Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിരവധി കോഴ്‌സുകൾ

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി: സയൻസ്, സാമൂഹിക ശാസ്ത്രം എന്നിവയെ സ്റ്റാറ്റിസ്റ്റിക്‌സുമായി ബന്ധപ്പെടുത്തി ബിരുദതലം മുതൽ ഗവേഷണതലംവരെയുള്ള കോഴ്‌സുകൾക്ക് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോൽക്കത്ത, ന്യൂഡൽഹി, ബംഗളൂരു, തേസ്പൂർ കാന്പസുകളിലായി നടത്തുന്ന കോഴ്‌സുകൾക്ക് അഡ്‌മിഷൻ ലഭിച്ചാൽ സ്‌റ്റൈപ്പൻഡോടെ പഠനം നടത്താം.

സ്റ്റാറ്റിസ്റ്റിക്‌സിലും മാത്തമാറ്റിക്‌സിലുമായി പ്ലസ്ടുക്കാർ മുതൽ ബിരുദ, ബിരുദാനന്തര ബിരുദക്കാർക്കുവരെ അപേക്ഷിക്കാവുന്നതാണു കോഴ്‌സുകൾ. മെയ്‌ 13 നു നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്‌മിഷൻ.

ബിസ്റ്റാറ്റ് (ഓണേഴ്‌സ്, മൂന്നു വർഷം): മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ച് പ്ലസ് ടു പാസായിരിക്കണം. കോൽക്കത്ത കാന്പസിൽ നടത്തുന്ന കോഴ്‌സിന് 3000 രൂപ പ്രതിമാസം സ്‌റ്റൈപ്പൻഡ് ലഭിക്കും.

ബിമാത്ത് (ഓണേഴ്‌സ്, മൂന്നു വർഷം): മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ച് പ്ലസ് ടു പാസായിരിക്കണം. കോൽക്കത്ത കാന്പസിൽ നടത്തുന്ന കോഴ്‌സിന് 3000 രൂപ പ്രതിമാസം സ്‌റ്റൈപ്പൻഡ് ലഭിക്കും.

എംസ്റ്റാറ്റ് (രണ്ടു വർഷം): സ്റ്റാറ്റിസ്റ്റിക്‌സിൽ മൂന്നു വർഷത്തെ ബിരുദം പൂർത്തിയാക്കിയിരിക്കണം. അല്ലെങ്കിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ബിസ്റ്റാറ്റ്, ബിമാത്ത് പരീക്ഷകൾ പാസായിരിക്കണം അല്ലെങ്കിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും സ്റ്റാറ്റിസ്റ്റീഷൻസ് ഡിപ്ലോമ/സീനിയർ ഡിപ്ലോമ ഇൻ സ്റ്റാറ്റിസ്റ്റിക്‌സ് നേടിയിരിക്കണം. ഡൽഹിയിലും ചെന്നൈയിലും നടത്തുന്ന കോഴ്‌സിന് 5000 രൂപ പ്രതിമാസ സ്‌റ്റൈപ്പൻഡ് ലഭിക്കും.

എംമാത്ത്(രണ്ടു വർഷം): മാത്തമാറ്റിക്‌സ് പാഠ്യവിഷയമായുള്ള ബിരുദം, അല്ലെങ്കിൽ ബിഇ/ബിടെക്, അല്ലെങ്കിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ബിമാത്ത്, ബിസ്റ്റാറ്റ്. ബംഗളൂരുവിൽ നടത്തുന്ന കോഴ്‌സിന് സ്‌റ്റൈപ്പൻഡ് 5000 രൂപ.

എംഎസ് ഇൻ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്‌സ് (രണ്ടു വർഷം): ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ബി സ്റ്റാറ്റ് അല്ലെങ്കിൽ ബി ടെക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. കോൽക്കത്തയിലും ഡൽഹിയിലും നടത്തുന്ന കോഴ്‌സിന് 5000 രൂപ പ്രതിമാസ സ്‌റ്റൈപ്പൻഡ്.

എംഎസ്ഇൻ സയൻസ് ഇൻ ക്വാളിറ്റി മാനേജ്‌മെന്റ് സയൻസ് (രണ്ടു വർഷം): മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് ബിരുദം അല്ലങ്കിൽ ബിടെക്. ബംഗളൂരു. ഹൈദരാബാദ് കാന്പസുകളിൽ നടത്തുന്ന കോഴ്‌സിന് പ്രതിമാസം 5000 രൂപ സ്‌റ്റൈപൻഡ് ലഭിക്കും.

എംഎസ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (രണ്ടു വർഷം): 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം. ബാംഗളൂരിൽ നടത്തുന്ന കോഴ്‌സിന് 5000 രൂപ പ്രതിമാസ സ്‌റ്റൈപ്പൻഡ് ലഭിക്കും.

കംപ്യൂട്ടർ സയൻസ്, ക്വാളിറ്റി, റിലയബിലിറ്റി, ഓപറേഷൻ റിസർച്ച് എന്നിവയിൽ എംടെക് (രണ്ടു വർഷം): മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇലക്ട്രോണിക്‌സ്, കംപ്യൂട്ടർ സയൻസ്, ഐടി എന്നിവയിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിടെക്കുകാർക്കും അപേക്ഷിക്കാം. കോൽക്കത്ത കാന്പസിൽ നടത്തുന്ന കോഴ്‌സിനു പ്രതിമാസം 8000 രൂപയുടെ സ്‌റ്റൈപ്പൻഡ് ലഭിക്കും.

എംടെക് ഇൻ ക്വാളിറ്റി, റിലയബിലിറ്റി ആൻഡ് ഓപ്പറേഷൻസ് റിസർച്ച് (രണ്ടു വർഷം): സ്റ്റാറ്റിസ്റ്റിക്‌സിലോ പ്രോബബിലിറ്റി സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ പഠിച്ച് മാത്തമാറ്റിക്‌സിലോ എംഎസ്സി ഉള്ളവർക്കും ബിടെക്കുകാർക്കും അപേക്ഷിക്കാം. കോൽക്കത്ത കാന്പസിൽ നടത്തുന്ന കോഴ്‌സിനു പ്രതിമാസം 8000 രൂപയുടെ സ്‌റ്റൈപ്പൻഡ് ലഭിക്കും.

എംടെക് ഇൻ ക്രിപ്‌റ്റോളജി ആൻഡ് സെക്യൂരിറ്റി (രണ്ടു വർഷം): മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, ഇലക്ട്രോണിക് സയൻസ്, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിടെക്. കോൽക്കത്ത കാന്പസിൽ നടത്തുന്ന കോഴ്‌സിന് പ്രതിമാസം 8000 രൂപ സ്‌റ്റൈപൻഡ് ലഭിക്കും.

ജൂണിയർ റിസർച്ച് ഫെലോഷിപ്പ്: സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്‌സ്, കംപ്യൂട്ടർ സയൻസ്, ക്വാളിറ്റി റിലയബിലിറ്റി ഓപറേഷൻസ് റിസർച്ച്, ബയോളജിക്കൽ ആന്ത്രപ്പോളജി, ഫിസിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ്, അഗ്രിക്കൾച്ചർ ആൻഡ് ഇക്കോളജി, സോഷ്യോളജി, ജിയോളജി, ഹ്യൂമൻ ജനറ്റിക്‌സ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നിവയിലാണ് ജെആർഎഫ്.

സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡ്‌സ് ആൻഡ് അനലിറ്റിക്‌സ് (ഒരു വർഷം): ബിടെക് അല്ലങ്കിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് ബിരുദം. തേസ്പുർ കാന്പസിൽ നടത്തുന്ന കോഴ്‌സിനു പ്രതിമാസം 2000 രൂപ സ്‌റ്റൈപൻഡ് ലഭിക്കും.

കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഒരു വർഷം): മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് ബിരുദം.
ഓണ്‌ലൈനായി ഫെബ്രുവരി അഞ്ചു മുതൽ മാർച്ച് ആറു വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷാ ഫീസ് 1000 രൂപ. പട്ടിക ജാതി-വർഗക്കാർക്ക് 500 രൂപ. മാർച്ച് 11 വരെ അപേക്ഷാ ഫീസ് അടയ്ക്കാം.

പ്രവേശന പരീക്ഷയ്ക്കു കേരളത്തിൽ കൊച്ചി മാത്രമാണു പരീക്ഷാ കേന്ദ്രം.
സിലബസും സാന്പിൾ ചോദ്യപേപ്പറും വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: www.isical.ac.in/admission

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP