Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒറ്റയാൻ സഞ്ചാരമായ കാവ്യജീവിതം; ലളിതമായ ഭാഷയിൽ പുതുവഴികൾ വെട്ടിയ യാത്ര; അനുഭവങ്ങളുടെ നേരിൽ ഈടുറ്റ കവിതകൾ തന്ന് കവി വിടവാങ്ങി; ആറ്റൂർ രവിവർമ്മ അന്തരിച്ചു; അന്ത്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ

ഒറ്റയാൻ സഞ്ചാരമായ കാവ്യജീവിതം; ലളിതമായ ഭാഷയിൽ പുതുവഴികൾ വെട്ടിയ യാത്ര; അനുഭവങ്ങളുടെ നേരിൽ ഈടുറ്റ കവിതകൾ തന്ന് കവി വിടവാങ്ങി; ആറ്റൂർ രവിവർമ്മ അന്തരിച്ചു; അന്ത്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പ്രശസ്ത കവി ആറ്റൂർ രവിവർമ്മ അന്തരിച്ചു. 89 വയസായിരുന്നു. തൃശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. പ്രമുഖ വിവർത്തകനും ആയിരുന്നു. എഴുത്തച്ഛൻ പുരസ്‌കാരജേതാവാണ്.

കാവ്യഭാഷയെക്കുറിച്ചുള്ള സമകാലിക സങ്കൽപ്പങ്ങളെ പാടെ മാറ്റിയെടുത്ത കവിയാണ് ആറ്റൂർ.തന്റെ അനുഭവങ്ങളുടെ നേരിൽ രചിച്ച കവിതകളുടെ എണ്ണം കുറവാണെങ്കിലും അവയുടെ ഈട് സംശയാതീതമാണ്. തൃശ്ശൂർ ജില്ലയിലെ ആറ്റൂർ എന്ന ഗ്രാമത്തിൽ 1930 ഡിസംബർ 27 ന് കൃഷ്ണൻ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. മലയാളത്തിൽ ബിരുദാനന്തര ബിരുദം. വിവിധ ഗവണ്മെന്റ് കോളേജുകളിൽ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചതിനുശേഷം വിരമിച്ചു. സാഹിത്യ അക്കാദമി ജനറൽ കൗൺസിലിൽ 2002 മുതൽ 2007 വരെ അംഗമായിരുന്നു. 1976 മുതൽ 1981 വരെ കോഴിക്കോട് സർവ്വകലാശാലാ സിണ്ടിക്കേറ്റ് മെമ്പർ ആയിരുന്നു.1996ൽ ആറ്റൂർ രവിവർമ്മയുടെ കവിതകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

കൃതികൾ: ആറ്റൂർ രവിവർമ്മയുടെ കവിതകൾ രണ്ടുഭാഗങ്ങൾ, വിവർത്തനം: ജെ.ജെ ചില കുറിപ്പുകൾ (നോവൽ , സുന്ദര രാമസ്വാമി) ഒരു പുളിമരത്തിന്റെ കഥ (നോവൽ , സുന്ദര രാമസ്വാമി)രണ്ടാം യാമങ്ങളുടെ കഥ ( നോവൽ , സെൽമ), നാളെ മറ്റൊരു നാൾ മാത്രം (നോവൽ , ജി.നാഗരാജൻ ), പുതുനാനൂറ് (59 ആധുനിക കവികളുടെ കവിതകൾ ) ഭക്തികാവ്യം (
നായനാർമാരുടെയും ആഴ്‌വാർമാരുടെയും വിവർത്തനങ്ങൾ.

എഴുത്തച്ഛൻ പുരസ്‌കാരത്തിന് (2012)പുറമേ, പ്രേംജി പുരസ്‌കാരം (2008) കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ഉള്ളൂർ അവാർഡ് (2015) ചെന്നൈ ആശാൻ സമിതി ഏർപ്പെടുത്തിയ ആശാൻ പുരസ്‌കാരം, പി.കുഞ്ഞിരാമൻ നായർ പുരസ്‌കാരം, കേരളസാഹിത്യ അക്കാദമിയുടെയും കേന്ദ്രസാഹിത്യ അക്കാദമിയുടെയും വിവർത്തനത്തിനുള്ള പുരസ്‌കാരങ്ങൾ, ഇ.കെ.ദിവാകരൻ പോറ്റി പുരസ്‌കാരം എന്നിവ ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP