Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രി പോലും സുല്ലിട്ട തന്റേടം; ജാതകം ചേരില്ലെന്നറിഞ്ഞിട്ടും സന്താനങ്ങളുണ്ടാകില്ലെന്നു ജ്യോതിഷം പറഞ്ഞിട്ടും ജയലക്ഷ്മിയെ മിന്നുകെട്ടിയ യുവ കേസരി; സത്യത്തിനു വേണ്ടി വേല പോയാലും ഭയമില്ലെന്ന് കരുതിയ കർമ്മ യോഗി; തെരഞ്ഞെടുപ്പ് കമ്മീഷൻ പാവയല്ലെന്ന് തെളിയിച്ച ജന സേവകൻ; ശത്രുക്കളുടെ അൽസെഷൻ! മൺമറഞ്ഞാലും ഇതിഹാസത്തിലെ നായകൻ പഠിപ്പിച്ചു തന്ന പാഠങ്ങൾക്ക് മരണമുണ്ടാകില്ല; ഓർമ്മയാകുന്നത് രാജ്യം വിറപ്പിച്ച സിംഹം; ടി എൻ ശേഷൻ വിപ്ലവം സൃഷ്ടിച്ച പാലക്കാട്ടുകാരൻ

പ്രധാനമന്ത്രി പോലും സുല്ലിട്ട തന്റേടം; ജാതകം ചേരില്ലെന്നറിഞ്ഞിട്ടും സന്താനങ്ങളുണ്ടാകില്ലെന്നു ജ്യോതിഷം പറഞ്ഞിട്ടും ജയലക്ഷ്മിയെ മിന്നുകെട്ടിയ യുവ കേസരി; സത്യത്തിനു വേണ്ടി വേല പോയാലും ഭയമില്ലെന്ന് കരുതിയ കർമ്മ യോഗി; തെരഞ്ഞെടുപ്പ് കമ്മീഷൻ പാവയല്ലെന്ന് തെളിയിച്ച ജന സേവകൻ; ശത്രുക്കളുടെ അൽസെഷൻ! മൺമറഞ്ഞാലും ഇതിഹാസത്തിലെ നായകൻ പഠിപ്പിച്ചു തന്ന പാഠങ്ങൾക്ക് മരണമുണ്ടാകില്ല; ഓർമ്മയാകുന്നത് രാജ്യം വിറപ്പിച്ച സിംഹം; ടി എൻ ശേഷൻ വിപ്ലവം സൃഷ്ടിച്ച പാലക്കാട്ടുകാരൻ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ : 1990ൽ ഇന്ത്യയുടെ പത്താമത് തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ ടി എൻ ശേഷൻ തെരഞ്ഞെടുപ്പ് മേഖല അഴിമതി മുക്തമാക്കാൻ നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു. തെരഞ്ഞെടുപ്പുകളിലെ അധിക ചെലവ് കുറയ്ക്കുന്നതിലും അദ്ദേഹം വലിയ ഇടപെടലുകൾ നടത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല എന്ത് എന്ന് ജനങ്ങൾക്ക് വ്യക്തമാക്കി കൊടുത്ത വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഫോട്ടോ പതിച്ച വോട്ടേഴ്‌സ് ഐഡികൾ കൊണ്ടു വന്നതടക്കമുള്ള പരിഷ്‌കാരങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ടായി. പ്രശസ്തമായ മഗ്‌സസെ പുരസ്‌കാരത്തിനും അർഹനായി. തെരഞ്ഞെടുപ്പ് കമ്മീഷന് നട്ടെല്ലുണ്ടാക്കി കൊടുത്ത കമ്മീഷണറായിരുന്നു ശേഷൻ. വ്യത്യസ്തമായ വഴികളിലൂടെയായിരുന്നു എന്നും ശേഷന്റെ ഔദ്യോഗിക യാത്രകൾ. പഠനകാലത്തും വിവാഹത്തിലും എല്ലാം പ്രത്യേക വഴിയിലൂടെ പോകാനായിരുന്നു ശേഷന് താൽപ്പര്യം.

ശേഷന്റെ മരണത്തോടെ കേരളം ലോകത്തിന് സംഭാവന ചെയ്ത മികച്ച വ്യക്തിത്വങ്ങളിൽ ഒരാൾ കൂടി വിടവാങ്ങുകയാണ്... ആ പ്രതാപകാലം ഇനി ചരിത്രത്താളുകളിലേക്ക്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വലിയ വിശ്വാസം ഉണ്ടാകുന്ന തരത്തിൽ ഇടപെടാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സഹായിച്ച ഇതിഹാസമെന്നാണ് ടിഎൻ ശേഷനെ മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറേഷി അനുസ്മരിച്ചു. ആ ഇതിഹാസം മൺമറഞ്ഞാലും ഇതിഹാസത്തിലെ നായകൻ പഠിപ്പിച്ചു തന്ന പാഠങ്ങൾക്ക് മരണമുണ്ടാകില്ല... ഇതാണ് സത്യവും. ഖുറേഷിയാണ് ശേഷന്റെ മരണം ട്വീറ്റിലൂടെ പൊതു സമൂഹത്തെ അറിയിച്ചതും. രാഷ്ട്രീയ നേതാക്കളും ഭരണനേതാക്കളും വരെ പേടിക്കുന്ന തരത്തിൽ കരുത്തുറ്റ ഇടപെടലുകളായിരുന്നു ശേഷൻ കാഴ്ച വച്ചത്. പെരുമാറ്റചട്ടം എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്നതാണ് അക്കൂട്ടത്തിൽ ആദ്യം എത്തുക. തെരഞ്ഞെടുപ്പ് അഴിമതരഹിതമാക്കുന്നതിലും നിരവധി ശ്രമങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ടായി. തെരഞ്ഞെടുപ്പ് ചെലവ് വെട്ടിക്കുറച്ചും സ്വതന്ത്രനിരീക്ഷകരെ വച്ചും തെരഞ്ഞെടുപ്പിനെ കൂടുതൽ ജനാധിപത്യപരമാക്കാനും ടി എൻ ശേഷന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയെ ശുദ്ധീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായിരുന്നു ടി എൻ ശേഷൻ.

1990-1996 ലാണ് രാജ്യത്തെ 10 -ാംമത് ഇലക്ഷൻ കമ്മീഷണറായി ടി.എൻ ശേഷൻ നിയമിതനായത്. കമ്മീഷണറായതോടെ ഭരണഘടനയിൽ ഈ ഉദ്യോഗസ്ഥരുടെ അധികാരങ്ങൾ എന്തൊക്കൊണെന്ന് ജനത്തിനു കാണിച്ചുകൊടുക്കാൻ അദ്ദേഹത്തിനായി. മറ്റുള്ളവരുടെ വീടുകളുടെ ചുവരിൽ തിരഞ്ഞെടുപ്പു പരസ്യങ്ങൾ തടഞ്ഞും ലൗഡ് സ്പീക്കർ നിരോധിച്ചും പ്രചരണത്തിനു സമയവും ചിലവും നിർണയിച്ചും, സ്ഥാനാർത്ഥികൾ സ്വത്തു വിവരങ്ങൾ കർശനമായും വെളിപ്പടുത്തണമെന്നടക്കമുള്ള പരിഷ്‌കരണങ്ങൾ ഏർപ്പടുത്തിയും ശേഷൻ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് മൂക്കുകയറിട്ടു. അദ്ദേഹം ഏകാധിപതിയെപ്പോലെ പ്രവർത്തിക്കുകയാണെന്ന ആരോപണവും ഉയർന്നിരുന്നു. തുടർന്നാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. പ്രസിഡന്റ് പദവിയിലേക്കും ശേഷൻ മത്സരിച്ചിരുന്നു.

പാലക്കാട് തിരുനെല്ലായിയിൽ തമിഴ് ബ്രാഹ്മണ കുടുംബത്തിലായിരുന്നു ടി.എൻ. ശേഷന്റെ ജനനം. 1954ൽ ഐ.എ.എസ് പാസായി. ഡിണ്ഡിഗലിൽ സബ് കലക്ടറായി ഔദ്യോഗിക ജീവിതമാരംഭിച്ചു. കേന്ദ്ര- സംസ്ഥാന തലത്തിലും മറ്റും പല ഉയർന്ന പദവികൾ അലങ്കരിച്ചുവെങ്കിലും ആദർശത്തിൽനിന്ന് വ്യതിചലിക്കാത്ത ശേഷന് നേരെ ഭരണാധികാരികളുടേത് മുതൽ ഒപ്പം ജോലി ചെയ്യുന്നവരുടെ വരെ 'ശത്രുതയുടെ വാൾ' ഉയർന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായ സമയത്ത് പത്രികകളിൽ തെറ്റായ വിവരങ്ങൾ ബോധിപ്പിച്ചതിന് 14,000 സ്ഥാനാർത്ഥികളെ അയോഗ്യരാക്കാൻ കാട്ടിയ ധൈര്യം രാജ്യത്തെ ജനങ്ങൾ ഏറെ പ്രശംസിച്ച ഒന്നാണ്. പഞ്ചാബ്, ബിഹാർ തെരഞ്ഞെടുപ്പുകൾ റദ്ദാക്കിയ ശേഷനെ ഇംപീച് ചെയ്യാനുള്ള നീക്കവുമുണ്ടായി. ഈ സമയത്ത് സുപ്രീം കോടതിയെ സമീപിച്ച് സ്വതന്ത്രാധികാരം നിലനിർത്താനാണ് അദ്ദേഹം ശ്രമിച്ചത്.

തെരഞ്ഞെടുപ്പ് പ്രക്രിയയിലെ അഴിമതി വാണിരുന്ന യുഗത്തിന് അവസാനമായത് ടി.എൻ. ശേഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായതിന് ശേഷമാണ്. തെരഞ്ഞെടുപ്പ് ചെലവുകൾക്ക് പരിധി നിശ്ചയിക്കുകയും വോട്ടറുടെ ചിത്രം പതിച്ച തിരിച്ചറിയാൽ കാർഡ് കൊണ്ടു വന്നതുമാണ് ശേഷൻ പ്രാബല്യത്തിൽ കൊണ്ടുവന്ന നാഴികക്കല്ലായ മാറ്റങ്ങൾ. ചുവരെഴുത്തുകളും ഉച്ചഭാഷിണികളും നിരോധിച്ചു. സ്ഥാനാർത്ഥികൾ വരുമാന വിവരങ്ങൾ സമർപ്പിക്കൽ നിർബന്ധമാക്കി. മാതൃക പെരുമാറ്റച്ചട്ടം നടപ്പാക്കി. കള്ളവോട്ട് തടയാൻ പോളിങ് നടപടികൾ വിഡിയോയിൽ പകർത്തൽ ആരംഭിച്ചു. ശേഷന്റെ തെരഞ്ഞെടുപ്പ് പരിഷ്‌ക്കാരങ്ങൾക്ക് പിന്നാലെ ഒട്ടേറെ ശത്രുക്കളാണ് അദ്ദേഹത്തിനുണ്ടായതെങ്കിലും ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ഒറ്റക്കെട്ടയാണ് വരവേറ്റത്.

അദ്ദേഹത്തെ 'അൽസേഷൻ' എന്ന് ശത്രുക്കൾ വിളിച്ചിട്ടും സൗമ്യതയോടെ അവയെ എല്ലാം നേരിടാനും അദ്ദേഹത്തിന് സാധിച്ചു. സ്വതന്ത്ര സ്ഥാപനമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിയതിന് കാരണക്കാരൻ ആരെന്ന് ലോകം ചോദിച്ചാൽ ടി.എൻ ശേഷൻ എന്ന് വരും തലമുറയും ഉറച്ച ശബ്ദത്തിൽ പറയുമെന്നുറപ്പ്.

ജ്യോതിഷത്തെ തള്ളിയ വിവാഹം

ജാതകം ചേരില്ലെന്നറിഞ്ഞിട്ടും സന്താനങ്ങളുണ്ടാകില്ലെന്നു ജ്യോതിഷം പറഞ്ഞിട്ടും ടിഎൻ ശേഷനെ അതൊന്നും സ്വാധീനിച്ചില്ല. മരണം വിളിക്കും വരെ ജയലക്ഷ്മിയായിരുന്നു രാജ്യത്തെ വിറപ്പിച്ച മുൻ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രിയതമ. ''സത്യത്തിനു വേണ്ടിയാണെങ്കിൽ ആരെതിർത്താലും വേല പോയാലും ഭയമില്ല, ഭാര്യ പോയാലും ഭർത്താവിന് ഭയമില്ലെന്ന തിരിച്ചറിവുമായി ശേഷനൊപ്പം ജയലക്ഷ്മി താങ്ങും തണലുമായി നിന്നു. രാജ്യത്തെ തിരഞ്ഞെടുപ്പു ചട്ടത്തിൽ ഒട്ടേറെ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയ ടി.എൻ ശേഷന് ഭാര്യയുടെ മരണം തങ്ങാവുന്നതിലും അപ്പുറമായിരുന്നു.

1958 ഡിസംബർ 30നു ബെംഗളൂരുവിൽ പെണ്ണുകാണൽ. അച്ഛനും ജ്യേഷ്ഠനും അദ്ദേഹത്തിന്റെ ഭാര്യയും മൂത്ത ചേച്ചിയും ശേഷനൊപ്പം കൂടെച്ചെന്നു. 10 മിനിറ്റ് സംസാരം. വൈകിട്ട് അഞ്ചിനു പെണ്ണുകണ്ടു, രാത്രി ഒൻപതോടെ 'ഇതു തന്നെ'എന്നുറപ്പിച്ചു. ശേഷന്റെ 26ാം വയസ്സിൽ 1959 ഫെബ്രുവരി ഒൻപതിനു ബംഗളൂരുവിൽ വിവാഹം. ജാതകത്തിലെ പ്രശ്നമൊന്നും കാര്യമാക്കാതെയുള്ള വിവാഹം. അതിന് ശേഷം ഇവർ ഒരുമിച്ച് മാത്രമേ നീങ്ങിയുള്ളൂ. ജയലക്ഷ്മിയുടെ വിയോഗം വരേയും യാത്ര തുടർന്നു,

ശേഷന്റെ ഭാര്യ തൃശൂർ പുതുക്കാട് രാപ്പാൾ ജയലക്ഷ്മി പ്രമുഖ ശാസ്ത്രജ്ഞനും കേരള സർവകലാശാലാ വൈസ് ചാൻസലറുമായിരുന്ന ആർ.എസ്.കൃഷ്ണന്റെ മകളാണ്. ടി.എൻ.ശേഷൻ ഡിണ്ടിഗൽ സബ് കലക്ടറായിരിക്കെ, 1959ൽ ആയിരുന്നു വിവാഹം. ഇവർക്ക് മക്കളുണ്ടായിരുന്നില്ല. നാരായണീയം ക്ലാസെടുത്തും എച്ച്ഐവി ബാധിതരായ കുട്ടികൾക്കു കൈത്തറി വസ്ത്രങ്ങൾ തയാറാക്കിയും അവസാന ദിവസങ്ങൾ വരെ സജീവമായിരുന്നു ജയലക്ഷ്മി. അഭിരാമപുരം സെന്റ് മേരീസ് റോഡിലെ 'നാരായണീയം' എന്നു പേരിട്ട വീട്ടിലാണു ശേഷനും ജയയും താമസിച്ചിരുന്നത്.

വിവാഹം നിശ്ചയിച്ച ശേഷം ജയയുടെ ജാതകത്തിനു മുകളിൽ 'പോരാ' എന്നു മലയാളത്തിലെഴുതി ശേഷന്റെ അച്ഛൻ പാലക്കാട്ടു നിന്ന് അദ്ദേഹത്തിന് അയച്ചു കൊടുത്തു. സന്താനഭാഗ്യം പോരെന്നായിരുന്നു അച്ഛന്റെ കണ്ടെത്തൽ. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം ഇതേ ജാതകം വീണ്ടും മുന്നിലെത്തിയപ്പോൾ വിവാഹം ആകാമെന്ന നിലപാടിൽ ശേഷനെത്തി. 1958 ഡിസംബർ 30നു ബെംഗളൂരുവിൽ പെണ്ണുകാണൽ. അച്ഛനും ജ്യേഷ്ഠനും അദ്ദേഹത്തിന്റെ ഭാര്യയും മൂത്ത ചേച്ചിയും ശേഷനൊപ്പം പെണ്ണിനെ കാണാനെത്തി. 10 മിനിറ്റ് സംസാരം. വൈകിട്ട് അഞ്ചിനു പെണ്ണുകണ്ടു, രാത്രി ഒൻപതോടെ കല്യാണം ഉറപ്പിച്ചു. ശേഷന്റെ 26ാം വയസ്സിൽ 1959 ഫെബ്രുവരി ഒൻപതിനു ജയലക്ഷ്മി ശേഷന്റെ ജീവിത പങ്കാളിയാക്കി.

പാട്ടും ബാഡ്മിന്റനുമായിരുന്നു ജയയുടെ ഇഷ്ടവിനോദം. ജയയും ശേഷനും ചേർന്നു പതിവായി ഷട്ടിൽ കളിക്കുമായിരുന്നു. മധുരയിലും ബെംഗളൂരുവിലെ വീട്ടിലും ഷട്ടിൽ കോർട്ടുമുണ്ടായിരുന്നു. ശേഷന്റെ ജീവിതം ചക്രക്കസേരയിലൊതുങ്ങിയപ്പോൾ ജയ ഭർത്താവിന് താങ്ങും തണലുമായി ഒപ്പം നിന്നു. ചെന്നൈ നഗരത്തിൽ സ്വന്തമായി വീടുണ്ടായിട്ടും ഈ ദമ്പതികൾ വ്യദ്ധ സദനത്തിൽ എത്തിയത് വാർത്തയായിരുന്നു. വിവാദമായതോടെ തിരികെ വീട്ടിലേക്ക് മടങ്ങി.

ജനിച്ചത് തൃശ്ശൂരിലായിരുന്നുവെങ്കിലും ജയലക്ഷ്മി പഠിച്ചതും വളർന്നതും ബെംഗളൂരുവിലാണ്. ഡോ. ആർ.എസ്. കൃഷ്ണൻ ബെംഗളൂരുവിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലും പ്രവർത്തിച്ചിരുന്നു. ടി.എൻ. ശേഷൻ ദിണ്ടിഗൽ സബ് കളക്ടറായിരുന്നപ്പോൾ 1959-ലായിരുന്നു ജയലക്ഷ്മിയുമായുള്ള വിവാഹം. ഇവർക്ക് മക്കളില്ല. ആത്മീയകാര്യങ്ങളിൽ അതിയായ താത്പര്യം കാട്ടിയ ജയലക്ഷ്മി ചെന്നൈയിലെ വീട്ടിൽ വേദപഠനക്ലാസുകൾ നടത്തിയിരുന്നു. ആത്മീയ അനുഭവങ്ങൾ വിവരിക്കുന്ന 'ഹാർട്ട് ഓഫ് ലവ്' എന്ന പുസ്തകം രചിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP