Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐടി മേഖലയിൽ കൂട്ടപിരിച്ച് വിടൽ അരങ്ങേറുമ്പോഴും കോടികൾ ശമ്പളം ഉള്ള ജോലിയിൽ വമ്പൻ വർധന; ഒരു കോടിയിൽ അധികം ശമ്പളം ഉള്ള തസ്തികകൾ പെരുകുന്നു

ഐടി മേഖലയിൽ കൂട്ടപിരിച്ച് വിടൽ അരങ്ങേറുമ്പോഴും കോടികൾ ശമ്പളം ഉള്ള ജോലിയിൽ വമ്പൻ വർധന; ഒരു കോടിയിൽ അധികം ശമ്പളം ഉള്ള തസ്തികകൾ പെരുകുന്നു

മുംബൈ: ഉള്ളവർക്ക് എന്നും ഓണവും ഇല്ലാത്തർക്ക് എന്നും ക്ഷാമവുമെന്ന പ്രതിഭാസം ഐടിമേഖലയ്ക്കും ബാധകമാണെന്നാണ് ഈ രംഗത്തെ പുതിയ പ്രവണതകൾ വ്യക്തമാക്കുന്നത്. അതായത് ചില ഐടി കമ്പനികൾ താഴെക്കിടയിലുള്ള ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിടുമ്പോഴും ഈ മേഖലിയിൽ കഴിവ് തെളിയിച്ച മുകൾത്തട്ടിലുള്ള ജീവനക്കാർക്ക് ഇതുകൊയ്ത്തുകാലമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐടി മേഖലയിലെ മാനേജർ തലത്തിലുള്ള തസ്തികക്കാർ കോടിപതികളാകുന്ന കാഴ്ചയാണിന്നുള്ളത്. ഇത്തരക്കാരെ കോടികൾ വാഗ്ദാനം ചെയ്ത് ചാക്കിട്ട് പിടിക്കാൻ പ്രമുഖ ഐടി കമ്പനികൾ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നത് പതിവായിരിക്കുന്നു. കോടികൾ വാർഷിക ശമ്പളം പറ്റുന്ന ഒരു പുതിയ മാനേജർ വർഗം ഇന്ത്യയിലെ ഐടി മേഖലിയിൽ വളർന്ന് വന്നിരിക്കുന്നു. ഇവരെ റാഞ്ചാൻ വിദേശ ഐടി ഭീമന്മാർ ഇന്ത്യൻ ഐടി ആകാശത്ത് തക്കം പാർത്ത് പറന്നു കൊണ്ടിരിക്കുകയുമാണ്.

ഒരു കോടിക്ക് മുകളിൽ ശമ്പളം കൊടുത്ത് ഈ രംഗത്തെ മാനേജർമാരെ നിയമിക്കുന്ന പ്രക്രിയ 25 മുതൽ 30 ശതമാനം വരെ വർധിച്ചിരിക്കുകയാണെന്നാണ് റിക്രൂട്ടിങ് സ്ഥാപനങ്ങളായ ആംറോപ് ഇന്ത്യ, സ്റ്റാൻന്റൺ ചേസ് ഇന്ത്യ, ഇഎംഎ പാർട്ട്‌നേർസ്, മൈക്കൽ പേജ് , കോൺ ഫെറി, ഹെയ്ഡ്രിക്ക് ആൻഡ് സ്ട്രഗിൾസ് എന്നിവ പറയുന്നത്. മിടുക്കന്മാരായ പ്രഫഷണലുകൾക്കായി ഒരു കോടിക്ക് മുകളിൽ ശമ്പളവാഗ്ദാനവുമായി ഇഎംഎ പാർട്ട്‌ണേർസ് ഈ വർഷം 75 മുതൽ 80 വരെ സെർച്ചുകൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞവർഷം അവർ ഇതുമായി ബന്ധപ്പെട്ട് 60 മുതൽ 65 വരെ സെർ്ച്ചുകളേ നടത്തിയിരുന്നുള്ളൂ എന്നറിയുമ്പോഴാണ് ഇതിന്റെ വർധനവ് വ്യക്തമാകുന്നത്.

അതുപോലെത്തന്നെ ആംറോപ് ഇന്ത്യ ഈ വർഷം 25 സെർച്ചുകൾ നടത്തിയിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം 20 സെർച്ചുകളെ നടത്തിയിരുന്നുള്ളൂ. ഇത്തരം ഹയറിംഗിൽ നൂറ് ശതമാനം വളർച്ചയുണ്ടായിട്ടുണ്ടെന്നാണ് മൈക്കൽ പേജ് പറയുന്നത്. ഈ സാമ്പത്തികവർഷത്തിൽ ഇത്തരത്തിലുള്ള ഹയറിങ് കൂടുതലായി നടത്തിയെന്നാണ് മൈക്കൽ പേജിന്റെ ഡയറക്ടറായ അങ്കിത് അഗർവാല പറയുന്നത്. കഴിഞ്ഞ എട്ട്മാസത്തിനിടെ സ്റ്റാൻന്റൺ ഇന്ത്യ ഒരു കോടി മുതൽ അഞ്ച് കോടി വരെ വാർഷിക ശമ്പളം വാങ്ങുന്ന 35 മുതൽ 40 വരെ മുതിർന്ന പ്രഫഷണലുകളെ പ്ലേസ് ചെയ്തിട്ടുണ്ട്. ഈ മാസം ആദ്യം നടന്ന ഐഐടി പ്ലേസ്‌മെന്റുകളിൽ 40 വിദ്യാർത്ഥികൾക്കാണ് ഒരു കോടിക്ക് മുകളിൽ ശമ്പളമുള്ള ഓഫറുകൾ ലഭിച്ചത്. എംപ്ലോയീ സ്‌റ്റോക്ക് ഓപ്ഷനുകളും(ഇഎസ്ഒപി) ഇവയിൽ ഉൾപ്പെടുന്നു.

കോടിക്ക് മുകളിലുള്ള ശമ്പളവാഗ്ദാനങ്ങൾ മൂലം ഈ മേഖലയോടുള്ള ഇഷ്ടം ഇന്ത്യയിലും പുറത്തുമുള്ള പ്രഫണലുകൾക്ക് വർധിച്ചിരിക്കുകയാണ്. ഇതിനെത്തുടർന്ന് ഇത്തരം തസ്തികകൾ നികത്തുന്ന നടപടികൾ സത്വരം നടക്കുകയുമാണെന്നാണ് ഈ രംഗത്തെ വിഗദ്ധർ പറയുന്നത്. അത്യപൂർവ ടാലന്റ് കാഴ്ചവയ്ക്കുന്നവർക്ക് ഇകോമേഴ്‌സ് കമ്പനികൾ ആകർഷകമായ ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നത്. കോടിക്ക് മുകളിൽ ശമ്പളം കൈപ്പറ്റുന്ന മാനേജർമാരുടെ കൃത്യമായ എണ്ണം കണക്കാക്കുക സാധ്യമല്ല. 2014 മാർച്ചിലെ കണക്കുകൾ പ്രകാരം ബിഎസ്ഇ 500 കമ്പനികളിലായി ഇത്തരത്തിലുള്ള 646 മാനേജർമാരുണ്ടെന്നാണ് ഒരു ഇടിജി പഠനം വെളിപ്പെടുത്തുന്നത്. നാല് വർഷങ്ങൾക്ക് മുമ്പ് ഇത്തരത്തിലുള്ള 175 കമ്പനികളെ ഉണ്ടായിരുന്നുള്ളുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഹെൽത്ത്‌കെയർ, ടെലികോം, മീഡിയ, ഫിനാൻഷ്യൽ സർവീസുകൾ തുടങ്ങിയ രംഗങ്ങളിലേക്കാണ് കോടികൾ കൊടുത്തുള്ള ഇത്തരം ഹയറിംഗുകൾ കൂടുതലായി നടക്കുന്നതെന്നാണ് മൈക്കൽ പേജിലെ അഗർവാല പറയുന്നത്. ന്യൂ ഏജ് സെക്ടറുകളായി ഇകോമേഴ്‌സ്, ലോജിസ്റ്റിക് സൊല്യൂഷൻസ്, റീട്ടെയിൽ , ഹെൽത്ത് കെയർ, പ്രൈവറ്റ് ഇക്യുറ്റി ബാക്ക്ഡ് ബിസിനസ്സുകൾ എന്നിവയിലേക്കുള്ള ഇത്തരം നിയമനങ്ങൾ 2013 14 സാമ്പത്തിക വർഷത്തേക്കാൾ 30 മുതൽ 50 ശതമാനം വർധിച്ചിട്ടുണ്ടെന്നാണ് ആംറോപിലെ മായൻക് പാണ്ഡെ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP