Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്റെ മരണത്തിനു കാരണം ഞാൻ തന്നെ; മരണത്തിൽ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല; ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് യുവ ബിഎസ്എൻഎൽ എഞ്ചിനീയർ തൂങ്ങിമരിച്ചത് സ്വന്തം ഓഫീസിൽ; മരിച്ച നിലയിൽ കാണപ്പെട്ടത് കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ഓഫീസിൽ; കാസർകോട് ഡിവിഷണൽ എഞ്ചിനീയറായ ഉദയ്ശങ്കർ മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സയിലായിരുന്നുവെന്ന് പൊലീസും

എന്റെ മരണത്തിനു കാരണം ഞാൻ തന്നെ; മരണത്തിൽ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല; ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് യുവ ബിഎസ്എൻഎൽ എഞ്ചിനീയർ തൂങ്ങിമരിച്ചത് സ്വന്തം ഓഫീസിൽ; മരിച്ച നിലയിൽ കാണപ്പെട്ടത് കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ഓഫീസിൽ; കാസർകോട് ഡിവിഷണൽ എഞ്ചിനീയറായ ഉദയ്ശങ്കർ മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സയിലായിരുന്നുവെന്ന് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞങ്ങാട്: യുവ ബിഎസ്എൻഎൽ എഞ്ചിനീയർ ബിഎസ്എൻഎൽ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ. ബിഎസ്എൻഎൽ കാസർകോട് ഡിവിഷണൽ എഞ്ചിനീയറായ ഉദയ്ശങ്കറെ (48)യാണ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ഓഫീസിലാണ് ഉദയ് ശങ്കറെ മരിച്ച നിലയിൽ കണ്ടത്. മിനിയാന്ന് രാത്രിയിൽ ഈ ഓഫീസിൽ ഉദയ് ശങ്കർ വന്നിരുന്നു.

രാത്രി ഒപ്പം ജോലി ചെയ്തവർ പോയപ്പോഴും എഞ്ചിനീയർ ഓഫീസിൽ തന്നെ നിന്നിരുന്നു. ജോലിക്കൂടുതൽ ഉണ്ടാകുമ്പോൾ ഉദയ് ശങ്കർ താമസിക്കുകകൂടി ചെയ്യുന്ന ഓഫീസാണ് ഇത്. അതുകൊണ്ട് തന്നെ രാത്രി ഉദയ് ശങ്കർ ഓഫീസിൽ നിന്നതിൽ സഹ ജീവനക്കാർക്ക് അസ്വഭാവികത കണ്ടതുമില്ല. ഇതേ ഓഫീസിൽ തന്നെയാണ് ഉദയ് ശങ്കറെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

എന്റെ മരണത്തിനു കാരണം ഞാൻ തന്നെയെന്ന കത്ത് എഴുതിവച്ചാണ് ഉദയ് ശങ്കർ തൂങ്ങി മരിച്ചത്. മരണത്തിൽ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. രാത്രിയും രാവിലെയും കാണാതിരുന്നതിനെ തുടർന്ന് ഉദയ് ശങ്കറുടെ പിതാവ് മാധവ്ജി റാവു അറിയുന്ന ഒരാളെ ഉദയ് ശങ്കറിനെ അന്വേഷിച്ച് ഓഫീസിലേക്ക് അയക്കുകയായിരുന്നു. ഇയാൾ ഓഫീസിൽ എത്തിയപ്പോഴാണ് രാവിലെ ആറു മണിയോടെ ഉദയ് ശങ്കർ ഓഫീസിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. മൂത്ത പെൺകുട്ടി ഡിഗ്രി വിദ്യാർത്ഥിയും ഇളയ മകൻ യുപി സ്‌കൂൾ വിദ്യാർത്ഥിയുമാണ്.

ഉദയ് ശങ്കറും കുടുംബവും കാഞ്ഞങ്ങാട് തന്നെയാണ് താമസിക്കുന്നത്. നസികാസ്വാസ്ഥ്യത്തിനു ചികിത്സയിലാണ് ഉദയ് ശങ്കർ എന്ന് വീട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മാനസിക പ്രശ്‌നങ്ങൾ ഉദയ്ശങ്കറിനെയും വിഷമിപ്പിച്ചിരുന്നു. അർദ്ധരാത്രിയോ പുലർച്ചയോ ആണ് മരണമെന്നു കാഞ്ഞങ്ങാട് പൊലീസ് മറുനാടനോട് പറഞ്ഞു. മരണത്തിൽ സംശയങ്ങൾ നിലനിൽക്കുന്നില്ലെന്നും പൊലീസ് പ്രതികരിച്ചു. ഇന്നലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് സംസ്‌കാരവും കഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP