1 usd = 71.87 inr 1 gbp = 93.13 inr 1 eur = 79.60 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 236.76 inr

Nov / 2019
19
Tuesday

കാർട്ടൂണുകൾ നോക്കി കോടതി കേസെടുത്തിരുന്ന വ്യക്തിത്വം; മുഖം നോക്കാതെ വരകൾ കുറിച്ച തന്റേടി: വിട പറഞ്ഞ ആർ കെ ലക്ഷ്മൺ ഇന്ത്യയെ ചിരിക്കാനും ചിന്തിക്കാനും പഠിപ്പിച്ച കാർട്ടൂണിസ്റ്റ്

January 27, 2015

ന്യൂഡൽഹി: ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെ ശബ്ദിക്കുന്ന വരകളായിരുന്നു ഇന്നലെ അന്തരിച്ച് പ്രശസ്ത കാർട്ടൂണിസ്റ്റ് ആർ കെ ലക്ഷ്മണിന്റേത്. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ ഭരണാധികാരി ഇന്ദിരാ ഗാന്ധി മുതൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ വരെയുള്ളവർ ആർ കെ...

സ്ത്രീകൾ രണ്ടാം തരം പൗരന്മാരല്ലെന്ന് അറബ് ലോകത്തെ പഠിപ്പിച്ച ഭരണാധികാരി; മാമൂലുകളിൽനിന്നും സൗദിയെ കാക്കാൻ പടപൊരുതിയ നായകൻ; അബ്ദുള്ള രാജാവ് വിടപറഞ്ഞത് പത്തുവർഷത്തെ സദ്ഭരണത്തിനുശേഷം

January 23, 2015

സൗദി അറേബ്യയുടെ രാജാവും വിശുദ്ധഗേഹങ്ങളുടെ സംരക്ഷകനുമായിരുന്ന അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സൗദ് എന്ന അബ്ദുള്ള രാജാവ് അന്തരിച്ചു. 91 വയസ്സായിരുന്നു. പത്തുവർഷം നീണ്ട ഭരണത്തിനുശേഷമാണ് അബ്ദുള്ള രാജാവ് കാലയവനികയിൽ മറഞ്ഞത്. അർധസഹോദരനായ സൽമാൻ ബിൻ അബ്ദുൽ അസീസ...

'എഴുതാതിരിക്കാൻ വയ്യ, ജീവിച്ചിരിക്കുകയാണെങ്കിൽ ഇനിയും എഴുതി പോകും'; പേനയ്ക്ക് വിലക്കിടും മുമ്പേ രാജലക്ഷ്മി വിടവാങ്ങിയിട്ട് ഇന്ന് 50 വർഷം; അനുസ്മരിക്കാതെ സാഹിത്യ ലോകവും ഈ എഴുത്തുകാരിയെ മറന്നു

January 18, 2015

പാലക്കാട്. അമ്പതുവർഷം മുമ്പ് ഇന്നത്തെ പ്രഭാതത്തിലാണ് രാജലക്ഷ്മി എഴുത്തിന്റെ ലോകം ഉപേക്ഷിച്ച് ഭീരുത്വത്തിന്റെ ലക്ഷണമല്ലെന്ന് അവർ കരുതിയ ആത്മഹത്യയിലൂടെ ഈ ലോകത്തോട് യാത്ര പറഞ്ഞത്. രാവിലെ കോളേജിലേക്ക് ചോറ്റും പാത്രവും കുടയുമായി ഇറങ്ങിയ അവർ എന്തോ മറന്നത് ...

ഒന്നര ദശാബ്ദം മുമ്പു യുവതുർക്കികൾ കത്തിജ്വലിച്ചു നിന്നപ്പോൾ രാഷ്ട്രീയം മതിയാക്കി കൊൽക്കത്തയ്ക്കു വണ്ടി കയറി; നാടുകാണാൻ എത്തിയപ്പോൾ ബൈക്കിടിച്ചു മരിച്ചു; ജോർജ് കേളന്തറയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു കോൺഗ്രസ്

December 28, 2014

കൊച്ചി: വാഹനാപകടത്തിൽ മരിച്ച ഇന്ത്യൻ ലേബർ കോൺഗ്രസ് സ്ഥാപകാംഗവും കോൺഗ്രസ് നേതാവുമായിരുന്ന ജോർജ് കേളന്തറ(ജോയ്-62)യ്ക്ക് നാടിന്റെ ആദരാഞ്ജലി. പൊതുപ്രവർത്തനം ഉപേക്ഷിച്ചു കുടുംബസമേതം കൊൽക്കത്തയിൽ സ്ഥിരതാമസമാക്കിയ ജോർജ് കേളന്തറ ക്രിസ്മസ് അവധിക്കു നാട്ടിലെത്...

പ്രേംനസീർ മുതൽ മോഹൻലാൽ വരെയുള്ളവർക്കൊപ്പം മദ്യപിച്ച ബാലണ്ണൻ; എകെജിയുടെ മതിലുചാട്ടം ഒപ്പിയെടുത്ത ഫോട്ടോഗ്രാഫർ; പട്ടണപ്രവേശത്തിലെ ചിരിരീർത്ത പക്ഷിനിരീക്ഷകൻ; ആർക്കും മറക്കാനാവാത്ത എൻ എൽ ബാലകൃഷ്ണൻ

December 26, 2014

വെറുമൊരു സ്റ്റിൽ ക്യമാറമാനോ അഭിനേതാവോ മാത്രമായിരുന്നില്ല എൻ എൽ ബാലകൃഷ്ണൻ. പരിചയപ്പെട്ടവർക്കെല്ലാം ബാലേട്ടനായിരുന്നു ഈ തടിയൻ. ശരീരത്തിന്റെ വലിപ്പത്തിനൊപ്പം മനസിൽ നന്മ സൂക്ഷിച്ച വ്യക്തിയെന്ന് മലയാള സിനിമാ ലോകം വിശേഷിപ്പിച്ച പ്രതിഭ. പ്രേംനസീർ മുതൽ മോഹൻല...

പിറവം സാജന്റെ മരണത്തിൽ വേദനിച്ച് കലാലോകം; രണ്ടര അടി പൊക്കവുമായി സിനിമാലോകത്തും മിമിക്രി രംഗത്തും താരമായ സാജൻ മരിക്കുന്നത് അവഗണനകൾക്കൊടുവിൽ

December 21, 2014

പിറവം: കുറഞ്ഞനാളുകൾ കൊണ്ട് സിനിമാ ലോകത്ത് ശ്രദ്ധേമായ സാന്നിധ്യമറിയിച്ച പിറവം സാജന്റെ വേർപാടിൽ വേദനിക്കുകയാണ് കലാലോകം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന പിറവം ചക്കാലയ്ക്കൽ സാജൻ (49) മരണത്തിന് കീഴടങ്ങിയത് വിശ്വസിക്കാനാവുന്നില്ലെന...

ഫോണിൽ സംസാരിച്ചുകൊണ്ട് നിന്നപ്പോൾ വിമാനത്താവളത്തിന് പുറത്ത് കുഴഞ്ഞുവീണ് മരിച്ച പ്രവാസി വ്യവസായി സൂപ്പർഹിറ്റ് സിനിമകളുടെ നിർമ്മാതാവ്; പഞ്ചാഗ്നിയും മിന്നാംമിനുങ്ങിന്റെ നുറങ്ങുവെട്ടവും നിർമ്മിച്ച പന്തളം ഗോപിനാഥിന് ആദരാജ്ഞലി

December 14, 2014

ചെന്നൈ: നല്ല സിനിമകളുടെ സംവിധായകരെയും അഭിനേതാക്കളെയുമെല്ലാം പ്രേക്ഷകർ എല്ലാകാലത്തും ഓർത്തിരിക്കും. എന്നാൽ ഇവരെ പോലെ നിർമ്മാതാക്കളെ ഓർത്തിരിക്കണമെന്ന് നിർബന്ധമില്ല. അങ്ങനെ അധികാരം ഓർത്തിരിക്കാത്ത, എന്നാൽ നല്ല സിനിമകൾക്ക് വേണ്ടി പണം മുടക്കിയ നിർമ്മാതാവ...

ഓൺലൈൻ പത്രാധിപർ മരണത്തെ സ്വയം ക്ഷണിച്ചതോ? ഒരാഴ്ചത്തെ പ്രവാസം ജീവിതം ഇത്രയും വെറുക്കപ്പെട്ടത് എന്തുകൊണ്ട്? സെബിൻ തോമസിന്റെ ദുരൂഹമരണത്തിൽ നടുങ്ങി സോഷ്യൽ മീഡിയ

December 07, 2014

റാന്നി: സോഷ്യൽ മീഡയയിൽ സജീവ സാന്നിധ്യവും ഒരു ഓൺലൈൻ പോർട്ടലിന്റെ എഡിറ്ററുമായിരുന്ന സെബിൻ തോമസ് എന്ന യുവാവിന്റെ മരണത്തിൽ മനംനൊന്ത് ഫേസ്‌ബുക്കും മറ്റ് സോഷ്യൽ മീഡിയകളും. എംകോമും എംബിഎയും പഠിച്ച് നല്ല ജോലി തേടി അബുദാബിയിൽ എത്തി ഒരാഴ്ച പോലും തികയ്ക്കും മുൻ...

സദ്ഗമയയ്ക്ക് ഇനി നാഥനില്ല; എന്തിനും ഏതിനും ആശ്രയമാകുന്ന പ്രിയപ്പെട്ട സ്വാമിയുടെ വേർപാടു താങ്ങാനാകാതെ കൊച്ചി

December 04, 2014

കൊച്ചി: കൊച്ചിക്കാർക്കു ഏതു സമയത്തും എന്താവശ്യത്തിനും സമീപിക്കാവുന്ന ഒരു വീടായിരുന്നു സദ്ഗമയ. വീട് എന്നതിനപ്പുറം എപ്പോഴും തുറന്നു പ്രവർത്തിച്ചിരുന്ന ഓഫീസായിരുന്നു കൊച്ചിക്കാർക്ക് ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയ. വിവിധ ആവശ്യങ്ങൾക്കായി രാവെ...

വി ആർ കൃഷ്ണയ്യരുടെ നിര്യാണത്തിലൂടെ നഷ്ടമായത് ഉത്തമനായ മനുഷ്യസ്‌നേഹിയെയെന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്; അനുശോചനമറിയിച്ച് എ പി ജെ അബ്ദുൾ കലാമും മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതൃത്വവും

December 04, 2014

ന്യൂഡൽഹി: മികച്ച അഭിഭാഷകനും പ്രഗത്ഭ നിയമജ്ഞനും തത്വചിന്തകനും ഉത്തമനായ മനുഷ്യസ്‌നേഹിയുമായിരുന്നു ജസ്റ്റിസ് വി ആർ കൃഷ്ണയ്യരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃഷ്ണയ്യരുടെ നിര്യാണത്തിൽ അനുശോചിച്ചു ട്വിറ്റർ സന്ദേശത്തിൽ പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്...

നീതിക്കു ജീവിതം കൊണ്ടു പര്യായം തീർത്ത വ്യക്തിയാണ് വി ആർ കൃഷ്ണയ്യരെന്നു പിണറായി; നഷ്ടമായത് നീതിഗോപുരമെന്നു രമേശ് ചെന്നിത്തല; മനുഷ്യപക്ഷത്തുനിന്ന മനുഷ്യസ്‌നേഹിയെന്നു വി എസ്

December 04, 2014

തിരുവനന്തപുരം: നീതി എന്ന വാക്കിനു സ്വന്തം ജീവിതം കൊണ്ട് പര്യായം തീർത്ത മഹാനായ ന്യായാധിപനാണ് ജസ്റ്റിസ് വി ആർ കൃഷ്ണയ്യരെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയൻ അനുശോചിച്ചു. മനുഷ്യനുവേണ്ടിയാണ് നീതി നിർവഹണം എന്നാണ് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ വിശ്വസി...

അടിയന്തരാവസ്ഥയിലേക്ക് നയിച്ച വിധി പുറപ്പെടുവിച്ച ന്യായാധിപൻ; 'ഇന്ദിരയെ ഇന്ത്യ'യാക്കിയ കൃഷ്ണയ്യരുടെ വിധി പ്രസ്താവം നിയമ വിദ്യാർത്ഥികൾക്ക് ഇന്നും പാഠ്യവിഷയം

December 04, 2014

ന്യൂഡൽഹി: നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ കുറിക്കപ്പെട്ട വരികൾ: സോഷ്യലിസ്റ്റ്, സെക്കുലർ, ഡെമോക്രാറ്റിക് റിപ്പബളിക്ക്.... ഇതു തന്നെയാണ് സ്വന്തം ജീവിതത്തിൽ കൃഷ്ണയ്യറെന്ന ബഹുമുഖ പ്രതിഭയും വരച്ചു കാട്ടിയത്. ആർക്കും വഴങ്ങാതെ തന്റേടത്തോടെ തന്റെ നിലപാട് വിശദീക...

ബ്രിട്ടീഷുകാരെ പോലും അമ്പരപ്പിച്ച നിയമ പണ്ഡിതൻ; മലയാളികൾ ആദരവോടെ വിളിച്ച സ്വാമി; എല്ലാം തികഞ്ഞ മനുഷ്യാവകാശ പോരാളി; അന്തരിച്ച ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ബഹുമുഖ പ്രതിഭയായത് അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്ന്

December 04, 2014

തിരുവനന്തപുരം: ദീർഘവീക്ഷണമുള്ള ന്യായാധിപൻ, ചലനാത്മകമായ വ്യാഖ്യാതാവ്' ഇംഗ്ലണ്ടിലെ പ്രശസ്തനായ ജഡ്ജി ഡെന്നിങ് പ്രഭു അങ്ങനെയാണ് വി.ആർ.കൃഷ്ണയ്യരെ വിശേഷിപ്പിച്ചത്. ഡെന്നിങ് പ്രഭു നീതിയുടെ അവസാന വാക്കായിരുന്നു. എന്തുകൊണ്ടും അസാധാരണമായ വ്യക്തിപ്രഭാവവും പാണ്ഡ...

കുട്ടിക്കാലത്ത് അച്ഛൻ ഞങ്ങൾക്ക് സ്‌നേഹം തന്നില്ല; ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഈ അച്ഛന്റെ മകനായി പിറന്നാൽ മതി; എം വി രാഘവനെന്ന അച്ഛനെ ഓർത്ത് എം വി നികേഷ് കുമാർ

December 01, 2014

തിരുവനന്തപുരം: എം വി രാഘവൻ എന്ന കർക്കശക്കാരനായ രാഷ്ട്രീയക്കാരനെ മലയാളികൾക്കെല്ലാം പരിചിതമായിരുന്നു. എന്നാൽ എംവിആർ എന്ന കുടുംബസ്ഥനെ അധികമാർക്കും പരിചയമില്ല. മൈക്കിന് മുന്നിലെത്തിയാൽ രാഷ്ട്രീയ എതിരാളികളെ നാവുകൊണ്ട് അരിഞ്ഞു വീഴ്‌ത്തിയിരുന്ന എംവിആർ മികച്...

അശ്വമേധത്തിൽ ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിനെ തോൽപ്പിച്ച് യാഗം റൗണ്ടിൽ കടന്ന മിടുക്കി; വിക്ടോറിയ കോളേജിന്റെ സ്വന്തം കവയത്രി; കാറപടത്തിൽ മരിച്ച വിനീതയ്ക്ക് ശ്രദ്ധാജ്ഞലി അർപ്പിച്ച് സുഹൃത്തുക്കളും സൈബർലോകവും

November 26, 2014

പാലക്കാട്: കൈരളി ടിവിയിൽ വീണ്ടും ആരംഭിച്ച ഗ്രാൻഡ്മാസ്റ്റർ ജി എസ് പ്രദീപ് അവതരിപ്പിക്കുന്ന അശ്വമേധം പരിപാടി ശ്രദ്ധിച്ചവർക്കാർക്കും വിനീത എന്ന വിദ്യാർത്ഥിനിയെ മറക്കാൻ സാധിക്കില്ല. തന്റെ ബുദ്ധിവൈഭവം കൊണ്ട് ജി എസ് പ്രദീപിനെ തോൽപ്പിച്ച് ആദ്യമായി യാഗം റൗണ്...

MNM Recommends

Loading...