Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എഞ്ചിനിയറിങ് എൻട്രൻസ് പരീക്ഷാഫലം: ഒന്നാം റാങ്ക് തിരുവനന്തപുരം സ്വദേശി ബി അർജുന്; ആദ്യ പത്തു റാങ്കുകളും ആൺകുട്ടികൾക്ക്; 75, 258 പേർ യോഗ്യത നേടി

എഞ്ചിനിയറിങ് എൻട്രൻസ് പരീക്ഷാഫലം: ഒന്നാം റാങ്ക് തിരുവനന്തപുരം സ്വദേശി ബി അർജുന്; ആദ്യ പത്തു റാങ്കുകളും ആൺകുട്ടികൾക്ക്; 75, 258 പേർ യോഗ്യത നേടി

തിരുവനന്തപുരം: എഞ്ചിനിയറിങ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ ആദ്യ പത്ത് റാങ്കും ആൺകുട്ടികൾക്ക്. പരീക്ഷ എഴുതിയവരിൽ 75, 258 പേരാണ് യോഗ്യത നേടിയതെന്ന് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു കൊണ്ട് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. തിരുവനന്തപുരം കവടിയാർ സ്വദേശി ബി.അർജുനാണ് ഒന്നാം റാങ്ക്. കോഴിക്കോട് സ്വദേശികളായ അമീർ ഹസൻ രണ്ടാം റാങ്കും ശ്രീരാഗ് മൂന്നാം റാങ്കും നേടി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി നിതിൻ ജി.കെ നാലാം റാങ്കും കണ്ണൂർ സ്വദേശി ശ്രീഹരി അഞ്ചാം റാങ്കും നേടി.

പട്ടികജാതി വിഭാഗത്തിൽ ആലപ്പുഴ സ്വദേശി ശരതിനാണ് ഒന്നാം റാങ്ക്. പട്ടികവർഗ വിഭാഗത്തിൽ കാസർകോട് സ്വദേശി അവിനാഷിന് ഒന്നാം റാങ്ക്. ആർക്കിടെക്ചർ വിഭാഗത്തിൽ ലിസ് തെരേസ് (മലപ്പുറം) ഒന്നാം റാങ്ക് നേടി. അഭിഷേക് എം.ആർ (എറണാകുളം), ദേവരാജ് (കാസർകോട്) എന്നിവർ രണ്ടും മൂന്നും റാങ്കുകൾ നേടി. ഇന്നു വൈകിട്ടു മുതൽ 23 വരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിൽ ഓൺലൈൻ ഓപ്ഷൻ നൽകാം. ഒന്നാം ഘട്ട അലോട്‌മെന്റ് 25ന് പ്രസിദ്ധീകരിക്കും. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒന്നാം റാങ്ക് നേടിയ അർജുൻ തിരുവനന്തപുരം കവടിയാർ ജവഹർ നഗറിലാണ് താമസിക്കുന്നത്. 578.4276 ആണ് അർജുന്റെ ടോട്ടൽ സ്‌കോർ. അർജുന് സി.ബി.എസ്. ഇ പ്‌ളസ്ടു പരീക്ഷയിൽ രണ്ടാം റാങ്ക് ലഭിച്ചിരുന്നു. മുൻ നേവൽ ഉദ്യോഗസ്ഥനായ ബാലഗോവിന്ദ് കുഞ്ഞിരാമന്റെയും സുജാത ബാൽഗോവിന്ദിന്റെയും മകനാണ്. രണ്ടാം റാങ്ക് നേടിയ അമീർ ഹസൻ കോഴിക്കോട് നടുവണ്ണൂർ അവിട്ടനല്ലൂർ സ്വദേശിയാണ്. 577.8162 ആണ് അമീർ ഹസന്റെ ആകെ മാർക്ക്. 576.3741 മാർക്ക് നേടി മൂന്നാം റാങ്ക് കരസ്ഥമാക്കിയ പി. ശ്രീരാഗ്, കോഴിക്കോട് പെരുമണ്ണ സ്വദേശിയാണ്. 571.7543 ആണ് നാലാം റാങ്ക് നേടിയ നിധിന്റെ ടോട്ടൽ മാർക്ക്. 571.5245 ടോട്ടൽ മാർക്ക് നേടിയാണ് ശ്രീഹരി അഞ്ചാം റാങ്ക് നേടിയത്. കണ്ണൂർ തലശ്ശേരി ചാമ്പാട് സ്വദേശിയാണ്.

1,11,109 പേരാണ് എൻജിനിയറിങ് പരീക്ഷ എഴുതിയത്; 59,921 ആൺകുട്ടികളും 51,188 പെൺകുട്ടികളും. ഇതിൽ 75,258 കുട്ടികൾ യോഗ്യത നേടി; 39,459 ആൺകുട്ടികളും 35,799 പെൺകുട്ടികളും. 55, 180 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്. എറണാകുളത്ത് നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ റാങ്ക് ലിസ്റ്റിൽ പെട്ടത്; 23 പേർ. സംസ്ഥാനത്തെ 14 ജില്ലകൾ, ഡൽഹി, മുംബൈ. ദുബൈ എന്നിവിടങ്ങളിലായി 350 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.

ആറ് മുതൽ പത്ത് വരെ റാങ്ക് ലഭിച്ചവർ
6 കെവിൻ അബ്രഹാം ചെറിയാൻ -എറണാകുളം
7 വിനായക് -കോഴിക്കോട്
8 ശാശ്വത് ശുക്‌ള -കൊച്ചി
9 അഖിൽ കൃഷ്ണ -പത്തനംതിട്ട
10 സുജയ് -എറണാകുളം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP