Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കഴിഞ്ഞ ജോലിയിലെ അഭിമാന നിമിഷം ഏത്? പഴയ തൊഴിലുടമ നിങ്ങളെക്കുറിച്ച് എന്തുപറയും? ഈ പത്തു ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ അറിയില്ലെങ്കിൽ നിങ്ങൾ ഒരിടത്തും ഇന്റർവ്യൂവിന് പോകരുത്

കഴിഞ്ഞ ജോലിയിലെ അഭിമാന നിമിഷം ഏത്? പഴയ തൊഴിലുടമ നിങ്ങളെക്കുറിച്ച് എന്തുപറയും? ഈ പത്തു ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ അറിയില്ലെങ്കിൽ നിങ്ങൾ ഒരിടത്തും ഇന്റർവ്യൂവിന് പോകരുത്

ജോലിക്കുള്ള അഭിമുഖങ്ങൾക്ക് എങ്ങനെ തയ്യാറെടുക്കുണമെന്ന് വിശദമാക്കുന്ന ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ട്. എത്രയൊക്കെ തയ്യാറെടുത്താലും ചോദ്യകർത്താക്കൾക്ക് മുന്നിൽ ചിലപ്പോൾ പതറിപ്പോകാം. ആദ്യമായി ഇന്റർവ്യൂവിന് ഹാജരാകുന്നവർക്ക് മാത്രമല്ല, വർഷങ്ങളുടെ ജോലി പരിചയമുള്ളവർക്കും മുഖാമുഖങ്ങളിൽ ചിലപ്പോൾ പ്രതീക്ഷിച്ച മികവ് കാട്ടാനായെന്ന് വരില്ല.

ഏറ്റവും മിടുക്കരെ നേടുന്നതിനുള്ള തയ്യാറെടുപ്പോടെയാണ് അഭിമുഖത്തിന് ഇരിക്കുന്നവരും. അതുകൊണ്ടുതന്നെ എത്രത്തോളം കുഴപ്പിക്കാവുന്ന ചോദ്യങ്ങൾ ചോദിക്കാം എന്നാകും അവർ ചിന്തിക്കുക. തൊഴിൽരംഗവുമായി യാതൊരു ബന്ധവുമില്ലാത്ത ചോദ്യങ്ങൾ പോലും വന്നെന്നിരിക്കും.

ഇന്റർവ്യൂവിന് പോകുന്നതിന് മുമ്പ് എല്ലാ ഉദ്യോഗാർഥികളും അറിഞ്ഞിരിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. ഈ പത്തുചോദ്യങ്ങൾ അവയാണ്. ഇതിന് ഉത്തരം അറിയില്ലെങ്കിൽ ഇന്റർവ്യൂവിന് പോകുന്നതുകൊണ്ട് പ്രത്യേക പ്രയോജനമില്ലെന്നും ഗവേഷകർ പറയുന്നു. നിർണായകമായ ആ പത്തു ചോദ്യങ്ങൾ ഇവയാണ്.

കഴിഞ്ഞ ജോലിയിലെ ഏറ്റവും അഭിമാനാർഹമായ നിമിഷമേത്?

നിങ്ങളുടെ ശക്തിയും ജോലിയോടുള്ള ആത്മാർഥതയും എത്രത്തോളമെന്ന് അളക്കാൻ അഭിമുഖകാരനെ സഹായിക്കുന്ന ചോദ്യമാണിത്. ഇതിന് ഉത്തരം പറയുമ്പോഴും ശ്രദ്ധിക്കണം. ഒഴുക്കൻ മട്ടിൽ ഉത്തരം പറഞ്ഞാൽ ചിലപ്പോൾ ഉദ്ദേശിച്ച ഫലം കിട്ടിയെന്ന് വരില്ല. അഭിമുഖകാരന് നിങ്ങളെക്കുറിച്ച് ഒരു മതിപ്പുണ്ടാക്കുന്ന തരത്തിലാകണം ഉത്തരം തിരഞ്ഞെടുക്കാൻ.

പഴയ മാനേജർ നിങ്ങളെക്കുറിച്ച് എന്തുപറയും?

കുഴപ്പം പിടിച്ചൊരു ചോദ്യമാണിത്. പഴയ മാനേജരുടെ കണ്ണുകളിലൂടെ സ്വയം വിശദീകരിക്കാൻ ആവശ്യപ്പെടുമ്പോൾ നിങ്ങൾക്കുള്ളിലെ മാനേജ്‌മെന്റ് കഴിവുകൂടിയാണ് പരിശോധിക്കപ്പെടുന്നത്. പഴയ സ്ഥാപനവുമായി നിങ്ങൾ എത്രത്തോളം യോജിച്ച് പോയിരുന്നുവെന്നും അവർക്ക് മനസ്സിലാക്കാനാവും. പഴയ മാനേജരോട് അന്വേഷിച്ച് ഇതെത്രത്തോളം ശരിയാണെന്ന് പരിശോധിക്കാനും അവർക്ക് അവസരമുണ്ടെന്നും ഓർക്കണം

എന്തുകൊണ്ടാണ് പഴയ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചത്

നിലവിലെ ജോലി ഉപേക്ഷിച്ച് പുതിയ ജോലി സ്വീകരിക്കാൻ എന്തുകൊണ്ടു തീരുമാനിച്ചുവെന്നത് മതിയായ കാര്യകാരണസഹിതം വിശദമാക്കാൻ കഴിയണം. പഴയ സ്ഥാപനത്തെക്കുറിച്ചോ തൊഴിലുടമയെക്കുറിച്ചോ കുറ്റം പറയുന്നതിന് ഈ ചോദ്യം ഉപയോഗിക്കരുത്. അത് നിങ്ങളുടെ സ്വഭാവം എളുപ്പത്തിൽ മനസ്സിലാക്കുന്നതിന് അഭിമുഖകാരന്മാരെ സഹായിക്കും. കൂടുതൽ പുതിയ മേഖലകളിൽ ജോലി ചെയ്യാനുള്ള താത്പര്യമാണ് നിങ്ങളെ നയിക്കുന്നതെന്ന് അവര ബോധ്യപ്പെടുത്തണം

മുമ്പത്തെ ജോലിയിൽ പറ്റിയ തെറ്റെന്ത്? അത് എങ്ങനെ പരിഹരിച്ചു?

ജോലിക്കിടെ പിഴവുകൾ പറ്റുന്നത് മനുഷ്യസഹജമാണ്. എന്നാൽ അതെങ്ങനെ പരിഹരിക്കുന്നു എന്നതാണ് പ്രധാനം. അത് പരിഹരിക്കുന്നതിലെ മിടുക്ക് മനസ്സിലാക്കുന്നതിനാണ് ഈ ചോദ്യം. ജോലിയിൽ എത്രത്തോളം ശ്രദ്ധാലുവാണെന്നും ഇതിലൂടെ ചോദ്യകർത്താവിന് അളക്കാനാവും. തെറ്റുപറ്റിയാൽ അത് മേലുദ്യോഗസ്ഥനെ അറിയിക്കാനുള്ള ആർജവമുണ്ടോ എന്നും ഈ ചോദ്യത്തിലൂടെ പരിശോധിക്കപ്പെടും.

എന്താണ് നിങ്ങളുടെ പഞ്ചവത്സരപദ്ധതി

ടുത്ത അഞ്ചുവർഷം നിങ്ങളുടെ കരിയർ എങ്ങനെയാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന ചോദ്യത്തിൽ പ്രധാനമായും ചോദ്യകർത്താവ് ഉദ്ദേശിക്കുന്നത് ഇത്രയാണ്? ഈ സ്ഥാപനത്തിൽ നിങ്ങൾ എത്ര നാൾ തുടരും എന്ന് മനസ്സിലാക്കുക. കൂടുതൽ മികച്ച അവസരങ്ങളിലേക്കുള്ള ചവിട്ടുപടിയായാണ് ഈ ജോലിയെ കാണുന്നതെന്ന് തെളിഞ്ഞാൽ ചിലപ്പോൾ നിങ്ങളെ ജോലിക്കെടുക്കാൻ അവർ താത്പര്യം കാണിച്ചെന്ന് വരില്ല.

എന്താണ് നിങ്ങൾക്കുള്ള ഒരു കുറവ്?

'ഞാൻ എന്റെ ജോലിയിൽ നൂറുശതമാനവും ആത്മാർഥത പുലർത്തും' എന്ന മട്ടിലുള്ള ഉത്തരങ്ങൾ ആരും വിശ്വസിക്കില്ല. നിങ്ങളുടെ പോരായ്മയെന്തെന്ന ചോദ്യത്തോട് പ്രതികരിക്കുമ്പോൾ എത്രത്തോളം സത്യസന്ധരാകാൻ പറ്റുന്നുവോ അത്രയും നല്ലത്. പോരായ്മകളില്ലാത്തവർ ഇല്ലെന്ന് മനസ്സിലാക്കുക. ഞാൻ നൂറുശതമാനവും പെർഫെക്ടാണ് എന്ന ഉത്തരം നിങ്ങളെ സഹായിച്ചെന്നിരിക്കില്ല.

രുചിയറിയാത്തവരോട് ആപ്പിളിന്റെ രുചി എങ്ങനെ പറഞ്ഞുകൊടുക്കും?

ചോദ്യത്തിന്റെ ശരിയായ ഉത്തരമെന്തെന്ന് ആർക്കും പറയാനാവില്ല. ഒാരോരുത്തരും പറയുന്നത് ഓരോ ഉത്തരങ്ങളാകും. എന്നാൽ, ഉത്തരം എത്രത്തോളം തന്മയത്വത്തോടെ പറയുന്നു എന്നതിലാണ് കാര്യം. കാര്യങ്ങളെ വിമർശനാത്മകമായി നിരീക്ഷിക്കാനും ഭാവനാത്മകമായി വിലയിരുത്താനും എത്രത്തോളം കഴിയുന്നു എന്നതാണ് ഈ ചോദ്യത്തിലൂടെ ഉദ്ദേശിക്കുന്നത്.

ഏതൊക്കെ അവധികളാണ് നിങ്ങൾ ആഘോഷിക്കുന്നത്

ന്റർവ്യൂവിന് ഹാജരാകുന്ന ഒരാളോട് മതത്തെക്കുറിച്ചും പ്രായത്തെക്കുറിച്ചും മറ്റ് സ്വകാര്യതകളെക്കുറിച്ചും ചോദ്യകർത്താവിന് നേരിട്ട് ചോദിക്കാനായെന്ന് വരില്ല. അതുകൊണ്ട് അത്തരം കാര്യങ്ങൾ സൂത്രത്തിലൂടെ മനസ്സിലാക്കാനുള്ള ചോദ്യമാണിത്. തുറന്നുപറയുന്നതിൽ കുഴപ്പമില്ലെന്ന് തോന്നുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ തുറന്നുപറയുകയാണ് ഒരു രീതി. അല്ലെങ്കിൽ ചോദ്യകർത്താവ് ചോദിക്കുന്ന ചോദ്യത്തിനുമാത്രം ഉത്തരം നൽകി അവസാനിപ്പിക്കുക. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് തോന്നുകയാണെങ്കിൽ ഉത്തരം പറയാനാവില്ലെന്ന് വ്യക്തമാക്കുകയുമാവാം.

നിങ്ങൾക്കെന്തെങ്കിലും ചോദ്യങ്ങളുണ്ടോ?

ത്തരമൊരു ചോദ്യം ചോദ്യകർത്താക്കളിൽനിന്നുവന്നാൽ ഒന്നുറപ്പിക്കാം, കമ്പനിക്ക് നിങ്ങളെ ബോധിച്ചുകഴിഞ്ഞു. ഇത്തരമൊരു അവസരം കിട്ടിയാൽ ഇന്റർവ്യൂവിന് ഹാജരാകുന്നവർക്കും തന്റെ കരിയറിനെ സംബന്ധിക്കുന്ന സംശയങ്ങൾക്ക് ഉത്തരം തേടാനാവും. ഇതിനാദ്യം ചെയ്യേണ്ടത് തിരിച്ചുചോദിക്കാൻ പറ്റിയ ഒരു കൂട്ടം ചോദ്യങ്ങൾ നേരത്തെ ഉറപ്പിച്ചുവെക്കുകയാണ്. ഈ ജോലി സ്വീകരിക്കുകയാണെങ്കിൽ തനിക്ക് ലഭിക്കുന്ന പ്രൊഫഷണൽ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് ചോദിക്കാം. അതൊക്കെ ചോദ്യകർത്താക്കളുടെ മതിപ്പ് കൂട്ടുകയേ ഉള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP