Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമാനാവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തിയത് എമിലിയാനോ സാലയുടെ മൃതദേഹം തന്നെ; ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തിളങ്ങുന്ന താരത്തിന്റെ മരണം വിശ്വസിക്കാനാവാതെ ഫുട്ബോൾ പ്രേമികൾ

വിമാനാവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തിയത് എമിലിയാനോ സാലയുടെ മൃതദേഹം തന്നെ; ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തിളങ്ങുന്ന താരത്തിന്റെ മരണം വിശ്വസിക്കാനാവാതെ ഫുട്ബോൾ പ്രേമികൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ നിന്നും കഴിഞ്ഞ ദിവസം ലഭിച്ച തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തിയത് പ്രീമിയർ ലീഗ് ഫുട്‌ബോൾ താരം എമിലാനോ സാലയുടെ മൃതദേഹം തന്നെയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തിളങ്ങുന്ന താരത്തിന്റെ മരണം വിശ്വസിക്കാനാവാതെ ഫുട്ബോൾപ്രേമികൾ വിഷമിക്കുകയാണിപ്പോൾ.ഇക്കഴിഞ്ഞ ജനുവരി 21ന് രാത്രി ഇംഗ്ലീഷ് ചാനലിന് മുകളിലൂടെ പറക്കുമ്പോഴായിരുന്നു വിമാനം ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷമായത്. തുടർന്ന് ദിവസങ്ങളോളം നീണ്ട തെരച്ചിലിനെ തുടർന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നത്.

വിമാനത്തിൽ നിന്നും കണ്ടെടുത്തത് തങ്ങളുടെ ഉറ്റവരുടെ മൃതദേഹങ്ങളാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടാകുന്നതിനായി അർജന്റീനിയൻ ഫുട്ബോളറായ സലയുടെയും തകർന്ന് വീണ വിമാനത്തിലെ പൈലറ്റായിരുന്ന ഡേവിഡ് ഇബോട്സന്റെയം കുടുംബാംഗങ്ങൾ ആശങ്കയോടെ കാത്തിരിക്കുകയായിരുന്നു. ഇന്നലെയാണ് ഡോർസെറ്റ് പൊലീസ് ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തിയിരിക്കുന്നത്. കാർഡിഫ് എഫ്സിയുമായി കരാറിൽ ഒപ്പ് വച്ച് യുകെയിൽ പുതിയൊരു ജീവിതം തുടങ്ങുന്നതിനായി ഫ്രാൻസിലെ നാന്റെസിൽ നിന്നും യാത്ര തിരിച്ചപ്പോഴായിരുന്നു വിമാനം കടലിൽ വീണത്.

കടലിൽ നിന്നും കണ്ടെടുത്ത വിമാനത്തിലെ മൃതദേഹങ്ങൾ ഒരു കൊണോറർ പരിശോധിച്ചുറപ്പാക്കിയിരുന്നു. മൃതദേഹം സലയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരവധി ഫുട്ബോൾ ആരാധകരാണ് അദ്ദേഹത്തിന് ആദരാജ്ഞലി അർപ്പിച്ച് കൊണ്ട് സോഷ്യൽ മീഡിയകളിലൂടെ മുന്നോട്ട് വന്നിരിക്കുന്നത്. സലയാണ് മരിച്ചതെന്ന് പരസ്യമാക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ സഹോദരി റോമിന തങ്ങളുടെ അമ്മയും സലയും ഒരുമിച്ച് നിൽക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.അപകടം നടന്ന് നാല് ദിവസങ്ങൾക്കകം ഔദ്യോഗിക തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ സാലയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആരാധകരും മുൻകൈയെടുത്താണ് പിന്നീട് പ്രൈവറ്റ് സെർച്ച് മുന്നോട്ട് കൊണ്ട് പോവുകയും ഫെബ്രുവരി മൂന്നിന് വിമാനം കണ്ടെത്തുകയുമായിരുന്നു.

രണ്ട് ബോട്ടുകൾ സോണാർ സിഗ്നൽ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലൂടെയാണ് സീബെഡിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞിരുന്നത്.എഎഐബിയുടെ ജിയോ ഓഷ്യൻ 3 വെസലിലും പ്രൈവറ്റ് ബോട്ടിലും ഘടിപ്പിച്ച സൈഡ് -സ്‌കാൻ സോണാർ ടെക്‌നോളജിയിലൂടെയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ അവസാനം തിരിച്ചറിഞ്ഞിരിക്കുന്നത്. തുടർന്ന് എഎഐബി ടീമുകൾ വിമാനത്തിന്റെ അവശിഷ്ടങ്ങൾ എവിടെയാണ് കണ്ടെത്തി വീണ്ടെടുക്കുകയും ചെയ്തു.സലയുടെ മരണത്തിൽ കുടുംബത്തോടുള്ള അനുശോചനം രേഖപ്പെടുത്തി കാർഡിഫ് സിറ്റി ഫുട്ബോൾ ക്ലബ് ഇന്നലെ മുന്നോട്ട് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP