Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എസ്എസ്എൽസി പരീക്ഷാഫലം ഇത്തവണയും റെക്കോർഡ് തകർത്തു; മോഡറേഷനില്ലാതെ വിജയശതമാനം 97.99; മുൻവർഷത്തേക്കാൾ 2.52 ശതമാനത്തിന്റെ വർധന; ഉയർന്ന വിജയം കണ്ണൂരിനും കുറവ് പാലക്കാട്ടും; 100 ശതമാനം വിജയം കരസ്ഥമാക്കിയത് 1501 സ്‌കൂളുകൾ

എസ്എസ്എൽസി പരീക്ഷാഫലം ഇത്തവണയും റെക്കോർഡ് തകർത്തു; മോഡറേഷനില്ലാതെ വിജയശതമാനം 97.99; മുൻവർഷത്തേക്കാൾ 2.52 ശതമാനത്തിന്റെ വർധന; ഉയർന്ന വിജയം കണ്ണൂരിനും കുറവ് പാലക്കാട്ടും; 100 ശതമാനം വിജയം കരസ്ഥമാക്കിയത് 1501 സ്‌കൂളുകൾ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം ഇത്തവണം റെക്കോർഡ് തകർത്തു. കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന വിജയമാണ് ഇത്തവണയും എസ്എസ്എൽസിയിൽ ഉണ്ടായത്. വിജയശതമാനം-97.99. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയത്തിൽ മുൻ വർഷത്തേക്കാൾ 2.52 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 4.58.841 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. മോഡറേഷനില്ലാതെയാണ് ഇത്രയും പേർ വിജയിച്ചതെന്നും മന്ത്രി അറിയിച്ചു.

ഏറ്റവും കൂടുതൽ വിജയികളെ സംഭാവന ചെയ്തത് കണ്ണൂർ ജില്ലയാണ്. 97.99 ശതമാനം. കുറഞ്ഞ വിജയ ശതമാനം പാലക്കാടിനാണ്. 93.72 ശതമാനം. 1501 സ്‌കൂളുകൾ 100ശതമാനം വിജയം നേടി. 12287 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം എ പ്ലസ് വിജയികളുള്ളത്. ഏറ്റവും ഉയർന്ന വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയാണ്. ഇവിടെ 94.3 ശതമാനം പേർ വിജയിച്ചു. ഏറ്റവും കുറഞ്ഞ വിജയശതമാനമുള്ള വിദ്യാഭ്യാസജില്ല മണ്ണാർക്കാടാണ്. ഗൾഫിൽ 464 പേർ പരീക്ഷയെഴുതിയപ്പോൾ 461 പേർ വിജയിച്ചു.

നൂറ് ശതമാനം വിജയം നേടിയ സ്‌കളുകളിൽ 471 എണ്ണം സർക്കാർ സ്‌കൂളുകളാണ്. 657 എയിഡഡ് സ്‌കൂളുകളും 373 അൺഎയിഡഡ് സ്‌കൂളുകളും നൂറ് ശതമാനം വിജയം നേടിയ സ്‌കളുകളുടെ പട്ടികയിൽപെടും. ഒരു വിഷയത്തിൽ പരാജയപ്പെട്ടവർക്കുള്ള സേ പരീക്ഷ മെയ്‌ 11 മുതൽ 16വരെ നടത്തും. മെയ് 6 മുതൽ +1 പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാം. ജൂലൈ ഒന്നിന് +1 ക്ലാസുകൾ തുടങ്ങും.

പരീക്ഷാഫലം തത്സമയം അറിയാൻ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്എംഎസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വെബ്‌സൈറ്റുകൾക്ക് പുറമേ സഫലം എന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷനിലൂടെയും ഫലമറിയാനുള്ള സംവിധാനമാണ് ഏർപ്പെടുത്തിയത്. പരീക്ഷ എഴുതിയ 4 ലക്ഷത്തി 68 ആയിരത്തി 495 വിദ്യാർത്ഥികളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 20 ദിവസം കൊണ്ടാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായത്. ടാബുലേഷൻ ജോലികൾ ഇന്നലെയും തുടർന്നിരുന്നു. ഇന്ന് രാവിലെ പരീക്ഷാ ബോർഡ് ചേർന്ന് ഫലം അംഗീകരിച്ചു. അതിന് ശേഷമാണ് വൈകീട്ട് നാല് മണിയോടെ മന്ത്രി വാർത്താസമ്മേളനത്തിൽ ഫലം പ്രഖ്യാപിച്ചത്.

മന്ത്രി ഫലം പ്രഖ്യാപിച്ച ഉടനെ വിവിധ വെബ്‌സൈറ്റുകളിൽ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞ ഉടൻ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിൽ ഫലം അറിയാനുള്ള സംവിധാനം ഐടി@സ്‌കൂൾ നടപ്പാക്കിയിരുന്നു. ഇതിനായി www.results.itschool.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ നമ്പരും, മൊബൈൽ നമ്പരും രേഖപ്പെടുത്താൻ അവസരം ഒരുക്കി. ഒരു ലക്ഷം പേർ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

വെബ്‌സൈറ്റുകൾക്ക് പുറമേ കോൾ സെന്റർ മുഖേനയും ഫലമറിയാം. ബിഎസ്എൻഎൽ ലാന്റ്‌ലൈൻ ൽ നിന്ന് 155300 എന്ന നമ്പരിലും ബിഎസ്എൻഎൽ മൊബൈലിൽ നിന്ന് 0471 155 300 എന്ന നമ്പരിൽ വിളിച്ചാൽ ഫലമറിയാം. മറ്റ് മൊബൈലുകളിൽ നിന്ന് 0471 - 2335523, 2115054, 2115098 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

എസ്എസ്എൽസി പരീക്ഷ ഫലം അറിയാൻ താഴെ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റുകളുടെ ലിങ്കിൽ ക്ലിക് ചെയ്യുക

www.keralapareekshabhavan.in
http://www.results.kerala.nic.in/
http://www.keralaresults.nic.in/

http://www.prd.kerala.gov.in/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP