Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നന്മയുടെ പ്രതീകമായ കുഞ്ചാക്കോയ്ക്ക് കോരുത്തോട് കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി; കരൾ പകുത്തു നൽകി മരണം വരിച്ച നല്ല മനുഷ്യനെ ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ; അമൃതാ ആശുപത്രിയുടെ വീഴ്‌ച്ചയിൽ പ്രതിഷേധം ഇരമ്പുന്നു

നന്മയുടെ പ്രതീകമായ കുഞ്ചാക്കോയ്ക്ക് കോരുത്തോട് കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി; കരൾ പകുത്തു നൽകി മരണം വരിച്ച നല്ല മനുഷ്യനെ ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ; അമൃതാ ആശുപത്രിയുടെ വീഴ്‌ച്ചയിൽ പ്രതിഷേധം ഇരമ്പുന്നു

മറുനാടൻ മലയാളി ബ്യൂറോ

മുണ്ടക്കയം: കോരുത്തോട് ഗ്രാമം അടുത്തകാലത്തെങ്ങും സാക്ഷ്യം വഹിക്കാത്ത അത്രയും വലിയ ജനസഞ്ചയത്തിനായിരുന്നു ഇന്നലെ സാക്ഷ്യം വഹിച്ചത്. തന്റെ ആരുമല്ലാതിരുന്നിട്ടും ഒരു സഹജീവിക്ക് വേണ്ടി കരൾ പകുത്തു നൽകി മരണം വരിച്ച കുഞ്ചാക്കോയെന്ന മനുഷ്യ നന്മയുടെ പ്രതീകത്തിന് ഉചിതമായി യാത്രയയപ്പ് നൽകാൻ ആബാലവയോധികം ജനങ്ങളാണ് ഇന്നലെ കോരുത്തോട് സെന്റ് ജോർജ്ജ് ദേവാലയ പരിസരത്ത് തടിച്ചുകൂടിയത്. ജീവിതത്തിൽ നിന്നും വിട വാങ്ങിയെങ്കിലും തങ്ങളുടെ മനസിൽ എന്നും കുഞ്ചാക്കോയ്കക് സ്ഥാനമുണ്ടാകും എന്ന് കോരുത്തോട്‌വാസികൾ ഒരു സ്വരത്തിൽ പറയുന്നു.

ആരെയും വേദനിപ്പിക്കാതെ നന്മ മാത്രം ചെയത് സാധുവായ മനുഷ്യനോട് ദൈവം കാട്ടിയ വികൃതിയെന്ന് പറഞ്ഞ് പലരും സമാധാനിക്കാൻ ശ്രമിച്ചു. ഒരു യുവാവിന് പുതു ജീവൻ നൽകി ഒരു നാടിന്റെ ഓമനയായി തിരിച്ചെത്തുന്ന കുഞ്ചാക്കോയ്ക്ക് വേണ്ടിയാണ് കോരുത്തോടുകാർ കാത്തിരുന്നത്. എന്നാൽ, അമൃത ആശുപത്രിയുടെ അലംഭാവത്തിനാൽ അദ്ദേഹത്തിന്റെ ജീവാംശം അറ്റ ദേഹമാണ് നാട്ടിലെത്തിയത്. എങ്കിലും ഒരു യോദ്ധാവിന് നൽകിയതു പോലെ പതിനായിരങ്ങളുടെ അകമ്പടിയോടെയാണ് കുഞ്ചാക്കോയ്ക്ക് നാട് അശ്രുപൂജ അർപ്പിച്ചത്.

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഏറ്റുവാങ്ങിയ മൃതദേഹം മൃതദേഹം മുണ്ടക്കയത്ത് പൊതുദർശനത്തിന് വച്ചിരുന്നു. ഇവിടെ രാഷ്ട്രീയക്കാരും നാട്ടുകാരും അടക്കമുള്ള ആയിരക്കണക്കിന് പേർ ആദരാജഞലികൾ അർപ്പിച്ചു. കുഞ്ചാക്കോയുടെ ജീവത്യാഗത്ത കുറിച്ചുള്ള വാർത്ത ആ നാടിനെ മുഴുവൻ ദുഃഖത്തിലാഴ്‌ത്തിയിരുന്നു. തുടർന്ന് ത്രിവർണ്ണ പതാകയാൽ അലങ്കരിച്ച തുറന്ന വാഹനത്തിന്റെയും മറ്റ് നൂറ് കണക്കിന് വാഹനങ്ങളുടെയും അകമ്പടിയോടെയാണ് കോരുത്തോട്ടിലെ വസതിയിലേക്ക് കുഞ്ചാക്കോയുടെ മൃതദേഹം എത്തിച്ചത്.

കുഞ്ചാക്കോയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോയ വഴികളിൽ നൂറ് കണക്കിന് പേർ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ കാത്തുനിന്നു. തന്റെ ജീവൻ പണയപ്പെടുത്തി മറ്റെരാൾക്ക് പുതുജീവനേകിയ കുഞ്ചാക്കോയുടെ മനസിന് മുന്നിൽ ശിരസ് നമിച്ചാണ് നാട്ടുകാർ ആദരാഞ്ജലി അർപ്പിച്ചത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആന്റോ ആന്റണി എംപി, മുൻ എംപി പിടി തോമസ്, കെപിസിസി ജനറൽ സെക്രട്ടറി ലതിക സുഭാഷ്, ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, പി സി ജോർജ്ജ് തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. കരൾ രോഗത്താൽ ചികിത്സയിലായിരുന്ന പാറത്തോട് പുത്തൻപുരയ്ക്കൽ റോജി ജോസഫ് എന്നയാൾക്ക് തന്റെ കരളിന്റെ 60 ശതമാനവും പകുത്ത് നൽകി പുതുജീവൻ നൽകിയാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ കുഞ്ചാക്കോ കുറ്റിക്കാട് ജീവൻ വെടിഞ്ഞത്. റോജിയുടെ രോഗവിവരം മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ കുഞ്ചാക്കോ സ്വമേധയാ തന്റെ കരൾ നൽകവാൻ സമ്മതം അറിയിക്കുകയായിരുന്നു. കരൾ ദാനത്തിന് ശേഷം എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയാലായിരുന്ന കുഞ്ചാക്കോയെ ശനിയാഴ്‌ച്ച മൂന്ന് മണിയോടെ മരണപ്പെടുകയായിരുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ചാക്കോയെ ഏതാനും ദിവസങ്ങൾക്കകം തന്നെ വാർഡിലേക്ക് മാറ്റിയെന്നും, അവിടെ വച്ച് ഇൻഫെക്ഷൻ പിടിപിട്ടു എന്നുമാണ് നാട്ടുക്കാർ ആരോപിക്കുന്നത്. തിരികെ അദേഹത്തെ ഐ സി യു വിലേക്ക് കയറ്റി എങ്കിലും ജീവൻ രക്ഷിക്കുവനയില്ല. കോരുത്തോടെന്ന കുടിയേറ്റഗ്രാമത്തിൽ അദ്ദേഹം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് നടപ്പിലാക്കിയ വികസനങ്ങൾ ഇന്നും അവിസ്മരണീയമാണ്. അതുകൊണ്ടു തന്നെ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം.

കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം കക്ഷി ഭേദമന്യേ ഏവർക്കും പ്രിയങ്കനായ വ്യക്തിയായിരുന്നു. എന്തും ഏതും വിളിച്ചു പറയുകയും പ്രവർത്തിക്കുകുയം ചെയ്യുന്ന രപഷ്ട്രീയക്കാർക്കിടയിൽ തീർത്തും വ്യത്യസ്തനായിരന്നും അദ്ദേഹം. രാഷ്ട്രീയ എതിരാളികളെ ബഹുമാനത്തോടെയും പ്രതിപക്ഷ ബഹുമാനത്തോടെയും നോക്കിക്കണ്ട അദ്ദേഹം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ ചെയ്ത നല്ലകാര്യങ്ങൾ ഇപ്പോഴും നാട്ടുകാർ ഓർക്കുന്നു.

കുഞ്ചാക്കോയുടെ മരണത്തോടെ ആ കുടുംബത്തിന് അത്താണിയെ കൂടിയാണ് നഷ്ടമായത്. മുഖ്യമന്ത്രി അടക്കമുള്ളവർ അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. നാട്ടുകാർ ഇടപെട്ട് ഒരു സഹായനിധി രൂപീകരിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. വാടക വീട്ടിലായിരുന്നു കുഞ്ചാക്കോയും കുടുംബവും കഴിഞ്ഞിരുന്നത്. മൂത്ത് മകൾക്ക് വിവാഹാലോചനകൾ നടക്കുന്നതിന് ഇടെയാണ് മരണം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് കുഞ്ചാക്കോയുടെ നല്ല മനസിന് പകരം അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാ സഹായവും ചെയ്യണെന്നാണ് നാട്ടുകാർ ഒരേസ്വരത്തിൽ പറയുന്നത്.

അതേസമയം കുഞ്ചാക്കോയുടെ ദാരുണമായ അന്ത്യത്തിന് ഇടയാക്കിയ അമൃതാ ആശുപത്രിക്കെതിരെ ജനരോഷം ഇരമ്പുകയാണ്. സോഷ്യൽ മീഡിയയിൽ അടക്കം അമൃതാ ആശുപത്രിയുടെ അനാസ്ഥ സജീവ ചർച്ചയായിട്ടുണ്ട്. ഉന്നത ബന്ധമുള്ളവർ ആയതിനാൽ അമൃത ആശുപത്രിക്കെതിരെ പരാതി പോലും പരിണഗിക്കപ്പെടുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP