Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാഹിത്യകാരൻ ശിവരാമൻ ചെറിയനാട് അന്തരിച്ചു; വിടവാങ്ങിയത് മികച്ച ഒരു അദ്ധ്യാപകനും സാഹിത്യരംഗത്തെ അതികായനും

സാഹിത്യകാരൻ ശിവരാമൻ ചെറിയനാട് അന്തരിച്ചു; വിടവാങ്ങിയത് മികച്ച ഒരു അദ്ധ്യാപകനും സാഹിത്യരംഗത്തെ അതികായനും

മറുനാടൻ മലയാളി ബ്യൂറോ

മാവേലിക്കര: സാഹിത്യകാരനായ ചെട്ടികുളങ്ങര കൈതവടക്ക് മണ്ണിലേത്ത് ശിവരാമൻ ചെറിയനാട് അന്തരിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണവിഭാഗം നിർവാഹകസമിതിയംഗവും സാംസ്‌കാരികവകുപ്പ് കേരളപാണിനി എ.ആർ.രാജരാജവർമ സ്മാരക ഭരണസമിതി അംഗവുമാണ് അദ്ദേഹം. സാഹിത്യകാരനിലുപരി അദ്ധ്യാപകനും കൂടിയായിരുന്നു അദ്ദേഹം. മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്‌കാരം 1989-ൽ ലഭിച്ചിട്ടുണ്ട്. ഒൻപതുവർഷം സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റായിരുന്നു. സാംസ്‌കാരികവകുപ്പ് കേരളപാണിനി എ.ആർ.രാജരാജവർമ സ്മാരക ഭരണസമിതി വൈസ് പ്രസിഡന്റ്, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അബുദാബി ശക്തി അവാർഡ്, എ.പി.കളയ്ക്കാട് അവാർഡ് എന്നിവയും പാറപ്പുറത്തിന്റെ കൃതികളെക്കുറിച്ചുള്ള പഠനത്തിന് കേരള സാഹിത്യ അക്കാദമി സ്‌കോളർഷിപ്പും ലഭിച്ചിരുന്നു. പുതിയ പാഠങ്ങൾ, ഒരു പാവം കഴുത, ഇങ്ങനെ ഓരോ വിഡ്ഢിത്തം, അസിധാര, വലിയവരുടെ മരണം വലിയ മരണം, നീതിപീഠത്തിലെ കുരുടൻ, വിയറ്റ്നാം കഥകൾ, കാറ്റിന്റെ നിറം, കള്ളൻ വാസൂള്ളയുടെ ഷഷ്ടിപൂർത്തി സ്മരണിക, ഉദയഗീതം, ഭ്രാന്തില്ലാത്ത ഭ്രാന്തൻ, ദൈവത്തിന്റെ കാള (കഥാസമാഹാരങ്ങൾ), അദ്ദേഹം, കോട, തോല് (നോവലുകൾ), ഭഗവതിത്തെരുവിലെ കാറ്റ് (നോവലെറ്റ്), ചെപ്പുകുടത്തിലെ ചെങ്കടൽ, കൂട്, വീട്, സുന്ദരപുരി, തേൻവരിക്ക, നെയ്യപ്പം, അണുബോംബിന്റെ പിതാവ്, മുനിബാലൻ, അമ്മ വിളിക്കുന്നു (ബാലസാഹിത്യം), പാറപ്പുറത്ത് ഓണാട്ടുകരയുടെ കഥാകാരൻ, മലയാറ്റൂർ ജീവിതവും കൃതികളും (പഠനങ്ങൾ) എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP