1 usd = 72.08 inr 1 gbp = 94.77 inr 1 eur = 84.21 inr 1 aed = 19.62 inr 1 sar = 19.21 inr 1 kwd = 238.06 inr

Sep / 2018
20
Thursday

ഇംഗ്ലീഷ് കൂടാതെ മറ്റു വിദേശ ഭാഷകൾ കൂടി സിലബസിൽ പെടുത്തണം; ഒരു വർഷത്തെ പ്രായോഗിക പരിശീലനം കോഴ്സിന്റെ ഭാഗമാക്കണം; ഒറ്റ സ്വകാര്യ കോളജ് പോലും പൂട്ടിക്കാതെ പരമാവധി ആളുകളെ എഞ്ചിനീയർമാരാക്കണം: കണക്കിന് പത്ത് മാർക്ക് വേണോ എന്ന് തർക്കിച്ച് സമയം കളയുന്നവരോട് എൻജിനീയറിങ് പഠനത്തെക്കുറിച്ച് മുരളി തുമ്മാരുകുടിക്ക് പറയാനുള്ളത്

July 04, 2016 | 09:06 AM IST | Permalinkഇംഗ്ലീഷ് കൂടാതെ മറ്റു വിദേശ ഭാഷകൾ കൂടി സിലബസിൽ പെടുത്തണം; ഒരു വർഷത്തെ പ്രായോഗിക പരിശീലനം കോഴ്സിന്റെ ഭാഗമാക്കണം; ഒറ്റ സ്വകാര്യ കോളജ് പോലും പൂട്ടിക്കാതെ പരമാവധി ആളുകളെ എഞ്ചിനീയർമാരാക്കണം: കണക്കിന് പത്ത് മാർക്ക് വേണോ എന്ന് തർക്കിച്ച് സമയം കളയുന്നവരോട് എൻജിനീയറിങ് പഠനത്തെക്കുറിച്ച് മുരളി തുമ്മാരുകുടിക്ക് പറയാനുള്ളത്

മുരളി തുമ്മാരുകുടി

രു എഞ്ചിനീയർ ആയതിനാലും ഉന്നത വിദ്യാഭ്യാസകാര്യങ്ങളിൽ കുറച്ച് പ്രത്യേക താല്പര്യം ഉള്ളതിനാലും കേരളത്തിലെ എഞ്ചിനീയറിങ് വിദ്യാഭ്യാസരംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങളെല്ലാം ഞാൻ സസൂക്ഷ്മം നിരീക്ഷിക്കാറുണ്ട്. അതുകൊണ്ടാണ് എൻട്രൻസ് പരീക്ഷയിൽ കണക്കിന് പത്തുമാർക്ക് പോലും കിട്ടാത്തവരെ എഞ്ചിനീയറിംഗിനു ചേരാൻ അനുവദിക്കാമോ എന്ന കാര്യത്തിൽ ചെറിയ ഒരു കുറിപ്പിട്ടത്. വലിയ കുഴപ്പങ്ങൾ ഉള്ള കേരളത്തിലെ എൻജിനീയറിങ് വിദ്യാഭ്യാസം എന്ന വിഷയത്തെ കേവലം ഒരു എൻട്രൻസ് ടെസ്‌റ് വിഷയം ആയും പ്രൈവറ്റ് മാനേജ്‌മെന്റിന്റെ കച്ചവട താല്പര്യമാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം എന്നൊക്കെ നിസ്സാരവൽക്കരിക്കുന്നതിന് എതിരായിരുന്നു ആ പോസ്‌റ് അല്ലാതെ ഇപ്പോഴത്തെ പോലത്തെ എൻജിനീയറിങ് കച്ചവട വിദ്യാഭ്യാസം തുടരാൻ പ്രൈവറ്റ് മാനേജമെന്റിനെ പിന്തുണക്കാൻ ആയിരുന്നില്ല. ഈ വിഷയത്തെ പല പല ചെറിയ പ്രശ്‌നങ്ങൾ ആയി കാണാതെ മൊത്തമായി കണ്ടു പരിഹരിക്കേണ്ടതാണെന്നാണ് എന്റെ അഭിപ്രായം. വിശദമായി എഴുതണമെന്നുണ്ട്. സമയം ഇല്ലാത്തതിനാൽ ചോദ്യോത്തര രൂപത്തിൽ ചുരുക്കുന്നു.

1. എന്താണ് കേരളത്തിലെ എഞ്ചിനീയറിങ് വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാനപരമായ പ്രതിസന്ധികൾ?

ഴഞ്ചൻ സിലബസ്, ആധുനികമല്ലാത്ത പഠന രീതികൾ, ഈ മേഖലയുമായി അത്യാവശ്യം ബന്ധം പോലുമില്ലാത്ത അദ്ധ്യാപകർ, പ്രായോഗിക വിജ്ഞാനം നേടാൻ അവസരം ഉണ്ടാക്കാൻ പറ്റാത്ത സാഹചര്യം ഇവയൊക്കെ എഞ്ചിനീയറീംഗ് വിദ്യാഭ്യാസരംഗത്തെ പിന്നോട്ടു വലിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കർ കോളേജുകളും പ്രൈവറ്റ് കോളേജുകളും ഏറെക്കുറെ ഒരുപോലെയാണ്. ഇതു പക്ഷെ എൻജിനീയറിങ് മേഖലയിലെ മാത്രം പ്രശ്‌നമല്ല, കേരളത്തിൽ ഒതുങ്ങി നിൽക്കുന്നതും അല്ല.

2. എഞ്ചിനീയറിംഗിന് യാതൊരു അഭിരുചിയും ഇല്ലാത്തവർ എഞ്ചിനീയറിംഗിന് ചേരുന്നത് ഒരു പ്രശ്‌നമല്ലേ?

ല്ല എൻജിനീയർമാരെ സൃഷ്ടിക്കലാണ് നമ്മുടെ എൻജിനീയറിങ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെങ്കിൽ ഇതൊരു പ്രശ്‌നം തന്നെയാണ്. പക്ഷെ തത്കാലം നമ്മുടെ എഞ്ചിനീയറിങ് കോളേജിൽനിന്നും പഠിച്ചിറങ്ങുന്ന ഭൂരിഭാഗം പേരും 'എഞ്ചിനീയറിങ്' ജോലികളല്ല പിന്നീട് ചെയ്യാൻ പോകുന്നത് എന്നതാണ് സത്യം. എഞ്ചിനീയറിങ് ഡിഗ്രിയുള്ള കുട്ടികളെ ഏറെ സ്വീകരിക്കുന്ന സോഫ്റ്റ്‌വെയർ രംഗത്ത്, പാലം പണിയാനോ ഫാക്ടറി നടത്താനോ ഉള്ള ഒരാളുടെ എൻജിനീയറിങ് അറിവിനോ അഭിരുചിക്കോ യാതൊരു പ്രസക്തിയുമില്ല. ഇന്ത്യയിലെ മറ്റു ഡിഗ്രികൾ (ബി എ, ബി കോം, ബി എസ് സി) തുടങ്ങിയവ മൂന്നു വർഷം കൊണ്ട് നേടുന്നതും, ഈ ഡിഗ്രികൾ ഉന്നത വിദ്യാഭ്യാസമായി മറ്റു പല രാജ്യങ്ങളും കണക്കാക്കാത്തതുമാണ് വർദ്ധിച്ച തൊഴിലവസരങ്ങൾ നാലു വർഷം കൊണ്ടു നേടുന്ന എഞ്ചിനീയറിംഗിലേക്ക് എത്തിപ്പെടാൻ പ്രധാന കാരണം. നമ്മുടെ മറ്റു ഡിഗ്രികളും വികസിത രാജ്യങ്ങളെപ്പോലെ നാലു വർഷത്തെ പഠനമാക്കിയാൽ എഞ്ചിനീയറിങ് കോളേജുകളിലേക്കുള്ള തള്ളിക്കയറ്റം കുറയും. എൻട്രൻസിൽ പത്തു മാർക്കുപോലും കിട്ടാൻ കഴിയാത്തവരെക്കൊണ്ട് ആർട്‌സ് , സയൻസ് കോളേജുകൾ നിറയുന്നത് ഒഴിവാകുകയും ചെയ്യും.

പക്ഷെ നമ്മൾ ചോദിക്കേണ്ട ചോദ്യം അതല്ല. എൻജിനീയറിങ്ങിൽ അഭിരുചി ഉള്ള കുട്ടികളെ നല്ല എൻജിനീയർമാർ ആക്കാൻ നമ്മുടെ ഇപ്പോഴത്തെ എൻജിനീയറിങ് വിദ്യാഭ്യാസത്തിനു കഴിയുന്നുണ്ടോ ?. ഇതിന്റെ ഉത്തരം ഇല്ല എന്നാണ്. ഇതിന്റെ അർത്ഥം പത്തോ മുപ്പതോ കൊല്ലം മുൻപ് കാര്യങ്ങൾ വ്യത്യസ്തമായിരുന്നു എന്നല്ല. അന്നും വിദ്യാഭ്യാസ രീതിയും സിലബസും ഒക്കെ ഇതുപോലെ ഒക്കെ തന്നെ ആയിരുന്നു. പക്ഷെ അന്ന് കുറച്ചു കുട്ടികൾക്ക് മാത്രം അഡ്‌മിഷൻ കൊടുത്തത് കാരണം നല്ല മാർക്കുള്ള കുട്ടികൾ ആണ് എഞ്ചിനീയറിങ്ങിന് വന്നു കൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ വിജയശതമാനം ഒക്കെ കൂടുതൽ ആയിരുന്നു. ഇപ്പോഴത്തെ കുട്ടികളെ കുറ്റം പറയുന്നതിന് മുൻപ് എൻജിനീയറിങ് കോളേജ് ഒക്കെ ഇത്ര വ്യാപകമാകുനനത്തിനു മുൻപ്, അതായത്തെ 2001 ണ് മുൻപുള്ള മുപ്പതു വർഷം എടുത്തിട്ട് അക്കാലത്ത് എത്ര എൻജിനീയറിങ് ജീനിയസുകൾ കേരളത്തിൽ ഉണ്ടായി എന്നു ഒന്നു എണ്ണി നോക്കുന്നത് നന്നായിരിക്കും. അതു പോട്ടെ കഴിഞ്ഞ അൻപതു വർഷത്തിനിടയിൽ 'എൻജിനീയറിങ് മാർവൽ' എന്നു പറയാവുന്ന എന്തു സംഭവം ആണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത് ?. അപ്പോൾ ഈ 'പഴയ എൻജിനീയർമാരുടെ സ്റ്റാൻഡേർഡ്' എന്നൊക്കെ പറയുന്നത് 'പണ്ടത്തെ ആളുകളുടെ ആരോഗ്യം' എന്നൊക്കെ യുള്ള മേനി പറച്ചിൽ പോലെയേ ഉള്ളൂ. അടിസ്ഥാനം ഒന്നും ഇല്ല.

3. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വരവ് എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചക്ക് കാരണമായില്ലേ?

തീർച്ചയായിട്ടും വിദ്യാഭ്യാസത്തെ ഒരു കച്ചവടം ആയി കാണുന്ന ആളുകൾ എൻജിനീയറിങ് കോളേജ് തുടങ്ങി അരിക്കച്ചവടം പോലെ ഓരോ മാസത്തേയും വരവ് അനുസരിച്ചു അദ്ധ്യാപകാരുടെ എണ്ണവും ശമ്പളവും ഒക്കെ തീരുമാനിച്ചു കോളേജുകൾ നടത്തുന്നത് പ്രശ്‌നം തന്നെ ആണ്. പക്ഷെ ഇതൊരു താത്വിക പ്രശ്‌നം ഒന്നും അല്ല. വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയുടെ കാരണം മൂലധനം എവിടെനിന്നു വരുന്നു എന്നതല്ല. ഞാനൊക്കെ എഞ്ചിനീയറിംഗിനു പഠിക്കുന്ന കാലത്ത് മണിപ്പാലിൽ എഞ്ചിനീയറിംഗിനു പോവുക എന്നത് ഒരു അപമാനം പോലെയായിരുന്നു. ഇപ്പോൾ മൈക്രോസോഫ്റ്റിന്റെ സിഇഓ പോലും അവിടെനിന്നാണ്. വെല്ലൂരിലെ വിഐടി ഇപ്പോൾ ഇന്ത്യയിലെ പല ഐ ഐ ടി കളേക്കാൾ മികച്ചതാണ്. കേരളത്തിൽ തന്നെ പുതിയ തലമുറയിലെ പല പ്രൈവറ്റ് കോളേജുകളും ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജുകളേക്കാൾ ഏറെ നന്നായി പ്രവർത്തിക്കുന്നു. അപ്പോൾ യഥാർത്ഥ പ്രശ്‌നം പണം ആരു മുടക്കുന്നു എന്നതല്ല. മറിച്ച്,വിദ്യാഭ്യാസത്തെ അവർ എങ്ങനെ സമീപിക്കുന്നു എന്നതാണ്.

4. കേരളത്തിൽ ഇപ്പോൾ നൂറ്റിഎൺപതിൽ കൂടുതൽ എഞ്ചിനീയറിങ് കോളേജുകളുണ്ട്. ഇത്രമാത്രം എഞ്ചിനീയർമാരുടെ ആവശ്യം ഇവിടെയുണ്ടോ?

ഞാൻ കോതമംഗലത്ത് എഞ്ചിനീയറിംഗിനു ചേരുന്ന കാലത്ത് കേരളത്തിൽ ആകെ ആറ് എഞ്ചിനീയറിങ് കോളേജുകളും രണ്ടായിരത്തിൽ താഴെ സീറ്റുമാണ് ഉണ്ടായിരുന്നത്. ഞങ്ങളുടെ ബാച്ചിൽ അഡ്‌മിഷൻ കഴിഞ്ഞതിനു ശേഷം സർക്കാർ സീറ്റുകളുടെ എണ്ണം 60 ൽ നിന്നും 90 ആക്കി. അന്ന് ആദ്യം അഡ്‌മിഷൻ കിട്ടിയവർക്കെല്ലാം അത് വലിയ വിഷമമായി, കാരണം അതു ഞങ്ങളുടെ ജോലി സാധ്യത കുറക്കുമോ എന്ന പേടി. കേരള സർക്കാരിന്റെ പി.ഡബ്ല്യു.ഡി., പി.എച്ച്.ഇ.ഡി., കെ.എസ്.ഇ.ബി ഇവിടങ്ങളിൽ സിവിൽ എൻജിനീയർ ജോലി പിന്നെ എൻ ടി പി സി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ മാനേജ്മെന്റ് ട്രെയിനീ അത്രയൊക്കെയേ ഉള്ളൂ അന്ന് സിവിൽ എഞ്ചിനിയർമാരുടെ ആകെ തൊഴിൽസാധ്യത. നിങ്ങളൊക്കെ പഠിച്ചുവരുമ്പോൾ ''അമ്മികൊത്താനുണ്ടോ' എന്നു ചോദിച്ചു നടക്കുന്ന തമിഴത്തിമാരെ പോലെ 'കക്കൂസ് പണിയാനുണ്ടോ' എന്നു ചോദിച്ച് സിവിൽ എഞ്ചിനീയർമാർ നടക്കുന്ന കാലം വരും എന്ന് ഞങ്ങളുടെ അദ്ധ്യാപകർ അന്ന് കളിയാക്കി.

പക്ഷെ എത്ര പെട്ടെന്നാണ് ഇന്ത്യയുടെ പുറം ലോകത്തേക്ക് നമ്മുടെ എഞ്ചിനീയർമാർ ഇടിച്ചു കയറിയത്. അപ്പോൾ നമ്മുടെ ചിന്തയുടെ പരിമിതി ആണ് പ്രശ്‌നം. എന്നിട്ടും ഇപ്പോൾപോലും ലോകത്തെ എഞ്ചിനീയർമാർക്കുള്ള ജോലിസാധ്യതയുടെ ഒരു ചെറിയ ശതമാനത്തിൽ മാത്രമേ നാം എത്തിപ്പെട്ടിട്ടുള്ളൂ. ഫ്രഞ്ച് സംസാരിക്കുന്ന ലോകത്തുള്ള തൊഴിലിന്റെ സാധ്യതകൾ നാം അന്വേഷിച്ചിട്ടുണ്ടോ? കേരളത്തിന്റെ വീക്ഷണ പരിധിക്കകത്തു നിന്നാവരുത് നാം തൊഴിൽ സാധ്യതകളെ നോക്കി കാണേണ്ടത്. ലോകസാധ്യതകളെ എങ്ങനെ എത്തിപ്പിടിക്കാം എന്നതാകണം നമ്മുടെ ലക്ഷ്യം.

5. എങ്ങനെയാണ് ലോകത്തെ മറ്റു ഭാഗങ്ങളിലെ എഞ്ചിനീയറിങ് മാർക്കറ്റിൽ നമ്മൾ എത്തുന്നത്?

ദ്യമായി നമ്മുടെ എഞ്ചിനീയറിങ് വിദ്യാഭ്യാസം കൂടുതൽ തൊഴിൽ അധിഷ്ഠിതമാകണം. എഞ്ചിനീയറിങ് വിദ്യാഭ്യാസം പണ്ട് അഞ്ചു വർഷം കൊണ്ടാണ് പൂർത്തിയാക്കിയിരുന്നത്. അതു ചുരുക്കി നാലാക്കിയപ്പോൾ പ്രായോഗിക പഠനത്തിനുള്ള സമയമാണ് വെട്ടിച്ചുരുക്കിയത്. ഒരു വർഷം കോളേജിനു പുറത്ത് ഇന്റേൺഷിപ്പ് നിർബന്ധമാക്കണം.

രണ്ടാമതായി എഞ്ചിനീയറിങ് ഡിഗ്രി കിട്ടുന്നതോടൊപ്പം പ്രൊഫഷണൽ എഞ്ചിനീയറാകാനുള്ള അറിവും പരിശീലനവും കൂടി വിദ്യാർത്ഥികൾക്ക് ലഭ്യമാക്കണം. ലോകത്ത് പല രാജ്യങ്ങളിലും എഞ്ചിനീയറിങ് കോളേജിൽനിന്നും ഡിഗ്രി കിട്ടിയാലും എഞ്ചിനീയർമാരുടെ പ്രൊഫഷണൽ സംഘടനയിൽ നിന്ന് കൂടി അംഗത്വം കിട്ടിയാലേ ജോലിസാധ്യതയുള്ളൂ. തൊഴിൽ ചെയ്യുന്നതിനനുസരിച്ച് അംഗത്വത്തിന്റെ ഗ്രേഡ് കൂടും. ഗ്രേഡ് കൂടുന്നതിനനുസരിച്ച് തൊഴിൽ സാധ്യതകളും ഏറെ വർദ്ധിക്കും.

മൂന്നാമത്തേത് സുരക്ഷാ വിഷയങ്ങളിലെ അടിസ്ഥാന പാഠങ്ങൾ എൻജിനീയർമാരെ പഠിപ്പിക്കണം എന്നതാണ്. 'ഹെൽത്ത് ആൻഡ് സേഫ്റ്റി' എന്ന് കേട്ടിട്ടുകൂടി ഇല്ലാത്ത നമ്മുടെ എഞ്ചിനീയർമാരെ എത്ര മാർക്കുണ്ടെങ്കിലും പ്രൊഫഷണലായി ലോകം അംഗീകരിക്കില്ല.

നാലാമത്തേത് ഭാഷാ പഠനമാണ്. ഇപ്പോഴത്തെ എഞ്ചിനീയറിങ് പഠനം ഭാഷയെ ശ്രദ്ധിക്കുന്നതേയില്ല. ജോലി കിട്ടാനും അതിൽ ഉയർച്ചയുണ്ടാകാനും ഭാഷാപ്രാവീണ്യം അത്യാവശ്യമാണ്. ഇംഗ്ലീഷിലെ പരിജ്ഞാനം കൂടാതെ ചൈനീസ്, ജപ്പാനീസ്, ജർമ്മൻ, അറബിക്, ഫ്രഞ്ച് എന്നിങ്ങനെ ഏതെങ്കിലും ഒരു വിദേശഭാഷയിൽ കൂടി പരിജ്ഞാനം നേടാൻ നമുക്കവസരം ഉണ്ടാക്കണം. ഭാഷാപ്രാവീണ്യം മറ്റ് ഭൂപ്രദേശങ്ങളിലെ അവസരങ്ങളും നമുക്കായി തുറന്നു തരും.

6. കേരളത്തിൽ ഇപ്പോൾ ഇരുപതിനായിരത്തോളം എഞ്ചിനീയറിങ് സീറ്റുകൾ വെറുതെ കിടക്കുന്നു. ഇതിൽ കുറേ കോളേജുകളെങ്കിലും പൂട്ടേണ്ട സമയം ആയില്ലേ?

ത്രയോ സങ്കുചിതമായ ചിന്തയാണിത്. സർക്കാരിന്റെ മൂലധനമോ മറ്റു സഹായമോ ഇല്ലാതെയാണ് പതിനായിരക്കണക്കിന് പഠനാവസരങ്ങൾ കേരളത്തിൽ ഉണ്ടായിരിക്കുന്നത്. മറ്റു പല ലോകരാജ്യങ്ങൾക്കും ചിന്തിക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥയാണിത്. ഈ മാനേജ്മെന്റുകൾ പലതും കച്ചവടക്കണ്ണുള്ളവരും ഹൃസ്വദൃഷ്ടി ഉള്ളവർ ആണെന്നതും ഒരു സത്യമാണെങ്കിൽ പോലും അവരെ ശത്രുതാമനോഭാവത്തോടെ കാണേണ്ട കാര്യം ഇല്ല. ഈ കോളേജുകളിലെ ഒക്കെ നിലവാരം ഉയർത്തി ഇതിലേക്ക് ആവശ്യത്തിന് വിദ്യാർത്ഥികളെ എത്തിക്കാനുള്ള നയങ്ങളാണ് നാം സ്വീകരിക്കേണ്ടത്. എഞ്ചിനീയറിങ് കോളേജ് പൂട്ടി അവിടെ കോഴിവളർത്തൽ തുടങ്ങിയാൽ സമൂഹത്തിന് ഗുണമുണ്ടാകുമോ ?.

ഒരുദാഹരണം പറയാം. കേരളത്തിന്റെ മൂന്നിൽ രണ്ട് മാത്രം ജനസംഖ്യയുള്ള ആസ്‌ട്രേലിയയിലേക്ക് ഒരുവർഷത്തിൽ ആറു ലക്ഷം പേരാണ് വിദ്യാഭ്യാസത്തിനായി പോകുന്നത്. അതിൽ പകുതി പേർ അതായത് മൂന്നു ലക്ഷം പേർ ഉന്നതവിദ്യാഭ്യാസത്തിനാണ് പോകുന്നത്. കേരളത്തിലേക്ക് ഇന്ത്യക്കു പുറത്തുനിന്ന് വിദ്യാഭ്യാസത്തിനായി എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം ആയിരത്തിലും താഴെയാണ്. അപ്പോൾ എങ്ങനെയാണ് അവർ ആസ്‌ട്രേലിയയെ ഒരു ഉന്നത വിദ്യാഭ്യാസത്തിനുള്ള ലക്ഷ്യകേന്ദ്രമായി (Destination) വളർത്തിയത് എന്നു നാം അന്വേഷിക്കേണ്ടേ? അത്തരം നടപടികൾ സ്വീകരിച്ചാൽ കേരളത്തിലെ എഞ്ചിനീയറിങ് കോളേജുകളിൽ
ബാക്കി വരുന്ന സീറ്റുകളെല്ലാം പുറം രാജ്യക്കാരെക്കൊണ്ട് നിറക്കാൻ നമുക്ക് സാധിക്കില്ലേ ?.

7. ഇതൊക്കെ നടക്കുന്ന കാര്യമാണോ?

രിയായ നയങ്ങളുണ്ടെങ്കിൽ തീർച്ചയായും നടക്കും. പല ലോകരാജ്യങ്ങളിലും - ഉദാഹരണം ഇറാൻ,ഇറാക്ക്, നൈജീരിയ, സുഡാൻ ഇവിടങ്ങളിലൊക്കെ മധ്യവർഗത്തിൽ (Middle Class) പെട്ടവരുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം തീരെ കുറവാണ്. പോരാത്തതിന് രാഷ്ട്രീയ പ്രശ്‌നങ്ങൾ വേറെയും. അമേരിക്കയിലും ആസ്‌ട്രേലിയയിലും ഒക്കെ അഡ്‌മിഷൻ കിട്ടാനുള്ള ബുദ്ധിമുട്ട്, അഡ്‌മിഷൻ കിട്ടിയാൽ തന്നെ വിസക്കുള്ള ബുദ്ധിമുട്ട്, ഇതു രണ്ടുമായാൽ പിന്നെ വിദ്യാഭ്യാസത്തിന് വേണ്ടിവരുന്ന ഭീമമായ ചെലവ്, ഇതൊക്കെ താരതമ്യം ചെയ്യുമ്പോൾ മറ്റ് രാജ്യക്കാർക്ക് ഇന്ത്യ വിദ്യാഭ്യാസത്തിനുള്ള നല്ലൊരു ലക്ഷ്യസ്ഥാനം (Destination) ആണ്. ഇന്ത്യൻ എഞ്ചിനീയർമാർ ലോകത്തെവിടെയും ജോലിചെയ്യുന്നതിനാൽ മോശമല്ലാത്ത ഒരു വാണിജ്യമുദ്രയൊക്കെ (Brand) ഉണ്ടു താനും. ഇതിനെ ആസ്‌ട്രേലിയക്കാർ ചെയ്യുന്നതു പോലെ സർക്കാരും സ്വകാര്യമേഖലയും ചേർന്നൊരുമിച്ച് പരിപോഷിപ്പിച്ച് പ്രചരിപ്പിച്ചാൽ ഈ ഇരുപതിനായിരം സീറ്റുകളൊക്കെ ഒരാഴ്ചക്കകം നികന്നുപോകും.

8. ഈ പത്തു ശതമാനം കുട്ടികൾ പാസാകുന്ന കോളേജിലൊക്കെ ആരെങ്കിലും പഠിക്കാൻ വരുമോ?

ത്തു ശതമാനം കുട്ടികൾ പാസാകുന്ന കോളേജും തൊണ്ണൂറു ശതമാനം കുട്ടികൾ പാസാകുന്ന കോളേജും തമ്മിൽ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ വ്യത്യാസമൊന്നുമില്ല എന്നതാണ് സത്യം. പലപ്പോഴും പേരുകേട്ട പഴയ സർക്കാർ എഞ്ചിനീയറിങ് കോളേജിലും ഏറെ മികച്ചതാണ് ചീത്തപ്പേരുള്ള പുതിയ സ്വകാര്യ എഞ്ചിനീയറിങ് കോളേജിലെ ഭൗതിക സൗകര്യങ്ങൾ. അവിടുത്തെ അദ്ധ്യാപകരുടെയും പഠിക്കാൻ വരുന്ന കുട്ടികളുടെയും നിലവാരമില്ലായ്മയാണ് അവിടുത്തെ പഠനനിലവാരം താഴേക്ക് കൊണ്ടുവരുന്നത്. അദ്ധ്യാപകരുടെ നിലവാരം കൂടുമ്പോൾ പഠനനിലവാരം സ്വാഭാവികമായി കൂടും. പഠന നിലവാരം കൂടിയാൽ നല്ല കുട്ടികൾ വരും. ഇതു രണ്ടും പരസ്പര പൂരകങ്ങളാണ്.

9. എങ്ങനെയാണ് അദ്ധ്യാപകരുടെ നിലവാരം കൂട്ടുന്നത്?

ലോകത്ത് എംഐടി യിലും ഐഐടി യിലും വരെയുള്ള ഒരു പ്രശ്‌നമാണ് നല്ല അദ്ധ്യാപകരുടെ അഭാവം. അപ്പോൾ പിന്നെ കേരളത്തിലെ പ്രൈവറ്റോ ഗവണ്മെന്റോ ആയ എൻജിനീയറിങ് കോളേജുകളുടെ കാര്യം പറയാനുണ്ടോ. സേവന-വേതന വ്യവസ്ഥകൾ കൃത്യമല്ലാത്തതിനാൽ പ്രൈവറ്റ് കോളേജുകളിലെ സ്ഥിതി കുറേക്കൂടി പരിതാപകരം ആണെന്നു മാത്രം. കേരളത്തിലെ മൊത്തം വിദ്യാഭ്യാസ നിലവാരം ഉയർത്തുകയാണ് ലക്ഷ്യമെന്നതും അതിനായി സർക്കാരും മറ്റുള്ളവരും ഒരുമിച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ് എന്നുമുള്ള ചിന്തയാണ് പ്രധാനം. ഇങ്ങനെ ഒരു ചിന്ത ഉണ്ടായാൽ അതിനുള്ള നയങ്ങളും ഉണ്ടാക്കാം.

ഉദാഹരണത്തിന് കേരളത്തിലെ എൻജിനീയറിങ് കോളേജിലെ അദ്ധ്യാപകരുടെ ഒരു കേഡർ ഉണ്ടാക്കിയിട്ട് അവർക്കെല്ലാം ബാധകമായ ചില നല്ല പരിപാടികൾ നടപ്പിലാക്കാം. ഇവർക്ക് ഏത് പ്രൈവറ്റ് കോളേജിലേക്കും സീംലെസ്സ് ആയി മാറാനുള്ള നിയമം ഉണ്ടാകണം. സർക്കാർ കോളേജിലും ഉയർന്ന ശമ്പളം, അതും സമയത്തിനു കൊടുക്കാൻ ഉള്ള പദ്ധതി വേണം. അതുകൂടാതെ ഉപരിപഠനത്തിനുള്ള അവസരം, ഇന്ത്യയിലും പുറത്തും കോൺഫറൻസുകളിലും വർക്ക് ഷോപ്പുകളിലും മറ്റും പങ്കെടുക്കാനുള്ള അവസരം ഇതെല്ലാം അവകാശമാക്കണം. ഗവേഷണങ്ങൾ നടത്താനും മീറ്റിംഗുകൾ സംഘടിപ്പിക്കാനുമൊക്കെ ഫണ്ട് നൽകണം. സ്വകാര്യമായി കൺസൾട്ടൻസി നടത്തി കാശുണ്ടാക്കാനുള്ള അവസരം ഉണ്ടാക്കണം എന്നു മാത്രമല്ല പ്രോത്സാഹിപ്പിക്കുകയും വേണം.

ഇതെല്ലാം ഓരോ കോളേജിലും ഒറ്റക്കൊറ്റക്ക് ചെയ്യേണ്ടതല്ല, മറിച്ചു കേരളത്തിലെ എല്ലാ കോളേജിലെ അദ്ധ്യാപകർക്കും അവകാശപ്പെട്ടതായിരിക്കണം. ഇക്കാര്യത്തിൽ എല്ലാ എഞ്ചിനീയറിങ് കോളേജുകളും സർക്കാരും കൂടി ഒരു പൊതുനിക്ഷേപം (Pooled Fund) ഉണ്ടാക്കി അതിൽ എല്ലാ അദ്ധ്യാപകർക്കും അപേക്ഷിക്കാൻ അവസരമുണ്ടാക്കണം.

അക്കാദമിക് രംഗത്തിന് പുറത്തുള്ള വിദഗ്ദ്ധരേയും, കേരളത്തിന് പുറത്ത് ഇപ്പോൾ ജോലി ചെയ്യുന്ന അക്കാദമിക് രംഗത്ത് ഉള്ളവരേയും ഒരാഴ്ച മുതൽ ഒരു വർഷം വരെ ഗസ്റ്റ്‌ലക്ചറിനു വരുത്താനുള്ള ഒരു സംവിധാനം ഉണ്ടാക്കണം. ഇവർക്ക് സ്ഥിരം ഉള്ളവരേക്കാൾ കൂടുതൽ ശമ്പളം കൊടുക്കാനുള്ള വകുപ്പുണ്ടാക്കണം.

10. നമ്മുടെ അദ്ധ്യാപന രീതിയും മാറ്റേണ്ടേ ?

തീർച്ചയായിട്ടും. എത്രയൊക്കെ ചെയ്താലും ഒരു സ്ഥാപനത്തിലെ എല്ലാ അദ്ധ്യാപകരും ഒന്നാം തരം ആവുകയൊന്നും ഇല്ല. അങ്ങനെ ഒരു സ്ഥലം ലോകത്ത് ഒരു സർവകലാശാലയിലും ഇല്ല. അവിടെയാണ് ടെക്നോളജിയുടെ പുതിയ സാധ്യതകൾ നാം ഉപയോഗിക്കേണ്ടത്. ഒരു ക്ളാസിൽ അദ്ധ്യാപകൻ വന്നു ഒരു മണിക്കൂർ ക്ളാസ് എടുത്തു വിഷയം പഠിപ്പിക്കുന്ന രീതി ഒരു നൂറു വർഷം എങ്കിലും മുൻപ് തുടങ്ങിയതാണ്, ഒരു പക്ഷെ അതിന്റെ മുൻപും ആകാം. പക്ഷെ ക്ലാസ്മുറികളിലെ അദ്ധ്യാപകരുടെ കടമയും ഇക്കാലത്ത് മാറി വരികയാണ്. എഞ്ചിനീയറിങ് പോലെയുള്ള പ്രായോഗിക വിഷയങ്ങളിൽ പഠനസമയത്തിന്റെ നാലിലൊന്നു മാത്രമേ ക്ലാസ് റൂം ലെക്ചർ ചെയ്യേണ്ട ആവശ്യമുള്ളൂ. ബാക്കി സമയം പ്രായോഗിക പഠനത്തിനും, ഓൺലൈൻ പഠനത്തിനും, മറ്റു പ്രൊഫഷണൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ചെയ്യുന്നതിനും, ഒക്കെയായി മാറ്റിവെക്കണം.

അദ്ധ്യാപകർക്ക് ഏറെ ക്ഷാമമുള്ള സ്ഥലങ്ങളിൽ Flipped Class Room (പഠനത്തിന്റെ ഭാഗമായുള്ള ലെക്ചർ ചെറിയചെറിയ ദൃശ്യങ്ങളായി വീട്ടിലിരുന്നു കാണാനും ക്ലാസ് മുറികളിൽ പ്രോജക്ടുകൾക്കും ചർച്ചകൾക്കും മറ്റുമായി മാറ്റിവക്കുന്നു) എന്ന ഒരു പദ്ധതി ഇപ്പോൾ നടപ്പിലാക്കുന്നുണ്ട്. ഉദാഹരണത്തിന് മംഗോളിയയിലെ കുട്ടികൾ കമ്പ്യൂട്ടർ പഠിക്കുന്നത് അമേരിക്കയിലെ പ്രൊഫസർമാരിൽ നിന്നും അവരുടെ ലെക്ചർ ശ്രദ്ധിച്ചിട്ടാണ്. രാത്രി ഗൃഹപാഠത്തിന്റെ സമയത്ത് ലെക്ചർ ശ്രദ്ധിച്ചിട്ട് കുട്ടികൾ ക്ലാസിൽ വരുന്നത്, കഴിഞ്ഞ ദിവസത്തെ ക്ലാസിനെപറ്റി തമ്മിൽ സംസാരിക്കാനും ഗൃഹപാഠം ചെയ്യാനും വേണ്ടിയാണ്. കേരളത്തിലെ ഏറ്റവും നല്ല അദ്ധ്യാപകരുടെ ലെക്ചർ റെക്കോർഡ് ചെയ്ത് എല്ലാ കോളേജുകളിലും എത്തിച്ചാൽ കുട്ടികൾക്ക് അതുകേട്ട് പഠിക്കാനും സംശയം അതാതു കോളേജിലെ അദ്ധ്യാപകരോട് ചോദിച്ചു മനസ്സിലാക്കാനും സാധിക്കും.

ഇങ്ങനെ ഒക്കെ വരുമ്പോൾ അദ്ധ്യാപകന്റെ കടമ ലെക്ചർ ചെയ്യുന്നതിൽനിന്നും പഠനം എളുപ്പമാക്കുന്ന സഹായിയുടേതായി (facilitator) മാറും. പഠിപ്പിക്കാൻ കഴിവ് കുറഞ്ഞവർക്കുപോലും വിദ്യാർത്ഥികളെ പഠനത്തിൽ നന്നായി സഹായിക്കാനും സാധിക്കും.

11. നമ്മുടെ സിലബസിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്?

2011ൽ ഞാൻ സിവിൽ എഞ്ചിനീയറിംഗിന്റെ സിലബസ് നോക്കുമ്പോൾ 1981നെ അപേക്ഷിച്ച് അപൂർവം ചില മാറ്റങ്ങളേ ഉണ്ടായിട്ടുള്ളൂ. മോഡലിംഗിലും മെഷിനറികളിലും വന്ന മാറ്റങ്ങൾ, അത് സിവിൽ എഞ്ചിനീയറിംഗിൽ ഉണ്ടാക്കിയ വിപ്ലവകരമായ പരിവർത്തനം ഇതൊന്നും നമ്മുടെ സിലബസിൽ ഇനിയും എത്തിയിട്ടില്ല. അൻപതു കോഴ്സുകൾ പഠിക്കുന്ന സിവിൽ എൻജിനീയറിങ് വിദ്യാർത്ഥി സുരക്ഷയിൽ ഒരു കോഴ്‌സ് പോലും പാസ്സാകാതെ ആണ് പുറത്തു വരുന്നത്. ഇതു ലജ്ജാകരം ആണ്.

പ്രശ്‌നം സിലബസിന്റെ മാത്രമൊന്നുമല്ല. കോഴ്സുകൾ എങ്ങനെ കോർത്തിണക്കിയിരിക്കുന്നു എന്നതും ഉണ്ട്. ഏതൊക്കെ കോഴ്‌സ് എടുക്കണം, ഏതൊക്കെ ലഭ്യമാണ്, കോളേജിനു പുറത്ത് എടുക്കുന്ന കോഴ്‌സുകൾക്കുള്ള അംഗീകാരം, ഒരു കോഴ്‌സ് രണ്ടാമത് പഠിക്കുന്നത് സാധ്യമല്ല , ഒന്നൊഴിവാക്കി വേറൊന്നാക്കുന്നത് പറ്റില്ല എന്നിങ്ങനെ പലതുമുണ്ട് പ്രശ്‌നങ്ങൾ. വിദേശങ്ങളിൽ നല്ല സർവകലാശാലകളിൽ ആർട്‌സും, കൊമേഴ്‌സും, എഞ്ചിനീയറിംഗുമെല്ലാം ഒരേ കാമ്പസിലാണ് പഠിപ്പിക്കുന്നത്. നമുക്കിഷ്ടമുള്ള കോഴ്‌സുകൾ (ചില പരിധിക്കകത്ത്) പഠിക്കാനുള്ള അവകാശമുണ്ട് അപ്പോൾ എൻജിനീയറിങ് വിദ്യാർത്ഥിക്ക് ചില തത്വശാസ്ത്ര കോഴ്സോ, ഫിസിക്‌സ് വിദ്യാർത്ഥിക്ക് എൻജിനീയറിങ് വിഷയമോ ഒക്കെ പഠിക്കാം. അവിടെ ഓരോ ക്ലാസ് മുറികളിലും നമ്മുടെ സഹപാഠികൾ മാറി മാറി വരും. അല്ലാതെ ഒരു ബാച്ചിലെ എല്ലാ കുട്ടികളേയും ബ്രോയിലർ കോഴികളെ പോലെ ഒരേ ക്ലാസിലിരുത്തി, വർഷാവർഷം ആറോ ഏഴോ ക്ലാസുകൾ നിർബന്ധമായും പഠിപ്പിക്കുന്നതു കൊണ്ടാണ് വിജയശതമാനം കുറയുന്നത്. പഠിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വർഷത്തിൽ ഏഴിനു പകരം അഞ്ചു വിഷയം എടുക്കാനുള്ള സാവകാശം കൊടുത്താൽ, നാലു വർഷത്തിന് പകരം ആറു വർഷം കൊണ്ടു 'സ്ലോ പേസിൽ' എഞ്ചിനീയറിങ് പഠിപ്പിച്ചാൽ വിദ്യാഭാസത്തിന് എന്തെങ്കിലും കോട്ടം തട്ടുമോ?. ഇതൊന്നും വിപ്ലവകരം ആയ ആശയങ്ങൾ അല്ല. പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെഐ ഐ റ്റികളിൽ നടപ്പിലാക്കിയതാണ്.

കോതമംഗലത്ത് ഒരേ കുന്നിന്റെ മുകളിൽ ആണ് എഞ്ചിനീയറിങ്ങും ആർട്‌സ് സയൻസ് കോളേജുമുള്ളത്. പണ്ട് ഇത് രണ്ടും ഒരേ യൂണിവേഴ്‌സിറ്റി ആയിരുന്നു. എന്നിട്ടു പോലും പരസ്പരം ഒരു കോഴ്‌സിന് പോലും സഹകരിക്കാനുള്ള സംവിധാനം നമ്മുടെ പഠന പ്രക്രിയയിൽ ഇല്ല. കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ സുരക്ഷക്ക് മാത്രം ആയി ഒരു നല്ല വിഭാഗം ഉണ്ട്. പക്ഷെ കേരളത്തിലെ ഒരു എൻജിനീയറിങ് കോളേജിലും സുരക്ഷയെ പറ്റി പഠിപ്പിക്കാൻ ആളില്ല. അപ്പോൾ അവർ നടത്തുന്ന ഒരു സുരക്ഷാ കോഴ്സ് കേരളത്തിലെ സാങ്കേതിക സർവകലാശാലയിലെ എല്ലാ കുട്ടികളും മസ്സിവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ് (MOOC) ആയി പഠിച്ചാൽ ഒറ്റ വർഷം കൊണ്ട് നമുക്ക് സുരക്ഷാ ബോധം ഉള്ള ഒരു തലമുറ എൻജിനീയർമാരെ ഉണ്ടാക്കാം. പക്ഷെ ഒരു യൂണിവേഴ്‌സിറ്റിയിലെ കോഴ്‌സ് മറ്റിടത്തു അംഗീകരിക്കാനും MOOC സംവിധാനത്തിൽ പഠിക്കുന്ന കോഴ്സുകൾക്ക് അംഗീകാരം കൊടുക്കാനും ഒക്കെയുള്ള സംവിധാനം ഉണ്ടാക്കണം. യൂറോപ്പിലെ വ്യത്യസ്ത രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളിൽ ഏതിലും പോയി കോഴ്‌സ് ചെയ്തു അതിന്റെ ക്രെഡിറ്റ് കുട്ടികൾ ആദ്യം പഠിച്ച യൂണിവേഴ്‌സിറ്റിയിലേക്ക് കൊണ്ടുവന്നു ഡിഗ്രി നേടാനുള്ള നിയമം മുപ്പതു വർഷം മുൻപേ ഉണ്ട്. നമുക്ക് ഒരു സംസ്ഥാനത്തെ രണ്ടു യൂണിവേഴ്‌സിറ്റികൾ തമ്മിൽ പോലും സീംലെസ്സ് ആയി ബന്ധിപ്പിക്കാൻ പറ്റിയിട്ടില്ല. ഇതൊന്നും സ്വകാര്യ മാനേജ്മെന്റിന്റ പ്രശ്‌നം അല്ല. വർഷാവർഷം സ്വകാര്യ മാനേജ്മെന്റും ആയി ഫീസിന്റെ ചർച്ചക്ക് ഉപയോഗിക്കുന്നതിന്റെ നാലിലൊന്നു സമയം അക്കാദമിക് ചർച്ചകൾക്ക് അധികാരികൾ ഉപയോഗിച്ചാൽ വിപ്ലവകരം ആയ മാറ്റങ്ങൾ നമുക്ക് വരുത്താം.

12. ഇതൊക്കെ ആണെങ്കിലും എല്ലാവരും എഞ്ചിനീയറിങ്ങിന് പോകുമ്പോൾ കുറെ പേർ എങ്കിലും തോറ്റുപോകാൻ വഴിയില്ല ?

കേരളത്തിലെ ഇപ്പോഴത്തെ എഞ്ചിനീയറിങ് വിദ്യാഭ്യാസം തോറ്റ എഞ്ചിനീയർമാരുടെ ഒരു പടയെത്തന്നെ സൃഷ്ടിക്കുന്നുണ്ട്. അവരാകട്ടെ സ്വയം 'യൂസ് ലസ്' ആണെന്നു കരുതുകയും, വീട്ടുകാരും നാട്ടുകാരും അദ്ധ്യാപകരും അങ്ങനെ തന്നെ പറഞ്ഞ് അതിനെ ശരിവെക്കുകയും ചെയ്യുന്നു. അങ്ങനെ അവർ. സമൂഹത്തിനൊരു ഗുണവുമില്ലാത്തവരായി സ്വയം മാറുന്നു. ഇതിന്റെ ഒരു ആവശ്യവും ഇല്ല.

സ്വിറ്റ്‌സർലാന്റിൽ ഒരു സംവിധാനമുണ്ട്. ഓരോ വർഷവും മെഡിസിൻ പഠിക്കാൻ ഉദ്ദേശിക്കുന്ന കുട്ടികളുടെ മൂന്നിരട്ടി പേർക്കാണ് അഡ്‌മിഷൻ കൊടുക്കുന്നത്. ഒന്നാംവർഷം അവരെ മെഡിസിന്റെ അടിസ്ഥാനപരമായ വിഷയങ്ങളും അവരുടെ അഭിരുചി അളക്കാനുള്ള വിഷമകരമായ പരീക്ഷണങ്ങളിലൂടെയും കടത്തിവിടും. മൂന്നിലൊന്നിനെ മാത്രമേ മെഡിസിൻ പഠിക്കാൻ മുന്നോട്ടു വിടൂ. എന്നാൽ മറ്റുള്ളവരെ തോറ്റവർ ആയിട്ടല്ല കാണുന്നത്. അവർ പഠിച്ചു പാസായ വിഷയങ്ങൾ പിന്നീട് എവിടെ ചെന്നാലും ക്രെഡിറ്റ് കിട്ടുന്ന രീതിയിലാണ് യോഗ്യത നേടുന്നത്. അപ്പോൾ ഒരേ സമയം നമ്മുടെ അഭിരുചി മനസ്സിലാക്കുകയും കുറേ പാഠങ്ങൾ പഠിക്കുകയും ചെയ്യുന്നു. മുൻപ് പറഞ്ഞപോലെ നമ്മുടെ കോഴ്‌സ് ക്രെഡിറ്റ് മറ്റു സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞാൽ പിന്നെ ഈ 'തോൽവിയുടെ' പ്രശ്‌നം ഇല്ല. ഇതിനൊന്നും പുറമെ നിന്നു ആരും സഹായിക്കേണ്ട കാര്യം ഇല്ല.

എന്റെ അടിസ്ഥാനപരമായ ചിന്ത ഇതാണ്. കേരളത്തിന്റെ ചെറിയ അതിരുകളിലും സങ്കുചിത ചിന്തകളിലും മാത്രം നിന്ന് നോക്കി കാണേണ്ട ഒന്നല്ല നമ്മുടെ എഞ്ചിനീയറിങ് വിദ്യാഭ്യാസം. എന്നാൽ ലോകമാണ് നമ്മുടെ ചക്രവാളമെങ്കിൽ ഇപ്പോൾ നമ്മൾ കാണുന്നതൊന്നുമല്ല നമ്മുടെ അവസരം. അതു കാണാനുള്ള കണ്ണുണ്ടായാൽ മാത്രം മതി. അല്ലെങ്കിൽ കണ്ണുള്ളവർ പറയുന്നത് കേൾക്കാനുള്ള ചെവിയുണ്ടായാലും മതി.

(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിലെ ദുരന്തലഘൂകരണ വിഭാഗം തലവൻ ആണ് മുരളീ തുമ്മാരുകുടി. കേരളത്തിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും കാൺപൂർ ഐ ഐ ടിയിൽ നിന്നും പി എച് ഡി യും നേടി. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്, ഐക്യരാഷ്ട്രസഭയുടേത് ആകണം എന്നില്ല)

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പുതിയ ഭാരവാഹികളെ തീരുമാനിച്ചതിനുപിന്നാലെ കോൺഗ്രസിൽ അടി തുടങ്ങി; ചെന്നിത്തല സ്വാഗതം ചെയ്യുമ്പോൾ അതൃപ്തി തുറന്ന് പറഞ്ഞ് കെ സുധാകരൻ; എഐസിസി തീരുമാനം അറിയില്ല; പുതിയ സ്ഥാനം ഏറ്റെടുക്കുന്നത് തീരുമാനമായിട്ടില്ല; കുത്തിക്കുത്തി ചോദിച്ച് കെളുത്താൻ നോക്കേണ്ടെന്ന് ക്ഷുഭിതനായി മാധ്യമ പ്രവർത്തകനോട് മറുപടിയും; സുധാകരന്റെ നീക്കത്തിൽ നോട്ടമിട്ട് ബിജെപിയും
ആളെ തിരിച്ചറിയാതിരിക്കാൻ ഫ്രാങ്കോയുടെ യാത്ര വിഗ് ധരിച്ച്; ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ താമസിക്കുന്ന ഹോട്ടലിലെത്തിയ മറുനാടൻ റിപ്പോർട്ടർക്ക് അനുയായികളുടെ ഭീഷണി; നീയൊക്കെ ബിഷപ്പിന്റെ ചോര നന്നായി കുടിച്ചോളു എന്നും വെട്ടിക്കീറുമെന്നും ഫ്രാങ്കോയുടെ ഡ്രൈവർ; ജലന്ധർ മെത്രാൻ ചോദ്യം ചെയ്യലിന് ശേഷം വിശ്രമിക്കുന്നത് മരടിലെ ആഡംബര ഹോട്ടലായ ക്രൗൺ പ്ലാസയിൽ; സ്യൂട്ട് റൂമിൽ കഴിയുന്ന ബിഷപ്പിന് പ്രൈവറ്റ് സെക്യൂരിറ്റി ഫോഴ്‌സും
71.2 ശതമാനം പേർ യെസ് പറഞ്ഞിട്ടു കെ സുരേന്ദ്രനെ തഴഞ്ഞു ബിജെപി; 54 ശതമാനം പ്രവർത്തകരും യെസ് പറഞ്ഞിട്ടും സുധാകരനെ തഴഞ്ഞ് കോൺഗ്രസും; അധികാര സമവാക്യങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്നത് പ്രവർത്തകരുടെ വികാരം; കോൺഗ്രസ് - ബിജെപി പ്രവർത്തകർക്കിടയിൽ നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധം; ഒത്തുതീർപ്പ് സ്ഥാനാർത്ഥികൾ പിണറായി വിജയന്റെ തുടർ ഭരണം ഉറപ്പിക്കുന്നതിനെതിരെ അണപൊട്ടി ഒഴുകി അണികളുടെ രോഷം
പൂജ പഠിപ്പിക്കാനാണെന്ന് പറഞ്ഞ് കുട്ടികളുമായി മുറികളിൽ കയറി വാതിലടച്ചിരിക്കും; തുണിയഴിച്ചു മാറ്റി മടിയിലിരുത്തുന്നത് യോഗാഭ്യാസത്തിൽ കുണ്ഡലിനി ഉണർത്താനെന്ന് പറഞ്ഞ്; ഈശ്വര ചൈതന്യം പ്രവേശിക്കുന്നത് നട്ടെല്ലിലൂടെയായതിനാൽ പിറകിൽ വേദന വരുമ്പോൾ ഓം ശാന്തി എന്ന് പറയണം; പൊലീസ് പിടിയിലായ ശിവഗിരി സ്വാമി ധർമവൃതൻ കടുംകൈക്ക് മുതിർന്നത് ആത്മീയതയുടെ മറവിൽ
ഏഴു മണിക്കൂർ ചോദ്യം ചെയ്തിട്ടും കൂസാതെ നിലപാടിൽ ഉറച്ച് മെത്രാൻ; കന്യാസ്ത്രീകൾക്കയച്ച അശ്ലീല സന്ദേശങ്ങളെ കുറിച്ച് ചോദിച്ചാൽ എഡിറ്റ് ചെയ്തതാണ് എന്ന് വിശദീകരണം; മഠത്തിൽ പോയതിന്റെ രജിസ്റ്റർ കാണിച്ചപ്പോൾ അത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പറഞ്ഞു; പഠിച്ചു പറഞ്ഞതു പോലെ എല്ലാത്തിനും ഉത്തരങ്ങൾ: ഫ്രാങ്കോ മുളക്കൻ ഇന്നലെ ഉത്തരം നൽകിയത് പഠിച്ച ക്രിമിനലുകളെ തോൽപ്പിക്കുന്ന ധാർഷ്ട്യത്തോടെ; ഇന്നും രാത്രിവരെ ചോദ്യം ചെയ്യൽ തുടരും
കെഎസ് യുവിന്റെ പഴയ തീപ്പൊരി നേതാവിന് ഗ്രൂപ്പുകളോട് എന്നും സമദൂര സിദ്ധാന്തം; ഹൈക്കമാൻഡിന് എന്നും പ്രിയങ്കരൻ; സംശുദ്ധ വ്യക്തിത്വം എന്ന പൊൻതൂവലും; പലപേരുകൾ മിന്നിമറഞ്ഞെങ്കിലും കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രന് നറുക്കുവീണത് ഇങ്ങനെ; ലോക്‌സഭാതിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങാനിരിക്കെ എ-ഐ ഗ്രൂപ്പുകളെ നുള്ളിനോവിക്കാതെ കെപിസിസി പുനഃസംഘടിപ്പിച്ച് രാഹുൽ നൽകുന്ന സന്ദേശം ഒറ്റക്കെട്ടായില്ലെങ്കിൽ കാൽചോട്ടിലെ മണ്ണ്‌ചോരുമെന്ന് തന്നെ
നവവധുവിന്റെ ഒളിച്ചോട്ടം പുറത്തായോതോടെ കിർമാനി മനോജ് വീണ്ടും മുങ്ങി; ഭാര്യയ്ക്ക് മക്കൾ ഒന്നല്ല രണ്ടെന്ന് അറിഞ്ഞതും നാണക്കേടായി; ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന് ജയിലിലായതിന്റെ ക്ഷീണം തീർക്കാൻ ഓർക്കാട്ടേരിക്കാരിയെ കെട്ടിയ കിർമാണി മനോജ് ഊരാക്കുടുക്കിൽ; പരോളിൽ മുങ്ങിയ കൊലപാതകിക്കായി വല വീശി വീണ്ടും പൊലീസ്; നിമിഷ വധുവായെത്തിയത് സാന്നിത്തിൽ നിന്നും വിവാഹ മോചനം നേടാതെ; മാഹി പന്തക്കലിലെ കല്ല്യാണ വീട്ടിൽ മ്ലാനത പടർന്നത് ഇങ്ങനെ
തിരുവനന്തപുരത്ത് മോഹൻലാൽ...കൊല്ലത്ത് സുരേഷ് ഗോപി...എറണാകുളത്ത് ശ്രീശാന്ത്; ഡൽഹയിൽ സേവാഗും അക്ഷയ് കുമാറും; മുംബൈ പിടിക്കാൻ സാക്ഷാൽ മാധുരി ദീക്ഷിത്ത്; സണ്ണി ഡിയോളിനേയും മത്സരിപ്പിക്കാൻ ആഗ്രഹം; ലോകസഭയിൽ 350 കടക്കാൻ 70ഓളം പ്രമുഖരെ രംഗത്തിറക്കാൻ പദ്ധതിയുമായി അമിത് ഷാ; മനസ്സ് തുറക്കാത്തത് മോഹൻലാൽ മാത്രം; പരിവാറിലൂടെ സൂപ്പർ സ്റ്റാറും അടുക്കുമെന്ന് പ്രതീക്ഷ; മോദി ഭരണം ഉറപ്പിക്കാൻ ബിജെപി തന്ത്രങ്ങൾ ഇങ്ങനെ
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
അവൻ നമ്മുടെയാളല്ല തട്ടിയേക്കൂ എന്നു ഫോണിൽ പറയുന്ന മെത്രാൻ! കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ച മദർ സുപ്പീരിയർ; സ്വത്ത് വരെ സഭയ്ക്ക് നൽകി നിത്യവ്രതം അനുഷ്ഠിക്കുന്നതിനാൽ പുറത്താക്കാൻ ആർക്കും കഴിയില്ല; പ്രശ്‌നത്തിനെല്ലാം കാരണം അമ്മയെ പിതാവിനൊപ്പം കിടക്കാൻ സമ്മതിക്കാത്തതും; ഫ്രാങ്കോയുടെ ക്രൂരതകൾ സിസ്റ്റർ അനുപമ ഓർത്തെടുക്കുമ്പോൾ
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
ബിഷപ്പായതു പോപ്പ് പുറത്താക്കിയ വത്തിക്കാനിലെ അധോലോകത്തെ സ്വാധീനിച്ച്; ഹിറ്റ്‌ലറാണ് തന്റെ റോൾ മോഡലെന്ന് ഇഷ്ടക്കാരോട് തുറന്ന് പറയും; വിമത വൈദികരെ നിരീക്ഷിക്കാൻ പഞ്ചാബ് പൊലീസിന്റെ സഹായം; ചോദ്യം ചെയ്യുന്നവരെ ക്രിമിനൽ കേസിലോ പെണ്ണു കേസിലോ കുടുക്കും; തന്നെക്കാൾ പ്രശസ്തി ലഭിച്ചതു കൊണ്ട് വൈദികനെ മഹറോൺ ചൊല്ലി വീട്ടിലിരുത്തി; മെത്രാൻ വേഷം അണിഞ്ഞ് ഫ്രാങ്കോ കെട്ടി ഉയർത്തിയത് അധോലോക സാമ്രാജ്യം
രതി വൈകൃതം സുഗമമാക്കാൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചൻ പട്ടം പോകാതിരിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി പൂർണ്ണ നഗ്നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയിൽ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തിൽ മർദ്ദനവും; പീഡനക്കേസിൽ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസിൽ കുടുക്കാൻ കരുക്കൾ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുൻ വൈദികൻ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല
ഷാജൻ സ്‌കറിയ മറുനാടൻ മലയാളി ചീഫ് എഡിറ്റർ മാനേജിങ് എഡിറ്റർ പദവികൾ രാജി വച്ചു; ചെയർമാന്റെ ചുമതല തുടരും; പകരം ചീഫ് എഡിറ്ററായി എക്സിക്യൂട്ടീവ് എഡിറ്റർ എം റിജുവും മാനേജിങ് ഡയറക്ടറായി സിഇഒ ആൻ മേരി ജോർജും നാളെ ചുമതലയേൽക്കും; തലശ്ശേരിക്കാരിയായ ആൻ ചുമതലയേൽക്കുന്നത് മലയാളത്തിലെ ആദ്യ മാധ്യമ മേധാവിയായ വനിത എന്ന റെക്കോർഡോടെ
ഇറ്റാലിയൻ പാർലമെന്റ് അംഗങ്ങളായ കാതറിനും ലൂസിയയും ഓടി നടന്നിട്ടും ഫലം കണ്ടില്ല; ഫ്രാങ്കോയിൽ പരിശുദ്ധാത്മാവല്ല, ചെകുത്താനാണ് വാഴുന്നതെന്ന വൈദികരുടെ നിലപാട് നിർണ്ണായകമായി; മുംബൈ രൂപതയുടെ ഇടപെടൽ ഫലം കണ്ടു; ഒടുവിൽ ജലന്ധറിലെ പീഡനം മാർപ്പാപ്പയും അറിഞ്ഞു; അടിയന്തര റിപ്പോർട്ട് തേടി വത്തിക്കാൻ ഇടപെടൽ; ഫ്രാങ്കോ മുളയ്ക്കലിന് മെത്രാൻ സ്ഥാനം ഒഴിയേണ്ടി വരും; കന്യാസ്ത്രീകളുടെ പ്രതിഷേധക്കരുത്ത് തിരിച്ചറിഞ്ഞ് ആഗോള സഭാ നേതൃത്വം; ഫ്രാങ്കോയെ എല്ലാവരും കൈവിടുന്നുവോ?
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം