Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇസാഫ് ബാങ്കിൽ 1660 ഒഴിവുകളിലേക്ക് അപേക്ഷിക്കാം; സെയിൽസ് ഓഫീസർ, റിലേഷൻഷിപ്പ് ഓഫീസർ, ക്രെഡിറ്റ് ഓഫീസർ തുടങ്ങിയ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇസാഫ് ബാങ്കിൽ 1660 ഒഴിവുകളിലേക്ക് അപേക്ഷിക്കാം; സെയിൽസ് ഓഫീസർ, റിലേഷൻഷിപ്പ് ഓഫീസർ, ക്രെഡിറ്റ് ഓഫീസർ തുടങ്ങിയ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു

തൃശൂർ: മണ്ണുത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിസർവ്വ് ബാങ്ക് അംഗീകൃത ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിൽ വിവിധ തസ്തികകളിലായി 1660 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയിൽസ് ഓഫീസർ, റിലേഷൻഷിപ്പ് ഓഫീസർ, ക്രെഡിറ്റ് ഓഫീസർ, സെയിൽസ് ഓഫീസർ-ട്രെയിനി എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കണം. രജിസ്‌ട്രേഷൻ ഫീസില്ല. അവസാന തിയ്യതി 2017 ഓഗസ്റ്റ് 11. യോഗ്യത, ജോലി പരിചയം, പെർഫോർമൻസ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ശമ്പളനിർണ്ണയം. ഉദ്യോഗാർത്ഥികൾ ഇന്ത്യയിലെവിടെയും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി, തെരെഞ്ഞെടുപ്പ് രീതി എന്നിവ ചുവടെ.

സെയിൽസ് ഓഫീസർ (500 ഒഴിവുകൾ)
യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദത്തോടെ ബാങ്കിങ്/ധനകാര്യ/എൻ.ബി.എഫ്.സി./ഹോസ്പിറ്റാലിറ്റി മേഖലകളിൽ സെയിൽസ് വിഭാഗത്തിൽ മൂന്ന് വർഷമെങ്കിലും മുൻപരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് മാർക്കറ്റിങ്/സെയിൽസ് അഭിരുചി നിർബന്ധം.

റിലേഷൻഷിപ്പ് ഓഫീസർ (500 ഒഴിവുകൾ)
യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദത്തോടെ ബാങ്കിങ്/ധനകാര്യ/എൻ.ബി.എഫ്.സി./ഹോസ്പിറ്റാലിറ്റി മേഖലകളിൽ സെയിൽസ് വിഭാഗത്തിൽ രണ്ട് വർഷമെങ്കിലും മുൻപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

ക്രെഡിറ്റ് ഓഫീസർ (60 ഒഴിവുകൾ)
യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദവും ക്രെഡിറ്റ് അപ്രൈസൽ മേഖലയിൽ ഒരു വർഷം മുൻപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

സെയിൽസ് ഓഫീസർ-ട്രെയിനി (600 ഒഴിവുകൾ)
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം. മുൻപരിചയം ആവശ്യമില്ല. ബിരുദവും ബാങ്കിങ്/ധനകാര്യ/എൻ.ബി.എഫ്.സി./ഹോസ്പിറ്റാലിറ്റി മേഖലകളിൽ സെയിൽ വിഭാഗത്തിൽ ഒരു വർഷമെങ്കിലും മുൻപരിചയമുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകർക്ക് മാർക്കറ്റിങ്/സെയിൽസ് അഭിരുചി നിർബന്ധം.

പ്രായം
2017 ജൂലൈ ഏഴിന് 21-30. ബാങ്കിങ്/ധനകാര്യ മേഖലകളിൽ അനുയോജ്യമായ അധികപ്രവർത്തി പരിചയമുള്ളവർക്ക് പ്രായത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. മറ്റ് ബാങ്കുകളിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാം.

തെരെഞ്ഞെടുപ്പ്
ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്ന ഉദ്യോഗാർത്ഥികളെ യോഗ്യതയുടെയും ജോലിപരിചയ ത്തിന്റെയും അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവരിൽ നിന്നും എഴുത്ത്പരീക്ഷ, ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്‌കഷൻ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരെഞ്ഞെടുപ്പ്. ഒരു മണിക്കൂർ ദൈർഘ്യമുള്ള എഴുത്ത് പരീക്ഷയിൽ റീസണിങ്ങ് & കമ്പ്യൂട്ടർ അപ്റ്റിറ്റിയൂഡ്, ഡാറ്റാ അനാലിസിസ് & ഇന്റർപ്രട്ടേഷൻ, ജനറൽ/ഇക്കോണമി/ബാങ്കിങ് അവെയർനെസ് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം എന്നിവ അളക്കുന്ന ചോദ്യങ്ങൾ പ്രതീക്ഷിക്കാം. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടത്തുന്ന തെരെഞ്ഞെടുപ്പ് നടപടികൾ സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗാർത്ഥികളെ ഇ-മെയിലിൽ അറിയിക്കും. ഇസാഫ് ബാങ്കിലേക്കുള്ള ജോലികൾക്ക് അപേക്ഷിക്കുവാനും ജോലി ലഭിക്കുവാനും യാതൊരുവിധത്തിലുള്ള ഫീസുകളും ഈടാക്കുന്നില്ല.

അപേക്ഷിക്കേണ്ട വിധം
ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ചേർത്തിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയ്യതി 2017 ഓഗസ്റ്റ് 11. വിജ്ഞാപനം സംബന്ധിച്ച

കൂടുതൽ വിവരങ്ങൾക്ക്: https://www.esafbank.com/career/careers/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP