1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
16
Tuesday

നിറപുഞ്ചിരി മാറാതെ ബാബുപോൾ മരണത്തിലേക്ക് നടന്നു പോയത് ഒരു ദിവസം മുഴുവൻ നീണ്ട വ്യാജവാർത്തകൾക്ക് ഒടുവിൽ; വിടപറഞ്ഞത് വിജ്ഞാനത്തിന്റെയും വിശുദ്ധിയുടെയും വഴിയേ മാത്രം സഞ്ചരിച്ച ഐഎഎസുകാരൻ; കേരളത്തെ ഇരുട്ടിൽ നിന്നും കാക്കുന്ന ഇടുക്കി പദ്ധതിയുടെ സൃഷ്ടാവായ ബാബുപോൾ നിറഞ്ഞുനിന്നത് സമസ്ത മേഖലകളിലും; ഉന്നതപദവികൾ വഹിക്കുമ്പോഴും സ്വന്തം മേശയിൽ യേശുവിന്റെ ചിത്രം വച്ച ഭക്തൻ ഏറ്റവും വലിയ മതേതരവാദിയായി മാറിയപ്പോൾ ഒരുപോലെ സ്‌നേഹിച്ചതു കേരളജനത മുഴുവനും

April 13, 2019 | 07:09 AM IST | Permalink



നിറപുഞ്ചിരി മാറാതെ ബാബുപോൾ മരണത്തിലേക്ക് നടന്നു പോയത് ഒരു ദിവസം മുഴുവൻ നീണ്ട വ്യാജവാർത്തകൾക്ക് ഒടുവിൽ; വിടപറഞ്ഞത് വിജ്ഞാനത്തിന്റെയും വിശുദ്ധിയുടെയും വഴിയേ മാത്രം സഞ്ചരിച്ച ഐഎഎസുകാരൻ; കേരളത്തെ ഇരുട്ടിൽ നിന്നും കാക്കുന്ന ഇടുക്കി പദ്ധതിയുടെ സൃഷ്ടാവായ ബാബുപോൾ നിറഞ്ഞുനിന്നത് സമസ്ത മേഖലകളിലും; ഉന്നതപദവികൾ വഹിക്കുമ്പോഴും സ്വന്തം മേശയിൽ യേശുവിന്റെ ചിത്രം വച്ച ഭക്തൻ ഏറ്റവും വലിയ മതേതരവാദിയായി മാറിയപ്പോൾ ഒരുപോലെ സ്‌നേഹിച്ചതു കേരളജനത മുഴുവനും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഒരു ദിവസം മുഴുവൻ നീണ്ട വ്യാജ മരണവാർത്തകൾക്ക് ഒടുവിലാണ് ഇന്ന് പുലർച്ചെയോടെ മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും കേരളം കണ്ട മികച്ച ഉദ്യോഗസ്ഥരിൽ ഒരാളുമായ ഡോ. ഡി ബാബുപോൾ വിടപറഞ്ഞത്. തന്റെ വിശ്വാസത്തിൽ മുറുകെ പിടിച്ച് കേരളത്തിന്റെ മതേതര സംസ്‌ക്കാരത്തിൽ മുറുകെപിടിച്ച വ്യക്തിയായിരുന്നു ബാബു പോൾ. ഇന്നലെ രാവിലെ മുതൽ ചില പത്രങ്ങളിൽ അദ്ദേഹം അന്തരിച്ചതായി വാർത്തകൾ വന്നു. തുടർന്ന് സോഷ്യൽ മീഡിയയും ഇത് ഏറ്റുപിടിക്കുകയായിരുന്നു. എന്നാൽ, ഈ വ്യാജപ്രചരണങ്ങൾ നടക്കുന്ന ഘട്ടത്തിൽ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് അദ്ദേഹം വിടപറഞ്ഞ്.

കേരളത്തിന് കനത്ത നഷ്ടമാണ് ഡോ. ബാബുപോളിന്റെ വിയോഗം. കേരളം ഇന്ന് അഭിമാനത്തോടെ പറയുന്ന പദ്ധതികളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മലയാളികളെ ഇരുട്ടിൽ നിന്നും മോചിപ്പിച്ച ആർച്ച് ഡാം നിർമ്മാണം അടക്കം പൂർത്തിയാക്കിയത് ബാബുപോളിന്റെ ഭരണമികിവിൽ തന്നെയായിരുന്നു. അദ്ദേഹം ഇടുക്കി കലക്ടർ പദവിയിലിരിക്കുമ്പോഴാണ് ഇടുക്കി ജല വൈദ്യുത പദ്ധതി പൂർത്തിയാക്കിയത്.

മലയാളത്തിൽ പ്രാവീണ്യമുണ്ടായിരുന്ന ബാബുപോൾ മലയാളത്തിൽ തന്നെ ഫയൽ എഴുതണമെന്ന നിർബന്ധ ബുദ്ധിക്കാരനായിരുന്നു. ജൂനിയർ എൻജിനീയർ ആയി സർക്കാർ സർവീസിൽ പ്രവേശിച്ച ശേഷമാണ് ബാബുപോൾ സിവിൽ സർവീസ് നേടുന്നത്. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ എന്ന നിലയിലും ധനം, പൊതുവിദ്യാഭ്യാസം, ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ സെക്രട്ടറിയായും ബാബുപോൾ നൽകിയ സംഭാവനകൾ മികച്ചതാണ്. സാംസ്‌കാരിക സെക്രട്ടറി ആയിരിക്കുമ്പോഴാണ് എഴുത്തച്ഛൻ പുരസ്‌കാരം ഏർപ്പെടുത്തുന്നത്. കേരള സർവകലാശാല വൈസ് ചാൻസലർ, കെഎസ്ആർടിസി എംഡി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

21ാം വയസ്സിൽ സർക്കാർ സർവീസിൽ പ്രവേശിച്ച ബാബുപോൾ 59ാം വയസ്സിൽ ഐഎഎസിൽനിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്‌സ്മാൻ സ്ഥാനം സ്വീകരിച്ചു. 2001 സെപ്റ്റംബറിൽ ഉദ്യോഗത്തോടു വിടപറഞ്ഞു. സിവിൽ സർവീസ് മേഖലയിൽ മിടുക്കരെ വളർത്തിയെടുക്കാനായി സ്ഥാപിച്ച കേരള സിവിൽ സർവീസ് അക്കാദമിയുടെ 'മെന്റർ എമിരറ്റസ്' ആയിരുന്നു. ഇടുക്കി അണക്കെട്ട് പദ്ധതി പൂർത്തീകരിക്കാൻ നേതൃത്വം നൽകിയതിന് അച്യുതമേനോൻ മന്ത്രിസഭ പ്രത്യേക പുരസ്‌കാരം നൽകിയതാണ് ബാബുപോളിനെ ആദരിച്ചത്.

നവോന്മേഷം പകരുന്ന പ്രതിഭാശേഷിയും കർമോത്സുകതയും കൊണ്ട് ഏവരെയും പ്രചോദിപ്പിച്ചു. 1962 മുതൽ 2001 വരെയുള്ള മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തെക്കുറിച്ച് എഴുതിയ 'കഥ ഇതുവരെ' ആത്മകഥയാണ്. വ്യത്യസ്ത മേഖലകളിൽ തന്റെ വ്യക്തിത്വവും കർമകുശലതയും അടയാളപ്പെടുത്തിയിട്ടുണ്ട് ബാബുപോൾ.

ഇന്നത്തെ ഐഎഎസുകാർക്ക് രാഷ്ട്രീയക്കാരുടെ ദേഷ്യത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. എന്നാൽ, ബാബുപോളിന്റെ കാര്യം തീർത്തും വ്യത്യസ്തമായിരുന്നു. എല്ലാ പാർട്ടിയിലെയും നേതാക്കളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും ഉമ്മൻ ചാണ്ടിയെയും മിടുക്കരായി കാണുന്ന വ്യക്തിയായിരുന്നു അദ്ദേഹം. കരുണാകരൻ കർമ്മധീരനായ മുഖ്യമന്ത്രിയെന്നും അദ്ദേഹം പറയും.

കേരളത്തിൽനിന്ന് സിവിൽ സർവീസ് മേഖലയിൽ മിടുക്കരെ വളർത്തിയെടുക്കാനായി സ്ഥാപിച്ചതാണു കേരള സിവിൽ സർവീസ് അക്കാദമി. പ്രതിഫലം പറ്റാതെ അതിന്റെ 'മെന്റർ എമിരറ്റസ്' ആയിരുന്നു അഞ്ചു വർഷത്തോളം. ഐഎഎസ് നേടാൻ എന്തുചെയ്യണം എന്നറിയാതിരുന്ന തന്റെ യൗവനത്തോടുള്ള കടംവീട്ടൽ. അവനവന്റെ അത്യധ്വാനമാണു വിജയരഹസ്യം എന്നതു മറക്കരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മിതംസ്വപിത്യമിതം കർമകൃത്വാ: ഉറക്കം മിതം, അധ്വാനം അമിതം ഒരു പരിശീലന കേന്ദ്രവും ആരെയും ജയിപ്പിക്കുന്നില്ല. അവർ വഴി കാട്ടും; അത്രതന്നെ.

'1962ൽ ഐഎഎസ് പരീക്ഷ എഴുതാൻ നിശ്ചയിച്ചു. എവിടെ തുടങ്ങണം, എങ്ങനെ തുടരണം എന്നറിയില്ല. 1961 ബാച്ചിൽ ഐഎഎസ് നേടി കോട്ടയത്ത് അസിസ്റ്റന്റ് കലക്ടർ ആയി പരിശീലനം നടത്തിവന്ന ജി.ഗോപാലകൃഷ്ണപിള്ളയെ (പിഎസ്‌സി ചെയർമാൻ ആയി വിരമിച്ചു) ഓർമയിൽ തെളിഞ്ഞു. സിഇടിയിൽ നിന്നുള്ള ആദ്യത്തെ ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹവുമായി ചർച്ച ചെയ്തു വിഷയങ്ങൾ നിശ്ചയിച്ചു.

ജീവിതത്തിലെ ആദ്യത്തെ ഓർമയെപ്പറ്റി ചോദിച്ചപ്പോൾ നിറഞ്ഞുനിന്നത് അനുജൻ കെ.റോയ് പോൾ. 'എന്റെ അനുജൻ ജനിച്ചു എന്ന് ഒരു ബന്ധു എന്നോടു പറഞ്ഞതാണ് ആദ്യ ഓർമച്ചിത്രം. വർഷം 1944. എനിക്കു മൂന്നു വയസ്സ് പ്രായം. അച്ഛൻ നാട്ടിലെ ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്ററായിരുന്നു. സ്‌കൂൾവളപ്പിൽ തന്നെയായിരുന്നു ഹെഡ്‌മാസ്റ്ററുടെ ജീവിതം. അക്കാലത്തൊക്കെ പ്രസവത്തിന് ആശുപത്രിയിൽ കൊണ്ടുപോകുന്ന സമ്പ്രദായമൊന്നും ഇല്ലല്ലോ. അമ്മ പ്രസവിച്ച ദിവസം, തൊട്ടടുത്ത സ്‌കൂളിന്റെ വരാന്തയിൽ സ്‌കൂൾ ശിപായിയുടെ മൂത്ത മകൻ എന്നെ ഓലപ്പാമ്പുണ്ടാക്കി കളിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അപ്പോഴാണ്, അമ്മ പ്രസവിച്ചു എന്ന് ബന്ധു എന്നോടു പറഞ്ഞത്. ആരുടെ അമ്മ എന്നു ഞാൻ ചോദിച്ചപ്പോൾ, ബാബുവിന്റമ്മ എന്ന് തിരിച്ചു പറഞ്ഞു. അമ്മയുടെ പ്രസവം അടുത്തിരിക്കുകയാണെന്നൊന്നും മൂന്നുവയസ്സുമാത്രം പ്രായമുള്ള ഒരു കുട്ടിക്ക് തിരിച്ചറിയാൻ കഴിയില്ലല്ലോ. അവൻ എന്നെക്കാൾ കുസൃതിയായിരുന്നു. അതു കൊണ്ടുതന്നെ 10 വയസ്സ് ആകുംവരെ അവന് പതിവായി അടി കിട്ടുമായിരുന്നു. എന്നെ അച്ഛൻ ഒരിക്കലടിച്ച ഓർമ മാത്രമേ എനിക്കുള്ളൂ. അന്ന് മൂത്രമൊഴിച്ച ഓർമയും വ്യക്തമായി മനസ്സിലുണ്ട്'.

ഒരു പകലും രാത്രിയും കൊണ്ട് ഇടുക്കി ജില്ല പിറന്നപ്പോൾ നാഥനായത് ബാബു പോൾ ആയിരുന്നു. ഞാൻ വളർത്തിയെടുത്ത ജില്ലയാണ് ഇടുക്കിയെന്ന് എപ്പോഴും പറയും. ഏലത്തിന്റെ മണമുള്ള ആ ഓർമകളിലേക്ക്: '1971 ഓഗസ്റ്റിലായിരുന്നു ആദ്യമായി ഇടുക്കിയിലെത്തിയത്. കുണ്ടും കുഴിയും നിറഞ്ഞ റോഡാണ്. മീനച്ചിലാറിന്റെ തീരത്തു കൂടെ, റബർ തോട്ടങ്ങൾക്കിടയിലൂടെ, നെല്ലാപ്പാറയിലെ കട്ടിവനങ്ങൾ. അധ്വാനശീലനായ മലയോര കർഷകന്റെ വിയർപ്പുകണങ്ങൾ ധന്യമാക്കിയ മലഞ്ചെരിവുകൾ. ഇടുക്കി ജില്ലയെക്കുറിച്ചു കേൾക്കാൻ തുടങ്ങിയത് പെട്ടെന്നാണ്. മൂവാറ്റുപുഴ ജില്ല വേണമെന്നും ഹൈറേഞ്ച് പ്രദേശങ്ങൾ മാത്രം ഉൾക്കൊള്ളുന്ന ജില്ല മതിയെന്നും ഒക്കെ ശബ്ദങ്ങൾ ഉയർന്നു.

തലസ്ഥാനം എവിടെ വേണം എന്ന കാര്യത്തിലും തർക്കമുണ്ടായി. തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, മൂന്നാർ തുടങ്ങിയ ഹൈറേഞ്ചിലെ എല്ലാ പഞ്ചായത്തുകളും ജില്ലയുടെ ആസ്ഥാനം കൊതിച്ചു. ഈ സമയത്താണു സർക്കാരിന് ഇക്കാര്യത്തിൽ പെട്ടെന്നു താൽപര്യം ജനിച്ചത്. റവന്യു സെക്രട്ടറിയായിരുന്ന എ.കെ.കെ. നമ്പ്യാർ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണു ജില്ലയെ സംബന്ധിച്ചു സർക്കാർ തീരുമാനമുണ്ടായത്. 1972 ജനുവരി 25ന് ആണ് ഉത്തരവു പുറത്തുവന്നത്. ഇടുക്കി പദ്ധതിയുടെ കോ-ഓർഡിനേറ്ററും പദ്ധതി പ്രദേശത്തിന്റെ സ്പെഷൽ കലക്ടറും ആയിരുന്ന ഞാൻ, പ്രോജക്ടിന്റെ ചുമതലകൾക്കു പുറമേ ജില്ലാ കലക്ടറായും പ്രവർത്തിക്കണമെന്ന് ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു.

മൂലമറ്റത്തുനിന്ന് എന്നെ തിരുവനന്തപുരത്തേക്കു വിളിപ്പിച്ച് ഉത്തരവു നൽകി യാത്രയാക്കി. 24 മണിക്കൂറിനകം പുതിയ ജില്ല ആരംഭിക്കണമെന്നും നിർദ്ദേശിച്ചു. സന്ധ്യ കഴിഞ്ഞപ്പോൾ കോട്ടയത്ത് എത്തി. രഘുനാഥനായിരുന്നു അന്നു കോട്ടയം കലക്ടർ. രാത്രിയിൽ തന്നെ ഞങ്ങൾ ചില കെട്ടിടങ്ങളൊക്കെ പോയി കണ്ടു. ഒടുവിൽ യൂണിയൻ ക്ലബിനടുത്തുള്ള ഒരു കെട്ടിടം തിരഞ്ഞെടുത്തു. വീട്ടുടമയുടെ സമ്മതം കിട്ടിയത് 26ന് ഉച്ചയ്ക്കായിരുന്നു. വൈകിട്ടു നാലുമണിക്കു ഞാൻ ആ കെട്ടിടത്തിന്റെ മുകളിൽ ദേശീയ പതാക ഉയർത്തി. ജില്ലാ കലക്ടറായി ചാർജെടുക്കുന്ന രേഖകളിൽ ഒപ്പുവച്ചു. ഇടുക്കി ജില്ല നിലവിൽവന്നു.', അദ്ദേഹം പുസ്തകത്തിൽ വിവരിക്കുന്നു.

ദാനത്തപ്പറ്റി അദ്ദേഹം പറഞ്ഞ വാക്കുകൾ മലയാളികളുടെ പൊള്ളത്തരത്തിലേക്കു വിരൽചൂണ്ടുന്നു. 'ദാനം മഹത് കർമമാണ്. അതു നഗരസഭയുടെ ഖരമാലിന്യ നിർമ്മാർജനംപോലെ വേണ്ടാത്തത് ഒഴിവാക്കലല്ല. പിറന്നാളിനു സദ്യയൊരുക്കി മിച്ചം വരുന്നത് അനാഥാലയത്തിൽ കൊടുക്കുന്നതു ദാനമല്ല. തടിവയ്ക്കുമ്പോൾ ചേരാതെ വരുന്ന ഷർട്ട് ദാനം ചെയ്യുന്നതും ദാനമല്ല. പിറന്നാളിന് അനാഥാലയത്തിൽ അനാഥർക്കൊപ്പം സദ്യയുണ്ണുമ്പോഴേ ദാനമാകൂ. അല്ലെങ്കിൽ അവരെ സ്വന്തം വീട്ടിൽ വിളിച്ചുവരുത്തി അവരോടൊപ്പം സദ്യ കഴിക്കുമ്പോൾ. തനിക്കേറ്റവും പ്രിയപ്പെട്ട വസ്ത്രങ്ങൾ അന്യർക്കു നൽകുമ്പോഴേ അതു ദാനമാകൂ'.

തികഞ്ഞ ദൈവവിശ്വാസിയായിരുന്നു ബാബുപോൾ. വിശ്വാസത്തെ കുറിച്ച് അദ്ദേഹ ം പറയുന്നത് ഇങ്ങനെ: 'എന്നും ദൈവമാതാവിന്റെ മുഖം കണ്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവനാണ് ഞാൻ. എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന നൂറു നൂറ്റമ്പതു തവണ ദിവസേന ഉരുക്കഴിക്കും. ആഴ്ചയിൽ മൂന്നു നാലു ദിവസം കൊന്തയിലെ ഇരുപതു രഹസ്യങ്ങളും. ധ്യാനിക്കുമ്പോൾ 203 പ്രാവശ്യം നന്മ നിറഞ്ഞ മറിയം ചൊല്ലും. തീർത്ഥാടനങ്ങളിലും പെരുന്നാൾക്കൂട്ടങ്ങളിലും എനിക്കു കമ്പമില്ല. നോമ്പു വീടുന്നതിലാണ് നോമ്പു നോക്കിയതിന്റെ ഫലം തെളിയേണ്ടത്'.

തിരുവനന്തപുരത്തെ വീട്ടിൽ അടുത്തകാലത്തായി ഒറ്റക്കായിരുന്നു അദ്ദേഹത്തിന്റെ താമസം. തന്റെ വിശ്വാസ പ്രമാണങ്ങൾ മുറുക്കപ്പിടിച്ചു കൊണ്ട് എഴുത്തും കാര്യങ്ങളുമായി ഒതുങ്ങിക്കൂടി അദ്ദേഹം.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മരണ വീട്ടിലേക്കുള്ള യാത്രയിൽ പോലും ശിഷ്യന് മുസ്ലിം പണ്ഡിതന്റെ പ്രകൃതി വിരുദ്ധ പീഡനം; സ്വവർഗ രതി നടത്തിയപ്പോൾ മൂത്രസംബന്ധമായ അസുഖം മാറി എന്ന് പറയുന്നവർ എന്തറിഞ്ഞിട്ടാണ്? മുസ്ലിംങ്ങൾ ഏറ്റവും ചീത്തപ്പേര് കേൾക്കുന്നത് തീവ്രവാദത്തിനും പ്രകൃതി വിരുദ്ധത്തിനും; മുസ്ലിംമത നേതാക്കൾക്കും പണ്ഡിതർക്കും എതിരെയുള്ള ആരോപണമല്ല വസ്തുതയാണ്; പൊതുപ്രവർത്തകൻ ജിഷാൻ മാഹിയുടെ ഫേസ്‌ബുക്ക് വീഡിയോ വൈറൽ
വിനു വി ജോണിന് സിപിഎം വിരുദ്ധത ബാധിച്ചത് കെ.എസ്.യു കാലം മുതലെന്ന് സൈബർ സഖാക്കൾ; `നാല് കോളേജുകളിൽ പഠിച്ചിട്ടും ഒരു സംഘടനയുടേയും നേതാവായിരുന്നില്ല`; ഒരു സംഘടനയ്ക്ക് വേണ്ടിയും മത്സരിച്ചിട്ടുമില്ല; പെരും നുണകൾ ഉദ്പാതിപ്പിക്കുന്നവർ നട്ടെല്ലുണ്ടെങ്കിൽ തെളിയിക്കട്ടെ; സത്യമെന്ന് തെളിഞ്ഞാൽ പണി നിർത്തി പോകും; സിപിഎമ്മിനെ വെല്ലുവിളിച്ച് വിനു വി ജോൺ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കണ്ണിലെണ്ണയൊഴിച്ച് പഠിക്കുന്ന ഒരു വിദ്യാർത്ഥി.. കത്തി പോക്കറ്റിൽ ഇട്ടു നടക്കുന്ന മറ്റൊരു വിദ്യാർത്ഥി... രണ്ടു പേരുടെ എഴുത്തിനും ഒരേ നിലവാരമാണെന്നാണോ പിഎസ്‌സി കരുതുന്നത്? മറുനാടൻ ലേഖകന്റെ ചോദ്യം വന്നപ്പോൾ പിഎസ്‌സി ചെയർമാന്റെ ഉരുണ്ടുകളി: ക്രോസ് വിസ്താരത്തിനുള്ള സമയമാണോ ഇത്? യൂണിവേഴ്സിറ്റി കോളേജ് സെന്ററാക്കാൻ കണ്ടെത്തിയ കാരണം? സർക്കാർ കോളേജും അടച്ചുറപ്പുള്ള മുറികളും വെളിച്ചവും; പഠിച്ച് പരീക്ഷ എഴുതുന്നവർ തന്നെ തലപ്പത്ത് വരുമെന്നും വിശ്വാസ്യതയ്ക്ക് ഇളക്കമില്ലെന്നും ന്യായീകരണം
സംഘർഷത്തിനിടയിൽ കൈയ്ക്ക് പരിക്കേറ്റു; കിടത്തി ചികിത്സ വേണമെന്ന് ശിവരഞ്ജിത്ത്; ആവശ്യം തള്ളിയ കോടതി പ്രതികളെ അഭിഭാഷകരെ കാണാനും അനുവദിച്ചില്ല; 14 ദിവസം റിമാന്റു ചെയ്തു; ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികൾ കോടതിയിൽ മൊഴി മാറ്റി; ഏഴ് വിദ്യാർത്ഥികളെ അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തു; വിദ്യാർത്ഥികളിൽ നിന്ന് പണം വാങ്ങി മദ്യപിക്കുന്ന അധ്യപകർ വരെ കോളേജിലുണ്ടെന്ന് മുൻ പ്രിൻസിപ്പാൾ
കാണാതായ എൻജിനീയറിങ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത് കാര്യവട്ടം കാമ്പസിലെ കാട്ടിനുള്ളിൽ പുഴുവരിച്ച നിലയിൽ;  കോളേജ് ഓഫ് എൻജിനീയറിങിലെ എം.ടെക്. രണ്ടാം വർഷ വിദ്യാർത്ഥി ശ്യാം പത്മനാഭനെ കാണാതായത് കഴിഞ്ഞ തിങ്കളാഴ്ച മുതൽ; മൃതദേഹം കണ്ടത്തിയത് ദുർഗന്ധത്തെ തുടർന്ന് ജീവനക്കാർ നടത്തിയ തിരച്ചിലിൽ; ആത്മഹത്യയെന്ന പ്രഥമിക നിഗമനത്തിൽ പൊലീസ്
ഉത്തരക്കടലാസ്സുകൾ വീട്ടിലെത്തും; ചോദ്യങ്ങൾ നേരത്തെ വാട്സാപ്പിൽ കിട്ടുമ്പോൾ ഉത്തരങ്ങൾ വീട്ടിലിരുന്നെഴുതാം! ക്ലാസിൽ കറിയില്ലെങ്കിലും പഠിച്ചില്ലെങ്കിലും ഇന്റേണൽ മാർക്ക് ഫുൾ; വളഞ്ഞ വഴിയിൽ ഡിഗ്രി എടുക്കാൻ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി നേതാവായാൽ മതിയെന്ന് പരിഹാസവുമായി സോഷ്യൽ മീഡിയ; കാസർഗോട്ടെ ഉദ്യോഗാർത്ഥികൾ തിരുവനന്തപുരത്ത് പരീക്ഷ എഴുതി പൊലീസ് ലിസ്റ്റിലെ ആദ്യ റാങ്ക്കാരായതിലും ദുരൂഹത കണ്ട് ചർച്ചകൾ; ശിവരഞ്ജിത്തും നസീമും തുറന്നു വിട്ടത് പരീക്ഷാഭൂതം തന്നെ
മാതാപിതാക്കൾ നിർബന്ധിച്ച് 16കാരിയുടെ വിവാഹം നിശ്ചയിച്ചു: പ്രതിശ്രുതവരൻ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; സംഭവം തെലങ്കാനയിലെ സങ്കാറെഡ്ഡി ജില്ലയിൽ; യുവാവിനെതിരെ കേസെടുത്ത പൊലീസ് മാതാപിതാക്കളെ അറസ്റ്റു ചെയ്തു; പീഡനത്തിൽ സഹികെട്ട കുട്ടി വീടുവിട്ടിറങ്ങി വനിതാശിശുക്ഷേമ വകുപ്പിനെ സമീപിച്ചത് വഴിത്തിരിവായി
കുത്തിയ പ്രതിയും കുത്തേറ്റ അഖിലും അയൽക്കാർ; ശിവരഞ്ജിത്തും നസീമും പ്രണവും പൊലീസ് റാങ്ക് ലിസ്റ്റിലെത്തിയതിലെ ക്രമക്കേട് തിരിച്ചറിഞ്ഞതു മുതൽ ശത്രുത; ക്രമക്കേടിനെ കുറിച്ച് അഖിൽ പറയാൻ തുടങ്ങിയപ്പോൾ വാക്കുതർക്കം തുടങ്ങി; സംഭവം പുറത്തറിയുമെന്നായപ്പോൾ പാട്ടുപാടൽ വിവാദം മുതലെടുത്തു; അടിക്കാൻ പിടിച്ചവന്റെ നെഞ്ചിൽ കത്തി കുത്തിക്കയറ്റുമെന്ന് മനസ്സിൽ പോലും കരുതിയില്ലെന്ന് മൂന്ന് പ്രതികളുടെ മൊഴി; യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിന് പിന്നിലെ വൈരാഗ്യം പി എസ് സി റാങ്ക് ലിസ്റ്റ്
കുത്തിയവനെ കൈവിട്ടില്ലെങ്കിൽ വെറുതെ ഇരിക്കില്ലെന്ന കുത്തേറ്റ അഖിലിന്റെ പിതാവിന്റെ നിലപാട് നിർണ്ണായകമായി; കോടിയേരിയും കൈവിടുകയും ഞൊടിയിടയിൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തതോടെ രക്ഷയില്ലെന്ന് ഉറപ്പായി; സ്റ്റുഡൻസ് സെന്ററിലും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും പൊലീസ് എത്തിയതോടെ രക്ഷിക്കാൻ ആരും വരില്ലെന്ന് ഉറപ്പായതോടെ കീഴടങ്ങൽ; ഇന്നലെ വരെ രാജാവായി വാണ ശിവരഞ്ജിത്തും നസീമും ഇന്ന് അഴിക്കുള്ളിൽ; ഇരുവർക്കും പൊലീസ് ജോലിയും നഷ്ടമാകും
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കരഞ്ഞു കലങ്ങിയ കണ്ണുമായി മകനുമൊത്ത് രാത്രി തന്നെ നളന്ദയിൽ എത്തിയ എംഎൽഎ; ഭർതൃമാതാവിനെ ആശ്വസിപ്പിച്ച് ഉറക്കമിളച്ചിരിക്കൽ; സാന്ത്വനിപ്പിക്കാൻ ഓടി എത്തിയവരിൽ മന്ത്രി സുധാകരനും; ചടങ്ങുകൾക്കായി മൃതദേഹമെടുത്തപ്പോൾ നിറ കണ്ണുകളോടെ പ്രതിഭാ ഹരിയുടെ വിതുമ്പൽ; പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തി മകൻ കനിവും; ഒളിച്ചോട്ടത്തിന് ആത്മഹത്യാ വഴി തേടിയ ഹരിക്ക് തകഴി നൽകിയത് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
ജോലിക്ക് കയറുമ്പോൾ പിഴിഞ്ഞെടുക്കാൻ ക്യൂ നിന്ന് കമ്പനികൾ; സ്വപ്‌ന ശമ്പളമെങ്കിലും സീനിയോരിറ്റി വർദ്ധിക്കുമ്പോൾ അവസരങ്ങൾ കുറയും; 'ക്രെഡിറ്റ് കാർഡ്' ലൈഫിലേക്ക് നീങ്ങുമ്പോൾ അപ്രതീക്ഷിത പിരിച്ചുവിടലിൽ എല്ലാം തകരും; ദിവസവും മാറുന്ന ടെക്‌നോളജി അപ്‌ഡേറ്റ് ചെയ്തില്ലെങ്കിലും ജോലി തെറിക്കും; സർവൈവ് ദി ഫിറ്റസ്റ്റ് തിയറി മാനദണ്ഡമാക്കി മിക്ക ഐടി കമ്പനികളും; ജോലിത്തിരക്കിൽ താളം തെറ്റി കുടുംബ ജീവിതവും; പിരിമുറുക്കങ്ങൾ താങ്ങാനാവാതെ ആത്മഹത്യയിൽ അഭയം തേടുന്ന ടെക്കികളുടെ എണ്ണം കൂടുന്നു
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
കടമായി നൽകിയ ഒന്നേമുക്കാൽ ലക്ഷം തിരിച്ചു വാങ്ങാതെ നിർബന്ധിച്ചത് കല്യാണം കഴിക്കാൻ; കാശ് അക്കൗണ്ടിലിട്ടിപ്പോൾ തിരിച്ചും അക്കൗണ്ടിലേക്ക് തന്നെ ഇട്ടു; ഭർത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുന്ന പൊലീസുകാരിയുടെ ഉറച്ച മനസ്സ് ക്രൂരതയുടെ കനൽ ആളിക്കത്തിച്ചു; മുമ്പും കൊല്ലാൻ ശ്രമിച്ചു; ശല്യം അതിരുവിട്ടപ്പോൾ വള്ളിക്കുന്നം എസ് ഐയെ എല്ലാം അറിയിച്ചത് മൂന്ന് മാസം മുമ്പ്; സൗമ്യയെ ചുട്ടെരിച്ച അജാസിന്റെ പകയുടെ ചുരുൾ അഴിയുമ്പോൾ