1 usd = 71.04 inr 1 gbp = 92.47 inr 1 eur = 78.79 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 234.14 inr

Jan / 2020
18
Saturday

ശ്രോതാക്കളുടെ പ്രിയപ്പെട്ട 'മഹിളാലയം ചേച്ചി' ഇനി ഓർമ്മ; ആകാശവാണി മുൻ ഡെപ്യൂട്ടി സ്‌റ്റേഷൻ ഡയറക്ടറും മഹിളാലയം പരിപാടിയുടെ നിർമ്മാതാവുമായിരുന്ന എസ് സരസ്വതിയമ്മ അന്തരിച്ചു; വിവിധ മേഖലകളിൽ പ്രശസ്തരായ സ്ത്രീകളുടെ വിജയകഥകൾ കോർത്തിണക്കിയ മഹിളാലയം പരിപാടിയെ ഹിറ്റാക്കി; വിദ്യാലയങ്ങളിൽ ആകാശവാണിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഗായകസംഘം രൂപവത്കരിക്കുന്നതിൽ മുൻകൈയെടുത്തും ശ്രദ്ധനേടിയ സരസ്വതിയമ്മ ഇനി ദീപ്തമായ ഓർമ്മ

January 15, 2020

തിരുവനന്തപുരം: ഒരുകാലത്ത് ആകാശവാണി കേൾക്കാത്ത പ്രഭാതം മലയാളികൾക്ക് ഉണ്ടായിരുന്നില്ല. അക്കാലത്ത് സംസ്‌ക്കൃത വാർത്തകൾക്ക് പോലും ആരാധകർ ഏറെയായിരുന്നു. ഇങ്ങനെ ആകാശവാണിയിൽ ഹിറ്റായിരുന്ന പരിപാടിയായ സ്ത്രീകളുടെ വിജയകഥകളുമെല്ലാം കോർത്തിണക്കി 'മഹിളാലയം' എന്ന ...

മനുഷ്യ ശരീരത്തിലെ അപൂർവ്വതകൾ ഒപ്പിയെടുത്ത് കാരിക്കേച്ചറിൽ വിസ്മയം തീർത്ത ട്രംപ് മുതൽ പിണറായി വരെയുള്ളവരുടെ അനേകം കാരിക്കേച്ചറുകൾ വരച്ച് ലോക ശ്രദ്ധ നേടിയ മഹാനായ കലാകാരന് ആദരാഞ്ജലി അർപ്പിച്ച് സാസ്‌കാരിക കേരളം; കാർട്ടൂൺ അക്കാദമി സെക്രട്ടറി കൂടിയായ അപൂർവ്വ കലാകാരന് വിട

January 12, 2020

കൊച്ചി: പ്രശസ്ത കാർട്ടൂണിസ്റ്റും മെട്രൊവാർത്ത എക്‌സിക്യൂട്ടീവ് ആർട്ടിസ്റ്റുമായ തോമസ് ആന്റണി (62) അന്തരിച്ചു. മലപ്പുറത്ത് ചിത്രകാരന്മാരുടെ ക്യാമ്പിൽ പങ്കെടുക്കുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. കാരിക്കേച്ചർ ക്ലാസ് എടുത്ത ശേഷം വിശ്രമിക്കുമ്പോഴായിരുന്നു ...

ഗുരുവായൂരിലെ ബന്ധുവീട്ടിലേക്കുള്ള യാത്രയിൽ അപകടം; തലയ്ക്ക് ഏറ്റ ഗുരുതര പരുക്ക് അന്ത്യകാരണമായി; വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന യുവ സംവിധായകൻ അന്തരിച്ചു; വിവേക് ആര്യന്റെ മരണത്തിൽ ഞെട്ടി സിനിമാ ലോകം  

January 06, 2020

കൊച്ചി: അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന സംവിധായകൻ വിവേക് ആര്യൻ (30) മരിച്ചു. ഡിസംബർ 22ന് രാവിലെ 7ന് കൊടുങ്ങല്ലൂരിലുണ്ടായ അപകടത്തിൽ തലക്ക് ഗുരതുരമായി പരുക്കേറ്റ് ചികിൽസയിലായിരുന്നു. ഭാര്യ അമൃതയോടൊപ്പം സ്‌കൂട്ടറിൽ ഗുരുവായൂരിലെ ബന്ധുവിന്റെ അടുത്...

മെക്കാഡം ടാറിങ്ങുള്ള റോഡിൽ ഹംപുള്ളത് തിരിച്ചറിയുക അസാധ്യം; മുന്നറിയിപ്പായി വരച്ചിരുന്ന വെള്ള വരകൾ മാഞ്ഞു പോയിട്ടും പൊതുമരാമത്ത് ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിച്ചു; ഗൾഫിൽ ജോലി ചെയ്യുന്ന ദിലീഷിന് റോഡിനെ കുറിച്ചുള്ള പരിചയമില്ലായ്മ അപകട കാരണമായി; ചാലക്കുടി ഐ വിഷൻ കണ്ണാശുപത്രിയിലെ നേഴ്‌സിന്റെ ജീവനെടുത്തത് 'ഹംപ്' ഒരുക്കിയ ചതി; കാവ്യയ്ക്ക് വിനയായത് 30 അപകടങ്ങളുണ്ടായിട്ടും കണ്ണു തുറക്കാത്ത സംവിധാനങ്ങൾ

January 03, 2020

തൃശൂർ: കല്ലൂർ പാലയ്ക്കപ്പറമ്പ് കണിയാമാക്കൽ ദിലീഷിന്റെ ഭാര്യ കാവ്യയുടെ അപകട മരണവും ചർച്ചയാക്കുന്നത് റോഡ് ഒരുക്കുന്നതിലെ അശാസ്ത്രിയതകൾ. ഭർത്താവിനൊപ്പം ബൈക്കിൽ മകളെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ മുന്നറിയിപ്പു സൂചനയില്ലാത്ത ഹംപിൽ തട്ടി തലയടിച്ചു വീണു ...

കഞ്ചാവ് മാഫിയയെ വെട്ടിനിരത്തിയ പെൺപുലി! പാലക്കാടൻ കാട്ടിലെ കഞ്ചാവ് കൃഷിക്കാരുടേയും കാട്ടുകള്ളന്മാരുടേയും പേടിസ്വപ്‌നം; കൃത്യനിർവ്വഹണത്തിനിടെയുണ്ടായ വാഹനാപകടം തകർത്തത് ഈ ഫോറസ്റ്റ് ഉദ്യോഗസ്ഥയുടെ സ്വപ്‌നങ്ങൾ; പാലക്കാട്ടെ യുവ ഫോറസ്റ്റ് ഓഫീസർ ഷാർമിള ജയറാം വിടവാങ്ങുന്നത് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയെ; ഷാർമിള വിടവാങ്ങുമ്പോൾ തീരാനഷ്ടം വനംവകുപ്പിനും കാടിന്റെ മക്കൾക്കും

January 02, 2020

തിരുവനന്തപുരം: പാലക്കാടൻ വനങ്ങളിലെ കഞ്ചാവ് മാഫിയയെ വെട്ടിനിരത്തിയ പെൺപുലി! എന്നും പാലക്കാടൻ കാടുകളിലെ കഞ്ചാവ് കൃഷിക്കാരുടേയും കാട്ട് കള്ളന്മാരുടേയും പേടിസ്വപ്‌നം ഷാർമിള ജയറാം. വനാന്തരങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും കഞ്ചാവ് കൃഷി നടത്തിയിരുന്ന  കാട്ടുകള്ളന്മ...

നാല് മാസം പ്രാമുള്ളപ്പോൾ സീലീങ് ഫാൻ പൊട്ടി വീണു ഉമ്മ മരിച്ചു; ഒമ്പതാം വയസിൽ ബാപ്പയും പോയി; ജീവിത മാർഗം തേടിയുള്ള അലച്ചിലുകൾക്ക് ഒടുവിൽ ദുബായിലെത്തി; പിആർഒ രംഗത്ത് ഉയരങ്ങളിലെത്തിയപ്പോഴും വന്ന വഴി മറന്നില്ല; നന്മ ചെയ്തു ആളുകളുടെ ഹൃദയത്തിൽ ഇടംപിടിച്ച നന്തി നാസറിന്റെ വിയോഗം ഉൾക്കൊള്ളാൻ ആവാകെ പ്രവാസികൾ; അവസാന ദിവസങ്ങളിൽ പറഞ്ഞത് മരണത്തിന്റെ നിഴൽ വീണ കാര്യങ്ങൾ; അറംപറ്റുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് സുഹൃത്തുക്കൾ

December 31, 2019

ദുബായ്: 1958ലെ പുതുവർഷപ്പുലരിയിലാണ് നന്തി നാസർ ജനിച്ചത്. ജന്മദിനം ആഘോഷിക്കാൻ ഒരു രണ്ടു നാൾ ബാക്കി നിൽക്കേയാണ് പ്രവാസികളുടെ അത്താണി ആയിരുന്ന നന്തി ബസാറിനെ മരണം വിളിച്ചത്. അവസാന നാളുകളിൽ അദ്ദേഹം തമാശയായി മരണത്തെ കുറിച്ചു പറഞ്ഞ വാക്കുകഖൾ വിശ്വസിക്കാൻ പോ...

പ്രേംനസീർ നായകനായ സിനിമയ്ക്ക് കോറസ് പാടി അഭിനയിച്ച് രംഗപ്രവേശം; കമൽഹാസനും മമ്മൂട്ടിക്കും മോഹൻലാലിനും ജയറാമിനും നൃത്തച്ചുവടുകൾ പകർന്നുനൽകി; നടി ശ്രീദേവി പതിനെട്ട് വയസ്സുവരെ നൃത്തം അഭ്യസിച്ചതും മാസ്റ്റരുടെ കീഴിൽ; നൃത്ത സംവിധായകൻ ചെന്നൈ ശ്രീധരൻ മാസ്റ്റർ വിടവാങ്ങുമ്പോൾ ഓർമയാകുന്നത് തെന്നിന്ത്യൻ സിനിമയിലെ തിളങ്ങുന്ന ഒരുകാലഘട്ടം

December 30, 2019

 കോഴിക്കോട്: അന്തരിച്ച പ്രമുഖ നടി ശ്രീദേവി ഒൻപത് വയസ്സുമുതൽ പതിനെട്ട് വയസ്സുവരെ നൃത്തം അഭ്യസിച്ചത് ചെന്നൈ ശ്രീധരൻ മാസ്റ്ററുടെ കീഴിലായിരുന്നു. മദ്രാസിൽ വാടക വീട്ടിൽ അമ്മയ്‌ക്കൊപ്പം താമസിക്കുമ്പോഴാണ് ശ്രീദേവി ചെന്നൈ ശ്രീധരൻ മാസ്റ്ററുടെ ശിക്ഷ്യയാകുന്നത്...

സന്തോഷം നിറച്ച അവധി ആഘോഷത്തിന് ശേഷം മുത്തശ്ശിക്ക് ഉമ്മയും നൽകി അവർ യാത്രപറഞ്ഞു പോയത് മരണത്തിലേക്ക്; വെള്ളപുതപ്പിച്ച ഋഷികേശിന്റെ മൃതദേഹം മുറ്റത്തേക്കു കിടത്തുമ്പോൾ നെഞ്ചകം പിളർന്ന് നിലവിളിച്ച് മുത്തശ്ശി; ഒരു നോക്കു കാണാൻ എത്തിയവരുടെ കണ്ണുകളും നിറഞ്ഞു തുളുമ്പി; കോയമ്പത്തൂർ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച നാല് പേരുടെ മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌ക്കരിച്ചു

December 29, 2019

പാലക്കാട്: രണ്ടാഴ്‌ച്ചയായി നല്ലേപ്പള്ളി വാരിയത്ത്കാട് വീട്ടിൽ വിളയാടയത് സന്തോഷം മാത്രമായിരുന്നു. അവധിക്കുള്ള ഒത്തു ചേരൽ. കുട്ടികളും മുതിർന്നവരും ഒരുപോലെ സന്തോഷിച്ച ദിവസങ്ങൾ. എന്നാൽ, ഈ സന്തോഷത്തിന് ഒടുവിൽ മുത്തശ്ശിയുടെ കവിളിൽ ഉമ്മ കൊടുത്തു കൊച്ചുമകൻ ഋ...

ബോളിവുഡ് താരം കുശാൽ പഞ്ചാബി ആത്മഹത്യ ചെയ്യും മുൻപ് സ്വത്തുക്കളിൽ പാതി മൂന്ന്‌ വയസ്സുകാരൻ കുഞ്ഞിനും ബാക്കി മാതാപിതാക്കൾക്കും സഹോദരിക്കും എഴുതിവെച്ചു; നിരവധി ബോളിവുഡ് സിനിമാ സീരിയലുകളിൽ വേഷമിട്ട കുശാലിനെ മരണത്തിലേക്ക് തള്ളിവിട്ടത് കടുത്തവിഷാദം: 37കാരനായ നടന്റെ ആത്മഹത്യ വിശ്വസിക്കാനാവാതെ സിനിമാ പ്രവർത്തകർ

December 28, 2019

മുംബൈ: നടൻ കുശാൽ പഞ്ചാബിയ ബാന്ദ്ര പാലിഹില്ലിലുള്ള വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്ന് എഴുതി വെച്ച ശേഷമാണ് 37കാരനായ കുശാൽ ആത്മഹത്യ ചെയ്തത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ഇതു കുശാൽ എഴുതിയതാണെന്ന...

പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാ ഗാന്ധിയുടെ വൈദ്യസഹായ യൂണിറ്റിൽ അംഗമായിരുന്ന ഏക മലയാളി; കോൺസ്റ്റിറ്റിയുവന്റ് അസംബ്ലി അംഗമായിരുന്ന ദാക്ഷായണി വേലായുധന്റെ മകൻ; മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ഇളയച്ഛൻ: അന്തരിച്ച ഡോ. രഘൂത്തമൻ വേലായുധന് നെഹ്‌റു കുടുംബവുമായുള്ളത് ചെറുപ്പം മുതലുള്ള അടുപ്പം

December 28, 2019

ന്യൂഡൽഹി:  ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, വൈദ്യസഹായ യൂണിറ്റിൽ അംഗമായിരുന്ന മലയാളി ഡോ. രഘൂത്തമൻ വേലായുധൻ ഒപ്പെ അന്തരിച്ചു. 78 വയസ്സ് ആയിരുന്നു. ഇന്ദിരാഗാന്ധി വെടിയേറ്റു വീഴുമ്പോൾ, ഒപ്പമുണ്ടായിരുന്ന രഘൂത്തമൻ ഇന്ദിരാഗാന്ധിക്ക് ജീവൻ രക്ഷാ പ്രവർത...

കുറിച്ചി ആതുരാശ്രമം ഹോമിയോ മെഡിക്കൽ കോളജിലെ പ്രഥമ പ്രിൻസിപ്പൽ; ലണ്ടനിലെ ഉന്നത വിദ്യാഭ്യാസത്തിന് ശേഷം നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ സേവനം അനുഷ്ഠിച്ച മഹാൻ; ഡോ. ഹാനിമാൻ മെമോറിയൽ നാഷനൽ അവാർഡ് അടക്കം ഒട്ടേറെ പുരസ്‌ക്കാരങ്ങൾ: ക്വിറ്റ് ഇന്ത്യാ സമരത്തിലടക്കം പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനി: അന്തരിച്ചത് അഞ്ച് പതിറ്റാണ്ടിലേറെ കോട്ടയത്ത് ആതുരശുശ്രൂഷാ രംഗത്തു പ്രവർത്തിച്ച പ്രശസ്ത ഹോമിയോ ഡോക്ടർ: ഡോ. രാമൻ ലാൽ പ്രഭുദാസ് പട്ടേൽ ഇന്ത്യയുടെ തീരാനഷ്ടം

December 27, 2019

കോട്ടയം: പ്രശസ്ത ഹോമിയോ ഡോക്ടറും പട്ടേൽ ക്ലിനിക് ഉടമയുമായ ഹാനിമാൻ ഹൗസ് (പാരിസ്) ഡോ. രാമൻ ലാൽ പ്രഭുദാസ് പട്ടേൽ (ഡോ. ആർ.പി.പട്ടേൽ 93) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് സ്വദേശമായ വഡോദരയിലായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. സംസ്‌കാരം നടത്തി....

മമ്മൂട്ടിയുടെ ഭാര്യമാതാവ് നഫീസ നിര്യാതയായി നിര്യാതയായി

December 26, 2019

ചലച്ചിത്ര താരം മമ്മൂട്ടിയുടെ ഭാര്യാമാതാവ് നഫീസ നിര്യാതയായി. 78 വയസ്സായിരുന്നു. മട്ടാഞ്ചേരി പായാട്ടുപറമ്പിൽ പി എസ് അബുവിന്റെ ഭാര്യയാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 7:30 ന് മട്ടാഞ്ചേരി ചെമ്പിട്ടപ്പള്ളി ശ്മശാനത്തിൽ. ആലുവ ഇടത്തല കോണ്ടപ്പിള്ളി കുടുംബാംഗമാണ്....

പട്ടാളക്കാരനാകാൻ കൊതിച്ച അക്ഷയ് സൈനിക സർവ്വീസിൽ പ്രവേശിക്കുന്നത് ആറ് വർഷങ്ങൾക്ക് മുമ്പ്; ഓണത്തിന് വീട്ടിൽ വന്നു മടങ്ങിയ അക്ഷയ് വീരമൃത്യു വരിച്ചത് വീണ്ടും നാട്ടിലേക്ക് വരാനിരിക്കവേ; ശ്രീനഗറിൽ നിന്ന് അഹമ്മദാബാദിലേക്ക് സ്ഥലംമാറ്റം ലഭിച്ച വിവരം വീട്ടുകാരെ സന്തോഷത്തോടെ വിളിച്ചറിയിച്ചതിന് പിന്നാലെ എത്തിയത് ദുരന്തവാർത്ത; വീരമൃത്യു ഔദ്യോഗിക ആവശ്യത്തിനായി യാത്ര ചെയ്യവേ; കുപ്വാരയിൽ കുഴിബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാന് നാളെ ജന്മനാട് വിട നൽകും

December 25, 2019

തിരുവനന്തപുരം: കാശ്മിരിലെ കുപ് വാരയിൽ കുഴിബോംബ് സ്‌ഫോടനത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാന് ജന്മനാട് നാളെ വിട നൽകും. തിരുവനന്തപുരം മുക്കോല സ്വദേശിയായ അക്ഷയ് ആണ് തിങ്കളാഴ്‌ച്ച രാത്രിയിലുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. അക്ഷയുടെ മൃതദേഹം ഇന്ന് വൈകീട്ടോ...

പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു അന്തരിച്ചു; അന്ത്യം ഹൃദ്രാഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരവെ; വിടപറഞ്ഞത് നാല് തവണ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ പ്രതിഭ; വടക്കൻ വീരഗാഥയും രതിനിർവേദവും ഫ്രയിമുകളിലൂടെ ഉജ്ജ്വലമാക്കിയ കലാകാരൻ; കണ്ണീരോടെ സിനിമാ ലോകം

December 21, 2019

കോഴിക്കോട്: പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദ്രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോഴിക്കോട്...

കാശുള്ള വീട്ടിലെ പെൺകുട്ടിയെ പ്രണയിച്ച തേങ്ങാ കച്ചവടക്കാരന്റെ മകൻ; ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമയുമായി മുംബൈയ്ക്ക് പോയത് തോൽപ്പെട്ടിയുമായി; പടർന്ന് പന്തലിച്ചപ്പോഴും മനസ്സിൽ നിറഞ്ഞത് കോൺഗ്രസിനോടുള്ള അഭിനിവേശം; മത്സരിക്കാൻ അമ്പലപ്പുഴ ചോദിച്ചപ്പോൾ കരുണാകരൻ ചൂണ്ടിക്കാട്ടിയത് കുട്ടനാട്ടിലേക്കും; ലീഡറുടെ പിഴക്കാത്ത തീരുമാനം എംഎൽഎയും മന്ത്രിയുമാക്കി; തോമസ് ചാണ്ടി അന്നും ഇന്നും എന്നും കുവൈറ്റ് ചാണ്ടി; തോമസ് ചാണ്ടിയുടെ വിയോഗം താങ്ങാനാവാതെ കുട്ടനാട്

December 21, 2019

ആലപ്പുഴ: കുട്ടനാടും കുവൈത്തും തമ്മിൽ സാമ്യമില്ലെങ്കിലും കുട്ടനാട്ടിലെ തോമസ് ചാണ്ടി 'കുവൈത്ത് ചാണ്ടി'യൊയിരുന്നു. കെ എസ് യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കാലെടുത്തുവയ്ക്കുകയും പിന്നീട് കുവൈറ്റിലെത്തി വൻ വ്യവസായി ആയി മാറുകയും ചെയ്ത ചരിത്രമാണ് പിന്നീട...

MNM Recommends