Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്നലെ മരിച്ച ഷഹാനയും ടെക്‌നോപാർക്കിലെ ജീവനക്കാരി; പുഞ്ചിരി പൊഴിച്ചും പ്രകാശം പരത്തിയും നടന്ന നാല് സഹപ്രവർത്തകരുടെ അകാല വിയോഗത്തിൽ നടുങ്ങി ടെക്‌നോപാർക്ക്; ഇനിയും എത്രപേർ എന്നറിയാതെ ആശങ്കയിൽ തേങ്ങി ടെക്കികൾ

ഇന്നലെ മരിച്ച ഷഹാനയും ടെക്‌നോപാർക്കിലെ ജീവനക്കാരി; പുഞ്ചിരി പൊഴിച്ചും പ്രകാശം പരത്തിയും നടന്ന നാല് സഹപ്രവർത്തകരുടെ അകാല വിയോഗത്തിൽ നടുങ്ങി ടെക്‌നോപാർക്ക്; ഇനിയും എത്രപേർ എന്നറിയാതെ ആശങ്കയിൽ തേങ്ങി ടെക്കികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടാരക്കര: വാളകത്ത് വെള്ളിയാഴ്ച രാത്രി കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ടെക്‌നോപാർക്കിലെ ഒരു ജീവനക്കാരി കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അടൂർ പഴകുളം കൂട്ടുപ്പുറത്ത് വീട്ടിൽ ഷഹാന ഹബീബ് (26) ആണ് ഇന്നലെ മരിച്ചത്. ഇതോടെ ടെക്‌നോപാർക്ക് ശോകമൂകമായി. അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലുള്ളവരെല്ലാം ടെക്‌നോപാർക്ക് ജീവനക്കാരാണ്. ഇവരിൽ പലരുടേയും നില ഗുരുതരമാണ്. ഇത് ആശങ്ക കൂട്ടുന്നു.

പെരുമ്പാവൂർ കുറുപ്പംചേരി രാജമംഗലം കൂട്ടിക്കൽ വീട്ടിൽ രമ്യ (27), ചെന്നീർക്കര തെക്കുവിനാൽ റിജോയ് വില്ലയിൽ റോമി വർഗീസ് (27), ചങ്ങനാശ്ശേരി പൂതാരപ്പള്ളി ആലംചേരിയിൽ ലിൻസ് തോമസ് (26) എന്നിവർ വെള്ളിയാഴ്ച രാത്രിയിൽ മരിച്ചിരുന്നു. ഇവരെല്ലാം ടെക്‌നോപാർക്ക് ജീവനക്കാരായിരുന്നു. പരിക്കേറ്റ 30 ഓളം പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ച രമ്യയും ലിൻസും ഇൻഫോസിസ് ജീവനക്കാരാണ്. യു.എസ്.ടി ഗ്‌ളോബൽ ഉദ്യോഗസ്ഥനാണ് റോമി. ടെക്‌നോപാർക്കിലെ ആക്‌സൽ ഫ്രണ്ട് ലൈൻ എന്ന കമ്പനിയിലെ ജീവനക്കാരിയാണ് ഷഹാന.

വെള്ളിയാഴ്ച രാത്രി 7.10 ഓടെ എം.സി റോഡിൽ വാളകം കമ്പംകോട്ട് വഞ്ചിമുക്കിലായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് അങ്കമാലിയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റും ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന ജനത' എന്ന സ്വകാര്യബസും കൂട്ടിയിടിക്കുകയായിരുന്നു. വെള്ളിയാഴ്ചകളിൽ ടെക്‌നോപാർക്കിലെ ജീവനക്കാർക്ക് വേണ്ടി സ്‌പെഷ്യൽ സർവീസ് നടത്തുന്ന ബസ് ആണ് അപകടത്തിൽപ്പെട്ട സൂപ്പർ ഫാസ്റ്റ്. ശനി ഞായർ ദിവസങ്ങളിൽ രണ്ട് സ്ഥാപനങ്ങൾക്കും അവധിയാണെന്നതിനൽ തന്നെ വെള്ളിയാഴ്ചയോടെ ദൂര സ്ഥലങ്ങളിലേക്കുള്ളവർ അവരവരുടെ നാടുകളിലേക്ക് പോകും.ഇതിനായിട്ടാണ് കെഎസ്ആർടിസി ഇവിടെ നിന്നും പ്രതിവാര സർവ്വീസ് അങ്കമാലിയിലേക്ക് ആരംഭിച്ചത് തന്നെ.

പത്തനംതിട്ട, കോട്ടയം, പെരുമ്പാവൂർ, മൂവാറ്റ്പുഴ മേഖലയിലേക്കുള്ള ടെക്കികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി തുടങ്ങിയ സർവ്വീസാണ് ഇത്. വലിയ സന്തോഷത്തിലാണ് വെള്ളിയാഴ്ചകളിൽ ഈ ബസിൽ ഭൂരിഭാഗം ടെക്കികളും നാട്ടിലേക്ക് പോകുന്നതെന്ന് അടുത്തടുത്തായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സെക്യൂരിറ്റി ജീവനക്കാരും പറയുന്നു. അതിനിടെ അപകടത്തിൽപ്പെട്ട രണ്ട് ബസുകളുടെയും ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്‌പെൻഡ് ചെയ്തു.

ബസുകളുടെ ഫിറ്റ്‌നസും റദ്ദാക്കി. സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ശുപാർശ നൽകിയതായി ആർ.ടി.ഒ തുളസീധരൻപിള്ള അറിയിച്ചു. അപകടസ്ഥലം ട്രാൻസ്‌പോർട്ട് കമ്മിഷണർ അനന്തകൃഷ്ണൻ സന്ദർശിച്ചു. ഡ്രൈവർമാർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP