Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐടിബിപിയിൽ 134 അവസരങ്ങൾ; അവസാന തീയതി മാർച്ച് 15

ഐടിബിപിയിൽ 134 അവസരങ്ങൾ; അവസാന തീയതി മാർച്ച് 15

ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിൽ കരാർ അടിസ്ഥാനത്തിൽ നിയമനം. 134 ഒഴിവുകളാണുള്ളത്. കോൺസ്റ്റബിൾ(ഡ്രൈവർ ) തസ്തികയിലാണ് നിയമനം, ഗ്രൂപ്പ സി തസ്തികയാണ്. ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

പ്രായം: 21-27 വയസ്സ്. 2018 മാർച്ച് 15 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവുകൾ ലഭിക്കും.

യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യ യോഗ്യത. ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, രണ്ടു വർഷത്തെ മുൻ പരിചയം തുടങ്ങിയവ ഉണ്ടായിരിക്കണം.

ശാരീരിക യോഗ്യതകൾ: ഉയരം 170 സെമീ. നെഞ്ചളവ് സാധാരണ നിലയിൽ 80 സെമീ. അഞ്ചു സെന്റീ മീറ്റർ വികാസം.പ്രായത്തിനും ഉയരത്തിനും അനുപാതികമായ തൂക്കം. കണ്ണടയില്ലാതെ മികച്ച കാഴ്‌ച്ച ശക്തി ഉണ്ടായിരിക്കണം. കൂട്ടി മുട്ടുന്ന കാൽമുട്ട്, പരന്ന പാദം, വെരിക്കോസ് വെയിൻ എന്നിവ ഉണ്ടായിരിക്കാൻ പാടില്ല.

തിരഞ്ഞെടുപ്പ്: ശാരീരിക ക്ഷമത പരീക്ഷ, എഴുത്തു പരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പുപ്പു നടത്തുക.

ശാരീരിക ക്ഷമതാ പരീക്ഷയിൽ 1.6 കിമീ ഓട്ടം, ലോംഗ് ജെംപ്, ഹൈ ജംപ് എന്നിവ ഉണ്ടായിരിക്കും. എഴുത്തു പരീക്ഷ, ജനറൽനോളജ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷാ ട്രേഡ് അനുബന്ധ ചോദ്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ്. ഇതിൽ വിജയിക്കുന്നവർക്ക് പ്രായോഗിക പരീക്ഷയിൽ പങ്കെടുക്കാം.

ജനറൽ, ഒബിസി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഓൺലൈനായി 100 രൂപ ഫീസടയ്ക്കണം. എസ്‌സി, എസ്ടി, വിമുക്ത ഭടന്മാർ എന്നിവർക്കു ഫീസ് ബാധകമല്ല.

്അപേക്ഷിക്കുന്ന അവസരത്തിൽ ഫോട്ടോ, ഒപ്പ്, ആവശ്യമായ രേഖകൾ തുടങ്ങിയവ കരുതണം. സർട്ടിഫിക്കറ്റുകളുടെ മാതൃകയും മറ്റു വിശദ വിവരങ്ങളും വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിനും മറ്റു വിവരങ്ങൾക്കുമായി www.recruitment.itbpolice.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15.

 

 

 

 

 

 

 

 

 

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP