Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ജെസിബി കിട്ടിയിരുന്നെങ്കിൽ... മിമിക്രിക്കാർ അനുകരിച്ച് വഷളാക്കിയ ആക്ഷൻ ഹീറോ; ജയൻ ഇന്നും പകരക്കാരനില്ലാത്ത നായകൻ; മലയാള സിനിമയിലെ പൗരുഷ പ്രതീകത്തിന്റെ ഓർമയ്ക്ക് 34 വയസ്

ഒരു ജെസിബി കിട്ടിയിരുന്നെങ്കിൽ... മിമിക്രിക്കാർ അനുകരിച്ച് വഷളാക്കിയ ആക്ഷൻ ഹീറോ; ജയൻ ഇന്നും പകരക്കാരനില്ലാത്ത നായകൻ; മലയാള സിനിമയിലെ പൗരുഷ പ്രതീകത്തിന്റെ ഓർമയ്ക്ക് 34 വയസ്

തിരുവനന്തപുരം: മലയാള സിനിയമിൽ ഒരു കാലഘട്ടത്തിൽ പൗരുഷത്തിന്റെ പ്രതീകമായിരുന്ന ആക്ഷൻ ഹീറോ ജയൻ എൻ എന്ന കൃഷ്ണൻ നായരുടെ ഓർമ്മകൾക്ക് ഇന്ന് 34 വയസ്. ഇന്നേക്ക് 34 വർഷങ്ങൾക്ക് മുമ്പാണ് മലയാളികളെ നടുക്കുകൊണ്ട് ആ ദുരന്തവാർത്ത പുറത്തുവന്നത്. കോളിളക്കമെന്ന സിനിയമുടെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്ന വേളയിൽ ഡ്യൂപ്പില്ലാതെ അഭിനയിച്ച ജയൻ ഹെലികോപ്ടറിൽ നിന്നും വീണു മരിച്ചുവെന്നതായിരുന്നു വാർത്ത. സിനിയമുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിന്റെ വേളയിലായിരുന്നു ഈ ദുരന്തം സംഭവിച്ചത്. ആക്ഷൻ ഹീറോ പരിവേഷത്തിൽ നിറഞ്ഞു നിന്ന ജയന് തന്റെ സാഹസിക രംഗങ്ങൾ പെർഫെക്ടായിരിക്കണെന്ന് നിർബന്ധമുണ്ടായിരുന്നു. ഈ പെർഫെക്ഷന് വേണ്ടിയുള്ള ശ്രമങ്ങൾക്കിടെയായിരുന്നു ജയന്റെ അന്ത്യവും.

പിൽക്കാലത്ത് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ഈ ദാരുണമായ അന്ത്യത്തെ പോലും മിമിക്രിക്കാർ അനുകരിച്ച് വഷളാക്കിയെന്നത് മറ്റൊരു യാഥാർഥ്യം. മലയാള സിനിയമിലെ ഏക്കാലത്തെയും മികച്ച ആക്ഷൻ ഹീറോയെ അതിശയോക്തി കലർത്തി അനുകരിച്ച് മിമിക്രിക്കാർ വളഷാക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അർഹിച്ചിരുന്ന ബഹുമാനം ഇ അതുല്യ നടന് ലഭിക്കാതെയും പോയി.

1974ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. സിനിയമിൽ പിന്നീട് വില്ലനായും നായകനായും ജയൻ ശോഭിച്ചു. ജയൻ-സീമ കൂട്ടുകെട്ടായിരുന്നു അക്കാലത്തെ യുവാക്കളുടെ ഹരമായിരുന്നത്. വില്ലനായും സഹനായകനായും വളർന്ന ജയൻ ചുരുങ്ങിയ കാലംകൊണ്ട് ഒരു തലമുറയുടെ ആക്ഷൻ ഹീറോയായി അതിവേഗം വളരുകയായിരുന്നു. പിൽക്കാലത്ത് ശരപഞ്ജരം എന്ന സിനിയമിൽ കതിരയെ തടവുന്ന ജയന്റെ രംഗം ആരും മറക്കാനിടയില്ല. എന്നാ ഈ രംഗം പോലും മിമിക്രിക്കാർ വേദിയിൽ ഹാസ്യമായി പുനരവതരിപ്പിച്ചു.

മൂർഖൻ, കരിമ്പന, അനുപല്ലവി, മീൻ, അങ്ങാടി ചിത്രങ്ങളായിരുന്നു ജയന്റെ താരമൂല്യം കൊടുമുടിയിലേക്ക് ഉയർത്തിയത്. ഇതിൽ ഐ.വി ശശിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അങ്ങാടി മുൻകാല കളക്ഷൻ റെക്കോഡുകളെ ഭേദിക്കുന്നതായിരുന്നു. ചിത്രത്തിലെ 'മേ ബി വീ ആർ പുവർ കൂലീസ്, ട്രോളി പുള്ളേഴ്‌സ്' എന്ന ജയന്റെ നെടുനീളൻ ഇംഗ്ലീഷ് ഡയലോഗ് ആരാധകർ ശരിക്കും ത്രസിപ്പിച്ചിരുന്നു.

ആറ് വർഷം നീണ്ട അഭിനയ കാലയളവിൽ 116 സിനിമകളിൽ ജയൻ നായകനായി. സംഘട്ടന രംഗങ്ങളിൽ ഡ്യൂപ്പിനെ ഉപയോഗിക്കാൻ ജയൻ മടി കാണിച്ചു.സാഹസിക രംഗങ്ങൾക്കൊപ്പം ഗാനരംഗങ്ങളിലും ജയൻ ഒരു പോലെ തിളങ്ങിയിരുന്നു. കസ്തൂരി മാൻ മിഴി മലർ ശരമെയ്യും, കണ്ണും കണ്ണും, ചാം ചച്ച തുടങ്ങിയ ഗാനങ്ങൾ ജയൻ അഭിനയിച്ച് അവിസ്മരണീയമാക്കിയ ഗാനങ്ങളാണ്.

1980 നവം ബർ 16ന് മദ്രാസിലെ ഷോലാവരം വിമാനത്താവളത്തിൽ ഷൂട്ടിംഗിനിടയിൽ വച്ചായിരുന്നു ജയന്റെ അന്ത്യം. കൊല്ലം തേവള്ളി സ്വദേശിയായ ജയൻ വിവാഹം കഴിച്ചിരുന്നില്ല. ഇന്ന് സിനിമ സംഘടനകൾ പോലും അദ്ദേഹത്തിന് അനുയോജ്യമായ സ്മാരകം നിർമ്മിച്ചിട്ടില്ലെന്നതാണ് മറ്റൊരു കാര്യം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP