1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
16
Saturday

അപ്രതീക്ഷിതമായി വിടവാങ്ങിയത് ഹാരിപ്പോട്ടറിലെ പ്രൊഫസ്സർ സ്‌നാപ്പ്; വിശ്രുത ഹോളിവുഡ് നടൻ അലൻ റിക്ക്മാന്റെ വേർപാടിൽ കണ്ണീരൊഴുക്കി ലോകം

January 15, 2016

വില്ലൻ വേഷങ്ങളിൽ ശ്രദ്ധേയരാവുന്ന നടന്മാരോട് പ്രേക്ഷകർക്ക് അത്ര താത്പര്യം തോന്നണമെന്നില്ല. എന്നാൽ, അലൻ റിക്ക്മാന്റെ കാര്യത്തിൽ സിനിമാപ്രേമികൾക്കിടയിൽ വ്യത്യസ്തമായ അഭിപ്രായമായിരുന്നു. ഹാരിപ്പോട്ടറിലെ പ്രൊഫസ്സർ സ്‌നാപ്പ് എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ...

ഐസ്‌ക്രീമിലെ രുചി വ്യത്യാസം തിരിച്ചറിഞ്ഞത് അമിതയ്ക്ക് ജീവൻ തിരിച്ചു നൽകി; കടം കയറി വീർപ്പുമുട്ടിയപ്പോൾ രാജീവനും ഭാര്യയും മക്കളുമായി അത്മഹത്യയ്ക്ക് എത്തിയത് കശുമാവിൻ തോട്ടത്ത്; കണ്ണൂരിലെ കൊച്ചുഗ്രാമം കണ്ണീരിലായത് ഇങ്ങനെ

January 14, 2016

കണ്ണൂർ: സാമ്പത്തിക ബാധ്യത മൂക്കറ്റമെത്തിയിട്ടും സഹപ്രവർത്തകരേയും സുഹൃത്തുക്കളേയും അറിയിക്കാതെ കുടുംബസഹിതം ജീവൻ വെടിയാനായിരുന്നു കോൺഗ്രസ്സ് നേതാവ് രാജീവനും ഭാര്യയും തീരുമാനിച്ചത്. കീഴൂർ ചാവശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയായ കോട്ടപ്പുറം രാജീ...

കഥയെഴുതിയെഴുതി പരാജിതനായ പപ്പൻ റൈറ്റർ ഒടുവിൽ കഥാവശേഷനായി; മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്കു നല്കി പുതിയ കഥയായിട്ടും അതു രചിക്കാനും സ്മരിക്കാനും ആരുമില്ല

January 13, 2016

കണ്ണൂർ: സ്വന്തം കൃതികൾ രചിച്ച് കടം കയറിയ എഴുത്തുകാരന്റെ മൃതദേഹം വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്ക് പഠനത്തിനായി നൽകി. തന്നിലെ എഴുത്തുകാരൻ സംതൃപ്തി അടയണമെങ്കിൽ തന്റെ ശരീരം കീറിമുറിച്ച് വിദ്യാർത്ഥികൾ പഠിക്കട്ടെ എന്ന ആഗ്രഹം അദ്ദേഹം വച്ചു പുലർത്തിയിരുന്നു. കണ...

ദുബായിൽ നിന്നും വിനോദ് എത്തിയത് ആൻസിയെ മിന്നു കെട്ടി കൊണ്ടു പോകാൻ; മാതാവിന് നന്ദി പറയാൻ നടത്തിയ യാത്ര ദുരന്തമായി: വിവാഹത്തിന്റെ ആറാം നാൾ മരണത്തിന് കീഴടങ്ങിയ ദമ്പതികളെ ഓർത്ത് കണ്ണീരൊഴുക്കാൻ ഇനിയാരുണ്ട് ബാക്കി?

January 09, 2016

തിരുവനന്തപുരം: ഇന്നത്തെ പത്രങ്ങൾ കണ്ട് കണ്ണു നിറയാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവർ മനുഷ്യരായിരിക്കില്ല. വിനോദിന്റെയും ആൻസിയുടെയും മരണം. വിവാഹം കഴിഞ്ഞു ആദ്യമായി ഒരുമിച്ച് നടത്തിയ യാത്രയിൽ മഹാ ദുരന്തമായി മരണം കൈപിടിച്ചു കൊണ്ടു പോയ ഈ ദമ്പതികൾ ബന്ധുക്കളെയും...

രാജ്യത്തിന്റെ സ്‌നേഹാദരം ഏറ്റുവാങ്ങി അച്ഛൻ പോയത് അറിയാതെ വിസ്മയ; നിഷ്‌കളങ്കമായ കുസൃതിച്ചിരിയിൽ കണ്ണീരണിഞ്ഞ് ജനസഞ്ചയം; നെഞ്ചുപൊട്ടുന്ന വേദനയിലും വീരപുത്രന് സുധീരമായ സല്യൂട്ട് നൽകി ഭാര്യ രാധിക

January 05, 2016

പാലക്കാട്: രാജ്യത്തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ച ലഫ്റ്റനന്റ് കേണൽ നിരഞ്ജൻ ഇ കുമാറിന് ജന്മനാട് വികാരനിർഭരമായ വിട നൽകി. ധീരതയുടെ പ്രതീകമായി വിടപറഞ്ഞ നിരഞ്ജന്റെ കുടുംബത്തിന്റെ വേദനയിൽ രാജ്യവും പങ്കാളിയായി. എങ്കിലും പറക്കുറ്റാത്ത പ്രായത്തിൽ അച്ഛനെ ന...

കമാൻഡോ ആകാൻ മോഹിച്ച് സൈനിക ജീവിതം തിരഞ്ഞെടുത്തു; ഭീകരതയോട് അടിപതറാത്ത ധീരരക്തസാക്ഷിയായി ലെഫ് കേണൽ നിരഞ്ജൻ കുമാർ: സന്ദീപ് ഉണ്ണികൃഷ്ണന് ശേഷം വീരമൃത്യവരിക്കുന്ന രണ്ടാമത്തെ മലയാളി കമാൻഡോയ്ക്ക് ബിഗ് സല്യൂട്ട്

January 03, 2016

പാലക്കാട്: പഠാൻകോട്ട് വ്യോമസേനാ കേന്ദ്രത്തിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് മരിച്ച എൻഎസ്ജി ലഫ്. കേണൽ പാലക്കാട് മണ്ണാർക്കാട് സ്വദേശി നിരഞ്ജന് കുമാറിന് രാജ്യത്തിന്റെ പ്രണാമം. മരണ വാർത്തയറിഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനുശോചന സന്ദേശങ്ങൾ പ്രവഹിക്...

കമ്യൂണിസം സ്വീകരിച്ചതിനാൽ പതിനഞ്ചാം വയസിൽ വീട്ടിൽ നിന്നു പുറത്തായ വ്യക്തി; കമ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണമെന്ന് ആഗ്രഹിച്ച നേതാവ്; വലിപ്പച്ചെറുപ്പം നോക്കാത്ത ഉജ്വല സംഘാടകൻ: കാലയവനികയിൽ മറഞ്ഞത് ജാടകളില്ലാത്ത ജനകീയ നേതാവ്

January 02, 2016

ന്യൂഡൽഹി: സിപിഐയുടെ മുതിർന്ന നേതാവ് എ ബി ബർദാൻ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ ഒരു കാലഘട്ടം തന്നെയാണ് കടന്നുപോകുന്നത്. കമ്യൂണിസ്റ്റുകാരനായതിനാൽ പതിനഞ്ചാം വയസിൽ വീട്ടിൽ നിന്നു പുറത്താകുകവരെ ചെയ്ത ഈ ജനകീയ നേതാവ് രോഗശയ്യയിലേക്കു വീഴുംവരെ പാർട്ടിക്കുവേണ്ടി...

വിടപറഞ്ഞത് പൊലീസിന് കീഴടങ്ങും മുമ്പ് കൂട്ടുകാരനെ ഏൽപ്പിച്ച വിപ്ലവകഥയിലെ നായിക; ശൂരനാട് വിപ്ലവത്തിന്റെ അടയാളം മൺമറഞ്ഞ വേദനയിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ

December 29, 2015

ശാസ്താംകോട്ട: ജന്മ്മിത്ത ഭീതിയിൽ കഴിഞ്ഞിരുന്ന ശൂരനാട്ടെ വിപ്ലവകഥ ഈ നാട്ടുകാർക്ക് ഏറെ പരിചിതമാണ്. നാടിന്റെ ഭാഗധേയം നിയന്ത്രിച്ചുകൊണ്ടിരുന്നത് തെന്നല പിള്ളമാരും അവരുടെ അളിന്മാരായ മരങ്ങാട്ടുപിള്ളമാരുമായിരുന്നു. കൃഷിയോഗ്യമായ 85 ശതമാനം വസ്തുക്കളും ഇവരുടെ ...

അമ്മച്ചിപ്ലാവ്: മാക്‌സിം ഗോർക്കിയുടെ 'മദർ' എന്ന് ഉപമിച്ച പത്മിനി വർക്കിയെ കുറിച്ച് ഒരു ഓർമ്മക്കുറിപ്പ്

December 14, 2015

സഖാവ് പത്മിനി വർക്കിക്ക് സ്മാരകങ്ങളുണ്ടാവുമോ? അതോ യു ഡി എഫ് നേതാവ് 'സി പി ജോണിന്റെ ഭാര്യാമാതാവ് ' (79) അന്തരിച്ചു' എന്ന പത്രത്തലക്കെട്ടിന്റെ നിസ്സാരചെപ്പേടിൽ പ്രയത്‌നഭരിതമായ ആ ആയുഷ്‌ക്കാലം അടക്കം ചെയ്യപ്പെടുമോ ? സഖാവ് പത്മിനിവർക്കിയുടെ ജീവചരിത്രം ആരെ...

കുഞ്ചാക്കോയുടെ ബലിദാനം പാഴായി; ജനകീയ നേതാവ് കരൾ പറിച്ച് കൊടുത്ത തൊഴിലാളിയും മരണത്തിന് കീഴടങ്ങി; മരണകാരണം അണുബാധയോ? ആശുപത്രിയുടെ പിഴവ് ചൂണ്ടിക്കാട്ടിയ കുഞ്ഞാക്കോയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിട്ടും ആർക്കും അനക്കമില്ല

December 12, 2015

കോട്ടയം: കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന ടെക്‌സ്റ്റെയിൽ സെയിൽസ്മാനായ റോജി ജോസഫ് (44) കഴിഞ്ഞ ദിവസം മരിച്ചു. പാറത്തോട് പുത്തൻപുരയ്ക്കൽ കുടുംബാഗമാണ് റോജി. മുണ്ടക്കയം കോരുത്തോട് പള്ളിപ്പടി കുറ്റിക്കാട്ടിൽ കുഞ്ചാക്കോയുടെ കരൾ വാങ...

തീപ്പന്തത്തിലൂടെയുള്ള ചാട്ടം പിഴച്ചു; നാട്ടുകാർക്കും കൂട്ടുകാർക്കും തീരാനഷ്ടം; ശ്രീനാഥിന്റെ വിയോഗം ദുഃഖം താങ്ങാനാവാതെ ഉദുമ

December 11, 2015

കാസർഗോഡ്: കലാലയത്തിന്റെ അഭിമാനമായ ശ്രീനാഥിന്റെ വിയോഗം ഉദുമ ഗവൺമെന്റ് കോളേജിനെ തീരീദുഃഖത്തിലാഴ്‌ത്തി. തീപ്പന്തം കൊണ്ടുള്ള അഭ്യാസ പ്രകടനത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് മരണമടയുകയായിരുന്നു നാടിന്റെ ഈ പ്രിയപ്പെട്ടവൻ. ഉദുമ ഗവൺമെന്റ് കോളേജിലെ ഒന്നാം വർഷ ബിക...

മമ്മൂട്ടിക്ക് അഭ്രപാളിയിൽ തിളങ്ങാൻ അവസരമൊരുക്കി; മലയാളത്തിലെ ആദ്യ വനിതാ സംവിധായകയെ സൃഷ്ടിച്ചു: ഐ വി ശശിയെന്ന കരുത്തുറ്റ സംവിധായകനെ മലയാളത്തിന് നൽകി: എങ്കിലും ഷെറീഫിക്കയെ തേടി ആരും വന്നില്ല

December 03, 2015

ആലപ്പുഴ: അഭ്രപാളിയിൽ വിസ്മയത്തിന്റെ നാമ്പുകൾ തീർത്ത ആലപ്പി ഷെറീഫ് എന്ന കഥാകാരനു മരണത്തിലും അവഗണനയുടെ ഭാണ്ഡം. ജീവിതഗന്ധിയായ ഒട്ടേറെ സിനിമകൾക്ക് തിരക്കഥയെഴുതാൻ കഴിഞ്ഞ ഷെറീഫിനെ തേടി അവാർഡുകളൊന്നും എത്തിയില്ല എന്നതു തന്നെയാണു മരണത്തിലും സർക്കാരിന്റെ അവഗണ...

നന്മയുടെ പ്രതീകമായ കുഞ്ചാക്കോയ്ക്ക് കോരുത്തോട് കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി; കരൾ പകുത്തു നൽകി മരണം വരിച്ച നല്ല മനുഷ്യനെ ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ; അമൃതാ ആശുപത്രിയുടെ വീഴ്‌ച്ചയിൽ പ്രതിഷേധം ഇരമ്പുന്നു

December 01, 2015

മുണ്ടക്കയം: കോരുത്തോട് ഗ്രാമം അടുത്തകാലത്തെങ്ങും സാക്ഷ്യം വഹിക്കാത്ത അത്രയും വലിയ ജനസഞ്ചയത്തിനായിരുന്നു ഇന്നലെ സാക്ഷ്യം വഹിച്ചത്. തന്റെ ആരുമല്ലാതിരുന്നിട്ടും ഒരു സഹജീവിക്ക് വേണ്ടി കരൾ പകുത്തു നൽകി മരണം വരിച്ച കുഞ്ചാക്കോയെന്ന മനുഷ്യ നന്മയുടെ പ്രതീകത്ത...

നാട്ടുകാരുടെ കണ്ണിലുണ്ണിയായ സാമൂഹ്യ സേവകൻ; കക്ഷിഭേദമന്യേ എല്ലാ രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായ കുഞ്ചാക്കോ ചേട്ടൻ; എന്തിനും ഏതിനും ഓടിയെത്തുന്ന മനുഷ്യസ്‌നേഹി: റോജിക്ക് കരൾപകുത്തു നൽകി മരണപ്പെട്ട നല്ല രാഷ്ട്രീയക്കാരനെ ഓർത്ത് നാട് തേങ്ങുന്നു..

November 29, 2015

മുണ്ടക്കയം: സ്വന്തം കരൾ നിരാലംബനായ ഒരു ചെറുപ്പക്കാരന് പകുത്തു നൽകി മരണത്തെ പുൽകിയ ചാക്കോ ജോസഫ് എന്ന കുഞ്ചാക്കോ(54)യുടെ മരണം ഒരു നാടിനെ മുഴുവൻ ദുഃഖത്തിലാഴ്‌ത്തിയിരിക്കയാണ്. രക്തബന്ധത്തിൽപ്പെട്ടവർ പോലും അവയവദാനത്തിന് സന്നദ്ധരാകാതെ മാറിനിന്നപ്പോൾ ഒരിക്ക...

തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ധീര ജവാന് നാടിന്റെ വിട; മലയാളി സൈനികൻ സുബിനേഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

November 26, 2015

കോഴിക്കോട്: അതിർത്തിയിൽ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളോട് ഏറ്റുമുട്ടി വീരചരമം പ്രാപിച്ച മലയാളി ജവാൻ സുബിനേഷിന് നാടിന്റെ അന്ത്യാഞ്ജലി. സൈനിക ബഹുമതികളോടെ കോഴിക്കോട് ചേലിയയിലെ മുത്തുബസാറിലെ വീട്ടുവളപ്പിൽ സുബിനേഷിന്റെ മൃതദേഹം സംസ്‌ക...

MNM Recommends