Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചിരിച്ചും സന്തോഷം പങ്കിട്ടും അവർ ബസ് യാത്ര തുടങ്ങി; രണ്ട് മണിക്കൂറിനകം ആശങ്കയുമായി ഫോൺവിളിയെത്തി; ടെക്കികൾക്ക് ആശ്വാസമാകാൻ തുടങ്ങിയ സർവ്വീസ്; മിടുമിടുക്കരുടെ വിയോഗ ദുഃഖത്തിൽ വിതുമ്പി ടെക്നോപാർക്ക്

ചിരിച്ചും സന്തോഷം പങ്കിട്ടും അവർ ബസ് യാത്ര തുടങ്ങി; രണ്ട് മണിക്കൂറിനകം ആശങ്കയുമായി ഫോൺവിളിയെത്തി; ടെക്കികൾക്ക് ആശ്വാസമാകാൻ തുടങ്ങിയ സർവ്വീസ്; മിടുമിടുക്കരുടെ വിയോഗ ദുഃഖത്തിൽ വിതുമ്പി ടെക്നോപാർക്ക്

അരുൺ ജയകുമാർ

തിരുവനന്തപുരം: ആയൂരിലെ ബസ് അപകടത്തിൽ സഹപ്രവർത്തകരുടെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടൽ ഇനിയും മാറിയിട്ടില്ല കഴക്കൂട്ടത്തെ ടെക്കികൾക്ക്. ടെക്നോപാർക്കിന്റെ പുറത്തുള്ള ക്യാമ്പസിലാണ് ഇൻഫോസിസും യു എസ് ടി ഗ്ലോബലും പ്രവർത്തിക്കുന്നത്. ഇവിടെ ജോലി ചെയ്തിരുന്ന മൂന്ന് സഹപ്രവർത്തകരെയാണ് ഇവർക്ക് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി നഷ്ടമായത്. ഇതിനൊപ്പം നിരവധി സഹപ്രവർത്തകർ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലും. ടെക്കികൾ ആശ്വാസമാകാൻ കെ എസ് ആർ ടി സി തുടങ്ങിയ ബസ് സർവ്വീസ് അങ്ങനെ വേദനയുടെ നൊമ്പരപ്പാടുകൾ ഇവർക്ക് സമ്മാനിച്ചിരുന്നു.

അപകടത്തിന്റെയും പിന്നാലെ മരണത്തിന്റെയും വാർത്തകൾ വന്നതോടെ ടെക്നോപാർക്ക് ക്യാമ്പസിലെ ഇൻഫോസിസിലേക്കും യുഎസ്‌ടി ഗ്ലോബലിലേക്കും ഫോൺ കോളുകളുടെ പ്രവാഹമായിരുന്നു. തങ്ങളുടെ മക്കളും സഹോദരങ്ങളും ഓഫീസിലുണ്ടെന്നുറപ്പ് വരുത്താനായി വന്ന കോളുകളായിരുന്നു ഭൂരിഭാഗവും. ഓഫീസ് സമയത്ത് മൊബൈൽ ഫോണുകൾ സൈലന്റ് മോദിലായിരിക്കുമെന്നതിനാലാണ് ആശങ്കയിലായ ബന്ധുക്കൾ ഓഫീസുകളിലേക്ക് നേരിട്ട് വിളിച്ചത്. പിന്നീട് എല്ലാത്തിലും വ്യക്തത വന്നത് അർദ്ധരാത്രിയോടെയാണ്.

അപകടത്തിൽ മരിച്ച തങ്ങളുടെ സഹപ്രവർത്തകരുടെ മൃതദേഹം ജോലി സ്ഥലത്തേക്ക് കൊണ്ട് വന്നേക്കുമെന്ന വാർത്തയറിഞ്ഞ് ചില ജീവനക്കാർ ടെക്‌നോപാർക്കിലും, യുഎസ്‌ടി ഗ്ലോബലിന്റെയും ഇൻഫോസിസിന്റേയും പ്രധാന ക്യാമ്പസുകൾക്ക് മുന്നിലേക്കുമെത്തിയിരുന്നു. പിന്നീട് മൃതദേഹം ഇവിടേക്ക് കൊണ്ട് വരില്ലെന്നും മരിച്ചവരുടെ നാടുകളിലേക്ക് കൊണ്ട് പോയി എന്നുമുള്ള വിവരമറിഞ്ഞതോടെ എല്ലാവരും പിരിഞ്ഞ് പോവുകയായിരുന്നു.

അപകടത്തിൽ മരണമടഞ്ഞ മൂന്ന് പേരും ഇന്നലെ അവരുടെ വീടുകളിലേക്ക് പോവുകയായിരുന്നു. പതിവ് പോലെ എല്ലാ വെള്ളിയാഴ്ചയും ഇവർ നാട്ടിലേക്ക് പോകുന്ന കെഎസ്ആർടിസിയുടെ പ്രതിവാര സർവ്വീസിലാണ് ഇന്നലെയും നാട്ടിലേക്ക് പോയത്. എംസി റോഡിൽ ആയൂരിനടുത്ത് കമ്പക്കോട് പാലത്തിൽവച്ച് ബസ് അപകടത്തിൽപെടുകയുമായിരുന്നു. ഇന്നലെ സന്തോഷത്തോടെ ടാറ്റ പറഞ്ഞ് പോയവർ ഇന്ന് ചേതനയറ്റ ശരീരങ്ങളായി മാറിയെന്നത് സൃഷ്ടി ഞെട്ടൽ ആശുപത്രിക്കുമുന്നിലും വിവരമറിയാനായി എത്തിയവരുടേയും മുഖത്ത് കാണാമായിരുന്നു.

അവശനിലയിൽ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ കഴിയുന്നവരെ കാണാനും സഹപ്രവർത്തകർ ആശുപത്രികളിലേക്ക് പോകുന്നുമുണ്ട്. അപകട വാർത്തയ്ക്ക് പിന്നാലെയെത്തിയ ചില അഭ്യൂഹങ്ങൾ ഇൻഫോസിസിന്റെ തിരുവനന്തപുരത്തെ പ്രധാന ഓഫീസിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ബസിലുണ്ടായിരുന്ന പതിനഞ്ചോളം ഇൻഫോസിസ് ജീവനക്കാർ അപകടത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ആദ്യം ലഭിച്ച വിവരം. തുടർന്ന് ഓഫീസിലെ മാനവവിഭവശേഷി വിഭാഗത്തിലെ ഉദ്യോഗസ്ഥരുൾപ്പെടെ സംഭവസ്ഥലത്തേക്കും അപകടത്തിൽപെട്ടവരെ പാർപ്പിച്ചിരുന്ന വിവിധ ആശുപത്രികളിലേക്കും പോവുകയായിരുന്നു.

എല്ലാ വെള്ളിയാഴ്ചകളിലും ഇവർ വീടുകളിലേക്ക് പോകുന്നത് പതിവായിരുന്നു. ഇത്തവണ രമ്യ നാട്ടിലേക്ക് പോകുമ്പോൾ അവിടെ ഒരു പെണ്ണുകാണലിന്റെ ഒരുക്കം നടക്കുകയായിരുന്നു. ആഘോഷങ്ങൾക്കായി മകളെ കാത്തിരു്‌നന ആ കുടുംബത്തെ തേടിയെത്തിയത് മകളുടെ ദാരുണമായ അന്ത്യത്തിന്റെ വാർത്തയാണ്. ലിൻസും വീട്ടിലേ്കക് പോകുന്നതിന്റെ വലിയ സന്തോഷത്തിലായിരുന്നു. ലിൻസിന്റെ വീട്ടിൽ അമ്മയും എംടെക്കിന് പഠിക്കുന്ന സഹോദരിയും ബിടെക്കിനു പഠിക്കുന്ന സഹോദരനുമാണ് ഉള്ളത്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനിയായ ലിൻസിന്റെ ശവസംസ്‌കാരം തിങ്കളാഴ്ചയാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ശനി ഞായർ ദിവസങ്ങളിൽ രണ്ട് സ്ഥാപനങ്ങൾക്കും അവധിയാണെന്നതിനൽ തന്നെ വെള്ളിയാഴ്ചയോടെ ദൂര സ്ഥലങ്ങളിലേക്കുള്ളവർ അവരവരുടെ നാടുകളിലേക്ക് പോകും.ഇതിനായിട്ടാണ് കെഎസ്ആർടിസി ഇവിടെ നിന്നും പ്രതിവാര സർവ്വീസ് അങ്കമാലിയിലേക്ക് ആരംഭിച്ചത് തന്നെ. പത്തനംതിട്ട, കോട്ടയം, പെരുമ്പാവൂർ, മൂവാറ്റ്പുഴ മേഖലയിലേക്കുള്ള ടെക്കികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി തുടങ്ങിയ സർവ്വീസാണ് ഇത്. വലിയ സന്തോഷത്തിലാണ് വെള്ളിയാഴ്ചകളിൽ ഈ ബസിൽ ഭൂരിഭാഗം ടെക്കികളും നാട്ടിലേക്ക് പോകുന്നതെന്ന് അടുത്തടുത്തായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സെക്യൂരിറ്റി ജീവനക്കാരും പറയുന്നു.

സാധാരണയായി എത്ര ജീവനക്കാർ ബസ്സുകളിൽ പ്രതിവാര സർവ്വീസ് ബസിൽ പോകാറുണ്ടെന്ന് സെക്യൂരിറ്റി ജീവനക്കാർ കണക്കെടുക്കാറുണ്ട്. ഇൻഫോസിസിലെ ജീവനക്കാരായ ലിൻസ്, രമ്യ എന്നിവർ രണ്ട് ഡിപ്പാർട്‌മെന്റുകളിലാണ് ജോലി ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP