Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാഹന പരിശോധനക്കിടെ നിർത്താതെ പോയ ലോറിയെ ബൈക്കിൽ പിന്തുടർന്നു; പാലക്കാട്ട് വേലന്താവളത്ത് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടിപ്പർ ഇടിച്ച് മരിച്ചു; ബൈക്ക് ഇടിച്ചു തെറിപ്പിച്ചത് ലോറിക്ക് കുറുകെ ബൈക്ക് നിർത്തിയിടാൻ ശ്രമിക്കുന്നതിനിടെ; അപകട ശേഷം ലോറി ഉപേക്ഷിച്ചു ഓടി രക്ഷപെട്ടു ഡ്രൈവർ; പരിക്കേറ്റ അസറിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

വാഹന പരിശോധനക്കിടെ നിർത്താതെ പോയ ലോറിയെ ബൈക്കിൽ പിന്തുടർന്നു; പാലക്കാട്ട് വേലന്താവളത്ത് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടിപ്പർ ഇടിച്ച് മരിച്ചു; ബൈക്ക് ഇടിച്ചു തെറിപ്പിച്ചത് ലോറിക്ക് കുറുകെ ബൈക്ക് നിർത്തിയിടാൻ ശ്രമിക്കുന്നതിനിടെ; അപകട ശേഷം ലോറി ഉപേക്ഷിച്ചു ഓടി രക്ഷപെട്ടു ഡ്രൈവർ; പരിക്കേറ്റ അസറിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വാഹന പരിശോധനക്കിടെ ടിപ്പർ ലോറിയിടിച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മരിച്ചു. പാലക്കാട് വേലന്താവളത്ത് വച്ചാണ് അപകടം ഉണ്ടായത്. എ എം വി ഐ വി അസർ ആണ് മരിച്ചത്. കുറ്റിപ്പുറം സ്വദേശിയാണ്. നിർത്താതെ പോയ ലോറിയെ പിന്തുടർന്ന് പോയപ്പോഴാണ് അപകടം സംഭവിച്ചത്. വേലന്താവളത്ത് വച്ചാണ് അപകടം സംഭവിച്ചത്.

നിർത്താതെ പോയ ലോറിയെ പിന്തുടർന്നപ്പോഴായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്ന് കരിങ്കല്ല് കയറ്റി വരുകയായിരുന്നു ലോറി. വേലന്താവളം ചെക്പോസ്റ്റിൽ പരിശോധനയ്ക്ക് നിൽക്കുകയായിരുന്ന മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ കണ്ടതോടെ ലോറി നിർത്താതെ കടന്നു കളഞ്ഞു. തുടർന്ന് അസർ ബൈക്കുമായി ലോറിയെ പിന്തുടരുകയായിരുന്നു. നല്ലൂർ റോഡിൽ വച്ച് ലോറിക്ക് കുറുകെ ബൈക്ക് നിർത്തിയിടാൻ ശ്രമിക്കുന്നതിനിടെ ഇതേ ലോറിയിടിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ലോറി ഡ്രൈവർ ലോറി ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ അസറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊഴിഞ്ഞാമ്പാറ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പെട്രോൾ പമ്പിന് സമീപത്തെ വേലന്താവളം ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥനായിരുന്നു അസർ. ടിപ്പർ ലോറിയെ പിന്തുടർന്ന അസറിനെ മനപ്പൂർവ്വം ഇടിച്ചു തെറിപ്പിക്കുകയാണ് ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP