Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹയർ സെക്കൻഡറി രണ്ടാം വർഷഫലം പ്രഖ്യാപിച്ചു; 84.33% വിജയം; 79 സ്‌കൂളുകൾ 100 ശതമാനം വിജയം; വിജയശതമാനം ഏറ്റവും കൂടുതൽ കോഴിക്കോടും കുറവ് പത്തനംതിട്ടയും

ഹയർ സെക്കൻഡറി രണ്ടാം വർഷഫലം പ്രഖ്യാപിച്ചു; 84.33% വിജയം; 79 സ്‌കൂളുകൾ 100 ശതമാനം വിജയം; വിജയശതമാനം ഏറ്റവും കൂടുതൽ കോഴിക്കോടും കുറവ് പത്തനംതിട്ടയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം പേർ വിജയിച്ചു. 3,11,375 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വൊക്കേഷനൽ ഹയർ സെക്കൻഡറി, ടെക്‌നിക്കൽ ഹയർ സെക്കൻഡറി, ആർട് ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 83.75 ശതമാനമായിരുന്നു.

വിജയശതമാനം ഏറ്റവും കൂടുതൽ കോഴിക്കോട്ട് (87.44%), കുറവ് പത്തനംതിട്ടയിൽ (78%). 79 സ്‌കൂളുകൾ 100 ശതമാനം വിജയം നേടി. സർക്കാർ സ്‌കൂളുകളിൽ 83.04, എയ്ഡഡ് സ്‌കൂളുകൾ 86.36, അൺ എയ്ഡഡ് 77.34 ശതമാനം എന്നിങ്ങനെയാണ് വിജയം.
www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.kerala.gov.in, www.results.kite.kerala.gov.in, www.vhse.kerala.gov.in, www.results.kerala.nic.in, www.results.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും.

prd live, Saphalam 2019, iExaMS എന്നീ മൊബൈൽ ആപ്പുകളിലും ലഭ്യമാകും. prd live ഗൂഗിൾ പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്; മറ്റുള്ളവ പ്ലേസ്റ്റോറിൽ മാത്രം. 2033 കേന്ദ്രങ്ങളിലായി 4,59,617 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷയെഴുത്തിയത്. സംസ്ഥാനത്തിന് പുറത്ത് ഗൾഫ്,ലക്ഷദ്വീപ്,മാഹി, എന്നിവിടങ്ങളിലായി 23 കേന്ദ്രങ്ങളും ഒരുക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP