Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒന്നര ദശാബ്ദം മുമ്പു യുവതുർക്കികൾ കത്തിജ്വലിച്ചു നിന്നപ്പോൾ രാഷ്ട്രീയം മതിയാക്കി കൊൽക്കത്തയ്ക്കു വണ്ടി കയറി; നാടുകാണാൻ എത്തിയപ്പോൾ ബൈക്കിടിച്ചു മരിച്ചു; ജോർജ് കേളന്തറയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു കോൺഗ്രസ്

ഒന്നര ദശാബ്ദം മുമ്പു യുവതുർക്കികൾ കത്തിജ്വലിച്ചു നിന്നപ്പോൾ രാഷ്ട്രീയം മതിയാക്കി കൊൽക്കത്തയ്ക്കു വണ്ടി കയറി; നാടുകാണാൻ എത്തിയപ്പോൾ ബൈക്കിടിച്ചു മരിച്ചു; ജോർജ് കേളന്തറയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു കോൺഗ്രസ്

കൊച്ചി: വാഹനാപകടത്തിൽ മരിച്ച ഇന്ത്യൻ ലേബർ കോൺഗ്രസ് സ്ഥാപകാംഗവും കോൺഗ്രസ് നേതാവുമായിരുന്ന ജോർജ് കേളന്തറ(ജോയ്-62)യ്ക്ക് നാടിന്റെ ആദരാഞ്ജലി. പൊതുപ്രവർത്തനം ഉപേക്ഷിച്ചു കുടുംബസമേതം കൊൽക്കത്തയിൽ സ്ഥിരതാമസമാക്കിയ ജോർജ് കേളന്തറ ക്രിസ്മസ് അവധിക്കു നാട്ടിലെത്തിയപ്പോഴാണ് അപകടത്തിൽ മരിച്ചത്.

എഴുപതുകളിൽ തേവര എസ്എച്ച് കോളജിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം പൊതുരംഗത്തെത്തിയത്. കോൺഗ്രസിൽ വിവിധ തലങ്ങളിൽ പ്രവർത്തിച്ച ജോയ് പിന്നീട് ഇന്ത്യൻ ലേബർ കോൺഗ്രസ് രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. കൊൽക്കത്തയിൽ സമുദ്രോൽപന്ന കയറ്റുമതി മേഖലയിൽ തൊഴിൽ ലഭിച്ചതോടെയാണ് പൊതുപ്രവർത്തനം ഉപേക്ഷിച്ച് അവിടേക്കു ചേക്കേറിയത്.

15 വർഷമായി കൊൽക്കത്തയിൽ കുടുംബസമേതം സ്ഥിരതാമസമാണ് ജോയ്. ഏതാനും ദിവസം മുൻപാണു ജന്മദേശമായ കുമ്പളത്ത് എത്തിയത്. ക്രിസ്മസ് അവധി അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം ചെലവഴിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

ഇതിനിടെയാണ് അമിതവേഗത്തിൽ വന്ന ബൈക്ക് ജോയിയുടെ ജീവിതം കവർന്നത്. ചിറ്റൂർ റോഡിലെ സെമിത്തേരിമുക്കിനു സമീപം 24നു വൈകിട്ടായിരുന്നു അപകടം. എടിഎം കൗണ്ടറിൽനിന്ന് ഇറങ്ങിയ ജോയിയെ അമിത വേഗത്തിൽവന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഭാര്യാ മാതാവിന്റെ ചരമവാർഷിക ചടങ്ങുകളിൽ പങ്കെടുത്തശേഷം മടങ്ങാൻ ഒരുങ്ങുകയായിരുന്നു ജോയി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ ചെയ്‌തെങ്കിലും അർധരാത്രിയോടെ മരിച്ചു. കൊൽക്കത്ത സീ ഫുഡ് കമ്പനി ജനറൽ മാനേജരായിരുന്നു അദ്ദേഹം. ഭാര്യ: കലൂർ വെള്ളേപ്പറമ്പിൽ കുടുംബാംഗം മേരി. മകൾ: മറീന ജോർജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP