എല്ലാ വിഷയത്തിലും ഐഇഎൽറ്റിഎസ് 7 ബാൻഡ് ഉള്ള നഴ്സാണോ നിങ്ങൾ? എങ്കിൽ ഈ മാസം കൊച്ചിയിൽ ചെന്നാൽ യുകെയിലെ എൻഎച്എച്ച് ആശുപത്രികളിൽ ജോലി ഉറപ്പ്
യുകെയിൽ എത്തി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ വിഷയത്തിലും ഐഇഎൽറ്റിഎസ് 7 ബാൻഡ് ഉള്ള നഴ്സാണോ നിങ്ങൾ? എങ്കിൽ അതിനുള്ള സുവർണാവസരം നിങ്ങൾക്ക് മുമ്പിൽ യുകെയിൽ എൻഎച്എസ് ട്രസ്റ്റ് തുറക്കുന്നു. ആവശ്യത്തിന് നഴ്സുമാരില്ലാതെ വലയുന്ന എൻഎച്എസിനായി ന്യുഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ ടെക്നിക്കൽ റിക്രൂട്ടേഴ്സാണ് യോഗ്യതയുള്ള നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത്. തികച്ചും സൗജന്യമായി നടത്തുന്ന ഈ റിക്രൂട്ട്മെന്റ്ിന്റെ ഇന്റർവ്യുകൾ മെയ് അവസാനവാരം നടക്കും. കൊച്ചിയിലും മുംബൈയിലുമാണ് ഇന്റർവ്യുവിന് സെന്ററുകൾ ഉള്ളത്.
ഇന്റർവ്യുവിന് എത്തുന്നവർക്ക് ഐഇഎൽറ്റിഎസ് 7 നിർബന്ധമാണ്. അല്ലാത്തവർ അപേക്ഷിക്കേണ്ടതില്ല. എല്ലാ സ്പെഷ്യാലിറ്റി നഴ്സുമാർക്കും അവസരമുണ്ട്. ബിഎസ്ഇ നഴ്സിങ്ങോ ജനറൽ നഴ്സിങ്ങോ ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. മെയ് 22 മുതൽ മെയ് 31 വരെയാണ് കൊച്ചിയിലും മുംബൈയിലും റിക്രൂട്ട്മെന്റ് നടക്കുന്നത്. താല്പര്യമുള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം. nidhi@iihcrecruiters.com,neha@iihcrecruiters.com or call: +91 11 41563463, 41564212. സിബിറ്റി ട്രയിനിങ്ങും റിക്രൂട്ട്മെന്റും എല്ലാം സൗജന്യമാണെന്നാണ് റിപ്പോർട്ടെങ്കിലും അന്വേഷിച്ച് ഉറപ്പിച്ച ശേഷം പോകുന്നതായിരിക്കും നല്ലത്.
യുകെയിലെത്താൻ ആഗ്രഹിക്കുന്ന ഡോക്ടർമാർക്കും ഇന്ത്യ ഇന്റർനാഷണൽ ടെക്നിക്കൽ റിക്രൂട്ടേഴ്സ് അവസരം ഒരുക്കുന്നുണ്ട്. എമർജൻസി മെഡിസിൻ, റേഡിയോളജി, പീഡിയാട്രിക്രാഡിയോളജി, ന്യുറോറേഡിയോളജി, അനസ്തെസ്റ്റിക്സ്, പീഡിയാട്രിക്സ്, കമ്മ്യുണിറ്റി പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ, ജനറൽ മെഡിസിൻ ആൻഡ് റെസ്പിറേറ്ററി, ഓങ്കോളജി, ഹിസ്റ്റോപതോളജി, ജനറൽ സർജറി, പ്ലാസ്റ്റിക്ക് സർജറി, ഓറൽ ആൻഡ് മാക്സി ഫേഷ്യൽ, റെസ്പിറേറ്ററി മെഡിസിൻ, സ്ട്രോക് മെഡിസിൻ, മൈക്രോബയോളജി, ഇഎൻടി, യൂറോളജി, ഒഫ്താൽമോളജി തുടങ്ങി എല്ലാ മേഖലയിലും സ്പെഷ്യാലിറ്റി നേടിയ ഡോക്ടർമാർക്കും ഇപ്പോൾ അപേക്ഷിക്കാം. യുകെയിൽ ജിഎംസി രജിസ്ട്രേഷനോ ജിഎംസി രജിസ്ട്രേഷൻ ചെയ്യാനുള്ള യോഗ്യതയോ നിർബന്ധമാണ്. ഇല്ലെങ്കിൽ പിഎൽഎബി 2 എക്സാം ക്ലിയർ ചെയ്തവരായിരിക്കണം. ഡോക്ടർമാരുടെ സിവികളും nidhi@iihcrecruiters.com എന്ന വിലാസത്തിൽ അയക്കാം.
കഴിഞ്ഞ മാസങ്ങളിലും എൻഎച്എസ് ട്രസ്റ്റുകൾ ഇന്ത്യയിൽനിന്നും നഴ്സുമാരെ റിക്രൂട്ട് ചെയ്തിരുന്നു. കുടിയേറ്റക്കാർക്കെതിരെ കർശന നിയന്ത്രണങ്ങളാണ് യുകെയിൽ ഉള്ളതെങ്കിലും ആവശ്യത്തിന് സ്ഥിര നേഴ്സുമാർ ഇല്ലാതെ വിഷമിക്കുന്ന എൻഎച്ച്എസ് ആശുപത്രികളെ രക്ഷിക്കുവാൻ വിവിധ രാജ്യങ്ങളിൽ നിന്നും നേഴ്സുമാരെ നേരിട്ട് റിക്രൂട്ട്മെന്റ് നടത്തിയേ മതിയാകൂ എന്ന അവസ്ഥയാണ് ഇപ്പോൾ ട്രസ്റ്റുകൾക്ക്. ഇതിന്റെ ഗുണം ഏറ്റവും ലഭിക്കുന്നത് മലയാളികൾക്കാണെന്നതാണ് ഏറെ ആഹഌദകരമായ കാര്യം. ഇംഗ്ലീഷ് പരിജ്ഞാനവും ക്ഷമാ ശീലവും ആത്മാർഥതയും ഒക്കെ ഏറെയുണ്ടെന്നതാണ് ഇന്ത്യൻ നഴ്സുമാരെ തേടി എൻഎച്എസ് ട്രസ്റ്റുകൾ എത്താൻ കാരണം. തങ്ങളുടെ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർ തന്നെയാണ് ഇതിന് ഇവർക്ക് ഉദാഹരണം.
ഇന്ത്യയിൽ നിന്നുമുള്ള റിക്രൂട്ട്മെന്റിന് നാല് മണിക്കൂർ നേരമുള്ള എഴുത്ത് പരീക്ഷയും അഭിമുഖ പരീക്ഷയും കൂടാതെ ഐഇഎൽടിഎസിന് (ഇംഗ്ലീഷ് അഭിരുചി പരീക്ഷ) മൊത്തത്തിൽ ഏഴും സ്പീംക്കിങ്ങിന് മാത്രം ഏഴും വേണമെന്ന നിർബന്ധമാണ്. കൂടുതൽ അപേക്ഷകരും ദക്ഷിണേന്ത്യയിൽ നിന്നുള്ളവരായതിനാലും മലയാളി നഴ്സുമാരെ ലക്ഷ്യം വയ്ക്കുന്നതും കൊണ്ടാണ് കൊച്ചിയിലും പരീക്ഷാ കേന്ദ്രം വന്നത്. രജിസ്റ്റേഡ് നഴ്സായി ഒരു വർഷം ജോലി ചെയ്ത നഴ്സുമാർക്കാണ് ഇന്റർവ്യുവിൽ പങ്കെടുക്കാൻ അവസരമുള്ളത്. തെരെഞ്ഞടുക്കപ്പെടുന്നവർ ബാൻഡ് 5 നഴ്സായിട്ടായിരിക്കും ജോലിയിൽ പ്രവേശിക്കുന്നത്. എൻഎച്എസ് പെൻഷനും, സ്റ്റാഫ് ബെനഫിറ്റും അവധിയുമുൾപെടെ എല്ലാ ആനുകൂല്യങ്ങളും ഇവർക്കും ലഭിക്കും. എൻഎംസി രജിട്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള സഹായവും സാമ്പത്തിക ചിലവും ഫ്ലൈറ്റ് ചാർജ്ജുമെല്ലാം ട്രസ്റ്റ് തന്നെ നൽകുമെന്നാണ് റിപ്പോർട്ട്.
കൂടുതൽ വിവരങ്ങൾക്ക് www.iihcrecruiters.com
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- യുകെയിൽ നിന്ന് കൂടു മാറാൻ അനവധി നഴ്സിങ് കുടുംബങ്ങൾ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍