Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ ആദ്യഘട്ടം ജൂൺ രണ്ടിന്; കേരളത്തിൽ കമ്മീഷൻ അനുവദിച്ചത് തിരുവനന്തപുരം എറണാകുളം കോഴീക്കോട് എന്നീ സെന്ററുകൾ; സംസ്ഥാനത്ത് മൂന്നു ജില്ലകളിലെ 89 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത് 36,552 പേർ

യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ ആദ്യഘട്ടം ജൂൺ രണ്ടിന്; കേരളത്തിൽ കമ്മീഷൻ അനുവദിച്ചത് തിരുവനന്തപുരം എറണാകുളം കോഴീക്കോട് എന്നീ സെന്ററുകൾ; സംസ്ഥാനത്ത് മൂന്നു ജില്ലകളിലെ 89 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത് 36,552 പേർ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: രാജ്യത്തെ വിവിധ സർക്കാർ സർവീസുകളിലേക്ക് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനായി യുപിഎസ്‌സി (യുണിയൻ പബ്ലിക്ക് സർവീസ് കമ്മീഷൻ) നടത്തുന്ന സിവിൽ സർവീസ് പരീക്ഷയുടെ ഒന്നാം ഘട്ടം ജൂൺ രണ്ടിന് നടക്കും. കേരളത്തിൽ തിരുവനനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളാണ് കമ്മീഷൻ അനുവദിച്ച സെന്ററുകൾ. സംസ്ഥാനത്തെ മൂന്നു ജില്ലകളിലെ 89 സെന്ററുകളിലായി 36552 പേർ പരീക്ഷയെഴുതും.

9.30 മുതൽ 11.30 വരെയും 2.30 മുതൽ 4.30 വരെയുള്ള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ. പരീക്ഷാ സമയത്തിന് 10 മിനിട്ട് മുമ്പ് ഹാളിൽ പ്രവേശിച്ചാലേ പരീക്ഷ എഴുതാൻ അനുവദിക്കുകയുള്ളൂ. ഉച്ചയ്ക്കുമുമ്പുള്ള സെഷൻ എഴുതാൻ 9.20നുള്ളിലും, ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്കായി 2.20നു മുമ്പും നിശ്ചിത പരീക്ഷാ ഹാളിൽ എത്തണം.

ഉദ്യോഗാർഥികൾക്ക് എന്നീ വെബ്സൈറ്റുകളിൽ നിന്ന് അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റിനൊപ്പം അപേക്ഷ സമർപ്പിക്കുമ്പോൾ നൽകിയ ഫോട്ടോ തിരിച്ചറിയൽ കാർഡും കൂടി കരുതണം. ആവശ്യപ്പെടുമ്പോൾ ഇൻവിജിലേറ്ററെ ഇത് കാണിക്കണം. കറുത്ത ബാൾപോയിന്റ് പേന കൊണ്ടു മാത്രമേ ഉത്തരസൂചിക പൂരിപ്പിക്കാൻ കഴിയൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP