1 usd = 76.42 inr 1 gbp = 93.74 inr 1 eur = 82.57 inr 1 aed = 20.81 inr 1 sar = 20.32 inr 1 kwd = 245.63 inr

Apr / 2020
06
Monday

വിദേശത്ത് പഠിക്കാൻ ആവശ്യമായ സാമ്പത്തിക ഭദ്രത ഉണ്ടെങ്കിൽ പിന്നെ വേണ്ടത് അതിനുള്ള തയ്യാറെടുപ്പുകളാണ്; അതിൽ ഒന്നാമത്തേതാണ് ആവശ്യമായ പ്രവേശന പരീക്ഷകൾ പാസ്സാകുക എന്നത്; ഇംഗ്ലീഷ് ആശയവിനിമയ മാധ്യമമായുള്ള രാജ്യങ്ങളിലേക്ക് പോകുന്നെങ്കിൽ ആദ്യം വേണ്ടത ഐഇഎൽടിഎസ്; വിദേശ പഠനത്തിലെ ആദ്യ ആദ്യത്തെ കടമ്പകൾ എന്തൊക്കെ? മുരളി തുമ്മാരുകുടി എഴുതുന്നു

October 30, 2019 | 05:52 PM IST | Permalinkവിദേശത്ത് പഠിക്കാൻ ആവശ്യമായ സാമ്പത്തിക ഭദ്രത ഉണ്ടെങ്കിൽ പിന്നെ വേണ്ടത് അതിനുള്ള തയ്യാറെടുപ്പുകളാണ്; അതിൽ ഒന്നാമത്തേതാണ് ആവശ്യമായ പ്രവേശന പരീക്ഷകൾ പാസ്സാകുക എന്നത്; ഇംഗ്ലീഷ് ആശയവിനിമയ മാധ്യമമായുള്ള രാജ്യങ്ങളിലേക്ക് പോകുന്നെങ്കിൽ ആദ്യം വേണ്ടത ഐഇഎൽടിഎസ്; വിദേശ പഠനത്തിലെ ആദ്യ ആദ്യത്തെ കടമ്പകൾ എന്തൊക്കെ? മുരളി തുമ്മാരുകുടി എഴുതുന്നു

നീരജ ജാനകി, മുരളി തുമ്മാരുകുടി

ളുകൾ അവരുടെ സാന്പത്തികനില അറിഞ്ഞു വേണം വിദേശപഠനം തീരുമാനിക്കാൻ എന്ന് പറഞ്ഞല്ലോ. വിദേശത്ത് നിന്നുള്ള സ്‌കോളർഷിപ്പുകൾ, ഇന്ത്യയിൽ ലഭ്യമായ സ്‌കോളർഷിപ്പുകൾ, സ്വന്തമായി സന്പാദിച്ച പണം, മാതാപിതാക്കളുടെ പണം, സ്വദേശത്തോ വിദേശത്തോ ഉള്ള ബന്ധുക്കൾ നൽകുന്ന സ്പോൺസർഷിപ്പ്, ബാങ്ക് ലോൺ എന്നിങ്ങനെ വിദേശ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താൻ മാർഗ്ഗങ്ങൾ പലതുണ്ട്. വിദേശത്ത് പഠിക്കാനാവശ്യമായ സാമ്പത്തിക ഭദ്രത ഉണ്ടെന്ന് മനസ്സിലാക്കിയാൽ, പിന്നെ വേണ്ടത് അതിനുള്ള തയ്യാറെടുപ്പുകളാണ്. അതിൽ ഒന്നാമത്തേതാണ് ആവശ്യമായ പ്രവേശന പരീക്ഷകൾ പാസ്സാകുക എന്നത്.

ഓരോ യൂണിവേഴ്‌സിറ്റിക്കും ഓരോ പ്രവേശന പരീക്ഷ എന്ന ഇന്ത്യയിലെ രീതിയല്ല ഭൂരിഭാഗം വിദേശ രാജ്യങ്ങളിലും നിലവിലുള്ളത്. പ്രത്യേകിച്ചും അന്യരാജ്യത്തു നിന്ന് പഠിക്കാൻ വരുന്നവർക്ക്. ഓരോ രാജ്യത്തേക്കും പൊതുവായി ചില പരീക്ഷകളുണ്ട്. ഈ പരീക്ഷയിലെ റാങ്കല്ല അഡ്‌മിഷന്റെ മാനദണ്ഡം. അഡ്‌മിഷന് വേണ്ട പല നിബന്ധനകളിൽ ഒന്നു മാത്രമാണ് ഈ പരീക്ഷകൾ. പ്രധാനമായും മൂന്നു തരം പരീക്ഷകളാണ് വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവരോട് എഴുതാൻ ആവശ്യപ്പെടുന്നത്.

1. ഭാഷയിലെ പ്രാവീണ്യം തെളിയിക്കാനുള്ള പരീക്ഷ.

2. പൊതുവിൽ ഉപരിപഠനത്തിനുള്ള കഴിവും അഭിരുചിയും അളക്കാനുള്ള പരീക്ഷ.

3. പ്രത്യേക വിഷയങ്ങളിലെ അറിവ് അളക്കാനുള്ള പരീക്ഷ.

നമ്മൾ പോകുന്ന നാടിനനുസരിച്ചാണ് ഭാഷാ പ്രാവീണ്യം തെളിയിക്കേണ്ടത്. പ്രധാനമായും ഇന്ത്യയിൽ നിന്നു പോകുന്നത് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്കായതിനാൽ ഇംഗ്ലീഷ് ഭാഷയിലെ അറിവ് അളക്കുന്ന പരീക്ഷകളാണ് കൂടുതൽ. ഇംഗ്ലീഷ് അടിസ്ഥാനഭാഷ അല്ലാത്ത രാജ്യങ്ങളും അവിടെ ഇംഗ്ലീഷ് ഭാഷയിൽ കോഴ്സുകൾ നടത്തുന്‌പോൾ ഇംഗ്ലീഷ് പ്രാവീണ്യം കാണിക്കാനുള്ള പരീക്ഷയുടെ സ്‌കോർ ആവശ്യപ്പെടാറുണ്ട് (ഉദാഹരണം - ജർമ്മനി).

ഇന്റർനാഷനൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം, (IELTS)

വിദേശത്തേക്ക് പോകാനായി ശ്രമിക്കുന്നവർ ഒരുപക്ഷെ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ഒരു ടെസ്റ്റാകും IELTS. എന്താണിത്? ഇംഗ്ലീഷ് ആശയവിനിമയ മാധ്യമമായുള്ള രാജ്യങ്ങളിലേക്ക് പഠനാവശ്യങ്ങൾക്കോ, ജോലിക്കായോ പോകാനുദ്ദേശിക്കുന്നവർക്കാണ് IELTS പ്രയോജനപ്പെടുന്നത്. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം അളക്കുക എന്നതാണ് ഈ ടെസ്റ്റിന്റെ ഉദ്ദേശം. ഒന്നുമുതൽ (നോൺ-യൂസർ 1) ഒന്പതുവരെ (എക്‌സ്‌പെർട്ട് യൂസർ 9) സ്‌കോറുകൾ ലഭിക്കാവുന്ന ഒരു 9-ബാൻഡ് സ്‌കെയിൽ സിസ്റ്റമാണ് IELTS നുള്ളത്.

അക്കാദമിക്, ജനറൽ ട്രെയിനിങ് എന്നിങ്ങനെ IELTS രണ്ടു തരമുണ്ട്. വിദേശത്ത് പ്രൊഫഷണൽ രജിസ്ട്രേഷനു വേണ്ടിയോ ഹയർ സ്റ്റഡീസിനോ പോകാനുദ്ദേശിക്കുന്നവർ IELTS അക്കാഡമിക് സ്ട്രീം തിരഞ്ഞെടുക്കണം. ഓസ്ട്രേലിയ, കാനഡ, യുകെ എന്നിവിടങ്ങളിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ ശ്രമിക്കുന്നവർക്കോ ഇംഗ്ലീഷ് പ്രധാന ഭാഷയായുള്ള ഒരു രാജ്യത്ത് സെക്കൻഡറി വിദ്യാഭ്യാസം നേടുന്നതിനോ, ട്രെയിനിങ് പ്രോഗ്രാമുകളിൽ പങ്കെടുക്കാനോ, ജോലിക്കായോ ജനറൽ ട്രെയിനിങ് ആവശ്യമാണ്.

ടെസ്റ്റിന്റെ ഘടന പരിശോധിച്ചാൽ, റീഡിങ്ങ്, റൈറ്റിങ്, ലിസണിങ്ങ്, സ്പീക്കിങ്ങ് എന്നിങ്ങനെ നാല് മോഡ്യൂളുകളുണ്ടാവും. ലിസണിങ്ങ്, സ്പീക്കിങ്ങ് ടെസ്റ്റ് മോഡ്യൂളുകൾ അക്കാഡമിക്കിനും ജനറൽ ട്രെയിനിങ്ങിനും ഒരുപോലെയാണ്. എന്നാൽ റൈറ്റിങ്, റീഡിങ്ങ് മോഡ്യൂളുകൾ രണ്ടിലും വ്യത്യാസപ്പെട്ടിരിക്കും.

IELTS ടെസ്റ്റ് പൂർത്തിയാക്കാൻ രണ്ടുമണിക്കൂർ നാല്പത്തിയഞ്ചു മിനിറ്റ് വേണ്ടിവരും. രണ്ടു വർഷമായിരിക്കും ടെസ്റ്റ് സ്‌കോറിന്റെ സാധുത.

കൂടുതൽ വിവരങ്ങൾക്ക് https://www.ielts.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ആസ് എ ഫോറിൻ ലാംഗ്വേജ് (TOEFL)

അമേരിക്കൻ യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്നതിന് ഇംഗ്ലീഷിലുള്ള പ്രാവീണ്യം അളക്കുന്ന ടെസ്റ്റ് ആണ് TOEFL. പ്രധാനമായും യൂണിവേഴ്‌സിറ്റി അഡ്‌മിഷനും, സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനും TOEFL ആവശ്യമായി വരാം. ഒരുതവണ ടെസ്റ്റ് ചെയ്താൽ രണ്ടുവർഷത്തേക്കു മാത്രമേ സാധുത ഉണ്ടാകൂ.

TOEFL iBT എന്ന ഇന്റർനെറ്റ് ബേസ്ഡ് ടെസ്റ്റ് ആണ് ലോകത്ത് കൂടുതൽ പ്രചാരത്തിലുള്ളത്. പേപ്പർ ബേസ്ഡ് ടെസ്റ്റും (TOEFL PBT) ലഭ്യമാണ്. ഇന്റർനെറ്റ് ബേസ്ഡ് ടെസ്റ്റിൽ റീഡിങ്ങ്, ലിസണിങ്ങ്, സ്പീക്കിങ്ങ്, റൈറ്റിംങ്ങ് എന്നിങ്ങനെ നാല് സെക്ഷനുകളാണുള്ളത്. നാലുമണിക്കൂറാണ് ടെസ്റ്റ് സമയം. പൂജ്യം മുതൽ നൂറ്റി ഇരുപതുവരെയാണ് (0 to 120) സ്‌കോർ സ്‌കെയിൽ. നാലു സെക്ഷനുകൾക്കും 0 മുതൽ 30 വരെ സ്‌കോറുകളാണുള്ളത്. ഓരോന്നിനും ലഭിച്ച സ്‌കോറുകൾ കൂട്ടി ആകെ കിട്ടിയ മാർക്കാണ് ഫൈനൽ സ്‌കോറായി കണക്കാക്കുന്നത്. പേപ്പർ ബേസ്ഡ് ടെസ്റ്റിൽ ചില വ്യത്യാസങ്ങളുണ്ട്. ഇതിൽ ലിസണിങ്ങ്, സ്ട്രക്ച്ചർ ആൻഡ് റിട്ടൺ എക്സ്‌പ്രഷൻ, റീഡിങ്ങ് കോംപ്രിഹൻഷൻ, റൈറ്റിങ് എന്നിങ്ങനെ നാല് സബ് ടെസ്റ്റുകളുണ്ട്. എന്നാൽ റൈറ്റിങ്ങ് ടെസ്റ്റിന്റെ സ്‌കോർ ടോട്ടൽ സ്‌കോറിൽ ചേർക്കില്ല. ഇത് 0-6 എന്ന സ്‌കെയിലിൽ പ്രത്യേകം റിപ്പോർട്ടു ചെയ്യും. എക്‌സ്ട്രീംലി ലിമിറ്റഡ്/ ഇന്റർമിറ്റെന്റ്/നോൺ-യൂസർ (TOEFL iBT 0-31, TOEFL PBT 400 - 449) മുതൽ എക്‌സ്‌പെർട്ട് യൂസർ (TOEFL iBT 118-120, TOEFL PBT = 645) വരെയുള്ള ബാന്റുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് https://www.ets.org/toefl എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

മറ്റു ഭാഷകളിലെ പരീക്ഷകൾ

സാധാരണയായി മലയാളികൾ പോകുന്ന രാജ്യങ്ങളിൽ ജർമ്മനിയും ഫ്രാൻസുമാണ് അവരുടെ ഭാഷകളിൽ അടിസ്ഥാന പരീക്ഷ പാസ്സാകാൻ നിബന്ധന വെക്കാറുള്ളത്. റഷ്യ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ അവരുടെ പരീക്ഷ മുൻകൂർ പാസ്സാകണമെന്ന് നിർബന്ധിക്കാതെ പഠനത്തിന്റെ ആദ്യ വർഷം ഭാഷാപഠനത്തിനായി ഉപയോഗിക്കുന്നു.

അന്താരാഷ്ട്രമായി വിദ്യാർത്ഥികളെ ആകർഷിക്കാനുള്ള മത്സരം കടുത്തതോടെ പല രാജ്യങ്ങളും അവരുടെ രാജ്യത്ത് തന്നെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷിൽ കോഴ്‌സുകൾ നടത്തുന്ന രീതി തുടങ്ങിയിട്ടുണ്ട്. എന്നാലും ജർമ്മനോ ഫ്രഞ്ചോ ജാപ്പനീസൊ ചൈനീസൊ അറിയാമെങ്കിൽ നമുക്ക് പ്രാപ്യമായ യൂണിവേഴ്‌സിറ്റികളുടെ എണ്ണം വർദ്ധിക്കും, മത്സരം കുറയുകയും ചെയ്യും.

അഭിരുചി പരീക്ഷകൾ

സ്‌കോളാസ്റ്റിക് അസസ്സ്‌മെന്റ് ടെസ്റ്റ് (SAT)

മുൻപ് സ്‌കോളാസ്റ്റിക് ആപ്റ്റിട്യൂഡ് ടെസ്റ്റ് എന്നറിയപ്പെട്ടിരുന്ന SAT, അമേരിക്കൻ നോൺ-പ്രോഫിറ്റ് സംഘടനയായ കോളേജ് ബോർഡിന്റെ നിയന്ത്രണത്തിലുള്ള അസ്സസ്സ്‌മെന്റ് ടെസ്റ്റാണ്. യു.എസ്, കാനഡ എന്നിവിടങ്ങളിൽ ബിരുദ പഠനത്തിനായി അഡ്‌മിഷൻ നേടാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പരീക്ഷയാണിത്. യു.കെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ സ്ഥാപനങ്ങളും ചില ഇന്ത്യൻ യൂണിവേഴ്‌സിറ്റികളും ഇപ്പോൾ സ്‌കോളാസ്റ്റിക് അസ്സസ്സ്‌മെന്റ് ടെസ്റ്റ് അംഗീകരിക്കുന്നുണ്ട്. സ്‌കോളാസ്റ്റിക് അസ്സസ്സ്‌മെന്റ് ടെസ്റ്റ്, SAT 1, SAT 2 എന്നിങ്ങനെ രണ്ടുതരത്തിലുണ്ട്. വിദ്യാർത്ഥികളിലെ എഴുതാനും വാചികവുമായ കഴിവുകൾ, ഗണിത പരിജ്ഞാനം എന്നിവ പരിശോധിക്കുവാനുള്ള ജനറൽ ടെസ്റ്റ് ആണ് SAT 1. അതേസമയം SAT 2, കൂടുതൽ വിഷയ കേന്ദ്രീകൃതമാണ്. അതായത്, ഏതെങ്കിലും പ്രത്യേക വിഷയത്തിൽ നിങ്ങൾക്കുള്ള അറിവ് പരിശോധിക്കപ്പെടുന്നു. സയൻസ്, ലിറ്ററേച്ചർ, ഹിസ്റ്ററി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളും, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ജർമൻ, മോഡേൺ ഹീബ്രൂ, സ്പാനിഷ്, ഇറ്റാലിയൻ, ജാപ്പനീസ് തുടങ്ങിയ വിദേശ ഭാഷകളും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചുവർഷമാണ് സ്‌കോളാസ്റ്റിക് അസ്സസ്സ്‌മെന്റ് ടെസ്റ്റിന്റെ സാധുത.

കൂടുതൽ വിവരങ്ങൾക്ക് https://collegereadiness.collegeboard.org/sat എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഗ്രാജുവേറ്റ് റെക്കോർഡ് എക്‌സാമിനേഷൻ (GRE)

പ്രധാനമായും യു.എസ്, കാനഡ, എന്നീ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളിൽ ഗ്രാജുവേറ്റ് അഡ്‌മിഷനുവേണ്ടി ശ്രമിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കുള്ള ടെസ്റ്റാണ് GRE.

മാസ്റ്റേഴ്‌സ്, ഡോക്ടറേറ്റ് ബിരുദങ്ങൾക്കായി ലോകമെന്പാടുമുള്ള ആയിരക്കണക്കിന് ബിരുദ പ്രോഗ്രാമുകളിൽ GRE സ്‌കോർ ആവശ്യമാണ്. SAT പോലെത്തന്നെ GRE യിലും ജനറൽ ടെസ്റ്റും സബ്ജക്ട് ടെസ്റ്റുമുണ്ട്. അനാലിറ്റിക്കൽ റൈറ്റിങ്, വെർബൽ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നീ കഴിവുകളാണ് GRE ജനറൽ ടെസ്റ്റിൽ പരിശോധിക്കുന്നത്. സബ്ജക്ട് ടെസ്റ്റുകൾ വിഷയാധിഷ്ഠിതമാണ്. മാസ്റ്റേഴ്‌സ് പഠനത്തിനാഗ്രഹിക്കുന്നവർ, പ്രത്യേകിച്ച് എം.ബി.എ, നിയമവിഷയങ്ങളിലുള്ള ജെ.ഡി (J.D) അഥവാ ഡോക്ടർ ഓഫ് ജൂറിസ്പ്രൂഡെൻസ്, മറ്റു ഡോക്ടറൽ ഡിഗ്രികൾ എന്നിവ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളാണ് GRE ജനറൽ ടെസ്റ്റെഴുതുന്നത്. ജനറൽ ടെസ്റ്റിൽ, കന്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റും പേപ്പർ ബേസ്ഡ് ടെസ്റ്റും സാധ്യമാണ്. ഏതെങ്കിലും പ്രത്യേക മേഖലയിലുള്ള വിദ്യാർത്ഥികളുടെ കഴിവുകൾ അളക്കുന്നതിനാണ് സബ്ജക്ട് ടെസ്റ്റുകൾ. ബിയോളജി, കെമിസ്ട്രി, ഇംഗ്ലീഷ് ലിറ്ററേച്ചർ, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സൈക്കോളജി എന്നീ വിഷയങ്ങളിൽ സബ്ജക്ട് ടെസ്റ്റുകൾ സാധ്യമാണ്. സബ്ജക്ട് ടെസ്റ്റുകൾ പേപ്പർ ബേസ്ഡാണ്. അഞ്ചുവർഷമാണ് GRE ടെസ്റ്റ് സ്‌കോറിന്റെ കാലാവധി.

കൂടുതൽ വിവരങ്ങൾക്ക് https://www.ets.org/gre എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഗ്രാജുവേറ്റ് മാനേജ്മന്റ് അഡ്‌മിഷൻ ടെസ്റ്റ് (GMAT)

ഗ്രാജുവേറ്റ് മാനേജ്മന്റ് കോഴ്സുകളിലേക്ക് അഡ്‌മിഷൻ നേടുന്നതിനുള്ള കന്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റാണ് ഗ്രാജുവേറ്റ് മാനേജ്മന്റ് അഡ്‌മിഷൻ ടെസ്റ്റ്. ലോകമെന്പാടുമുള്ള രണ്ടായിരത്തിലധികം ബിസിനസ് സ്‌കൂളുകളിൽ എം.ബി.എ, മാസ്റ്റർ ഓഫ് ഫിനാൻസ്, അക്കൗണ്ടൻസി തുടങ്ങി വിവിധ കോഴ്‌സുകളിലേക്കുള്ള അഡ്‌മിഷൻ മാനദണ്ഡങ്ങളിലൊന്നാണ് GMAT. അനാലിറ്റിക്കൽ റൈറ്റിങ് അസ്സസ്സ്‌മെന്റ്‌റ്, ക്വാണ്ടിറ്റേറ്റീവ് റീസണിങ്, വെർബൽ റീസണിങ്, ഇന്റഗ്രേറ്റഡ് റീസണിങ് എന്നിങ്ങനെ മാനേജ്മന്റ് വിദ്യാർത്ഥികൾക്കാവശ്യമായ നാല് വ്യത്യസ്ത സ്‌കില്ലുകളാണ് GMAT ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാല് സെക്ഷനുകളും ഏത് ക്രമത്തിൽ എഴുതണം എന്നത് പരീക്ഷ എഴുതുന്ന ആളിന് തിരഞ്ഞെടുക്കാവുന്നതാണ്.

മേൽപ്പറഞ്ഞിരിക്കുന്നവയിൽ ക്വാണ്ടിറ്റേറ്റീവ് റീസണിങ്ങും വെർബൽ റീസണിങ്ങും കന്പ്യൂട്ടർ അഡാപ്റ്റീവ് ടെസ്റ്റുകളാണ്.

എന്താണ് കന്പ്യൂട്ടർ അഡാപ്റ്റീവ് ടെസ്റ്റുകൾ?

ഓരോ ചോദ്യങ്ങൾക്കു ശേഷവും എഴുതുന്നയാളുടെ നിലവാരം മനസിലാക്കി അതിനനുസരിച്ചുള്ള ചോദ്യങ്ങളാവും ലഭിക്കുന്നത്. ഉദാഹരണത്തിന് നിങ്ങൾക്ക് ലഭിക്കുന്ന ആദ്യ ചോദ്യത്തിന്റെ കാഠിന്യം ഇടത്തരം നിലവാരമുള്ളതാവാം. ആദ്യ ചോദ്യത്തിന് നിങ്ങൾ ശരിയായി ഉത്തരം നൽകുകയാണെങ്കിൽ, കന്പ്യൂട്ടർ സാധാരണയായി നിങ്ങൾക്ക് ഒരു കഠിനമായ ചോദ്യം നൽകും. മറിച്ചാണെങ്കിൽ നിങ്ങളുടെ അടുത്ത ചോദ്യം കുറച്ചുകൂടി എളുപ്പമുള്ളതായിരിക്കും.

GMATൽ ടോട്ടൽ സ്‌കോറിനൊപ്പം മറ്റു നാല് സെക്ഷനുകളുടെയും ഒറ്റക്കുള്ള സ്‌കോറുകളും പ്രധാനമാണ്. കൂടാതെ എട്ടു തവണയിൽക്കൂടുതൽ ഒരാൾക്ക് GMAT എഴുതാൻ സാധിക്കില്ല. അഞ്ചുവർഷമാണ് GMAT ടെസ്റ്റ് സ്‌കോറിന്റെ കാലാവധി.

കൂടുതൽ വിവരങ്ങൾക്ക് https://www.mba.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഡോക്ടർമാർക്കുള്ള പരീക്ഷകൾ

വിദേശത്ത് ഉപരിപഠനത്തിന് പോകുന്ന ഡോക്ടർമാർക്ക് പ്രത്യേക പരീക്ഷകളുണ്ട്. അമേരിക്കയിൽ United States Medical Licensing Examination (USMLE, https://www.usmle.org/) യു കെ യിൽ Professional and Linguistic Assessment Board (PLAB) ഇവയാണ് ആ പരീക്ഷകൾ https://www.gmc-uk.org/registration-and-licensing/join-the-register/plab. USMLE മൂന്നു ഘട്ടമായിട്ടും PLAB രണ്ടു ഘട്ടമായിട്ടുമാണ് പരീക്ഷകൾ നടത്തുന്നത്.

USMLE PLAB പരീക്ഷകളുടെ ആദ്യഘട്ടങ്ങൾ ഇപ്പോൾ ഇന്ത്യയിൽ എഴുതാവുന്നതാണ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ആശുപത്രി വരാന്തകളിൾ മഞ്ഞ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് മൃതശരീരങ്ങൾ അടുക്കി വച്ചിരിക്കുന്നു; ഒന്നിനു പുറകെ ഒന്നായി പടുകൂറ്റൻ ലോറികൾ എത്തി ശവങ്ങളുമായി പോകുന്നു; മരണം പിടിവിട്ടു കുതിക്കുന്ന ന്യുയോർക്കിലെ കാഴ്ചകൾ ഭയാനകം; മരണസംഖ്യ 10,000 ത്തിന് അടുത്തെത്തിയിട്ടും രോഗത്തേക്കാൾ ചെലവേറിയ ചികിൽസ വേണ്ടെന്ന വാദവുമായി ലോക്ക്ഡൗൺ പിൻവലിക്കുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞ് ട്രംപും
പ്രധാനമന്ത്രിക്ക് കൊറോണ വന്നിട്ട് പോലും പത്ത് ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല; ഒടുവിൽ വിറളി വെളുത്ത് ഗുരുതരാവസ്ഥയിലായപ്പോൾ ഓടിപ്പിടിച്ച് ചികിത്സ; ബ്രിട്ടനിലെ സ്ഥിതി അറിയാൻ ഇതിലും നല്ല ഉദാഹരണം വേറെ എന്ത്...? സൗഖ്യം നേർന്ന് ട്രംപ് മുതലുള്ള ലോകനേതാക്കൾ; ബ്രിട്ടനിലെ ഭയാനകമായ സ്ഥിതി തുടരുന്നു
'അവളുമായി പ്രേമത്തിലായിരുന്നു.. സൗദിയിൽ നഴ്‌സ് ജോലി ശരിയാക്കി കൊടുത്തത് ഞാനാണ്.. അവൾ കാരണമാണ് ഭാര്യ പിണങ്ങിപ്പോയത്; ജോലി കിട്ടി ആറു മാസം കുഴപ്പങ്ങളൊന്നും ഉണ്ടായില്ല; പിന്നെ വഴക്കിട്ടു വാട്‌സ്ആപ്പിൽ നിന്നും ബ്ലോക്ക് ചെയ്തു; ഇപ്പോ എന്നെ വേണ്ടെന്ന് പറഞ്ഞു; അവളെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി ചെയ്തതാണ്; പക്ഷെ, അവളുടെ അമ്മ എന്റെ ദേഹത്തേയ്ക്ക് മറിഞ്ഞു വീണു; പ്രണയ നൈരാശ്യത്തിൽ കാമുകിയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ച കൊല്ലത്തെ സൈക്കോ കാമുകൻ ശെൽവമണിയുടെ മരണമൊഴി ഇങ്ങനെ
മാതാപിതാക്കളെ കാണാൻ പോകുന്നതു മാത്രമല്ല പ്രശ്‌നം; ദിവസവുമുള്ള യാത്രയിൽ അയാൾക്ക് രോഗം ബാധിച്ചാൽ ഞാനും അനുഭവിക്കണമല്ലോ! ലോക് ഡൗൺ കാലത്ത് വീട്ടിൽ ഭാര്യയ്‌ക്കൊപ്പം ഇരിക്കണം; അച്ഛനേയും അമ്മയേയും കാണാൻ പോയാൽ കണവന് പണി കൊടുക്കും ഭാര്യ! കേരളാ പൊലീസിനെ പോലും അമ്പരപ്പിച്ച് ലോക് ഡൗൺ ലംഘന പരാതി; ബൈക്കിലെ കറക്കത്തിന് യുവാവിന് പിഴ അടയ്‌ക്കേണ്ടി വന്നേക്കും; അഴിക്കുള്ളിലേക്ക് ഭർത്താവിനെ ഭാര്യ തള്ളി വിടുമ്പോൾ
പൊട്ടി... പൊട്ടി... ഗ്രിഡ് പൊട്ടി.....: 2019 ലെ പവർ ഗ്രിഡ് തോമാച്ചൻ ...; പാവം വിട്ടുകള... വെറും കീരി അല്ല ചെങ്കീരി അല്ലെ...; ശാസ്ത്രജ്ഞൻ തോറ്റു രാജ്യം ജയിച്ചു.... എന്ന ട്രോളുമായി ബിജെപി സംസ്ഥാന ട്രഷററും; ഐക്യ ദീപത്തിലെ ഗ്രിഡ് തകരൽ വാദം ഉയർത്തിയ തോമസ് ഐസക്കിന് പൊങ്കാല തീരുന്നില്ല; പിണറായിയും ലൈറ്റ് അണച്ചതോടെ ധനമന്ത്രി സോഷ്യൽ മീഡിയയിൽ ഒറ്റപ്പെടുമ്പോൾ
പണി പാളിയെന്നാണ് തോന്നുന്നത്... തലവേദനയും പനിയും തുടങ്ങിയിട്ട് കുറെ ദിവസമായി; ആശുപത്രിയിൽ കാണിച്ചിട്ടും മരുന്നും കുടിച്ചിട്ടും ഒരു കുറവില്ല; സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ച മലപ്പുറത്തുകാരൻ സഫുവാന്റെ കണ്ണീരണിയിക്കുന്ന ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു; റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സഫ്വാന്റെ ഭാര്യ സന്ദർശന വിസയിൽ എത്തിയതും കഴിഞ്ഞ മാസം; റിയാദ് ചെമ്മാട് അസോസിയേഷന്റെ സജീവ പ്രവർത്തനായ യുവാവിന്റെ വിയോഗത്തിൽ തേങ്ങി മലയാളി സമൂഹം
ആവോ ഫിർ സേ ദിയാ ജലായേ...; കൊറോണയെ തോൽപ്പിക്കാൻ വേണ്ടത് ഒത്തൊരുമയുടെ സന്ദേശം; അഭിപ്രായ ഭിന്നതകളും രാഷ്ട്രീയ വൈരവും ജാതീയമായ വിവേചനങ്ങളും മതപരമായ വേർതിരിവുകളും എല്ലാം ഉപേക്ഷിച്ച് ഐക്യ ദീപം ജ്വലിച്ചത് രാജ്യം ഒന്നാകെ; ക്ലിഫ് ഹൗസിലെ ലൈറ്റ് അണയ്ക്കിലൂടെ പിണറായി നൽകിയത് കൈയടി നേടുന്ന പുതിയ മാതൃക; മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും കെ എസ് ചിത്രയും സാമൂഹിക അകലത്തിന്റെ ലക്ഷമണ രേഖ ഓർമ്മിച്ച് ദീപം തെളിക്കുമ്പോൾ
അറസ്റ്റിലായത് 'മേസ്തിരി റിഞ്ചു'; മൊബൈലിൽ ഉള്ളത് ബംഗള, മറാത്ത, ഹിന്ദി ഭാഷകളിലുള്ള നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ; കേരളത്തിൽ ജോലി തേടിയെത്തിവരെ ഏകോപിപ്പിക്കുന്ന ഗ്രൂപ്പും ഫോണിൽ; റോഡ് ഉപരോധവും ലോക് ഡൗൺ ലംഘനവും വ്യക്തമായ നിർദ്ദേശങ്ങൾ അനുസരിച്ച്; ആളുകളെ സംഘടിപ്പിച്ചത് ബംഗാൾ സ്വദേശി എന്നതിന് വ്യക്തമായ തെളിവകുൾ; സംശയം നീളുന്നത് തീവ്ര സ്വഭാവമുള്ള സംഘടനയിലേക്ക്; പായിപ്പാട്ടെ വില്ലൻ മുഹമ്മദ് റിഞ്ചു ആളു ചില്ലറക്കാരനല്ലെന്ന് പൊലീസ്
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ