുലർത്തിയിരുന്ന നേതാവായിരുന്നു ഷീല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP