Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അനശ്വര ആത്ഹത്യ തെരഞ്ഞെടുത്തത് മാതാപിതാക്കളുടെ രോഗവും പട്ടിണിയും ജീവതം ദുസഹമാക്കിയപ്പോള്‍; മുഴു പട്ടുണിയിലായ കുടുംബത്തെ സഹായിക്കാന്‍ കഴിയാതിരുന്ന വ്യഥയില്‍ നാട്ടുകാര്‍; പ്രായ്ശ്ചിതമായി അച്ചന്‍കോവിലാറ്റില്‍ ചാടി ജീവനൊടുക്കിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം സ്വന്തം മണ്ണില്‍തന്നെ സംസ്‌കരിക്കാന്‍ നാട്ടുകാര്‍ പിരിവിട്ടു ഭൂമി വാങ്ങി

അനശ്വര ആത്ഹത്യ തെരഞ്ഞെടുത്തത് മാതാപിതാക്കളുടെ രോഗവും പട്ടിണിയും ജീവതം ദുസഹമാക്കിയപ്പോള്‍; മുഴു പട്ടുണിയിലായ കുടുംബത്തെ സഹായിക്കാന്‍ കഴിയാതിരുന്ന വ്യഥയില്‍ നാട്ടുകാര്‍; പ്രായ്ശ്ചിതമായി അച്ചന്‍കോവിലാറ്റില്‍ ചാടി ജീവനൊടുക്കിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം സ്വന്തം മണ്ണില്‍തന്നെ സംസ്‌കരിക്കാന്‍ നാട്ടുകാര്‍ പിരിവിട്ടു ഭൂമി വാങ്ങി

ആലപ്പുഴ : അനശ്വരയുടെ മൃതദേഹം സ്വന്തം മണ്ണിൽതന്നെ അടക്കാൻ അവസരമൊരുക്കി സാമൂഹ്യപ്രവർത്തകർ. ഒടുവിൽ ആശങ്കൾ വഴിമാറി അനശ്വരയുടെ മൃതദേഹവും സ്വന്തം മണ്ണിൽ അടക്കം ചെയ്യാൻ വഴി തുറന്നു. പട്ടിണി മൂലം പുഴയിൽ ചാടി മരിച്ച അനശ്വരയുടെ മൃതദേഹം അടക്കാനാണ് നാട്ടുക്കാർ സംഘടിച്ച് ഭൂമി വാങ്ങാൻ ഒരുങ്ങുന്നത്.

ഹരിപ്പാട് കാരിച്ചാലിൽ കണ്ടെത്തിയിട്ടുള്ള മുന്നര സെന്റ് ഭൂമി അനശ്വരയുടെ കുടുംബത്തിനായി വാങ്ങും ഇതിനായി ഇന്നു തന്നെ ഭൂമിക്ക് അഡ്വാൻസ് തുക നൽകും. ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസും മറ്റ് ജനപ്രതിനിധികളും അടങ്ങുന്ന സംഘമാണ് ഇതിനായി ഇറങ്ങി തിരിച്ചിട്ടുള്ളത്. രാവിലെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമാർട്ടം നടത്തിയ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഭൂമി അഡ്വാൻസ് കഴിഞ്ഞ ഉടൻ കാരിചാലിൽ കണ്ടെത്തിയ ഭൂമിയിൽ സംസ്‌ക്കരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. നാട്ടിലും വീട്ടിലും ഏറെ പ്രിയപ്പെട്ടവളായിരുന്നു അനശ്വര. പഠനത്തിൽ മിടുക്കിയായിരുന്ന അനശ്വര കടുത്ത പട്ടിണിയിലും സ്‌കൂളിലെത്താൻ കൊതിച്ചിരുന്നു. അതുക്കൊണ്ടുതന്നെയാണ് അവൾ ഇന്നലെ രാവിലെ വരെ സ്‌കൂളിൽ എത്തിയത്.

അർദ്ധ പട്ടിണിയിലെത്തിയ കുടുംബത്തെ സഹായിക്കാൻ കഴിയാതെ പോയത് വൻവീഴച്ചയായി കുരുതുകയാണ് നാട്ടുക്കാരിപ്പോൾ. ഓട്ടോ റിക്ഷ തൊഴിലാളിയായ അനശ്വരയുടെ പിതാവ് ബൈജു ഹൃദ്രോഗിയായതോടെയാണ് ഈ കുടുംബം പട്ടിണിയിലേക്ക് കൂപ്പ് കുത്തിയത്. വാടക വീട്ടിൽ താമസിക്കുന്ന ബൈജുവിനെ രോഗം പിടിക്കൂടിയതോടെ ഈ കുടുംബം പൂർണ്ണമായും ദുരിതക്കയത്തിലായിരുന്നു. എന്നാൽ പുറംലോകം അറിയാൻ ഏറെ വൈകിയെന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

ബൈജുവിന് പിന്നാലെ ഭാര്യ ശ്രീലതാകുമാരിയെയും ഹൃദ്രോഗം പിടിക്കൂടിയതോടെ ഈ കുടുംബം കൂടുതൽ
പ്രതിസന്ധിയിലേക്ക് എത്തിചേർന്നു. പിന്നീട് ദുരന്തങ്ങൾ ഓരോന്നായി ഈ കുടുംബത്തെ വേട്ടയാടുകയായിരുന്നു. ഇപ്പോൾ വൃക്ക രോഗം കൊണ്ട് പൊറുതിമുട്ടുന്ന സഹോദരനും അനശ്വരയുടെ കുടുംബത്തിലെ ദുരിതത്തിന്റെ മറ്റൊരു ഭാഗമാണ്.

പാവപ്പെട്ടവനെ സംരക്ഷിക്കാൻ പദ്ധതികളുടെ പെരുമഴകാലം സൃഷ്ടിച്ച സർക്കാരിന് ഈ കുടുംബത്തെ കാണാൻ കഴിഞ്ഞില്ലെന്നത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഭൂമിയില്ലാത്തവന് ഭൂമിയും വീടില്ലാത്തവന് ഭൂമിയും
മാറാരോഗികൾക്ക് ചികിൽസാ സഹായവും വാഗ്ദാനം നൽകുന്ന അധികാരികൾക്ക് അനശ്വരയുടെ കുടുംബത്തിലേക്ക് നോക്കാൻ കണ്ണുണ്ടായില്ലെന്നത് ദുഃഖസത്യമായി.

പട്ടിണിയുടെ പേരിൽ പുഴയിൽ ചാടി മരിക്കേണ്ടി വരേണ്ട അനേകം അനശ്വരമാർ നമ്മുടെ സമൂഹത്തിൽ ഇനിയും ഉണ്ടാകാം. ഇവരെ കണ്ടെത്തി ആശ്രയം നൽകേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. കേരളത്തിൽ ഇനിയും അനശ്വരമാരുണ്ടാകാതിരിക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.

വീയപുരം ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ +1 കോമേഴ്സ് വിദ്യാർത്ഥിനി ആനാരി കുറ്റിയിൽ മുക്ക് പുതുമന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബൈജുവിന്റെ മകൾ അനശ്വര (16) ഇന്നലെ പകൽ 3 മണിയോടെ പായിപ്പാട് പാലത്തിൽ നിന്ന് അച്ചൻകോവിലാറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ഐ.റ്റി.വിഷയത്തിന്റെ മോഡൽ പരീക്ഷയ്ക്ക് ശേഷം സ്പെഷ്യൽ ക്ലാസും കഴിഞ്ഞാണ് സ്‌കൂളിൽ നിന്ന് ഒരു കിലോമീറ്റർ ദൂരെ പായിപ്പാട് ജലോത്സവം നടക്കുന്ന ഭാഗത്ത് നിന്ന് സ്‌കൂൾ ബാഗ് സഹിതം അനശ്വര ആറ്റിൽ ചാടിയത്.

പെൺകുട്ടി ആറ്റിൽ ചാടുന്നത് കണ്ട് സമീപത്ത് ആറ്റുകടവിൽ തുണി അലക്കിക്കൊണ്ടിരുന്ന സ്ത്രീകളും പാലത്തിൽ കൂടി വന്ന വാഹനയാത്രക്കാരും അറിയിച്ചതനുസരിച്ച് ഹരിപ്പാട് നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ചാടിയ ഭാഗത്തിന് സമീപത്തു നിന്ന് മൃതദേഹം കണ്ടു കിട്ടി. ഉച്ചഭക്ഷണം കഴിക്കാതെ ബാഗിനുള്ളിലുണ്ടായിരുന്നു.

മാതാവ് :- ശ്രീലതാകുമാരി. സഹോദരങ്ങൾ: അശ്വിൻ ബൈജു ,അനന്തു ബൈജു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP