Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനീഷ് ചാനൽ രംഗത്ത് ശ്രദ്ധേയനായത് കുറ്റകൃത്യങ്ങളുടെ ലോകത്തെ വാർത്തകൾ അവതരിപ്പിച്ച്; എഫ്‌ഐആറിലൂടെ നിരവധി ക്രൈം വാർത്തകൾ അവതരിപ്പിച്ച ജേണലിസ്റ്റിന്റെ മരണം ഒരു എഫ്‌ഐആർ അവശേഷിപ്പിച്ച്

അനീഷ് ചാനൽ രംഗത്ത് ശ്രദ്ധേയനായത് കുറ്റകൃത്യങ്ങളുടെ ലോകത്തെ വാർത്തകൾ അവതരിപ്പിച്ച്; എഫ്‌ഐആറിലൂടെ നിരവധി ക്രൈം വാർത്തകൾ അവതരിപ്പിച്ച ജേണലിസ്റ്റിന്റെ മരണം ഒരു എഫ്‌ഐആർ അവശേഷിപ്പിച്ച്

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസിറ്റിങ് എഡിറ്ററും എഫ്‌ഐആർ പരിപാടിയുടെ അവതാരകവുമായി അനീഷ് ചന്ദ്രന്റെ (34) അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മാദ്ധ്യമപ്രവർത്തകർ. തെരഞ്ഞെടുപ്പ് പരിപാടിയുടെ തിരക്കുകൾക്കിടയിലും പ്രിയപ്പെട്ട സഹപ്രവർത്തകന്റെ വേർപിരിയൽ ചാനലിലെ മറ്റു മാദ്ധ്യമപ്രവർത്തകർക്കും ആഘാതമായി. വലിയ മനസിന്റെ ഉടമയായ വ്യക്തിത്വമായിരുന്നു അനീഷെന്നാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ തന്നെ ഓർമ്മിക്കുന്നത്.

കഴക്കൂട്ടത്തിനടുത്ത് റെയിൽവേട്രാക്കിൽ മരിച്ച നിലയിലാണ് അനീഷ് ചന്ദ്രനെ കണ്ടെത്തിത്. ആത്മഹത്യ തന്നെയാണ് അനിഷ് ചന്ദ്രന്റേതെങ്കിലും അതിലേക്ക് നയിച്ച ഘടകങ്ങൾ എന്തായിരുന്നു എന്നതാണ് സുഹൃത്തുക്കളെ പോലും ഞെട്ടിച്ചത്. എല്ലാവരോടും സരമായി പെരുമാറുന്ന വ്യക്തിത്വമായിരുന്നും അനീഷിന്റേത്. പത്രത്തിലൂടെ തുടങ്ങി ചാനലിൽ ശ്രദ്ധേയനായ വ്യക്തിത്വമായിരന്നു അനീഷ് ചന്ദ്രന്റേത്.

കുറ്റകൃത്യങ്ങളുടെ ലോകത്തെ പരിചയപ്പെടുത്തുന്ന പരിപാടിയായ എഫ്‌ഐആറിന്റെ അവതാരകനായിരുന്നു അനീഷ് ചന്ദ്രൻ. ഒടുവിൽ ഒരു എഫ്‌ഐആർ അവശേഷിപ്പിച്ചു കൊണ്ടാണ് അനീഷ് യാത്രയായതും. അതുകൊണ്ട് തന്നെ പലരും അനീഷിന്റെ ദുരന്തത്തിന്റെ ആഘാതത്തിലാണ്. മരണത്തെ കുറിച്ചും മറ്റ് കുറ്റകൃത്യങ്ങളെ കുറിച്ചുമൊക്കെ എഫ്‌ഐആറിൽ വാർത്തയായിരുന്നു. ഇപ്പോൾ കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട ആദ്യ ടെലിവിഷൻ വാർത്ത പുറത്തുവന്നതും ഏഷ്യാനെറ്റ് ന്യൂസിലെ എഫ്‌ഐആറിലൂടെയായിരുന്നു. പിന്നീടാണ് ജിഷയുടേത് ക്രൂരമായ കൊലപാതകമാണെന്ന് വ്യക്തമായതും.

ഇത്തരത്തിൽ പിന്നീട് കേരളം ചർച്ച ചെയ്ത പല കുറ്റകൃത്യങ്ങളും വെളിച്ചത്തു കൊണ്ടുവന്നത് അനീഷ് അവതാരകനായ പരിപാടിയായിരുന്നു. എന്നും ശരിപക്ഷത്തു നിന്നു പ്രവർത്തിച്ച വ്യക്തിത്വമാണ് അനീഷിന്റേതെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നത്. അദ്ദേഹം തന്നെ ജോലി ചെയ്ത സ്ഥാപനങ്ങളിൽ നിന്നും പുറത്തിറങ്ങേണ്ടി വന്നതും പലപ്പോഴും ഈ നിലപാടിലെ കാർക്കശ്യം കൊണ്ടായിരുന്നു. കേരള സർവ്വകലാശാലയുടെകാര്യവട്ടം കാമ്പസിൽ നിന്നാണ് അനീഷ് ചന്ദ്രൻ ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കുന്നത്. മാദ്ധ്യമം പത്രത്തിൽ ഇന്റേൺഷിപ്പ് ചെയ്തു. മംഗളം പത്രത്തിലാണ് മാദ്ധ്യമ പ്രവർത്തനം തുടങ്ങുന്നത്.

അച്ചടിമാദ്ധ്യമത്തിൽ നിന്ന് പിന്നീട് ദൃശ്യമാദ്ധ്യമത്തിലേയ്ക്കായിരുന്നു എത്തിയത്. കൈരളി ടിവിയിൽ ജേർണലിസ്റ്റ്. കൈരളിയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലെത്തി. മൂന്ന് വർഷങ്ങൾക്ക് ശേഷം അവിടെ നിന്ന് പടിയിറങ്ങി വീണ്ടും മംഗളത്തിലെത്തി. പിന്നീട് മാതൃഭൂമി പത്രത്തിലെത്തി. ആദ്യം തൊടുപുഴയിലും പിന്നെ കൊച്ചിയിലും തിരുവനന്തപുരത്തും ജോലി ചെയ്തു. മാതൃഭൂമിയിൽ ജോലി ചെയ്യവേയാണ് ഏഷ്യാനെറ്റ് ന്യൂസിലേയ്ക്ക് വീണ്ടും എത്തുന്നത്. സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടുക എന്നത് അനീഷിന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. അതിനായുള്ള പരിശ്രമങ്ങൾ മാദ്ധ്യമ പ്രവർത്തനത്തിടയിലും തുടർന്നിരുന്നു. വലിയ സ്വപ്‌നങ്ങൾ ബാക്കിവച്ചാണ് അനീഷ് ജീവിതത്തോടു വിട പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP