Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരുപത് കോടി ജനങ്ങളോട് സുവിശേഷം പ്രസംഗിച്ചു; മാർട്ടിൻ ലൂതർ കിംഗിനോടൊപ്പം പ്രവർത്തിച്ചു; പല അമേരിക്കൻ പ്രസിഡന്റുമാരോടൊപ്പവും പ്രവർത്തിച്ചു; 99 ാം വയസിൽ അന്തരിച്ചത് ലോകം കണ്ട ഏറ്റവും പ്രശസ്തനായ സുവിശേഷകൻ

ഇരുപത് കോടി ജനങ്ങളോട് സുവിശേഷം പ്രസംഗിച്ചു; മാർട്ടിൻ ലൂതർ കിംഗിനോടൊപ്പം പ്രവർത്തിച്ചു; പല അമേരിക്കൻ പ്രസിഡന്റുമാരോടൊപ്പവും പ്രവർത്തിച്ചു; 99 ാം വയസിൽ അന്തരിച്ചത് ലോകം കണ്ട ഏറ്റവും പ്രശസ്തനായ സുവിശേഷകൻ

ന്യൂയോർക്ക്: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ സുവിശേഷപ്രഘോഷകനായിരുന്നു ബില്ലി ഗ്രഹാം. പല അമേരിക്കൻ പ്രസിഡന്റുമാരുടെയും ആത്മീയ ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം. കേരളത്തിൽ നിരവധി തവണ അദ്ദേഹം സുവിശേഷ പ്രഘോഷണ ദൗത്യവുമായി എത്തിയിട്ടുണ്ട്.

ലോകത്തിൽ ക്രിസ്തുമതത്തിന്റെ പ്രചാരകരിൽ പ്രമുഖനായിരുന്നു അദ്ദേഹം. 1954 ൽ ലണ്ടനിലാണ് അദ്ദേഹം തന്റെ ആത്മീയ പ്രഭാഷണ ദൗത്യം ആരംഭിക്കുന്നത്. 210 ദശലക്ഷം ആളുകളോട് അദ്ദേഹം സുവിശേഷം പ്രസംഗിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. പതിനാറാം വയസിൽ ഒരു യാത്രയിൽ സുവിശേഷകനുമായുള്ള സംഭാഷണമാണ് ബില്ലി ഗ്രഹാമിനെ ക്രിസ്ത്യാനിയാക്കിയത്.

അറുപതു വർഷത്തോളം നീണ്ട സുവിശേഷ ജീവിതത്തിൽ 214 ദശലക്ഷം പേർക്ക് ക്രൈസ്തവ തത്വങ്ങൾ ബില്ലി ഗ്രഹാം പകർന്നുനൽകിയതായാണ് അദ്ദേഹത്തിന്റെ വെബ്‌സൈറ്റ് നൽകുന്ന വിവരം. 1954 ൽ ലണ്ടനിലാണ് ബില്ലി ഗ്രഹാം തന്റെ സുവിശേഷ പ്രഭാഷണങ്ങൾക്കു തുടക്കം കുറിച്ചത്. പതിനാറാം വയസിൽ ഒരു യാത്രയ്ക്കിടെ ഒരു സുവിശേഷകനുമായി നടത്തിയ സംഭാഷണമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ബില്ലി ഗ്രഹാം പറഞ്ഞിട്ടുണ്ട്.

സുവിശേഷ പ്രസംഗകനെന്ന നിലയിൽ 60 വർഷത്തോളം നീണ്ട പ്രവർത്തന കാലയളവിൽ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റുമാരിൽ ചിലരുടെ ആത്മീയ ഉപദേഷ്ടാവു കൂടിയായിരുന്നു ഇദ്ദേഹം. വിർജീനിയ, ആനി, റൂത്ത്, വില്യം ഫ്രാങ്ക്‌ളിൻ കകക, നെൽസൺ എന്നിവരാണ് ബില്ലി ഗ്രഹാം റൂത്ത് ഗ്രഹാം ദമ്പതികളുടെ മക്കൾ. മകൻ ഫ്രാങ്ക്ളിൻ ആണ് ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്റെ നിലവിലെ ചുമതലക്കാരൻ. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ വിശ്വസ്തരിൽ ഒരാൾ കൂടിയാണ് ഫ്രാങ്ക്ളിൻ.

പലപ്പോഴായി അമേരിക്കൻ പ്രസിഡന്റുമാർക്ക് ഉപദേശകനായി പോലും സേവനം അനുഷ്ടിച്ചിട്ടുള്ള ഗ്രഹാം കഴിഞ്ഞ കുറച്ചു നാളുകളായി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനായിരുന്നു. ക്രിസ്തീയ സുവിശേഷവുമായി ലോകമൊട്ടാകെ സഞ്ചരിച്ചിട്ടുള്ള ബില്ലി ഗ്രഹാം ഇന്ത്യയിലും പലപ്പോഴും സന്ദർശനം നടത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ മകൻ ഫ്രാങ്ക്ളിൻ ആയിരുന്നു ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷൻ നോക്കി നടത്തിയിരുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തരിൽ ഒരാളാണ് ഫ്രാങ്ക്ളിൻ. 195 നഗരങ്ങളിലായി 214 മില്യൺ ആളുകൾ ബില്ലി ഗ്രഹാമിന്റെ വാക്കുകളിലൂടെ ക്രിസ്ത്യാനികളായിട്ടുണ്ടെന്നാണ് സംഘടനയുടെ വെബ്സൈറ്റ് നൽകുന്ന വിവരം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP