Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പൊളിച്ചെഴുത്തിന് നേതൃത്വം നൽകാൻ ഗവർണർ രംഗത്ത്; ചരിത്രത്തിലാദ്യമായി വിസിമാരുടെ കൗൺസിലിന് ചാൻസലർ രൂപം നൽകി; വിസി നിയമനത്തിന് വിദഗ്ധ സമിതി

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പൊളിച്ചെഴുത്തിന് നേതൃത്വം നൽകാൻ ഗവർണർ രംഗത്ത്; ചരിത്രത്തിലാദ്യമായി വിസിമാരുടെ കൗൺസിലിന് ചാൻസലർ രൂപം നൽകി; വിസി നിയമനത്തിന് വിദഗ്ധ സമിതി

കൊച്ചി: ഉന്നതവിദ്യാഭ്യാസ മേഖലയിൽ പൊളിച്ചെഴുത്തിന് നേതൃത്വം നൽകാൻ ഗവർണറെത്തി. സംസ്ഥാന ചരിത്രത്തിലാദ്യമായി സർവകലാശാലാ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ച് ഗവർണർ പി സദാശിവം കാര്യങ്ങൾ വിശദീകരിച്ചു. വിദ്യാഭ്യാസ നിലവാരം ഉയർത്താൻ എന്താണ് ചെയ്യേണ്ടതെന്ന് വിസിമാരോട് പറയുകയും ചെയ്തു. സർവകലാശാലകളുടെ പാവ ചാൻസലറാകില്ല താനെന്ന വ്യക്തമായ സന്ദേശവും ഗവർണർ നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ സർവകലാശാലകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ചാൻസലേഴ്‌സ് കൗൺസിൽ രൂപീകരിക്കുമെന്ന് ഗവർണർ പി.സദാശിവം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങൾ ചാൻസലേഴ്‌സ് കൗൺസിൽ പഠിച്ച പരിഹാരം നിർദ്ദേശിക്കും. കൊച്ചിയിൽ വി സിമാരുടെ യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗവർണർ. ഇതാദ്യമായാണ് ഗവർണർ ഒരു കൗൺസിൽ രൂപീകരിക്കുന്നത്. ഇതുവരെ സർക്കാരിന്റെ നേതൃത്വത്തിലുള്ള കൗൺസിലായിരുന്നു ഉണ്ടായിരുന്നത്.

ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, വൈസ് ചാൻസലർമാർ, ഗവർണറുടെ സെക്രട്ടറി എന്നിവരെ ഉൾപ്പെടുത്തിയായിരിക്കും കൗൺസിൽ രൂപീകരിക്കുക, ഈ സമിതി ഓരോ മൂന്നു മാസത്തിലും യോഗം ചേർന്ന് സർവകലാശാലകളുടെ പ്രവർത്തനം വിലയിരുത്തും. ഇതോടൊപ്പം വൈസ് ചാൻസലമാർ അതാത് യൂണിവേഴസ്റ്റികളെ കുറിച്ച് പ്രത്യേകം റിപ്പോർട്ട് ചാൻസലർക്ക് നൽകുകയും വേണം. സ്വാശ്രയ വിദ്യാഭ്യാസ മേലയുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. സ്വാശ്രയ കോളേജുകളിലെ പരീക്ഷകൾ കാമറ നിരീക്ഷണത്തിലായിരിക്കുമെന്നും ഗവർണർ വ്യക്തമാക്കി.

സർവകലാശാലകൾ അക്കാഡമി ടൈംടേബിൾ കൃത്യമായി പാലിക്കണമെന്നും ഗവർണർ നിർദ്ദേശിച്ചു. പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും വൈകാതിരിക്കുന്നതിന് വേണ്ടിയാണിത്. ടൈംടേബിൾ പാലിക്കാത്ത വൈസ് ചാൻസലർമാരോട് താൻ നേരിട്ട് വിശദീകരണം തേടുമെന്നും ഗവർണർ വ്യക്തമാക്കി. സ്വാശ്രയ കോളജുകളിലെ പരീക്ഷാ നടത്തിപ്പ് മെച്ചപ്പെടുത്താൻ കർശന നടപടി സ്വീകരിക്കും. പരീക്ഷാ ഹാളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും ഗവർണ്ണർ നിർദ്ദേശിച്ചു.

കാലിക്കറ്റ് സർവകലാശാലയിലെ വിവാദങ്ങളും ചർച്ചയായി. പ്രശ്‌ന പരിഹാരത്തിന് എല്ലാ പിന്തുണയും ഗവർണർ വാഗ്ദാനം ചെയ്‌തെന്ന് കാലിക്കറ്റ് വിസി എം അബ്ദുൾ സലാം അറിയിച്ചു. സർവകലാശാലയിലെ പഠന നിലവാരം ഉയർത്തുന്നതിനൊപ്പം പരീക്ഷാ നടത്തിപ്പ് കുറ്റമറ്റ രീതിയിലാകണമെന്നും ഗവർണർ വ്യക്തമാക്കി. എല്ലാ സർവകലാശാലകളും അക്കാദമിക് ടൈംടേബിളും പ്രസിദ്ധീകരിക്കും. ഇതനുസരിച്ച് പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും ഉറപ്പാക്കണമെന്നും ഗവർണർ വ്യക്തമാക്കി.

എല്ലാ വിസിമാരുടേയും അഭിപ്രായമാരാഞ്ഞ ശേഷമാണ് ഗവർണർ നിലപാട് വിശദീകരിച്ചത്. ഗവർണറുമായുള്ള ചർച്ച ക്രിയാത്മകവും ഫലപ്രദവുമാണെന്ന് വിസിമാരും വ്യക്തമാക്കി. സർവകലാശാലകളുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിലും താൻ ഇടപെടുമെന്ന വ്യക്തമായ സൂചനയാണ് വിസിമാർക്ക് ഗവർണർ നൽകിയത്.

ഗവർണറായി ചുമതലയേറ്റ ശേഷം വിസിമാരെ നിയമിച്ചതും ഗവർണർ സംസ്ഥാന സർക്കാർ നിർദ്ദേശം മറികടന്നാണ്. ആരോഗ്യ സർവ്വകലാശാല വിസിയായി എം.കെ.സി നായരെയാണ് നിയമിച്ചത്. സർക്കാർ മുന്നോട്ട് വച്ച പേരിനെതിരെ ആരോഗ്യ സെക്രട്ടറിയോട് പ്രതിഷേധവും അറിയിച്ചു. യോഗ്യതയില്ലാത്തവരെ നാമനിർദ്ദേശം ചെയ്യരുതെന്നും വ്യക്തമാക്കി. കുസാറ്റ് സർവ്വകലാശാലയിൽ ലതയെ വിസിയാക്കിയതും സംസ്ഥാന സർക്കാർ ശുപാർശ തള്ളിയാണ്. നിയമപരമായി തനിക്ക് ഇത്തരം നിയമനങ്ങൾ നടത്താൻ അധികാരമുണ്ടെന്നും വിസി കൊച്ചിയിൽ വിശദീകരിച്ചു.

അതിനിടെ, ഗവർണർ വൈസ് ചാൻസിലർമാരുടെ യോഗം വിളിച്ചുചേർത്ത കൊച്ചി സർവകലാശാലയിലേക്ക് വിദ്യാർത്ഥി സംഘടനാപ്രവർത്തകർ പ്രകടനം നടത്തി. സർവകലാശാലകളിൽ ഭരണം സ്തംഭിച്ചിരിക്കുകയാണെന്നും അക്കാദമികേതര വിഷയങ്ങളിലാണ് വൈസ് ചാൻസിലർമാർ ഉൾപ്പെടെയുള്ളവർക്ക് താൽപര്യമെന്നും ആരോപിച്ചായിരുന്നു പ്രകടനം. എസ്എഫ്‌ഐ, എംഎസ്എഫ്, എഐഎസ്എഫ്, എബിവിപി എന്നീ വിദ്യാർത്ഥിസംഘടനകളാണ് പലസമയത്തായി പ്രകടനം നടത്തിയത്. പ്രതിഷേധ പ്രകടനങ്ങൾ സമാധാനപരമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP