Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്‌കൂൾ അവധിക്ക് അമ്മയുടെ വീട്ടിൽ എത്തിയപ്പോൾ നീന്തൽ പഠിക്കാൻ മോഹം: അമ്മാവനെയും കൂട്ടി ക്ഷേത്രപ്പടവുകളിറങ്ങുന്നതിനിടെ കുളത്തിലേക്ക് തെന്നിവീണു; 11 വയസുകാരിയുടെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ പാനൂർ നിവാസികൾ

സ്‌കൂൾ അവധിക്ക് അമ്മയുടെ വീട്ടിൽ എത്തിയപ്പോൾ നീന്തൽ പഠിക്കാൻ മോഹം: അമ്മാവനെയും കൂട്ടി ക്ഷേത്രപ്പടവുകളിറങ്ങുന്നതിനിടെ കുളത്തിലേക്ക് തെന്നിവീണു; 11 വയസുകാരിയുടെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ പാനൂർ നിവാസികൾ

രഞ്ജിത്ത് ബാബു

കണ്ണൂർ: നീന്തൽ പഠിക്കാനുള്ള മോഹത്തിലാണ് ജാസ്മിൻ അമ്മ ജയശ്രിയുടെ വീട്ടിലെത്തിയത്. എന്നാൽ അത് അവളെ മരണക്കയത്തിലേക്ക് എത്തിക്കുകയായിരുന്നു. സ്‌കൂൾ അവധിയായതിനാൽ ജാസ്മിൻ അമ്മാവനോട് തന്നേയും നീന്തൽ പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് വൈകിട്ട് ആറ് മണിയോടെ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്ര ചിറയിൽ അമ്മാവനൊപ്പം എത്തിയത്.

അമ്മാവൻ കുളത്തിലിറങ്ങിയതിന് പിറകേ ജാസ്മിനും പടവിലേക്കിറങ്ങി. പടവിൽ നിന്നും കാൽ തെന്നിയതോടെ കമിഴ്ന്ന് വീഴുകയായിരുന്നു. വീഴ്‌ച്ചയുടെ ആഘാതത്തിൽ ജാസ്മിൻ ആഴത്തിലേക്ക് പതിക്കുകയായിരുന്നു. കണ്ടു നിന്നവരും അമ്മാവനും ചേർന്ന് പെട്ടെന്നു തന്നെ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതിനാൽ മരണമടയുകയായിരുന്നു.

പാനൂർ കൈവേലിക്കൽ മീത്തലെ പുരയിൽ ജ്യോതി വാസുവിന്റേയും കോടിയേരി മൂളിയിൽ നട പുറക്കണ്ടിയിൽ വീട്ടിൽ ജയശ്രിയുടേയും മകളാണ് ജാസ്മിൻ. ജ്യോതി വാസു ഗൾഫിലാണ്. പാനൂർ പി.ആർ. മെമോറിയൽ എച്ച്. എസ്. എസ്. ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ജാസ്മിൻ. ഒരു വയസ്സുള്ള സഹോദരനുണ്ട്. ഗൾഫിൽ ജോലിനോക്കുന്ന പിതാവ് എത്തിയ ശേഷം നാളെ മൃതദേഹം സംസ്‌ക്കരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP