Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവധിക്കാലം ആഘോഷിക്കാൻ ഉമ്മയുടെ വീട്ടിലെത്തി; സൗജത്തിനൊപ്പം രണ്ട് പെൺമക്കളും കുളിക്കാനെത്തിയത് ചെക്ക് ഡാമിന് അടുത്തുള്ള കടവിൽ; അബദ്ധത്തിൽ ചേച്ചി വീണപ്പോൾ രക്ഷിക്കാൻ ശ്രമിച്ച കുഞ്ഞു പെങ്ങളും മുങ്ങി താണു; ആലപ്പുഴയിൽ നിന്ന് എത്തിയ സംഘത്തിലെ അയാസ് കൂട്ടൂകാർക്കൊപ്പം കുളിക്കാനിറങ്ങിയത് പ്രവർത്തന രഹിതമായ ക്വാറിയിലെ വെള്ളക്കെട്ടിൽ; കാൽ വഴുതി വീണപ്പോൾ നീന്തലറിയാത്ത നാലാംക്ലാസുകാരനും മുങ്ങിതാണു; മലപ്പുറത്തെ കരയിച്ച് വേനൽ അവധിക്കാലത്തെ മൂന്ന് കുരുന്നുകളുടെ മരണങ്ങൾ

അവധിക്കാലം ആഘോഷിക്കാൻ ഉമ്മയുടെ വീട്ടിലെത്തി; സൗജത്തിനൊപ്പം രണ്ട് പെൺമക്കളും കുളിക്കാനെത്തിയത് ചെക്ക് ഡാമിന് അടുത്തുള്ള കടവിൽ; അബദ്ധത്തിൽ ചേച്ചി വീണപ്പോൾ രക്ഷിക്കാൻ ശ്രമിച്ച കുഞ്ഞു പെങ്ങളും മുങ്ങി താണു; ആലപ്പുഴയിൽ നിന്ന് എത്തിയ സംഘത്തിലെ അയാസ് കൂട്ടൂകാർക്കൊപ്പം കുളിക്കാനിറങ്ങിയത് പ്രവർത്തന രഹിതമായ ക്വാറിയിലെ വെള്ളക്കെട്ടിൽ; കാൽ വഴുതി വീണപ്പോൾ നീന്തലറിയാത്ത നാലാംക്ലാസുകാരനും മുങ്ങിതാണു; മലപ്പുറത്തെ കരയിച്ച് വേനൽ അവധിക്കാലത്തെ മൂന്ന് കുരുന്നുകളുടെ മരണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മഞ്ചേരി ആനക്കയത്ത് കടലുണ്ടിപ്പുഴയിലും കൊളത്തൂരിനടുത്ത് വെങ്ങാട് പാറമടയിലുമായി സഹോദരിമാരടക്കം മൂന്നുകുട്ടികൾ മുങ്ങിമരിച്ചതിന്റെ നടക്കം ഇനിയും മാറുന്നില്ല. സ്‌കൂൾ അവധികാലത്ത് മുങ്ങി മരണങ്ങൾ കൂടാറുള്ള പതിവ് വീണ്ടും ആവർത്തിക്കപ്പെടുന്നു. തിങ്കളാഴ്ചയായിരുന്നു രണ്ട് അപകടങ്ങളിലായി മൂന്ന് പേർ മരിച്ചത്.

ഈരാമുടുക്ക് ചക്കാലക്കുന്നൻ അബൂബക്കറിന്റെ മക്കളായ ഫാത്തിമഫിദ (13) ഫാത്തിമ നിദ (11) എന്നിവരും ഹരിപ്പാട് മജിസ്‌ട്രേറ്റ് കോടതി ജീവനക്കാരൻ ആലപ്പുഴ ആറാട്ടുപുഴ കരിപ്പടന്നയിൽ ഷറഫുദ്ദീന്റെ മകൻ അയാസ് ബന്ന (9) യുമാണ് മരിച്ചത്. മാതാവ് കുത്തത്താടി സൗജത്തിനൊപ്പം രാവിലെ വള്ളിപ്പാറകടവിൽ കുളിക്കുമ്പോഴാണ് ഫിദയും നിദയും ഒഴുക്കിൽപ്പെട്ടത്.

നിലവിളി കേട്ട് തൊട്ടടുത്ത് കടയിലുണ്ടായിരുന്ന യുവാക്കൾ ഓടിയെത്തി ഏറെ ശ്രമത്തിനൊടുവിൽ ഇരുവരെയും മുങ്ങിയെടുത്തു. മഞ്ചേരി മെഡിക്കൽകോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആനക്കയം ജി.യു.പി.എസിൽ ഏഴാംക്ലാസ് വിദ്യാർത്ഥിനിയാണ് ഫാത്തിമഫിദ. നിദയും ഇതേ സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിനിയാണ്. വേനലവധിക്ക് ആനക്കയം ചെക്ക്പോസ്റ്റിൽ മാതാവിന്റെ വീട്ടിലെത്തിയതാണ് ഇരുവരും. രാവിലെ പതിനൊന്നോടെ ആനക്കയം പാലത്തിനു സമീപത്തെ ചെക്ക് ഡാമിനടുത്തുള്ള കടവിലാണ് ഇവർ മുങ്ങിമരിച്ചത്. വാദിറഹ്മ മസ്ജിദിനു സമീപമുള്ള പാറക്കടവിൽ കുളിക്കാനിറങ്ങിയത്. ഫാത്തിമ നിദ അബദ്ധത്തിൽ അപകടത്തിൽ പെട്ടു. സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കവേ ഫിദയും മുങ്ങിത്താണു. ബഹളം കേട്ട് സമീപത്തെ അങ്ങാടിയിൽ നിന്നെത്തിയ യുവാക്കൾ എത്തിയത്.സഹോദരൻ: ഫായിസ്

ആറാട്ടുപുഴ എം.യു. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മൂന്നാംക്ലാസ് വിദ്യാർത്ഥിയാണ് അയാസ് ബന്ന. സ്‌കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന അറബിക് കോളേജിലെ വിദ്യാർത്ഥികളുമായി സിയാറത്തിനായി(കബർ സന്ദർശനം)പോയതാണ്. വെങ്ങാട് അത്തിപ്പറ്റ പള്ളിയിൽ ആണ്ടുനേർച്ചയിൽ പങ്കെടുത്ത് തിരിച്ചുപോകാൻ ഉദ്ദേശിച്ചാണ് യാത്രാസംഘം എടയൂരിൽ എത്തിയത്. രാവിലെ ആറുമണിയോടെ വെങ്ങാട്ടെ പള്ളിപ്പടിയിലെ പാറമടയിൽ കുളിക്കാനിറങ്ങിയതാണ്. പാറമടയിൽ എത്തിയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു.

നീന്തൽ വശമില്ലാത്ത അയാസ് മുങ്ങി താണു. സഹപാഠികളും നാട്ടുകാരും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാട്ടുകാർ കുട്ടിയെ മുങ്ങിയെടുത്തിരുന്നു. മാലാപറമ്പ് എം.ഇ.എസ്. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദ്ദേഹം പോസ്റ്റ്‌മോമോർട്ടത്തിനുശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോയി. മാതാവ്: ഷംന, സഹോദരങ്ങൾ: അന അഫ്രിൻ, യാസീൻ, മുഹമ്മദ് അമീൻ.

പെരിന്തൽമണ്ണ മൂർക്കനാട് വെങ്ങാട് പള്ളിപ്പടിയിലെ പ്രവർത്തനരഹിതമായ ക്വാറിയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അയാസ് മുങ്ങിമരിച്ചത്. രാവിലെ ഏഴോടെയാണ് സംഭവം. ആറാട്ടുപുഴയിലെ മതപാഠസ്ഥാപനത്തിലെ നാലാം തരം വിദ്യാർത്ഥിയായിരുന്നു. ക്വാറിയിൽ കുളിക്കുന്നതിനിടെ കാൽ തെന്നി ആഴത്തിലേക്ക് വീണ് വെള്ളത്തിൽ മുങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP