കെ.എഫ്.സിയിൽ മാനേജർ തസ്തികയിൽ സ്ഥിര നിയമനം; 10 ഒഴിവുകൾ; അവസാന തീയതി മാർച്ച് 27
March 12, 2018 | 10:15 AM IST | Permalink

സ്വന്തം ലേഖകൻ
കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ വിവിധ തസ്തികകളിലായി 10 ഒഴിവുകൾ. ജനറൽ മാനേജർ(1),ഡെപ്യൂട്ടി ജനറൽ മാനേജർ(1),മാനേജർ(3) ഡെപ്യൂട്ടി ജനറൽ മാനേജർ(1),മാനേജർ(3) ഡപ്യൂട്ടി മാനേജർ(5) തുടങ്ങിയവയാണ് ഒഴിവുകൾ. സ്ഥിര നിയമനമാണ്. അവസാന തീയതി
മാർച്ച് 27.
യോഗ്യത: ഫുൾടൈം റഗുലർ ബിരുദവും സി.എ.ഐ.ഐ.ബിയും അല്ലെങ്കിൽ എ.സി.എ./എഫ്.സി.എ./ എ.ഐ.സി.ഡബ്ല്യു.എ./ സി.സ് അല്ലെങ്കിൽ ഫുൾ ടൈം റഗുലർ എം.ബി.എ എന്നിവയാണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യതകൾ. മാനേജർ,ഡെപ്യൂട്ടി മാനേജർ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന എം.ബി.എ.ക്കാർക്ക് ബി.ടെക് കൂടി ഉണ്ടായിരിക്കണം.
ജനറൽ മാനേജർ-12 വർഷം, ഡെപ്യൂട്ടി ജനറൽ മാനേജർ-9 വർഷം, മാനേജർ- 7 വർഷം, ഡെപ്യൂട്ടി മാനേജർ-5 വർഷം എന്നിങ്ങനെയാണ് തസ്തികകളിലേക്കുള്ള മുൻപരിചയം വേണ്ടത്.
പ്രായപരിധി: ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികകളിലേക്ക്- 50 വയസ്സ്, മാനേജർ തസ്തികയിലേക്ക് 40 വയസ്സ് മാനേജർ തസ്തികയിലേക്ക് 35 വയസ്സ്.
കൂടുതൽ വിശദാംശങ്ങൾക്ക് www.kfc.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
