Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലക്കും ലഗാനുമില്ലാതെ പാഞ്ഞെത്തിയ ആന വണ്ടി പറിച്ചെടുത്തത് ഒരു നാടിന്റെ കെടാവിളക്കിനെ; ആഴ്ചകൾ മാത്രം ബാക്കിയാകവേ അജിത്ത് മരണത്തിന് കീഴടങ്ങി; മരണത്തോട് മല്ലിട്ട് കൂട്ടുകാരൻ: നിലവിളി നിർത്താതെ കാര്യവടത്തത്തെ കൂട്ടുകാർ

ലക്കും ലഗാനുമില്ലാതെ പാഞ്ഞെത്തിയ ആന വണ്ടി പറിച്ചെടുത്തത് ഒരു നാടിന്റെ കെടാവിളക്കിനെ; ആഴ്ചകൾ മാത്രം ബാക്കിയാകവേ അജിത്ത് മരണത്തിന് കീഴടങ്ങി; മരണത്തോട് മല്ലിട്ട് കൂട്ടുകാരൻ: നിലവിളി നിർത്താതെ കാര്യവടത്തത്തെ കൂട്ടുകാർ

കഴക്കൂട്ടം: ദാരിദ്രം നിറഞ്ഞ ചുറ്റുപാടിൽ നിന്നു കൊണ്ട് അജിത് കുമാർ എന്ന ചെറുപ്പക്കാരൻ കണ്ട സ്വപ്‌നങ്ങളാണ് ഇന്നലെ കാര്യവട്ടത്ത് കെഎസ്ആർടിസി ബസ് ഇടിച്ചിട്ടത്. ഡോക്ടറാകാനുള്ള അജിത് കുമാർ എന്ന ചെറുപ്പക്കാരന്റെ സ്വപ്‌നം മാത്രമല്ല ഒരു കുടുംബത്തിന്റെ പ്രതീക്ഷയും കൂടിയാണ് റോഡിൽ പൊലിഞ്ഞത്. മകന് വേണ്ടി അഹോരത്രം തേയില തോട്ടത്തിൽ പണി ചെയ്ത ഒരമ്മയുടെ ജീവിത പ്രതീക്ഷ.

പട്ടിണിക്കും കഷ്ടപ്പാടുകൾക്കിടയിൽ നിന്നുമാണ് നിശ്ചയദാർഢ്യം ഒന്നു കൊണ്ട് അജിത് കുമാർ പഠനം നടത്തിയത്. ഡോക്ടറേറ്റ് നേടണമെന്നത് അജിത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹമായിരുന്നു. അതുകൊണ്ടാണ് തന്റെ ചുരുങ്ങിയ ചുറ്റുപാടിൽ നിന്നും വലിയ സ്വപ്‌നങ്ങളുമായി ഇടുക്കിയിൽ നിന്നും അജിത് കുമാർ കാര്യവട്ടത്തേക്ക് ബസ് കയറിയത്.

അജിത്തിന്റെ അച്ഛൻ മരിച്ചതോടെ കുടുംബത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം അമ്മയുടെ ചുമലിലായിരുന്നു. വർഷങ്ങൾക്കുമുൻപ് പിതാവായ പനീർ സെൽവം മരിച്ചു. തുടർന്ന് തേയിലത്തോട്ടം തൊഴിലാളിയായ മാതാവ് അഖിലാണ്ഡത്തിനു ലഭിക്കുന്ന തുച്ഛമായ വരുമാനമായിരുന്നു അജിത്തിനെ താങ്ങി നിർത്തിയിരുന്നത്. അജിത്തിന്റെ സഹോദരനായ രജനീ കുമാർ ഒന്നര വർഷം മുമ്പ് മരിച്ചിരുന്നു. എന്നിട്ടും തളരാതെ അജിത്തും അമ്മയും പിടിച്ചു നിൽക്കുകയായിരുന്നു.

രജനി കുമാർ മരിച്ചതോടെ അമ്മയുടെ എല്ലാ പ്രതീക്ഷയും അജിത്തിലായിരുന്നു. തന്റെ മകൻ ഒരു ദിവസം ഡോക്ടറാകുന്നതും സ്വപ്‌നം കണ്ട് കഴിയുകയായിരുന്നു ഈ അമ്മ. മകൻ വലിയ ആളാവുന്നത് കാണാൻ എത്ര കഷ്ടപ്പെടാനും ഈ അമ്മ തയ്യാറുമായിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷയും തട്ടിത്തെറിപ്പിച്ച് ഈ മകനും നഷ്ടമായതോടെ ഇനി എന്തിനീ ജീവിതം എന്നു പഴിക്കുകയാണ് ഈ മാതൃഹൃദയം.

ഡോക്ടർ ആകണമെന്ന മോഹം ആഴ്ചകളുടെ ദൂരത്തിൽ ബാക്കി വെച്ച് അജിത്ത് യാത്രയായപ്പോൾ അത് സഹപാഠികൾക്കും കണ്ട് നിൽകാനായില്ല. കാര്യവട്ടം കാമ്പസിൽ തങ്ങളുടെ പ്രിയ സുഹൃത്തിന്റെ മൃതദേഹം പൊതു ദർശനത്തിന് വെച്ചപ്പോൾ കൂട്ട നിലവിളി ഉയർന്നു.

ദേശീയപാതയിൽ കാര്യവട്ടം ക്യാംപസിനു സമീപം അമ്പലത്തിൻകരയിൽ അമിതവേഗതയിൽ വന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിടിച്ചു മരിച്ച സ്‌കൂട്ടർ യാത്രികനായ കേരള സർവകലാശാല ഗവേഷണവിദ്യാർത്ഥി അജിത്കുമാറി(36)നാണ് ഇന്നലെ കാര്യവട്ടം കാമ്പസ് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി നൽകിയത്. ഇടുക്കി വണ്ടിപ്പെരിയാർ പീരുമേട് മഞ്ചുമല ചതമ്പൽ എസ്റ്റേറ്റിൽ താസിക്കുന്ന മണിയമ്മയുടെയും പരേതനായ പനീർശെൽവത്തിന്റെയും മകനാണ് കാര്യവട്ടം ക്യാംപസിൽ ഡമോഗ്രഫി വിഭാഗത്തിൽ ഗവേഷണം നടത്തിയിരുന്ന അജിത്കുമാർ.

ജനസംഖ്യാപഠനത്തിലായിരുന്നു അജിത്ത് ഗവേഷണം നടത്തിയിരുന്നത്. ബുധനാഴ്ച രാത്രി കഴക്കൂട്ടത്തുണ്ടായ അപകടത്തിലാണ് അവസാനവർഷ ഗവേഷണവിദ്യാർത്ഥിയായ അജിത്കുമാർ മരിച്ചത്. ആറുവർഷത്തെ അജിത്തിന്റെ സ്വപ്നമായിരുന്നു ഗവേഷണപ്രബന്ധം പൂർത്തിയാക്കുക എന്നത്. പ്രബന്ധം സമർപ്പിക്കുന്നതിനുള്ള അവസാനഘട്ട മിനുക്കുപണിയിലായിരുന്നു അജിത്ത്.

കാമ്പസിലെ ലൈബ്രറിയിൽ സുഹൃത്തുക്കളുമൊത്ത് പഠനത്തിലായിരുന്ന അജിത് ബുധനാഴ്ച രാത്രി 10.45-ഓടുകൂടിയാണ് സുഹൃത്തും ജേണലിസം ഗവേഷകവിദ്യാർത്ഥിയായ അഞ്ചൽ സ്വദേശി പ്രദീപിനൊപ്പം കാര്യവട്ടത്തെ ഹോട്ടലിൽ ആഹാരം കഴിക്കാനായി പോയത്. ആഹാരം കഴിച്ചശേഷം കടയ്ക്കുമുന്നിൽനിന്ന് സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്ത് ദേശീയപാതയിലേക്കുകയറിയ ഇവരെ മറ്റൊരു ബസിനെ ഓവർടേക്കുചെയ്തെത്തിയ കെ.എസ്.ആർ.ടി.സി. സൂപ്പർഡീലക്സ് ബസ് ഇടിച്ചുവീഴ്‌ത്തുകയായിരുന്നു.

ബൈക്കുമായി നൂറുമീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയശേഷമാണ് ബസ് നിന്നത്. കണ്ടക്ടറും ഡ്രൈവറും ബസ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. ഓടിക്കൂടിയ നാട്ടുകാരും ക്യാംപസിലെ വിദ്യാർത്ഥികളും ചേർന്ന് 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ രണ്ടു മണിയോടെ മരിച്ചു. ഉച്ചയോടെ മൃതദേഹം ക്യാംപിൽ പൊതുദർശനത്തിനു വച്ചശേഷം ഇടുക്കിയിലേക്കു കൊണ്ടുപോയി.

തുടർന്നു നാട്ടുകാർചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരിന്നു. കാര്യവട്ടം കാന്പസിൽ പൊതുദർശനത്തിനുവച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ നടക്കും. സഹോദരൻ  സജു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP