1 usd = 71.17 inr 1 gbp = 92.85 inr 1 eur = 78.94 inr 1 aed = 19.38 inr 1 sar = 18.97 inr 1 kwd = 234.40 inr

Jan / 2020
22
Wednesday

ലല്ലു പ്രസാദിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; സമൂഹം മാറുമ്പോൾ നന്മയുടെ പ്രകാശ കിരണങ്ങൾ ചൊരിയാൻ നിയമങ്ങൾ കൂടിയേ കഴിയൂവെന്ന് ഓർമ്മപ്പെടുത്തിയ നിയമജ്ഞ; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദങ്ങളിലൂടെ; വിടവാങ്ങുന്നത് ഇന്ത്യൻ നീതിപീഠങ്ങളെ നേർവഴിക്ക് നയിച്ച നീതി ബോധമുള്ള വനിത: ലില്ലി തോമസ് ഓർമ്മയാകുമ്പോൾ

December 10, 2019 | 08:54 AM IST | Permalinkലല്ലു പ്രസാദിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; സമൂഹം മാറുമ്പോൾ നന്മയുടെ പ്രകാശ കിരണങ്ങൾ ചൊരിയാൻ നിയമങ്ങൾ കൂടിയേ കഴിയൂവെന്ന് ഓർമ്മപ്പെടുത്തിയ നിയമജ്ഞ; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദങ്ങളിലൂടെ; വിടവാങ്ങുന്നത് ഇന്ത്യൻ നീതിപീഠങ്ങളെ നേർവഴിക്ക് നയിച്ച നീതി ബോധമുള്ള വനിത: ലില്ലി തോമസ് ഓർമ്മയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജനപ്രാതിനിധ്യ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് അധികാരത്തിൽ കടിച്ചുതൂങ്ങിയിരുന്ന ജനപ്രതിനിധികളെ കുടുക്കിയതിന് പിന്നിൽ 92-കാരിയായ മലയാളി അഭിഭാഷക ലില്ലി തോമസിന്റെ നിശ്ചയദാർഢ്യമുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പുപയോഗിച്ച് കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടാലും അധികാരസ്ഥാനത്ത് തുടർന്നിരുന്നവരെ കസേരയിൽനിന്നിറക്കി അഴികൾക്കുള്ളിലാക്കിയതിന് പിന്നിൽ ലില്ലി തോമസിന്റെ നിതാന്ത ജാഗ്രതയുണ്ട്. ഈ നിയമ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ലില്ലി തോമസാണ് കളമൊഴിയുന്നത്.

അഭിഭാഷക വൃത്തിയിലെ പെൺ സിംഹമായിരുന്നു ലില്ലി തോമസ്. 92-ാം വയസ്സിലും വീല് ചെയറിൽ സുപ്രീംകോടതിയിൽ എത്തി മരടിലെ ഫ്‌ളാറ്റ് വിഷയത്തിൽ വീറും വീര്യവും നിറഞ്ഞ് അവർ വാദങ്ങളുന്നയിച്ചു. അത് കോടതി അംഗീകരിച്ചില്ലെങ്കിലും ലില്ലി തോമസ് എന്ന അഭിഭാഷകരുടെ പാണ്ഡിത്യവും മനക്കരുത്തും സുപ്രീംകോടതിയിൽ ഏറെ ചർച്ച ചെയ്തു. തന്റെ വാദങ്ങൾ കോടതിയെ പറഞ്ഞ് മനസ്സിലാക്കിക്കാൻ ഏതറ്റം വരേയും പോകുന്ന ലില്ലി തോമസ് അഭിഭാഷകർക്കിയിലെ ജനകീയ മുഖമായിരുന്നു.

1955-ൽ മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകയായി തുടങ്ങിയ ഔദ്യോഗിക ജീവിതത്തിനിടെ, നിയമത്തിലെ ന്യൂനതകൾക്കെതിരെയാണ് അവർ കൂടുതലും പോരാടിയത്. മദ്രാസ് സർവകലാശാലയിൽനിന്ന് എൽ.എൽ.എം പാസ്സായ ആദ്യ വനിതയെന്ന ഖ്യാതിയോടെയാണ് 1960-ൽ അവർ സുപ്രീം കോടതിയിലെത്തുന്നത്. മുഖ്യമന്ത്രി പദത്തിലേറാനുള്ള മോഹങ്ങൾക്കു തടയിട്ട് അനധികൃത സ്വത്തുസമ്പാദനക്കേസിൽ എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികല നടരാജനടക്കം മൂന്നു പ്രതികൾക്ക് തടവുശിക്ഷയിലേക്ക് കാര്യങ്ങളെത്തിച്ചതും ഈ നിയമപണ്ഡിതയുടെ ഇടപെടലായിരുന്നു. ഇതിന് സമാനമായി പല ഇടപെടലും ലില്ലി തോമസ് നടത്തി.

സുപ്രീം കോടതി തനിക്കെതിരായ വിചാരണക്കോടതി വിധി ശരിവച്ചപ്പോൾ, അതിൽ മനംനൊന്ത് എ.ഐ.എ.ഡി.എം.കെ നേതാവ് ശശികല പൊട്ടിക്കരഞ്ഞത് തനിക്കുമുന്നിൽ ഇനി വഴികളില്ലെന്ന തിരിച്ചറിവിൽ നിന്നാണ്. അത് ശരിയുമായിരുന്നു. ഇപ്പോഴും അവർ അഴിക്കുള്ളിലാണ്. അഴിമതി കേസുകളിൽ മേൽക്കോടതികളിൽനിന്ന് തീർപ്പുവരുന്നതുവരൈ അധികാരത്തിൽ തുടരാമെന്ന പഴുത് ഇല്ലാതായാതാണ് ശശികലയുടെ പൊട്ടിക്കരച്ചിലിന് പിന്നിൽ. ലില്ലി തോമസിന്റെയും മറ്റും ശ്രമഫലമായാണ് സുപ്രീം കോടതി ഈ പഴുത് 2013-ൽ ക്രിമിനൽ കേസുകളിൽ കുറ്റക്കാരായി വിധിക്കപ്പെടുന്ന ജനപ്രതിനിധികളെ ആ പദവികളിൽ തുടരുന്നതിൽനിന്ന് അയോഗ്യരാക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ പഴുതുകളാണ് ലില്ലി തോമസും മറ്റും ചേർന്ന് ഇല്ലാതാക്കിയത്. വിധി എതിരാകുന്ന അവസരങ്ങളിൽ മേൽക്കോടതികളെ സമീപിക്കുന്നവർക്ക് അവിടെ നിന്നും തീരുമാനം വരുന്നത് വരെ സ്വന്തം പദവികളിൽ തുടരാമെന്നതായിരുന്നു ഈ പഴുത്.

ജയലളിതയ്ക്കും ശശികലയ്ക്കുമെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസ്സു തന്നെ രണ്ടു പതിറ്റാണ്ടോളം നീണ്ടതിന് പിന്നിൽ ഈ പഴുതുതന്നെയാണ് സുപ്രധാനമായി നിന്നത്. അപ്പീലുകൾ നൽകി അധികാരത്തിൽ കടിച്ചുതൂങ്ങിയിരുന്നവർക്കൊക്കെ വിലക്കായി പുതിയ നിയമം വരുന്നത് 2013-ലാണ്. അഡ്വ.ലില്ലി തോമസിന്റെ നേതൃത്വത്തിൽ, സുപ്രീം കോടതിയിലെ ഒരു സംഘം അഭിഭാഷകരാണു ആ വകുപ്പിലെ ന്യൂനതക്കെതിരെ കേസ് നടത്തിയത്. എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പ് നിയമവിരുദ്ധമാണെന്ന് 2013-ലാണ് സുപ്രീം കോടതി വിധിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ നിയമപരിഷ്‌കരണമായിരുന്നു അത്.

ജയലളിതയെയും ലാലു പ്രസാദ് യാദവിനെയും പോലുള്ള രാഷ്ട്രീയ പ്രമുഖരുടെയൊക്കെ അധികാരമോഹത്തിന് മേൽ നിയമം നടപ്പാക്കിയത് ലില്ലി തോമസിന്റെയും മറ്റും ഇടപെടലിനെത്തുടർന്നാണ്. ജനപ്രാതിനിധ്യനിയമത്തിലെ ഈ പഴുത് ഇല്ലാതാക്കിയ സുപ്രീം കോടതി വിധി അറിയപ്പെടുന്നത് ലില്ലി തോമസ് ജഡ്ജ്മെന്റ് എന്ന പേരിലാണ്. കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് ഡൽഹി തട്ടകമാക്കിയ മലയാളി നിയമജ്ഞയ്ക്ക് കിട്ടിയ അംഗീകാരമായിരുന്നു് ഈ വിശേഷണം. രണ്ടോ അതിലധികമോ വർഷം ശിക്ഷിക്കപ്പെട്ടാൽ, ജനപ്രതിനിധിക്ക് സ്വാഭാവികമായി അയോഗ്യത വരുന്നുവെന്നതാണ് ലില്ലി തോമസ് ജഡ്ജ്മെന്റിന്റെ പ്രത്യേകത. ഒട്ടേറെ ശ്രദ്ധേയമായ വിധിന്യായങ്ങൾ സമ്പാദിച്ചിട്ടുള്ള ലില്ലി തോമസ്, ഇന്ത്യൻ നിയമപരിഷ്‌കരണത്തിലെ ശ്രദ്ധേയ ഇടപെടലുകളിലൊന്നാണ്.

1960 സുപ്രീംകോടതിയിൽ പ്രാക്ടീസിനെത്തുമ്പോൾ അന്ന് മൂന്ന് വനിതകൾ മാത്രമേ അവിടെ അഡ്വക്കേറ്റായി എത്തിയിരുന്നുള്ളൂ. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൽഎൽഎം പാസാകുന്ന ആദ്യ വനിതയായിരുന്നു അവർ. പിഎച്ച്ഡി ചെയ്യുകയെന്ന മോഹവുമായി ഡൽഹിയിലെത്തിയ അവർ തന്റെ വഴി അഭിഭാഷകയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ഗവേഷണം ഉപേക്ഷിച്ച് സഹോദരൻ ജോൺ തോമസിനൊപ്പം പ്രാക്ടീസ് തുടങ്ങി. അതിന് ശേഷം ദിവസവും പത്ത് മണിക്കൂർ വരെ നിയമകാര്യങ്ങൾ മാത്രമാണ് കൈകാര്യം ചെയ്തത്. ഇതിനിടെയിൽ വിവാഹം കഴിക്കാനും മറന്നു. അങ്ങനെ നിമയത്തിന് വേണ്ടി മാത്രമായി 92-ാം വയസ്സുവരെയുള്ള ജീവിതം. അച്ഛന്റെ വഴിയേയാണ് ലില്ലി തോമസ് അഭിഭാഷകയാകുന്നത്. റെയിൽവേയിലെ തൊഴിൽ പ്ര്ശനങ്ങളിലും മറ്റും അവർ സജീവ ഇടപെടൽ നടത്തി 60കളിൽ ദേശീയ തലത്തിൽ ചർച്ചയായി.

വിനയമായിരുന്നു ലില്ലി തോമസിന്റെ കോടതിക്ക് മുമ്പിലെ മുഖഭാവം. ലാലു പ്രസാദ് യാദവ് വിതച്ചതുകൊയ്തെടുത്തു എന്നാണ് അദ്ദേഹത്തിന്റെ ജയിൽശിക്ഷയെക്കുറിച്ചും ലോക്സഭാഗത്വം റദ്ദായതിനെക്കുറിച്ചും ലില്ലി തോമസ് പറഞ്ഞത്്. ക്രിമിനൽ കേസിൽ ശിക്ഷ ഏറ്റുവാങ്ങുന്ന ജനപ്രതിനിധികൾ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധി ആദ്യം ദോഷകരമായി ബാധിച്ചത് ലാലുവിനാണ്. തെറ്റ് ചെയ്തവർ ഓരോന്നായി പുറത്തേക്കിറങ്ങണം, എങ്കിൽ മാത്രമേ ഇന്ത്യൻ ജനാധിപത്യം ശുദ്ധീകരിക്കാനാകൂ. നിയമം മൂലം എല്ലാകാര്യങ്ങളും മാറ്റാൻ പറ്റിയില്ലെങ്കിലും കാതലായ മാറ്റങ്ങൾ വന്നത് നിയമം മൂലമാണ് എന്ന് ഓർക്കുക. അയിത്തം ഉൾപ്പെടെയുള്ള അനാചാരങ്ങൾ നിയമം മൂലം ഒഴിവാക്കാൻ കഴിഞ്ഞു. നിയമത്തെ എത്ര തള്ളിപ്പറഞ്ഞാലും ചില നിയമങ്ങൾ പാലിക്കാതെ നമുക്ക് മുന്നോട്ടു പോകാനാവില്ല. ക്രിസ്ത്യാനികളുടെ അടിസ്ഥാന പ്രമാണമായ പത്തു കൽപ്പനകളും അതേ പോലലെ പാലിക്കുന്ന എത്ര ക്രിസ്ത്യാനികളുണ്ട? പാലിക്കില്ലെങ്കിലും നമുക്ക് ചില നിയമങ്ങൾ വേണം. ഒരു പരിധിക്ക് അപ്പുറത്തേക്ക് സമൂഹം മാറുമ്പോൾ പിടിച്ചു നിർത്താനും നന്മയുടെ പ്രകാശ കിരണങ്ങൾ ചൊരിയാനും നിയമങ്ങൾ കൂടിയേ കഴിയൂവെന്നും ലില്ലി തോമസ് വിശദീകരിച്ചിരുന്നു.

മരടിലെ ഫ്‌ളാറ്റുകൾ ഒഴിയാൻ ഒരു ആഴ്ച കൂടി സമയം നീട്ടിനൽകണമെന്ന ഫ്‌ളാറ്റ് ഉടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളിയപ്പോഴും ചർച്ചയായത് ലില്ലി തോമസിന്റെ വാദമായിരുന്നു. ഞങ്ങൾ എങ്ങോട്ടു പോകുമെന്ന് ഫ്‌ളാറ്റ് ഉടമകൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകയായ ലില്ലി തോമസ് സുപ്രീംകോടയിൽ ചോദിച്ചു. ഫ്‌ളാറ്റുകൾ ഒഴിയാൻ കുറച്ച് ദിവസം കൂടി സാവകാശം വേണമെന്ന് അഡ്വ. ലില്ലി തോമസാണ് ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബഞ്ചിന് മുന്നിൽ അവതരിപ്പിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഒരു മണിക്കൂർ പോലും സാവകാശം നൽകാനാകില്ലെന്നാണ് അരുൺ മിശ്ര അറിയിച്ചത്.

ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് അഭിഭാഷകർ പറഞ്ഞപ്പോൾ കോടതിയിൽ നിന്നും പുറത്തുപോകാനായിരുന്നു ജസ്റ്റിസിന്റെ നിർദ്ദേശം. കോടതിക്കകത്ത് ഒച്ച വയ്ക്കരുത്, ഒച്ചവച്ചാൽ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും അഭിഭാഷകർക്ക് ജസ്റ്റിസ് നൽകി. ഈ കോടതി നടപടിക്ക് ശേഷം മാധ്യമങ്ങളോട് ലില്ലി തോമസ് പ്രതികരിക്കുകയും ചെയ്തു. വീൽ ചെയറിലായിരുന്നു അന്ന് കോടതിയിൽ എത്തിയത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പോരുന്നോ എന്റെ കൂടെ... ഹോട്ടലിൽ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയിൽ കാറിൽ വരവേ റോഡരുകിൽ രണ്ട് യുവതികളെ 'പിക്ക് ചെയ്യാൻ' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റർ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പിൽ; കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയിൽ ഉറുമ്പരിക്കാൻ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവർത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീർ പാസ്റ്റർക്ക്
ഐപിഎസ് ചരിത്രത്തിലെ ഏറ്റവും നീണ്ട കാലത്തെ സസ്‌പെൻഷൻ കൊണ്ടും അപ്രധാന പദവിയിലെ നിയമനം കൊണ്ടുമൊന്നും പിണറായി വിജയന്റെ വിരോധം തീരുന്നില്ല; വ്യക്തിവിരോധം കൊണ്ടു നീറിപ്പുകഞ്ഞ പിണറായി വിജയൻ അഞ്ചു കൊല്ലം മുമ്പ് നൽകിയ സ്ഥാനക്കയറ്റം റദ്ദാക്കി ജേക്കബ് തോമസിനോട് പകവീട്ടുന്നു; റിട്ടയർ ചെയ്യാൻ നാലുമാസം കൂടി അവശേഷിക്കേ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസറെ എഡിജിപി ആക്കി തരംതാഴ്‌ത്തും
പരാതി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റിന് എതിരെയുള്ള വധഭീഷണി; ഗാന്ധിനഗർ പൊലീസ് ചോദിച്ചു ചോദിച്ചു പോയപ്പോൾ കണ്ടെത്തിയ പ്രതിയെ കണ്ട് ഞെട്ടി എൻ.ഹരി; സ്റ്റേഷനിൽ ബിജെപി പ്രവർത്തകനെ വിളിച്ചുവരുത്തി പൊലീസ് കണ്ണുരുട്ടുന്നതിനിടെ അയ്യോ...നമ്പർ മാറിപ്പോയതാണെന്ന് പറഞ്ഞ് ഓടിയെത്തി പ്രസിഡന്റ്; പരാതി പിൻവലിച്ച് തടിതപ്പുമ്പോൾ നേതാവിന് എല്ലാം സാങ്കേതിക തകരാർ മാത്രം
ദമാനിലെ റിസോർട്ടിൽ പ്രവീണും കൂട്ടരും ബുക്കു ചെയ്തിരുന്നത് നാല് മുറികൾ; എത്താൻ വൈകിയതിനാൽ ലഭിച്ചത് രണ്ട് മുറികൾ മാത്രം; മരിച്ചത് ഒരു മുറിയിൽ താമസിച്ച എട്ടുപേർ; മുറിയുടെ വാതിലും ജനലുകളും അടച്ചു കിടന്നുറങ്ങിയവർ രാവിലെ ഒമ്പതായിട്ടും ഉണരാതിരുന്നതോടെ ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചു മുറി തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച; മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം ചെയ്യുന്നത് ഇന്ത്യൻ ഡോക്ടർമാരുടെ കൂടി സാന്നിധ്യത്തിൽ; മറ്റുള്ളവർ കാഠ്മണ്ഡുവിൽ എത്തി
വീടിന്റെ ടെറസിന് മുകളിൽ വെച്ചുള്ള മദ്യപാനത്തിനിടെ ഗ്ലാസിൽ മദ്യത്തിന് പകരം ഒഴിച്ചുനൽകിയത് വിഷം; മരണം ഉറപ്പാക്കിയ ശേഷം ഷാഹിറയുടെ സഹായത്തോടെ മുഹമ്മദാലിയുടെ ശരീരവും വസ്ത്രങ്ങളും വൃത്തിയാക്കി കട്ടിലിൽ കിടത്തി ജെയ്‌മോൻ; ഉറക്കത്തിനിടെ ഹൃദയാഘാതമെന്ന് പറഞ്ഞ് നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചതും ഭാര്യ ഷാഹിറ; കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ വകവരുത്തിയത് എങ്ങനെയെന്ന് ക്രൈംബ്രാഞ്ചിൽ മൊഴി നൽകി ഷാഹിറ; കേസിൽ വഴിത്തിരിവായത് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
പുലർച്ചെ വിനോദസഞ്ചാരികളെ കാണാതെ വന്നതോടെ ഡോർ തട്ടിയിട്ടും തുറന്നില്ല; ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തുറന്നതോടെ കണ്ടത് കുട്ടികളും സ്ത്രീകളുമടക്കം എട്ടുപേരും അബോധാവസ്ഥിയിൽ കിടക്കുന്ന നിലയിൽ; ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരികരിച്ചു; തണുപ്പ് അകറ്റാൻ ജനലുകൾ അടച്ച് ഹീറ്റർ ഓൺ ചെയ്തത് വില്ലനായി; കാർബൺ മോണോക്‌സൈഡ് ചോർന്നത് മരണകാരണമായെന്ന് പ്രാഥമിക നിഗമനം; ഞെട്ടലോടെ മലയാളികൾ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ