Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വദേശിവത്കരണം പിടിമുറുക്കുമ്പോഴും ഇന്ത്യൻ നഴ്‌സുമാരെ 'മുറുക്കെ പിടിച്ച്' ഒമാൻ ആരോഗ്യ മന്ത്രാലയം; 400 ഇന്ത്യൻ നഴ്‌സുമാർക്ക് തൊഴിൽ അവസരം തുറന്ന് പുത്തൻ അറിയിപ്പ് ; ഓപ്പറേഷൻ തിയേറ്ററടക്കം 9 വിഭാഗങ്ങളിൽ മികച്ച ശമ്പളത്തോടെ നിയമനം; ആരോഗ്യ രംഗത്തെ മികവിന്റെ പര്യായമായി ഇന്ത്യൻ മാലാഖമാർ

സ്വദേശിവത്കരണം പിടിമുറുക്കുമ്പോഴും ഇന്ത്യൻ നഴ്‌സുമാരെ 'മുറുക്കെ പിടിച്ച്' ഒമാൻ ആരോഗ്യ മന്ത്രാലയം; 400 ഇന്ത്യൻ നഴ്‌സുമാർക്ക് തൊഴിൽ അവസരം തുറന്ന് പുത്തൻ അറിയിപ്പ് ; ഓപ്പറേഷൻ തിയേറ്ററടക്കം 9 വിഭാഗങ്ങളിൽ മികച്ച ശമ്പളത്തോടെ നിയമനം; ആരോഗ്യ രംഗത്തെ മികവിന്റെ പര്യായമായി ഇന്ത്യൻ മാലാഖമാർ

മറുനാടൻ ഡെസ്‌ക്‌

മസ്‌കത്ത് : ഒമാനിൽ സ്വദേശിവത്കരണം ശക്തമാകുമ്പോഴും ഇന്ത്യൻ നഴ്‌സുമാർക്ക് അവസരത്തിന്റെ പുത്തൻ വാതിൽ തുറന്ന് ആരോഗ്യ മന്ത്രാലയം. വിദേശികളെ കൂട്ടത്തോടെ രാജ്യത്ത് നിന്നും പിരിച്ച് വിടുമ്പോഴും ഇന്ത്യയിൽ നിന്നുള്ള നഴ്‌സുമാർക്ക് സന്തോഷത്തിന്റെ വാർത്തയാണ് ഭരണകൂടം നൽകുന്നത്. ഏതാനും ദിവസം മുൻപ് വന്ന അറിയിപ്പ് പ്രകാരം വനിതാ നഴ്സുമാർക്ക് മാത്രമാണ് ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

ഒമാനിൽ ഇന്ത്യക്കാരായ നഴ്‌സുമാർക്ക് നിയമനം നൽകുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന് വിശദീകരണവും വന്നിരുന്നു. മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വീറ്റിൽ ഇതിന് മറുപടിയും നൽകിയിട്ടുണ്ട്. 400 ഇന്ത്യൻ നഴ്സുമാർക്കാണ് തൊഴിൽ അവസരം ഒരുക്കിയിട്ടുള്ളത്.

ഓപറേഷൻ തിയേറ്റർ, ഐസിയു, പിഐസിയു, എൻഐസിയു, സിസിയു, മെഡിക്കൽ, ശസ്ത്രക്രിയ, ആക്സിഡന്റ്, അത്യാഹിതം, ഡയാലിസിസ് എന്നീ വിഭാഗങ്ങളിലാണ് വിദഗ്ധരായ നഴ്സുമാർക്ക് നിയമനം നൽകുന്നത്. അതേസമയം, സ്വദേശി നഴ്സുമാർക്ക് പകരം ഇന്ത്യൻ നഴ്സുമാരെ നിയമിക്കുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിനും മന്ത്രാലയം മറുപടി നൽകി.

വിദഗ്ധരും പരിചയ സമ്പന്നരുമായ നഴ്സുമാരെയാണ് തേടുന്നതെന്ന് ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. 2018 ജൂൺ 30 വരെ 185 സ്വദേശി നഴ്സുമാരെ നിയമിച്ച് കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP