Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രക്തദാനം പ്രോത്സാഹിപ്പിക്കാൻ ഓൺലൈൻ കൂട്ടായ്മയുടെ പൂക്കളമാമാങ്കം; 1001 ടീമുമായി ഷെയർമൈബ്ലഡ്.ഓർഗിന്റെ സംരംഭം പുതുവത്സരദിനത്തിൽ

രക്തദാനം പ്രോത്സാഹിപ്പിക്കാൻ ഓൺലൈൻ കൂട്ടായ്മയുടെ പൂക്കളമാമാങ്കം; 1001 ടീമുമായി ഷെയർമൈബ്ലഡ്.ഓർഗിന്റെ സംരംഭം പുതുവത്സരദിനത്തിൽ

തിരുവനന്തപുരം: രക്തദാതാക്കളുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ഷെയർമൈബ്ലഡ്.ഓർഗിന്റെ ആഭിമുഖ്യത്തിൽ 2015 പുതുവത്സര ദിനത്തിൽ 1001 ടീമുകളെ പങ്കെടുപ്പിച്ച് പൂക്കള മത്സരം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ഷെയർമൈബ്ലഡ്.ഓർഗ് 'പൂക്കള മാമാങ്കം' ഒരുക്കുന്നത്.

'രക്തദാനം മഹാദാനം' എന്ന മഹത്തായ സന്ദേശം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും ഷെയർമൈബ്ലഡ്.ഓർഗിൽ കൂടുതൽ രക്തദാതാക്കളെ പങ്കാളിയാക്കുന്നതിനും വേണ്ടിയാണ് പൂക്കള മാമാങ്കം സംഘടിപ്പിക്കുന്നത്. പുതുവത്സരദിനത്തിൽ 1001 പേർ രക്തം ദാനം ചെയ്യും.

പൂക്കള മത്സരത്തിന് മുന്നോടിയായി വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും. പ്രസ്തുത പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പൂക്കള മാമാങ്കത്തിന് ലോഗോയും ക്ഷണിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 5001 രൂപ സമ്മാനം നൽകും. ലോഗോ അയയ്‌ക്കേണ്ട വിലാസം: ഷെയർമൈബ്ലഡ്.ഓർഗ്, പിഎൽആർഎ എ-4, പണിക്കേഴ്‌സ് ലൈൻ, ശാസ്തമംഗലം പിഒ, തിരുവനന്തപുരം-10. ഇ-മെയിൽ: [email protected], ഫോൺ: 0471 2317121, 98471 34700.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള ജനപ്രതിനിധികളാണ് സംഘാടകസമിതിയുടെ മുഖ്യരക്ഷാധികാരികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP