Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വർഷം തോറും 1000 അമേരിക്കൻ ശാസ്ത്രജ്ഞർ ഇന്ത്യൻ സർവകലാശാലകളിൽ പഠിപ്പിക്കാൻ എത്തും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആവേശകരമായ കരാർ ഒപ്പിട്ട് മോദി

വർഷം തോറും 1000 അമേരിക്കൻ ശാസ്ത്രജ്ഞർ ഇന്ത്യൻ സർവകലാശാലകളിൽ പഠിപ്പിക്കാൻ എത്തും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആവേശകരമായ കരാർ ഒപ്പിട്ട് മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം കൊണ്ട് ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തിന് വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ഉറപ്പായി. വർഷം തോറും ആയിരത്തോളം അമേരിക്കൻ വിദ്യാഭ്യാസ വിദഗ്ധരെ ഇന്ത്യൻ സർവകലാശാലകളിൽ അദ്ധ്യാപകരായി എത്തിക്കാനുള്ള കരാറിലാണ് മോദി ഒപ്പുവച്ചത്. ശാസ്ത്ര, സാങ്കേതിക വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള അദ്ധ്യാപകർ കേന്ദ്ര സർവകലാശാലകളിലാണ് ക്ലാസ്സുകളെടുക്കാൻ എത്തുക. 

വാഷിങ്ടണിൽ പ്രസിഡന്റ് ബരാക് ഒബാമയുമായി നടത്തിയ ചർച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി ഇത്തരമൊരു ആശയം മുന്നോട്ടുവച്ചത്. ഗ്ലോബൽ ഇനിഷ്യേറ്റീവ് ഓഫ് അക്കാദമിക് നെറ്റ്‌വർക്‌സ് എന്ന ഇന്ത്യയുടെ ആശയത്തെ പ്രസിഡന്റ് സ്വാഗതം ചെയ്യുന്നതായി മോദിയും ഒബാമയും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഈ പദ്ധതിപ്രകാരം, അമേരിക്കയിലെ ആയിരത്തോളം വിദ്യാഭ്യാസ വിദഗ്ധർ വർഷം തോറും ഇന്ത്യയിലെത്തി കേന്ദ്ര സർവകലാശാലകളിൽ ക്ലാസ്സുകൾ സംഘടിപ്പിക്കുമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.

പദ്ധതിയുടെ നടത്തിപ്പ് ചുമതല മനുഷ്യവിഭവശേഷി മന്ത്രാലയത്തിനാണ്. വിദ്യാഭ്യാസ വിദഗ്ധരെ കണ്ടെത്തുകയും അവരെ ക്ഷണിച്ച് ഇന്ത്യൻ സർവകലാശാലകളിൽ കുറഞ്ഞ കാലയളവിലേക്ക് അദ്ധ്യാപനത്തിനായി നിയോഗിക്കുകയും ചെയ്യുന്നത് മന്ത്രാലയമായിരിക്കും. ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ സഹകരണത്തോടെയാവും ഇത് നടപ്പാക്കുക. കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിലെ (സി.എസ്.ഐ.ആർ) ശാസ്ത്രജ്ഞരെയും അദ്ധ്യാപനത്തിനായി നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

സി.എസ്.ഐ.ആറിലെ ശാസ്ത്രജ്ഞരുടെയും അമേരിക്കൻ വിദ്യാഭ്യാസ വിദഗ്ധരുടെയും അനുഭവസമ്പത്തും അറിവും ലഭിക്കുകയെന്ന അപൂർവ നേട്ടമാണ് വിദ്യാർത്ഥികൾക്കായി ഒരുക്കുന്നതെന്ന് ഹ്യൂമൻ റിസോഴ്‌സസ് മന്ത്രാലയത്തിലെ വക്താക്കളിലൊരാൾ പറഞ്ഞു. സി.എസ്.ഐ.ആർ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളിലെ 5000-ത്തോളം ശാസ്ത്രജ്ഞരോട് കേന്ദ്ര സർവകലാശാലകളിൽ ലക്ചർ നൽക്കാൻ ശാസ്ത്ര സാങ്കേതിക മന്ത്രാലയം കഴിഞ്ഞമാസം നിർദേശിച്ചിരുന്നു. വർഷം 12 മണിക്കൂർ ലക്ചർ നൽകണമെന്നാണ് നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP