Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

45 ശതമാനം മാർക്കുള്ളവർക്കും ഇനി എഞ്ചിനിയറാകാം; ഒരു ആവശ്യവുമില്ലെങ്കിലും എൻട്രൻസ് തുടരും; സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടി സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയെ കൊല്ലുന്നതു ഇങ്ങനെ

45 ശതമാനം മാർക്കുള്ളവർക്കും ഇനി എഞ്ചിനിയറാകാം; ഒരു ആവശ്യവുമില്ലെങ്കിലും എൻട്രൻസ് തുടരും; സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടി സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയെ കൊല്ലുന്നതു ഇങ്ങനെ

തിരുവനന്തപുരം: അടിമുടി മാറ്റങ്ങളുമായി എഞ്ചിനിയറിങ് കോളേജ് പ്രവേശനം ഒരുക്കാൻ സർക്കാർ നയത്തിൽ മാറ്റം വരുത്തുന്നു. സ്വാശ്രയ കോളേജുകളെ സഹായിക്കാനാണ് മാറ്റം. +2 മാർക്കും എഞ്ചിനിയറിങ് പ്രവേശനത്തിന് പ്രധാന മാനദണ്ഡം. +2 മാർക്കിനോടൊപ്പം എൻട്രൻസ് മാർക്കും കൂട്ടി പട്ടിക തയ്യാറാക്കും. എൻട്രൻസിന് പൂജ്യം മാർക്ക് കിട്ടിയാലും +2വിന് നല്ല മാർക്കുണ്ടെങ്കിൽ ഇനി എഞ്ചിനിയർമാരാകാം എന്നതാണ് പ്രത്യേകത.

എൻട്രൻസിന്റെ പ്രസക്തി എഞ്ചിനിയറിങ് മേഖലയിൽ ഇല്ലാതാക്കുന്നതാണ് നയം മാറ്റം. എന്നാൽ എൻട്രൻസ് ഒഴിവാക്കുന്നുമില്ല. എൻട്രൻസ് കോച്ചിങ്ങ് സെന്ററിന്റെ സാധ്യതകൾ നിലനിർത്തികൊണ്ട് സ്വാശ്രയ എഞ്ചിനിയറിങ് കോളേജുകളെ സഹായിക്കാനാണ് തീരുമാനമെന്ന് വ്യക്തം. എൻജിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷയിൽ കുറഞ്ഞത് 10 മാർക്ക് എങ്കിലും ലഭിക്കാത്തവരെ അയോഗ്യരാക്കുന്ന വ്യവസ്ഥ ഇത്തവണ ഒഴിവാക്കും. പ്രവേശന പരീക്ഷയിൽ പൂജ്യം മാർക്ക് ലഭിച്ചാലും പ്‌ളസ് ടുവിനു നിശ്ചിത ശതമാനം മാർക്ക് ഉണ്ടെങ്കിൽ എൻജിനീയറിങ് പ്രവേശനം നേടാം. സർക്കാർ കോളേജുകളിലും സ്വാശ്രയ കോളേജുകളിലും രണ്ടു തരം മാനദണ്ഡവും എഞ്ചിനിയറിങ് പ്രവേശനത്തിൽ ഉണ്ട്.

+2 മാർക്ക് മാനദണ്ഡമാക്കുമ്പോൾ എൻട്രൻസ് പരീക്ഷ ഒഴിവാക്കുന്നതേയുള്ളൂ. മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തുമ്പോൾ സംസ്ഥാനത്തെ എഞ്ചിനിയറിങ് എൻട്രൻസ് കോച്ചിങ്ങ് കേന്ദ്രങ്ങൾ പൂട്ടേണ്ടിവരും. ഇതൊഴിവാക്കാനാണ് എൻട്രൻസിന്റെ സാധ്യത നിലനിർത്തിക്കൊണ്ട് മാർക്കിനെ അടിസ്ഥാന യോഗ്യതയാക്കി മാറ്റുന്നത്. എഞ്ചിനിയറിങ് എൻട്രൻസ് കോച്ചിങ്ങ് സെന്ററുകളുടെ സമ്മർദ്ദം തന്നെയാണ് ഇതിന് കാരണം. +2 മാർക്ക് അടിസ്ഥാന യോഗ്യതയാക്കിയാലേ സ്വാശ്രയ കോളേജുകൾക്ക് പിടിച്ചു നിൽക്കാനാകൂ എന്ന മാനേജ്‌മെന്റുകളുടെ നിലപാട് അംഗീകരിച്ചാണ് പുതിയ തീരുമാനങ്ങൾ.

സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ ഒട്ടേറെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പുതിയ വ്യവസ്ഥകൾ. സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ മാനേജ്‌മെന്റ് സീറ്റിൽ പ്രവേശനം നേടുന്നവർക്കു പ്‌ളസ് ടു പരീക്ഷയിൽ കണക്കിനു 45 ശതമാനവും ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവയ്ക്കു മൊത്തത്തിൽ 45 ശതമാനവും മാർക്ക് ഉണ്ടാവണം. സർക്കാർ സീറ്റിലാകട്ടെ, പ്രവേശനത്തിനു കണക്കിന് 50 ശതമാനവും ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവയ്ക്കു മൊത്തത്തിൽ 50 ശതമാനവും മാർക്ക് വേണം.

ഈ മാർക്ക് പ്രവേശന പരീക്ഷയുടെ മാർക്കുമായി ചേർത്തു സമീകരിച്ചായിരിക്കും റാങ്ക് പട്ടിക തയാറാക്കുക. പൂജ്യത്തിൽ താഴെയുള്ള നെഗറ്റീവ് മാർക്ക് നേടിയവർക്കും +2വിനു നിശ്ചിത ശതമാനം മാർക്ക് ഉണ്ടെങ്കിൽ റാങ്ക് പട്ടികയിൽ ഇടം നേടാം. സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ സർക്കാർ സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും കേരളീയരല്ലാത്തവർക്കും പ്രവേശനം നൽകാമെന്ന വ്യവസ്ഥയും ഇത്തവണത്തെ പ്രോസ്‌പെക്ടസിൽ പ്രത്യേകം ഉൾപ്പെടുത്തും. ഇവർ പ്രവേശന പരീക്ഷയെഴുതണം.

പ്രവേശന പരീക്ഷയിൽ മാർക്ക് എത്ര കുറഞ്ഞാലും പ്‌ളസ് ടുവിനു നിശ്ചിത ശതമാനം മാർക്ക് നേടുന്നവർ റാങ്ക് പട്ടികയിൽ ഉണ്ടാകും. പ്‌ളസ് ടുവിന് കണക്കിനു 45% മാർക്കും കെമിസ്ട്രി, ഫിസിക്‌സ് എന്നിവയ്ക്കു ശരാശരി 60 ശതമാനവും ഉണ്ടെങ്കിൽ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്താമെന്ന കഴിഞ്ഞവർഷത്തെ വ്യവസ്ഥ ഇത്തവണ ഒഴിവാക്കി. അതേസമയം, എംബിബിഎസ് പ്രവേശനത്തിനു ജനറൽ വിഭാഗത്തിൽ പ്രവേശന പരീക്ഷയ്ക്കും പ്‌ളസ് ടുവിനും 50% മാർക്ക് വേണമെന്ന നിബന്ധനയ്ക്കു മാറ്റമില്ല. ഇതുമൂലം പ്രവേശന പരീക്ഷയിൽ മിനിമം മാർക്ക് ഒഴിവാക്കുന്നത് എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തെ ബാധിക്കില്ല.

50% മാർക്ക് വേണമെന്നതാണു മെഡിക്കൽ, ഡന്റൽ കൗൺസിലുകളുടെ നിബന്ധന. സംവരണവിഭാഗങ്ങൾക്കു നിശ്ചിത ഇളവുണ്ടാകും. അതേസമയം പ്രവേശന പരീക്ഷയിൽ മാർക്ക് മാനദണ്ഡം ഒഴിവാക്കിയ ഇളവ് മറ്റു മെഡിക്കൽ കോഴ്‌സുകൾക്കു ബാധകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP