Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചേട്ടനും അനിയനും സഞ്ചരിച്ച ആക്ടീവ സ്‌കൂട്ടറിനെ ഇടിച്ചു തെറുപ്പിച്ചത് അമിത വേഗത്തിൽ വന്ന ടാറ്റാ സുമോ; വാഹനത്തോടൊപ്പം കുഴിയിലേക്ക് വീണ ചന്ദ്രന്റേയും അനിയന്റേയും പുറത്തേക്ക് കാറും മറിഞ്ഞു; മരിച്ചത് അടുത്തടുത്ത വീടുകളിൽ കുടുംബ സമേതം താമസിക്കുന്ന ഉത്തമ സഹോദരങ്ങൾ; നെഞ്ച് പൊട്ടിക്കരഞ്ഞ് മുണ്ടക്കയം പാറത്തോടുകാർ

ചേട്ടനും അനിയനും സഞ്ചരിച്ച ആക്ടീവ സ്‌കൂട്ടറിനെ ഇടിച്ചു തെറുപ്പിച്ചത് അമിത വേഗത്തിൽ വന്ന ടാറ്റാ സുമോ; വാഹനത്തോടൊപ്പം കുഴിയിലേക്ക് വീണ ചന്ദ്രന്റേയും അനിയന്റേയും പുറത്തേക്ക് കാറും മറിഞ്ഞു; മരിച്ചത് അടുത്തടുത്ത വീടുകളിൽ കുടുംബ സമേതം താമസിക്കുന്ന ഉത്തമ സഹോദരങ്ങൾ; നെഞ്ച് പൊട്ടിക്കരഞ്ഞ് മുണ്ടക്കയം പാറത്തോടുകാർ

മുണ്ടക്കയം: സഹോദരങ്ങളുടെ മരണത്തിന്റെ ഞെട്ടലിലാണ് പാറത്തോട് നിവാസികൾ. കറുത്ത ഞായർ സമ്മാനിച്ചാണ് സഹോദരങ്ങളുടെ വേർപാടിന്റെ ദുഃഖ വാർത്ത ഇന്നലെ യെത്തിയത്. മുണ്ടക്കയം കോരുത്തോടിന് സമീപം മടുക്കയിൽ സ്‌കൂട്ടറിന്റെ പിന്നിൽ ടാറ്റ സുമോ ഇടിച്ച് മരിച്ച. പാറത്തോട് സ്വദേശികളായ പുത്തൻപുരയ്ക്കൽ പി. ഡി.ചന്ദ്രൻ (55) പി .ഡി.അനിയൻ (52) എന്നിവർ നാട്ടുകാർക്ക് ഏറെ പ്രിയങ്കരരായിരുന്നു.

രക്ത ബന്ധങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ഈ കാലഘട്ടത്തിൽ എപ്പോഴും സ്നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരങ്ങൾ നാട്ടുകാർക്ക് വിസ്മയമായിരുന്നു. വർഷങ്ങളായി അടുത്തടുത്ത വീടുകളിൽ കുടുംബസമേതം ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും. ഏവർക്കും മാതൃകയായ സഹോദരങ്ങളുടെ വേർപാട് ഇനിയും വിശ്വസിക്കാനായിട്ടില്ല നാട്ടുകാർക്ക്.

അവധിയുടെ ആലസ്യത്തിലായിരുന്ന പാറത്തോട് നിവാസികൾ വൈകുന്നേരത്തോടെയാണ് ഇവരുടെ മരണ വാർത്ത അറിഞ്ഞത്. ആദ്യം രണ്ട് പാറത്തോട് സ്വദേശികൾ എന്നായിരുന്നു അപകടവിവരം. പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ നാട്ടുകാർവിവരങ്ങൾ അറിയുന്നത്. വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം.

ഇവർ സഞ്ചരിച്ചിരുന്ന ആക്ടിവ സ്‌കൂട്ടറിന്റെ പിന്നിൽ, പിറകിൽ നിന്നും അമിത വേഗത്തിൽ എത്തിയ ടാറ്റ സുമോ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ രണ്ടുപേരും വാഹനത്തോടൊപ്പം അടുത്തുള്ള കുഴിയിലേക്ക് തെറിച്ചുപോയി. നിയന്ത്രണം വിട്ട കാറും അവരുടെ പുറത്തേക്കു മറിയുകയായിരുന്നു. സമീപവാസികളും ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്നാണ് ഇരുവരേയും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

ഒരാൾ സംഭവ സ്ഥലത്തു വച്ചും, മറ്റെയാൾ ആശുപത്രിയിലേക്കു പോകും വഴിയിലുമാണ് മരണത്തിനു കീഴടങ്ങിയത്. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. വിജയമ്മ ചന്ദ്രന്റെ ഭാര്യയും ശ്രീജ, രഞ്ജു എന്നിവർ മക്കളുമാണ്. അനിയൻന്റെ ഭാര്യ: ഉഷ, മക്കൾ: ആഷ, അനീഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP