1 usd = 71.98 inr 1 gbp = 92.43 inr 1 eur = 82.21 inr 1 aed = 19.60 inr 1 sar = 19.18 inr 1 kwd = 236.63 inr

Nov / 2018
17
Saturday

ഈ എൻജിനീയർമാർക്കെന്താ കൊമ്പുണ്ടോ? മുരളി തമ്മാരുകുടി എഴുതുന്നു

January 18, 2017 | 09:21 PM IST | Permalinkഈ എൻജിനീയർമാർക്കെന്താ കൊമ്പുണ്ടോ? മുരളി തമ്മാരുകുടി എഴുതുന്നു

മുരളീ തമ്മാരുകുടി

കോതമംഗലത്താണ് എൻജിനീയറിങ് പഠിച്ചത്. സിവിൽ എൻജിനീയറിംഗായിരുന്നു വിഷയം. ചോദിച്ചുമേടിച്ച വിഷയമാണ്. സിവിൽ കഴിഞ്ഞ് ഒന്നുകിൽ ഗൾഫിൽ പോകണം, അല്ലെങ്കിൽ പി ഡബ്‌ള്യു ഡിയിൽ നല്ല കൈക്കൂലിയൊക്കെ കിട്ടുന്ന ജോലി നേടണം. ഒരു മധ്യവർഗ്ഗ മലയാളിയുടെ സ്വപ്നം. അത്രേയുണ്ടായിരുന്നുള്ളു അന്ന്.

കക്ഷിരാഷ്ട്രീയമോ ഇടിമുറിയോ ഒന്നുമില്ലെങ്കിലും കോതമംഗലം കോളേജ് അന്നൊരു തല്ലിപ്പൊളി കോളേജാണ്. ഒരു മാനേജ്‌മെന്റും ഞങ്ങളെ വളഞ്ഞിട്ട് ഇടിച്ചില്ല. ഒരു രാഷ്ട്രീയപ്പാർട്ടിയും അവിടെ അക്രമം നടത്തിയില്ല. അതിനൊന്നും ഞങ്ങൾ നിന്ന് കൊടുത്തില്ല. ഇതിനൊന്നും പുറമേനിന്ന് ആൾ വരേണ്ട ആവശ്യമില്ല, ഒരു പ്രത്യയശാസ്ത്രത്തിന്റെയും സംഘടനയുടെയും പിന്തുണ വേണ്ട. തികച്ചും അരാഷ്ട്രീയമായ കാരണങ്ങളാൽ ഞങ്ങൾ തല്ലിപ്പൊളിക്കും. എങ്ങനെയും വർഷത്തിൽ ഒരു അടിപിടി ഞങ്ങൾക്ക് നിർബന്ധമായിരുന്നു. അങ്ങനെ അടികൊണ്ടൊക്കെയാണ് ഞാനും പഠിച്ചത്. ഒരിക്കൽ ഏറുകൊണ്ട് തലയും പൊട്ടി. അടി വരുന്നത് മുൻപേ കാണണമെന്നും അടി അടുത്തുവന്നാൽ ഓടണമെന്നും അങ്ങനെയാണ് പഠിച്ചത്, പിൽക്കാലത്ത് അഫ്ഗാനിസ്ഥാനിലും സിറിയയിലും ഒക്കെ യുദ്ധരംഗത്ത് പോകേണ്ടി വരുമ്പോൾ ഈ പാഠങ്ങൾ വലിയ ഉപകാരമായി. അതുപോലെ എത്രയോ ജീവിതപാഠങ്ങൾ ക്ലാസ് റൂമിന് പുറത്തുനിന്ന് പഠിച്ചു! ക്ലാസിൽ നിന്നും പഠിച്ചതിൽ കൂടുതൽ ജീവിതത്തിൽ പ്രയോജനപ്പെട്ടത് പുറത്തുനിന്ന് പഠിച്ച പാഠങ്ങൾ തന്നെയാണ്. നാല് വർഷത്തെ കോഴ്‌സ് അഞ്ചു വർഷം കൊണ്ടാണ് തീർന്നത് (ഞാൻ മാത്രമല്ല മൊത്തം ബാച്ച്). ഒരു വിഷമവുമില്ല. ഇപ്പോഴത്തെ എൻജിനീയറിങ് വിദ്യാഭ്യാസത്തെപ്പറ്റി എന്റെ പ്രധാന പരിഭവം ഈ ക്ലാസിനു പുറത്തുള്ള പഠനം കുട്ടികൾക്ക് കിട്ടുന്നില്ല എന്നതാണ്.

എന്നുവച്ച് പഠിച്ചിറങ്ങിയപ്പോൾ പി ഡബ്‌ള്യു ഡി പിടിച്ച് അവാർഡ് പോയിട്ട് ഒരു ജോലി പോലും തന്നില്ല. അന്ന് ഗൾഫിലും സാന്പത്തികമാന്ദ്യം. എന്റെ കൂട്ടുകാരിൽ ഭൂരിഭാഗവും ജോലി കിട്ടാതെ നട്ടം തിരിഞ്ഞപ്പോൾ ഭാഗ്യത്തിന് ഞാൻ എം ഐ ടി യിൽ പോയി, പഠിക്കാനുള്ള ആഗ്രഹം കൊണ്ടൊന്നുമല്ല, വേറെ മാർഗ്ഗമില്ലാത്തതിനാലാണ്. എൽ ഐ സി ഏജൻസി തൊട്ട് എസ് ടി ഡി ബൂത്ത് വരെ നടത്തേണ്ടി വരെ വന്നു എൻജിനീയറിങ് പഠിച്ചു പാസ്സായ മിടുക്കന്മാർക്കും മിടുക്കികൾക്കും.

ഇങ്ങനെ ഒന്നും തെണ്ടിപ്പോകേണ്ടവരല്ല സിവിൽ എൻജിനീയർമാർ. ഈജിപ്തിലെ പിരമിഡും റോമിലെ അക്വഡക്റ്റും ഒക്കെ ഉണ്ടാക്കിയവരുടെ പിൻതലമുറയാണ്, യുദ്ധത്തിനെ സഹായിക്കാൻ ജോലി ചെയ്തിരുന്ന മിലിട്ടറി എൻജിനീയറിങ്ങിൽ നിന്നും മാറി പൊതുനന്മക്ക് വേണ്ടി എൻജിനീയറിങ് വൈദഗ്ദ്ധ്യം ഉപയോഗിക്കാൻ തുടങ്ങിയ ശാഖയാണ് (അങ്ങനെയാണ് സിവിൽ എന്ന പേര് വന്നത്, ഇപ്പോഴും ആർമി മറ്റുള്ളവരെ സിവിലിയന്മാർ എന്നാണല്ലോ വിളിക്കുക). ഏതാണ്ട് മുന്നൂറു കൊല്ലം ആവാറായി ആധുനിക സിവിൽ എൻജിനീയറിങ് ഒരു ഔദ്യോഗിക ശാഖയായും സംഘമായും പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. പഠിക്കുന്ന കാലത്ത് മറ്റുള്ളവർ 'കഞ്ഞി സിവിൽ' എന്നൊക്ക വിളിക്കുമെങ്കിലും ഈ മെക്കാനിക്കലും ഇലക്ട്രിക്കലും എല്ലാം ഞങ്ങളുടെ കൊച്ചനിയന്മാരാണ്. മറ്റുള്ളവർ ഒക്കെ ഇന്നാളത്തെ പിള്ളേരല്ലേ...
പക്ഷെ പറഞ്ഞിട്ടെന്താ കാര്യം, അൻപത്തി ഒന്ന് വിഷയങ്ങളും അടിയും തടയും (എന്റെ കാര്യത്തിൽ ഓട്ടവും) ഒക്കെ പഠിച്ചിറങ്ങിയിട്ട് ജോലിയില്ല എന്ന് മാത്രമല്ല, ജോലിക്ക് അപേക്ഷിക്കാൻ പോലും ഒരവസരമില്ല. ഇതെന്റെ മാത്രം കഥയല്ല, എന്റെ തലമുറയുടേതാണ്.

1990കളിൽ എൻജിനീയർമാരുടെ തലവര മാറി. പുതിയതായി ബ്ലൂം ചെയ്ത ഐ ടി മേഖല ആയിരക്കണക്കിന് എൻജിനീയർമാരെ ജോലിക്കെടുത്തു. അതിന് ഉദ്യോഗാർത്ഥികളെ സൃഷ്ടിക്കാൻ തമിഴ്‌നാട്ടിലും ആന്ധ്രയിലുമൊക്കെ നൂറുകണക്കിന് എൻജിനീയറിങ് കോളേജുകൾ ഉദിച്ചുയർന്നു. 'അതൊക്ക ചീപ്പ് പരിപാടിയാ' എന്നും പറഞ്ഞ് കേരളം അഭിമാനപൂർവം പിടിച്ചുനിന്നു. എൻജിനീയറിങ് പഠിക്കാൻ മലയാളികൾ മലകടന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് എഞ്ചിനീറിങ് കോളേജുകൾ കേരളത്തിൽ കൂണുകൾ പോലെ മുളച്ചത്. ഒരിക്കലുമവസാനിക്കാത്ത പ്രവാഹമായി ഇപ്പോഴും തുടരുന്നു.

ഐ ടി വിപ്ലവം വന്നതോടെ എൻജിനീയർമാരുടെ ശന്പളം കൂടി. വിദേശത്തേക്ക്, പ്രത്യേകിച്ച് അമേരിക്കയിലേക്ക് പോകാനുള്ള അവസരങ്ങൾ കൂടി. ആദ്യമൊക്കെ ഇന്ത്യക്ക് പുറത്തു യാത്ര ചെയ്യാൻ റിസർവ് ബാങ്ക് വെറും ഇരുന്നൂറു ഡോളർ ആണ് അനുവദിക്കുന്നത്, അതിനും വലിയ പേപ്പർ വർക്ക് ഒക്കെയുണ്ട്. ആദ്യകാലത്ത് ഇരുന്നൂറു ഡോളറുമായി നാട് കടന്ന എൻജിനീയർമാർ പിൽക്കാലത്ത് തൊഴിൽ ദാദാക്കളായി, ശതകോടീശ്വരന്മാരായി. പുറം രാജ്യങ്ങളിൽ ഇന്ത്യയിലെ പുതിയ തലമുറയെപ്പറ്റി നല്ല ധാരണയായി, ഇന്ത്യയെപ്പറ്റിയും. മറ്റുള്ള വികസിതരാജ്യങ്ങൾ ഐ ടി മേഖലയിൽ ഇന്ത്യയുണ്ടാക്കിയ കുതിപ്പിനെ അതിശയകരമായും മാതൃകാപരമായുമാണ് കാണുന്നത്. ഇതിന്റെ നട്ടെല്ല് എൻജിനീയർമാർ തന്നെയാണ്, നിവർത്തിപ്പിടിച്ചു നിൽക്കുന്നതിൽ ഒരു കുഴപ്പവുമില്ല.

എന്തുകൊണ്ടാണ് ഇത്രമാത്രം എൻജിനീയർമാരെ ഐ ടി വ്യവസായം ആവശ്യപ്പെടുന്നത് എന്ന് എനിക്ക് ആദ്യമൊന്നും മനസ്സിലായില്ല. ഐ ടി മേഖലയിൽ ചേർന്ന എന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരും തന്നെ എഞ്ചിനീറിംഗുമായി ബന്ധമുള്ള ജോലിയല്ല ചെയ്തത്. വാൾമാർട്ട് വെയർ ഹൗസിംഗിന്റെ പ്രോജക്ട്, ബ്രിട്ടീഷ് എയർവേയ്‌സിന്റെ ടിക്കറ്റിന്റെ പ്രോജക്ട് എന്നിങ്ങനെ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലും സിവിൽ എൻജിനീയറിംഗും ചെയ്യുന്ന തൊഴിലും തമ്മിൽ മിക്കവാറും അവസരത്തിൽ ഉണ്ടാകാറില്ല. പിന്നെയെന്തിനാണ് ഇവർ വർഷാവർഷം എൻജിനീയറിങ് കോളേജിൽ വന്ന് ആയിരക്കണക്കിന് എൻജിനീയർമാരെ റിക്രൂട്ട് ചെയ്യുന്നത് ?

ഇതിലെ സത്യം എനിക്ക് പറഞ്ഞുതന്നത് ഐ ടി വ്യവസായത്തിലെ ഒരുന്നതൻ തന്നെയാണ്. ഇന്ത്യയിലെ ഒരു ഐ ടി ഭീമന്റെ പരിശീലനകേന്ദ്രത്തിൽ ക്ലാസ്സെടുക്കാൻ പോയതാണ് ഞാൻ. ആയിരക്കണക്കിന് എൻജിനീയർമാർക്കാണ് അവർ ഒരേസമയം പരിശീലനം കൊടുക്കുന്നത്.

'മുരളീ, മൂന്നുമാസം നീണ്ടുനിൽക്കുന്ന ഒരു ഫൗണ്ടേഷൻ കോഴ്‌സാണ് ഞങ്ങൾ പുതിയ എഞ്ചിനീയർമാർക്ക് കൊടുക്കുന്നത്. അത് പ്ലൈവുഡ് എൻജിനീയറിംഗാണെങ്കിലും അഗ്രിക്കൾച്ചർ എൻജിനീയറിംഗാണെങ്കിലും ഒന്നുതന്നെ. വാസ്തവത്തിൽ ഇവരീ എൻജിനീയറിങ് ഒന്നും പഠിച്ചില്ലെങ്കിലും +2 വും, അല്പം ഇംഗ്‌ളീഷും അത്യാവശ്യം ബുദ്ധിയും ഉണ്ടെങ്കിൽ ഞങ്ങളുടെ പരിശീലനം കൊണ്ട് ഞങ്ങൾക്കാവശ്യമായ വർക്ക് ഫോഴ്‌സിനെ ഞങ്ങൾക്ക് തന്നെ ഉണ്ടാക്കിയെടുക്കാം. പക്ഷെ ഞങ്ങളുടെ നാലിൽ മൂന്നു ക്ലയന്റ്‌സും അമേരിക്കയിലാണ്. ഇവരിൽ മിക്കവർക്കും ചിലപ്പോൾ അവിടെ പോകേണ്ടി വരും. അവിടേക്ക് അയക്കണമെങ്കിൽ നാലുവർഷ ബിരുദമുള്ളവർക്കേ അമേരിക്കൻ സർക്കാർ വിസ നൽകുകയുള്ളൂ. ഇന്ത്യയിലെ ബിരുദങ്ങളിൽ എൻജിനീയറിങ് മാത്രമേ നാലുവർഷമുള്ളു. Else, we would have been just as happy to have physicists or biologists in our company. Infact hiring an engineer is sad as they have domain tsrength and often feel underused and disillusioned.' (എല്ലാ ഐ ടി കമ്പനിയിലും ഡൊമൈൻ വിജ്ഞാനം വേണ്ട ഒരു ന്യൂനപക്ഷമുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല) അപ്പോൾ ഇത്രേയുള്ളൂ കാര്യം. മൂന്നു വർഷത്തെ ഡിഗ്രി കോഴ്‌സ് നാല് വർഷം ആക്കില്ല എന്ന യു ജി സി യുടെ നിർബന്ധബുദ്ധിയിൽ നിന്നാണ് ഇന്ത്യയിൽ എൻജിനീയറിങ് വിപ്ലവമുണ്ടാകുന്നത്. അല്ലാതെ നിർമ്മാണ രംഗത്തെയോ, ഇലക്ട്രോണിക്‌സിലെയോ, വ്യവസായ രംഗത്തെയോ ഒന്നും കുതിച്ചുചാട്ടം കൊണ്ടല്ല. The rest is history as they say.

ലോകവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു സന്പദ്‌വ്യവസ്ഥയിൽ ജീവിക്കുന്‌പോൾ ലോകത്തെവിടെയും അംഗീകരിക്കപ്പെട്ട കോഴ്‌സുകൾ കൊടുത്ത് നമ്മുടെ വിദ്യാർത്ഥികളെ പുറത്തിറക്കിവിടാൻ നമ്മൾ ശ്രദ്ധിക്കണം. എന്നാൽ തൽക്കാലം കാര്യങ്ങളെങ്ങനെയല്ല, മെഡിസിനോ, ലോയോ തൊട്ട് നമ്മുടെ ഡിഗ്രികൾ ലോകത്ത് എളുപ്പത്തിൽ അംഗീകരിക്കപ്പെടുന്നില്ല (ഇതിനെപ്പറ്റി കൂടുതൽ പിന്നാലെ പറയാം, തോക്കിൽ കേറി വെടി വെക്കേണ്ട). ഇന്ത്യയിലെ ഡിഗ്രികളിൽ തൽക്കാലമെങ്കിലും ഗ്ലോബൽ പോർട്ടബിലിറ്റിയുള്ളത് എൻജിനീയറിംഗിനാണ്. (ഇതിൽത്തന്നെ വാസ്തവത്തിൽ എൻജിനീയറിങ് നടത്തണമെങ്കിൽ അതായത് മറ്റു രാജ്യങ്ങളിൽ പോയി പാലം ഡിസൈൻ ചെയ്യുകയോ ആർക്കിടെക്ച്ചറൽ പ്ലാനുണ്ടാക്കുകയോ ഒക്കെ വേണമെങ്കിൽ ചില പരിമിതികളുണ്ട്.)

കേരളത്തിലെ കുട്ടികൾ എൻജിനീയറിങ് തിരഞ്ഞെടുക്കുന്നതിനെ ഞാനെതിർക്കാത്തതിന്റെ പ്രധാനകാരണം ആഗോളസാധ്യതകളിലേക്ക് അവരെ ബന്ധിപ്പിക്കാൻ ഇത്രയും സൗകര്യമുള്ള മറ്റൊരു ബിരുദം ഇപ്പോൾ ഇന്ത്യയിലില്ല എന്നതുകൊണ്ടാണ്. പഠിച്ചു പാസായാൽ മറ്റുള്ള രംഗത്തേക്കാൾ കൂടുതൽ അവസരങ്ങളുണ്ട്, ശമ്പളമുണ്ട്, യാത്ര ചെയ്യാനുള്ള സാധ്യതകളുണ്ട്, പുതിയ മേഖലകളിൽ അറിവുണ്ടാക്കുന്നു, വലിയ നെറ്റവർക്ക് ഉണ്ടാകുന്നു മറ്റു രാജ്യക്കാരുടെ കൂടെ ഒരുമിച്ചു ജോലി ചെയ്യുന്നു, ആഗോളമായ ചിന്താഗതി വളർത്തിയെടുക്കാനുള്ള അവസരമെങ്കിലും ഉണ്ടാകുന്നു. വ്യക്തിപരമായും സാമൂഹികമായും ഇതൊരു നല്ല തീരുമാനമാണ്.

എൻജിനീയറിങ് ഡിഗ്രിയെടുത്ത കൂടുതലും പേർ ഒരു 'എഞ്ചിനീയറിങ്ങും' ചെയ്യുന്നില്ല, അവരെല്ലാം സമൂഹത്തിന്റെ പണവും സമയവും ഒക്കെ വേസ്റ്റ് ചെയ്യുകയാണെന്നൊക്ക പറയുന്നവരുണ്ട്. പക്ഷെ ഒരു കാര്യം അവർ ശ്രദ്ധിക്കുന്നില്ല. വികസിത രാജ്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഐ ടി മേഖലയിലുണ്ടായ പ്രൊഡക്ടിവിറ്റി നേട്ടങ്ങൾ ഒന്നും നമ്മുടെ പരമ്പരാഗത എൻജിനീയറിങ് മേഖലയിലുണ്ടായിട്ടില്ല, അതുകൊണ്ട് തന്നെ ഐ ടി മേഖലയിൽ പോകുന്ന സിവിൽ എഞ്ചിനീയർക്ക് തുടക്കത്തിൽ മുപ്പതിനായിരം രൂപ മാസശമ്പളം കിട്ടുന്നത് സാധാരണമാണെങ്കിലും നാട്ടിൽ ഒരു സൈറ്റിൽ സിവിൽ എൻജിനീയറായാൽ ഇപ്പോഴും ശമ്പളം പതിനായിരത്തിനു താഴെയാണ്. സിവിൽ എഞ്ചിനീയറിങ്ങിലെ പുതിയ സങ്കേതങ്ങളും സാങ്കേതികവിദ്യകളുമൊന്നും ഇപ്പോഴും നമ്മുടെ പി ഡബ്ലൂ ഡിയിൽ ഒന്നും എത്തിനോക്കിയിട്ടു പോലുമില്ല. എന്റെ കൂടെ പഠിച്ച പയ്യന്മാരും പയ്യത്തിമാരും ഒക്കെ കേരളത്തിൽ ചീഫ് എൻജിനീയർ വരെ ആയി, ഇനി മൂന്നു വർഷത്തിനകം അവരുടെ ഔദ്യോഗിക ജീവിതം അവസാനിക്കും. ഡാം മുതൽ ആലില പോലത്തെ ഫ്‌ലൈ ഓവർ വരെ ഡിസൈൻ ചെയ്യാൻ പഠിച്ച എന്റെ സുഹൃത്തുക്കൾക്ക്, നഗര വികസനം തൊട്ടു മാലിന്യസംസ്‌കരണം വരെ അറിയാവുന്ന ഞങ്ങളുടെ തലമുറയിലെ എഞ്ചിനീയർമാർക്ക്, പാലം പോയിട്ട് ഒരു കലങ്കു പോലും അവരുടെ ഔദ്യോഗിക കാലത്ത് ഡിസൈൻ ചെയ്യാൻ അവസരം കിട്ടിയിട്ടുണ്ടോ? ചുവപ്പുനാടയും കോൺട്രാക്റ്റിംഗും ഫയൽ പുഷിങ്ങും കാശുവാങ്ങിയുള്ള സ്ഥലം മാറ്റവും അത്യാവശ്യം കൈക്കൂലിയും ഒക്കെയായി എന്റെ തലമുറ 'എൻജിനീയർമാരും' തീരുകയാണ്. ഇവിടെ നിന്ന് നോക്കുമ്പോഴെങ്കിലും ഐ ടി യിൽ പോയവർ ഭാഗ്യവാന്മാരാണ്.

ഇങ്ങനെയൊന്നും ആകേണ്ട വിഷയമല്ല എൻജിനീയറിങ്. ഒരു ഡോക്ടറോ വക്കീലോ ഒക്കെ വിചാരിച്ചാൽ ഒരു സമയത്ത് ഒരാളുടെ ജീവിതമാണ് മാറ്റിമറിക്കാൻ കഴിയുന്നത്, ഒരു ജീവിതകാലത്ത് ആയിരമോ പതിനായിരമോ വേണ്ട ഒരു ലക്ഷം പേർക്ക് നേരിട്ട് സഹായം എത്തിക്കാൻ വരെ പറ്റിയേക്കും. എന്നാൽ ഒരു മെട്രോ ഉണ്ടാക്കുന്ന എൻജിനീയർ, എറണാകുളത്തെ കനാലുകൾ ശുദ്ധിയാക്കുന്ന എൻജിനീയർ, വാഹനങ്ങൾ ഡ്രൈവറില്ലാതെ ഓടിപ്പിക്കുന്ന എൻജിനീയർ എന്നിങ്ങനെ യഥാർത്ഥത്തിൽ എൻജിനീയറിങ് ചെയ്യുന്നവർ സമൂഹത്തിൽ വിപ്ലവം ഉണ്ടാക്കുന്നവർ ആണ്. പക്ഷെ അതിനുള്ള അവസരം സമൂഹത്തിലുണ്ടാകണം. എഞ്ചിനീയറിങ്ങിന്റെ cutting edge മേഖലയിൽ ജോലി ചെയ്യുന്ന മലയാളികൾ എല്ലാ ബ്രാഞ്ചിലുമുണ്ട്. പക്ഷെ ഒരു നഗരത്തിൽ പോലും സീവേജ് ട്രീറ്റ്‌മെന്റ് ഇല്ലാത്ത ഒരു സംസ്ഥാനത്ത് ഒരു എൻവിറോൺമെന്റൽ എൻജിനീയർ എന്ത് ചെയ്യാനാണ് ?

ഓരോ വിഷയങ്ങളോടും ഉൽക്കടമായ താൽപര്യവും അതിനുവേണ്ടി ചില ത്യാഗങ്ങൾ സഹിക്കാനുള്ള കഴിവുകളും ഒക്കെയുള്ള ആളുകൾ എന്നും എല്ലാ ലോകത്തുമുണ്ട്. സമൂഹം അവർക്ക് മുന്നിൽ വെക്കുന്ന ഏതു പ്രതിബന്ധങ്ങളെയും നേരിട്ട് അവരാണ് ഈ വിഷയങ്ങളിൽ മുന്നേറ്റവും മാറ്റവുമുണ്ടാക്കുന്നത്. എന്റെ കരിയർ ഗൈഡൻസ് പക്ഷെ അവർക്കു വേണ്ടിയുള്ളതല്ല, മറിച്ച് പഠനത്തെ തൊഴിൽജീവിതത്തിന് അടിസ്ഥാനമാക്കുന്നവർക്ക് വേണ്ടിയുള്ളതാണ്. ഇന്ന് കേരളത്തിൽ എൻജിനീയറിങ് ഒരു അടിസ്ഥാന യോഗ്യതയാണ്, ജീവിതത്തിൽ എന്തുചെയ്യണമെന്ന് കുട്ടികൾ തീരുമാനിക്കുന്നത് എൻജിനീയറിങ് കഴിഞ്ഞാണ്. സിനിമ പിടിക്കാനോ പത്രപ്രവർത്തകനാകാനോ രാഷ്ട്രീയത്തിലിറങ്ങാനോ ഒക്കെ പോകുന്നതിനു മുൻപ് വീട്ടുകാർക്ക് വേണ്ടി എടുത്തുവെക്കുന്ന ഒരു സേഫ്റ്റിയാണിത്. ഇതൊരു സത്യമാണ്. ഇതിൽ തെറ്റൊന്നുമില്ല താനും. അങ്ങനെയുള്ളവർക്ക് വേണ്ടി എൻജിനീയറിങ് തെരഞ്ഞെടുക്കുന്‌പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം.

1. ഏത് ബ്രാഞ്ച് തെരഞ്ഞെടുക്കുന്നതിലും പ്രധാനം ഏത് കോളേജ് തെരഞ്ഞെടുക്കുന്നു എന്നതാണ്. നല്ല കോളേജ് എന്നാൽ നല്ല സഹപാഠികളുള്ളത്, നല്ല അദ്ധ്യാപകർ ഉള്ളത്, ധാരാളം ഇലക്റ്റീവുകളുള്ള കരിക്കുലമുള്ളത്, കരിക്കുലത്തിന് പുറത്ത് നേതൃത്വഗുണം വികസിപ്പിക്കാൻ അവസരങ്ങളുള്ളത് എന്നതൊക്കെയാണ്. കോളേജിന്റെ കെട്ടിടം, ഹോസ്റ്റൽ ഭക്ഷണം, കാംപസ് പ്ലേസ്‌മെന്റ് ഇതൊന്നുമല്ല പ്രധാനം.
2. ബി ടെക് ലെവലിൽ വലിയ സ്‌പെഷലൈസേഷന് പോകാതിരിക്കുന്നതാണ് നല്ലത്. സിവിൽ മുതൽ കംപ്യൂട്ടർസയൻസ് വരെയുള്ള അടിസ്ഥാന എൻജിനീയറിംഗിൽ നിൽക്കുന്നതാണ് ബുദ്ധി.
നിങ്ങളുടെ സാന്പത്തികനിലയനുസരിച്ചും കുട്ടിയുടെ പഠിക്കാനുള്ള കഴിവനുസരിച്ചും വേണം സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാൻ. ഈ രണ്ടു പരിധിക്കുള്ളിൽ വച്ച് പറ്റുന്നതിൽ ഏറ്റവും നല്ല കോളേജ് തിരഞ്ഞെടുക്കണം.
3. കേരളത്തിൽ പഠിച്ച കുട്ടികളാണെങ്കിൽ എൻജിനീയറിങ് കേരളത്തിന് പുറത്ത് പഠിക്കുന്നതാണ് നല്ലത്. ഗൾഫിലുള്ള കുട്ടികൾ ആണെങ്കിൽ ആസ്‌ട്രേലിയയിൽ ഒക്കെ പോകാമല്ലോ.
4. ഭാഷകൾ ഇപ്പോൾ എൻജിനീയറിങ് പഠനത്തിന്റെ ഭാഗമല്ല. എന്നാൽ ജീവിതത്തിൽ ഭാഷകൾക്ക് ഏറെ പ്രാധാന്യമുണ്ട് താനും. ഇംഗ്ലീഷ് നന്നാക്കാനും മറ്റൊരു വിദേശഭാഷ കൂടി പഠിക്കാനും ഈ സമയം ഉപയോഗപ്പെടുത്തണം.
5. നിങ്ങളുടെ പ്രൊഫഷനിലെ അന്താരാഷ്ട്ര അസോസിയേഷനിലെ സ്റ്റുഡന്റ് ചാപ്റ്റർ മെമ്പർഷിപ്പ്, പറ്റിയാൽ ആ വിഷയത്തിലെ ഒരു സർട്ടിഫിക്കേഷൻ ഇതൊക്കെ കോളേജ് പഠനകാലത്തേ നേടിയെടുക്കണം.
6. പഠനകാലത്ത് കേരളത്തിന് പുറത്തുള്ള ഒരു സാങ്കേതിക പരിപാടിയിൽ നിർബന്ധമായിട്ടും, പറ്റിയാൽ ഇന്ത്യക്ക് പുറത്തും പോകാൻ ശ്രമിക്കണം.
ഇന്റേൺഷിപ്പ് ട്രെയിനിങ് ഒക്കെ തട്ടിക്കൂട്ടി മേടിക്കരുത്. ചുരുങ്ങിയത് ഒരു മാസം മുതൽ പറ്റിയാൽ ആറുമാസം വരെ പ്രായോഗികപരിശീലനം നേടുക. ഒരു വർഷം മാറ്റി വച്ചിട്ട് പരിശീലനത്തിന് പോയാൽ പോലും ഇത് ഗുണമായിട്ടേ വരൂ.
7. പഠിക്കുന്ന ഏതു വിഷയത്തിലും ഇപ്പോൾ ഓൺലൈൻ ലക്ച്ചറുകൾ ലഭ്യമാണ്. അത് പഠനത്തിന്റെ ഭാഗമാക്കുക. പറ്റിയാൽ ഏതെങ്കിലും ഓൺലൈൻ കോഴ്‌സ് എടുത്ത് സർട്ടിഫിക്കറ്റ് സന്പാദിക്കുക.
8. പഠിക്കുന്ന കാലത്തുതന്നെ മലയാളികളും അല്ലാത്തവരുമായ നിങ്ങളുടെ ഫീൽഡിൽ ജോലി ചെയ്യുന്നവരുമായി ബന്ധപ്പെട്ടു തുടങ്ങുക. നിങ്ങൾ പഠിക്കുന്ന കോളേജിന്റെ അലുംനി പരിപാടികളിൽ സംഘാടകരായി കൂടുക, ആളുകളെ പരിചയപ്പെടുക. ഇനിയുള്ള ലോകം നന്നായി നെറ്റ് വർക്ക് ചെയ്യുന്നവരുടെയാണ്.
9. ബി ടെക്ക് കഴിഞ്ഞാൽ രണ്ടുവർഷമെങ്കിലും ജോലി ചെയ്തിട്ട് മതി പിന്നെയെന്തും (പഠനമോ, കല്യാണമോ ഒക്കെ). അപ്പോഴേക്കും തീരുമാനമെടുക്കാനുള്ള പക്വതയൊക്കെ നിങ്ങൾക്കായിട്ടുണ്ടാകും.
10. ആദ്യത്തെ ജോലി കിട്ടുമ്പോൾ ഒരു കോടി രൂപ ശമ്പളം ഉണ്ടോ എന്നൊന്നും നോക്കേണ്ട കാര്യമില്ല. നിങ്ങളെ കമ്പനി പരിശീലനത്തിന് അയക്കുന്നുണ്ടോ, സ്വതന്ത്രമായി കുറച്ചൊക്കെ ജോലി ചെയ്യാനുള്ള അവസരമുണ്ടോ, യാത്രകൾ ചെയ്യാനുള്ള സാധ്യതയുണ്ടോ ഇതൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. പണമെല്ലാം വേണ്ട കാലത്ത് തനിയെ വരും.
11. ഇത്തരത്തിലുള്ള ജോലി കിട്ടുന്നത് ഏത് രംഗത്താണെങ്കിലും ചെയ്യുന്നതിൽ ഒരു തെറ്റുമില്ല. എൻജിനീയറിങ് എന്നത് ഒരു അടിത്തറയാണ്. അതിന്റെ മുകളിൽ സിവിൽ സർവീസോ സിനിമാഭിനയമോ എന്തും പണിതുയർത്താം.

ഒരു കാര്യം കൂടി പറയാനുണ്ട്. എന്റെ തലമുറയിലുള്ള ആളുകളൊക്കെ 'പണ്ട് ഗംഭീര എൻജിനീയറിങ്' ആയിരുന്നുവെന്നൊക്കെ പറയും. അപ്പോൾ 'ചേട്ടാ, നിങ്ങളുടെ തലമുറയിലെ പത്ത് ഗംഭീര എൻജിനീയർമാരുടെ പേരുപറയൂ, അല്ലെങ്കിൽ നിങ്ങൾ നിർമ്മിച്ച വമ്പൻ ഫാക്ടറി എവിടെയാണ്' എന്നൊക്കെ ചോദിക്കാൻ നാവുചൊറിയും. ഞങ്ങള് പാവങ്ങളാ, വെറുതെ വിട്ടേര്. ഇതൊക്കെ എല്ലാ തലമുറയും പുതിയ തലമുറയെയോട് ചുമ്മാ പറയുന്നതാണ്, അരിസ്റ്റോട്ടിലിന്റെ കാലത്ത് തുടങ്ങിയതുമാണ്. നാളെ നിങ്ങളും പറയും...
വിജയീഭവ!

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ജനം ടിവിയുടെ കുതിപ്പ് കണ്ട് ഞെട്ടിയ ചാനൽ മുതലാളിമാർക്ക് ഇരിക്കപ്പൊറുതിയില്ല; വിപ്ലവകാരികളായ റിപ്പോർട്ടർമാരെ മുഴുവൻ മാറ്റി അയ്യപ്പഭക്തരെ തന്നെ ശബരിമല റിപ്പോർട്ടിങ് ഏൽപ്പിച്ച് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ; വേണുവിനെ പോലുള്ള സ്റ്റാർ അവതാരകർ സ്വയം മാറിയതോടെ മാതൃഭൂമിക്ക് ആശ്വാസമായെങ്കിൽ ഷാനി പ്രഭാകരനെ വടക്കേ ഇന്ത്യയിലേക്ക് അയച്ച് അയ്യപ്പദാസിനെ പുതിയ സ്റ്റാറാക്കി മനോരമയുടെ പിടിച്ചു നിൽക്കൽ ശ്രമം
കാണുന്നവരോടെല്ലാം പ്രായഭേദമന്യേ കാമം പ്രകടിപ്പിക്കുക എന്നത് എഴുത്തിന്റെ അവകാശമായിട്ടാണ് പല എഴുത്തുകാരും കരുതുന്നത്; ഒരിക്കൽ സംസാരിച്ചു കൊണ്ടിരിക്കെ അർഷാദ് ബത്തേരി എന്റെ മുലകളിൽ കയറിപ്പിടിച്ചു; പല സ്ത്രീകളുമായും രതിബന്ധങ്ങളുണ്ടെന്നും എല്ലാവരുടേയും നഗ്‌നഫോട്ടോസുണ്ട് കയ്യിലെന്നും വീമ്പിളക്കിയത് കവി ശ്രീജിത്തരിയല്ലൂർ; ഇവർക്കൊക്കെ എഴുത്ത് പ്രതിരോധമോ ആശ്രയമോ അല്ല... കെണിയാണ്... നിറം പുരട്ടിവെച്ച അക്ഷരക്കെണി: ഒലിവ് ബുക്ക് എഡിറ്റർ അടക്കമുള്ളവർക്കെതിരെ മീ ടുവുമായി യുവതി
താൽപ്പര്യം ഉള്ള പലരും ഇങ്ങോണ്ട് വന്നിട്ടുണ്ട്.; എനിക്ക് തോന്നിയവരോട് അങ്ങോട്ടും മാന്യമായി ചോദിക്കാറുണ്ട്; എനിക്കീ സദാചാരവും വിപ്ലവവും കൂടി കൂട്ടികുഴച്ചു വെട്ടിവിഴുങ്ങുന്ന ഓഞ്ഞ ഏർപ്പാടില്ല; ഒരു നല്ല കൂട്ട് വന്നതായിരുന്നു; ഇത് കണ്ട് അതും പോയി കിട്ടി: മീ ടൂ ആരോപണത്തെ കുറിച്ച് കവി ശ്രീജിത്ത് അരിയല്ലൂരിന്റെ പ്രതികരണം ഇങ്ങനെ
തന്നെ പിടികൂടിയത് എവിടെയാണോ അവിടെ തന്നെ കൊണ്ടു വിടണം; അല്ലാതെ ജലപാനമില്ലെന്ന വാശിയിൽ കെ.പി. ശശികല; ഹിന്ദു ഐക്യവേദി നേതാവിനെ പിടികൂടി എന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ റാന്നി സ്റ്റേഷൻ വളഞ്ഞ് ആയിരങ്ങളുടെ നാമജപ പ്രതിഷേധം: കസ്റ്റഡി സമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവെ ശശികലയെ കോടതിയിൽ ഹാജാരാക്കാൻ കഴിയാതെ പൊലീസും; ശശികലെ ടീച്ചറെ വിട്ടയക്കുന്നത് വരെ ഹർത്താൽ തുടരുമെന്ന് ബിജെപി: ശശികലയെ പിടികൂടി ആകെ പുലിവാല് പിടിച്ച് പൊലീസ്
വടക്കേ ഇന്ത്യൻ ദൈവങ്ങളുടെ പേരിലോ ഗോവധത്തിന്റെ പേരിലോ ഒന്നും തിളപ്പിക്കാൻ കഴിയാതെ പോയ മണ്ണിൽ അയ്യപ്പന്റെ പേരിൽ ഉഴുതു മറിച്ച് സംഘപരിവാർ; അമ്മമാർ ഭയത്തോടെ കണ്ടിരുന്ന ആർ എസ് എസിന് സ്വീകാര്യത ഉണ്ടാക്കാനും ഇടപെടലിനായെന്ന് റിപ്പോർട്ട്; അറിഞ്ഞോ അറിയാതെയോ വിള വിതയ്ക്കാൻ അവസരം ഒരുക്കി സിപിഎം; ശബരിമല വിഷയം ഉയർത്തിയ ഹിന്ദു ധ്രുവീകരണം വോട്ടാക്കി മാറ്റാൻ പദ്ധതികൾ ഒരുക്കി ആർഎസ്എസ്; അംഗത്വ കാമ്പൈനുകളും വോട്ട് പിടിക്കാനായി തന്ത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നു
എല്ലാവരും തൃപ്തി ദേശായിക്ക് പിന്നാലെ പാഞ്ഞപ്പോൾ ഹിന്ദു നേതാക്കളെ കരുതൽ തടങ്കലിലാക്കി പൊലീസ്; ശശികലയെ അറസ്റ്റ് ചെയ്തത് ഇരുമുടികെട്ടുമേന്തി മരക്കൂട്ടം വരെ എത്തിയപ്പോൾ; പട്ടികമോർച്ചാ നേതാവ് സുധീറിനെ അറസ്റ്റ് ചെയ്തത് ഇരുമുടി കെട്ടുമായി സന്നിധാനത്തും; പൃഥ്വിപാലും ഭാർഗവറാമും കസ്റ്റഡിയിൽ; രാഹുൽ ഈശ്വറടക്കമുള്ളവരെ തടങ്കലിലാക്കും; അനാവശ്യ നിയന്ത്രണങ്ങൾക്ക് പുറമേ അറസ്റ്റ് കൂടിയായപ്പോൾ ഹർത്താൽ പ്രഖ്യാപിച്ച് നേരിട്ട് ഹിന്ദു സംഘടനകൾ; വൈകി പ്രഖ്യാപിച്ചിട്ടും രാവിലെ തുടങ്ങിയ ഹർത്താൽ സ്വീകരിച്ച് കേരളം
തോറ്റു മടങ്ങിയ തൃപ്തി ദേശായിക്ക് മുബൈയിലും കൂക്കുവിളിയും പ്രതിഷേധവും; നെടുമ്പാശ്ശേരിയിൽ നിന്നും മുംബൈയിൽ വിമാനം ഇറങ്ങിയ തൃപ്തിയെ കാത്ത് നൂറു കണക്കിന് ഭക്തർ നാമജപം ചൊല്ലി മുംബൈ വിമാനത്താവളത്തിന് പുറത്തെത്തി; ഭയന്ന് വിറച്ച ഭൂമാതാ ബ്രിഗേഡ് നേതാവ് മണിക്കൂറുകളോളം പുറത്തിറങ്ങാനാവാതെ കുടുങ്ങി; ഇനിയും ശബരിമലയിലേക്ക് എത്തുമെന്ന പ്രഖ്യാപനത്തോടെ തൃപ്തിയുടെ വസതിക്ക് മുമ്പിൽ തുടർ പ്രക്ഷോഭങ്ങൾക്കൊരുങ്ങി ആചാര സംരക്ഷണ സമിതി
മണിക്കൂറുകൾ നീണ്ട സംഘർഷാവസ്ഥയ്ക്ക് അയവ്; പൊലീസ് നിയന്ത്രണം ലംഘിച്ച് മല കയറാൻ ശ്രമിച്ച കെ.പി.ശശികലയ്ക്ക് ജാമ്യം; ഉപാധികളോടെ ജാമ്യം അനുവദിച്ചത് തിരുവല്ല സബ് ഡിവിഷണൽ മജിസ്ട്രേറ്റ്; ആരോഗ്യം അനുവദിച്ചാൽ മല കയറുമെന്ന് ഹിന്ദുഐക്യവേദി അദ്ധ്യക്ഷ; ജലപാനം പോലും ഉപേക്ഷിച്ചുള്ള ഉപവാസവും അവസാനിപ്പിച്ച ശശികല ടീച്ചറെ ശരണം വിളികളുമായി വരവേറ്റ് അയ്യപ്പ ഭക്തർ; ഹിന്ദു ഐക്യവേദി അധ്യക്ഷയെ അറസ്റ്റ് ചെയ്ത് പുലിവാല് പിടിച്ച പൊലീസിനും ആശ്വാസം
സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനും ഭാര്യക്കും നേരെ ക്രൂര മർദ്ദനം; ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറെയും ഭർത്താവിനേയും ഹർത്താൽ അനുകൂലികൾ അക്രമിച്ചത് കുറ്റ്യാടിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ; പിന്തുടർന്നത് പത്തോളം ബൈക്കിൽ; കാർ തടഞ്ഞ് നിർത്തി ചാടി വീണ അക്രമികൾ യുവതിയുടെ അടിവയറ്റിലും നെഞ്ചിലും ചവിട്ടി; നിഖിദാസും ഭാര്യ സാനിയോയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു; ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കല്ലമ്പലത്തെ സ്വന്തം വസതിയിൽ; ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതുകൊല്ലപ്പെട്ട സനലിന്റെ കുടുംബം കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ; ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ കുടുംബം
വിമാനം ഇറങ്ങിയാൽ സഞ്ചരിക്കാൻ കാറ് വേണം; കോട്ടയത്ത് എത്തുമ്പോൾ താമസിക്കാൻ വേണ്ടത് ഗസ്റ്റ് ഹൗസോ ഹോട്ടൽ മുറിയോ; ഭക്ഷണ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തണം; പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് ഏഴ് മണിയോടെ സന്നിധാനത്ത് ദർശനത്തിന് സൗകര്യം ഒരുക്കണം; മടങ്ങിപ്പോകാനുള്ള വിമാനടിക്കറ്റും എടുത്തിട്ടില്ല; എല്ലാ ചിലവുകളും കേരളാ സർക്കാർ വഹിക്കണം; ശബരിമല കയറാൻ എത്തുന്ന തൃപ്തി ദേശായിയുടെ ആവശ്യങ്ങൾ കണ്ട് കണ്ണുതള്ളി സംസ്ഥാന സർക്കാർ
ഇഷ്ടതാരങ്ങളുമായി 20 മിനിറ്റ് ആഡംബരഹോട്ടലിൽ ചെലവിടാൻ നൽകാമെന്നേറ്റത് പത്തുകോടി വീതം; ഐശ്വര്യ റായിയും ദീപിക പദുക്കോണുമടക്കം 26 താരങ്ങൾക്കായി ചെലവാക്കാൻ ഉറച്ചത് 300 കോടി; രണ്ടുമൂന്നുപേരെ കണ്ടപ്പോൾ ഉദ്ദേശിച്ച കാര്യം നടക്കില്ലെന്നുറപ്പായതോടെ കരാറിൽനിന്ന് പിന്മാറി; ബെഹ്‌റീൻ രാജകുമാരനോട് 300 കോടി നഷ്ടപരിഹാരം ചോദിച്ച് ഏജന്റ് നൽകിയ കേസ് ലണ്ടൻ ഹൈക്കോടതിയിൽ
സ്വന്തമായി ഗുണ്ടകളും കുഴൽപ്പണ ബിസിനസുമുള്ള പൊലീസ് ഉദ്യോഗസ്ഥൻ! പരാതിയുമായി എത്തുന്നത് സ്ത്രീകളാണെങ്കിൽ ഇംഗിതത്തിന് വഴങ്ങണമെന്ന് ഭീഷണി; പെരിന്തൽമണ്ണ സ്വദേശിക്കെതിരെ ബിസിനസ് പങ്കാളി നൽകിയ പരാതി പിൻവലിച്ചിട്ടും തട്ടിയത് ലക്ഷങ്ങൾ; വീട്ടിലെത്തി അറസ്റ്റ് ചെയ്ത ശേഷം ഭാര്യയോട് പറഞ്ഞത് ഇനി ഇവന്റെ ഒപ്പം നീ അടുത്തൊന്നും കിടക്കില്ലെന്നും; പൊലീസ് വേഷവും ഗുണ്ടകളേയും തരാമെന്നും കുഴൽപ്പണം കടത്താൻ സഹായിക്കണമെന്നും നിർബന്ധിച്ചു; കേരളപ്പൊലീസിലെ സിഐ `ഗുണ്ട` ശിവശങ്കരന്റെ ഞെട്ടിക്കുന്ന കഥ
സ്വാമി ശരണം.....ഭക്തർക്കൊപ്പം എന്ന നിലപാട് മലയാളം ന്യൂസ് ചാനൽ റേറ്റിംഗിനെ മാറ്റി മറിക്കുന്നു; ഏഷ്യാനെറ്റ് ന്യൂസിനേയും വെല്ലുവിളിച്ച് ജനം ടിവിയുടെ വമ്പൻ കുതിപ്പ്; ആട്ട ചിത്തിര ആഘോഷത്തിനായുള്ള നടതുറപ്പിൽ ആർഎസ്എസ് ചാനലിന് ഉണ്ടായത് ചരിത്ര നേട്ടം; ഏഷ്യാനെറ്റ് ന്യൂസുമായുള്ള വ്യത്യാസം 17 പോയിന്റ് മാത്രം; 40000 ഇപ്രഷ്ൻസ് കടക്കുന്ന മലയാളത്തിലെ രണ്ടാം ചാനലായി സംഘപരിവാർ ടിവി; മണ്ഡലകാലത്ത് മലയാളത്തിൽ ന്യൂസ് ചാനലിൽ പോരാട്ടം മുറുകും
പരാതി നൽകാനെത്തിയ യുവതിയെ സിഐ ശിവശങ്കർ കെണിയിലാക്കിയത് കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും; തെളിവെടുക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വന്തം ഇന്നോവയിൽ കയറ്റി ഹോട്ടൽ മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്തു; നിസ്സഹായയെന്ന് അറിഞ്ഞപ്പോൾ ഊട്ടിയിലേക്കു വരണമെന്നും സെക്സിൽ ഏർപ്പെടണമെന്നും വീണ്ടും ആവശ്യപ്പെട്ടു; സഹിക്ക വയ്യാതായപ്പോൾ എസ്‌പിക്ക് പരാതി നൽകി; അന്വേഷണ ഘട്ടത്തിൽ വധഭീഷണിയും; കേസൊതുക്കാൻ പലതവണ യുവതിയുടെ വീട്ടിലെത്തി ബിജെപി നേതാക്കളും
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
വാഗമണ്ണിൽ മൂന്നു ദിവസം പാർട്ടി; മദ്യവും ലഹരിയും ഉപയോഗിച്ച് നൃത്തം ചെയ്ത അടിച്ചു പൊളിച്ചത് അഞ്ഞൂറോളം ആക്ടിവിസ്റ്റുകൾ; വാഗമണ്ണിലെ രഹസ്യ സങ്കേതത്തിലെ തീരുമാനം അനുസരിച്ച് മലചവിട്ടാനുള്ള ആദ്യ നിയോഗമെത്തിയത് ചുംബന സമരനായികക്കെന്ന് ഓൺലൈനിൽ വാർത്ത; ചിത്രങ്ങളും പുറത്തു വിട്ടു; രഹ്ന ഫാത്തിമ സന്നിധാനത്ത് യാത്ര തിരിച്ചത് എവിടെ നിന്ന് എന്ന ചർച്ച പുരോഗമിക്കുമ്പോൾ എല്ലാം പിൻവലിച്ച് മംഗളം
അകത്തളത്തിൽ രണ്ടായിരം സ്‌ക്വയർ ഫീറ്റിനടുത്ത് വലുപ്പമുള്ള നീന്തൽ കുളം; ശീതീകരിച്ച ഓഫീസ് മുറി; പുറത്ത് കുളിക്കടവിലേക്കുള്ള കവാടം; കരമനയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനും സൗകര്യം; സ്‌കൂൾ ഓഫ് ഭഗവത് ഗീതയ്ക്കുള്ളത് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ ഗോൾഡ് ഹൗസ് കാറ്റഗറി അംഗീകാരം; കുണ്ടമൺകടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്ട്രേഷൻ; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
അക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്നു; പാർവ്വതിക്ക് നഷ്ടമായത് കത്തിജ്വലിച്ച് നിന്ന കരിയർ; നടി ആക്രമിക്കപ്പെട്ടത് തനിക്ക് വേണ്ടിയാണെന്ന് അറിയാമായിരുന്നിട്ടും അപകടം മനസ്സിലാക്കി പിന്മാറിയതു കൊണ്ട് രണ്ടാംവരവിലെ തിളക്കത്തിൽ തന്നെ തുടർന്ന് മഞ്ജു വാര്യർ; സത്യത്തിനൊപ്പം നിന്നതിന് പാർവ്വതിക്ക് ലഭിച്ച ശിക്ഷയുടെ അളവ് ഊഹിക്കാവുന്നതിലും അപ്പുറം
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
മകൾ ഗോവേണിയിൽ നിന്നു വീണു മരിച്ചു എന്ന അമ്മയുടെ കള്ള കഥ ഗൾഫിൽ നിന്നെത്തിയ അച്ഛനും വിശ്വസിക്കാനായില്ല; ഏഴു വയസ്സുകാരിയുടെ ദേഹത്തെ മുറിവേറ്റ പാടുകൾ പൊലീസിന്റെയും സംശയം വർദ്ധിപ്പിച്ചു; ചോദ്യം ചെയ്തപ്പോൾ മൊഴിമാറ്റി പറഞ്ഞും പിടിച്ചു നിൽക്കാൻ അമ്മയുടെ ശ്രമം; ഒടുവിൽ മകളുടെ ദുരൂഹ മരണത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
മകളേയും ഭർത്താവിനേയും ചോദ്യം ചെയ്തപ്പോൾ അച്ഛന്റേയും അമ്മയുടേയും ഒളിത്താവളം പൊലീസ് അറിഞ്ഞു; അറസ്റ്റിലായതോടെ മാനസികമായി തകർന്നു; ആരും കാണാതെ മുങ്ങിയത് ആറാം നിലയിൽ നിന്ന് ചാടാനും; നൂറു വർഷത്തെ പാരമ്പര്യവും കണ്ണായ സ്ഥലത്ത് ആസ്തികളുണ്ടായിട്ടും 'കുന്നത്തുകളത്തിൽ' പൊളിഞ്ഞത് എങ്ങനെ? മുതലാളിയെ കടക്കാരനാക്കിയത് മക്കളുടേയും മരുമക്കളുടേയും അടിപൊളി ജീവിതം; വിശ്വനാഥന്റെ ആത്മഹത്യ തകർത്തത് തട്ടിപ്പിനിരയായ പാവങ്ങളുടെ അവസാന പ്രതീക്ഷകളെ