Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീറ്റിൽ ഇളവുനൽകുന്ന ഓർഡിനൻസിന് അംഗീകാരം; സംശയങ്ങൾ അകറ്റി ഒടുവിൽ രാഷ്ട്രപതി കേന്ദ്ര വിജ്ഞാപനം അംഗീകരിച്ചു; കേരളത്തിലേതുൾപ്പെടെ പരീക്ഷയെഴുതിയവർ ഇക്കൊല്ലം നീറ്റ് എഴുതേണ്ടതില്ല

നീറ്റിൽ ഇളവുനൽകുന്ന ഓർഡിനൻസിന് അംഗീകാരം; സംശയങ്ങൾ അകറ്റി ഒടുവിൽ രാഷ്ട്രപതി കേന്ദ്ര വിജ്ഞാപനം അംഗീകരിച്ചു; കേരളത്തിലേതുൾപ്പെടെ പരീക്ഷയെഴുതിയവർ ഇക്കൊല്ലം നീറ്റ് എഴുതേണ്ടതില്ല

ന്യൂഡൽഹി: മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള ഏകീകൃത പൊതു പ്രവേശന പരീക്ഷ (നീറ്റ്) ഈ വർഷം ഉണ്ടാവില്ല. നീറ്റ് ഈ വർഷം നടത്തരുതെന്നും സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ പരീക്ഷ നടത്താൻ അനുവദിക്കണമെന്നും നിർദ്ദേശിച്ചുള്ള കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിൽ രാഷ്ട്രപതി പ്രണബ് മുഖർജി ഒപ്പുവച്ചു. ഇതോടെ കേരളം ഉൾപ്പെടെ പരീക്ഷ നടത്തിയ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശങ്കയൊഴിഞ്ഞു. 


നീറ്റിലെ സുപ്രിംകോടതി ഉത്തരവിനെതിരെ ശനിയാഴ്ചയായിരുന്നു സംയുക്ത പാർലമെന്ററി സമിതി രാഷ്ട്രപതിക്ക് ഓർഡിനൻസ് സമർപ്പിച്ചത്. എന്നാൽ രാഷ്ട്രപതി ഇതിൽ നിരവധി സംശയങ്ങൾ ഉന്നയിച്ചതോടെ ആശങ്കയുയർന്നു. കേന്ദ്രസർക്കാരിൽ നിന്ന് അദ്ദേഹം വിശദീകരണവും തേടിയിരുന്നു. എന്നാൽ കേന്ദ്രസർക്കാർ വിശദീകരണവും പ്രായോഗിക ബുദ്ധിമുട്ടും രാഷ്ട്രപതിയെ അറിയിച്ചതോടെ ഓർഡിനൻസിൽ ഒപ്പുവെക്കുകയായിരുന്നു. ഓർഡിനൻസിന് അംഗീകാരം ലഭിച്ചതോടെ ഒരു വർഷത്തേക്ക് നീറ്റിന് ഇളവ് ലഭിക്കും. ഇതോടെ പരീക്ഷ നടത്തിയ സംസ്ഥാനങ്ങൾ നേരിട്ട പ്രതിസന്ധിയും അവസാനിച്ചു.

പ്രവേശന പരീക്ഷയ്ക്കായി സംസ്ഥാനങ്ങളും സ്ഥാപനങ്ങളും നടത്തുന്ന പരീക്ഷ തള്ളണമെന്നാവശ്യപ്പെട്ട് സങ്കൽപ്പ് ചാരിറ്റബിൾ സൊസൈറ്റിയാണ് നീറ്റിനായി സുപ്രിം കോടതിയിൽ കേസ് നടത്തിയത്. ഈ വർഷം തന്ന നീറ്റ് നടപ്പാക്കുമെന്ന ശക്തമായ നിലപാടിലായിരുന്നുസുപ്രീംകോടതി. സുപ്രിം കോടതി ഉത്തരവിനെതിരെ സംസ്ഥാനങ്ങളും വിദ്യാർത്ഥികളുമെല്ലാം നിരവധി ഹർജികൾ നൽകിയെങ്കിലും തള്ളുകയായിരുന്നു. ഇതോടെയാണ് ഓർഡിനെൻസ് ഇറക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

സുപ്രിം കോടതി ഉത്തരവിനെ തുടർന്ന് നീറ്റിന്റെ ഒന്നാംഘട്ട പരീക്ഷ മെയ് ആദ്യവാരം നടന്നിരുന്നു. രണ്ടാംഘട്ടം ജൂലായ് 24 ന് നടത്താനിരിക്കെയാണ് ഓർഡിനെൻസ് കൊണ്ടുവന്നത്. സംസ്ഥാനങ്ങളുടെ പരീക്ഷ എഴുതിയവർക്കും എഴുതുന്നവർക്കും ഈവർഷം നീറ്റിൽ നിന്ന് ഇളവ് നേടാം. സംസ്ഥാനങ്ങളുടെ പരീക്ഷ എഴുതുന്നവർക്ക് ജൂലൈ 24ന് നടക്കുന്ന നീറ്റ് പരീക്ഷ ബാധകമാവില്ലെന്നും ഓർഡിനൻസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ചൈന സന്ദർശനത്തിന് പുറപ്പെടും മുൻപാണ് രാഷ്ട്രപതി ഓർഡിനൻസിൽ ഒപ്പുവച്ചത്. ഈ വർഷം പ്രവേശനം കാത്തിരിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ആശ്വാസം നൽകുന്നതാണ് കേന്ദ്രതീരുമാനം. അതേസമയം, ഓർഡിനൻസ് ചോദ്യം ചെയ്യാൻ കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് സങ്കൽപ് എന്ന സംഘടന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP